Friday, March 9, 2007

വിധേയന്‍



പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം-വി.എസ്സ്

25 comments:

tk sujith said...

എ.ഡി.ബി സൌഗന്ധികത്തിനു തുടര്‍ച്ചയായി രണ്ടു കാര്‍ട്ടൂണുകള്‍ കൂടി.വിമര്‍ശനബുദ്ധിയൊടെ സമീപിക്കുക.കഴിഞ്ഞ കാര്‍ട്ടൂണില്‍ തുടങ്ങിയ ചര്‍ച്ച തുടരും എന്നു കരുതുന്നു.സ്വാഗതം.....

vimathan said...

സുജിത്ത്, വളരെ നന്നായിരിക്കുന്നു. “സഖാവ്” വി എസ്സില്‍ നിന്നും “ശ്രീമാന്‍” വി എസ്സിലേക്കുള്ള ദൂരം നന്നായി അവതരിപ്പിച്ചിരിക്കുന്നു.

tk sujith said...

അഭിനന്ദനം മാത്രമല്ല..കരിങ്കൊടി കാണിക്കാം,കരിഒയില്‍ ഒഴിക്കാം...ഹഹഹ..

കണ്ണൂരാന്‍ - KANNURAN said...

വിനീത വിധേയനായ വി.എസിനെക്കാള്‍ കസേല വലിച്ചെറിഞ്ഞിറങ്ങിപ്പോകുന്ന അച്യുതാനന്ദനേക്കാളും ജനങ്ങള്‍ ഇഷ്ടപ്പെടുക എന്ന് ഈ കാര്‍ട്ടൂണ്‍ ഓര്‍മ്മപ്പെടുത്തുന്നു

അങ്കിള്‍. said...

പാവം അച്ചുമ്മാന്‍ ഇപ്പം 'ബോണ്‍സായി' ആയിപ്പോയി അല്ലേ?
നന്നയിട്ടുണ്ട്‌.

വിഷ്ണു പ്രസാദ് said...

ആവശ്യമാണ് ഈ വിമര്‍ശനം...
ജനങ്ങളുടെ മനസ്സു തന്നെയാണ് ഈ കാര്‍ട്ടൂണുകള്‍ പ്രതിഫലിപ്പിക്കുന്നത്

sandoz said...

വി.എസ്സിനു ജനങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന ഇമേജ്‌ തകര്‍ക്കുക എന്നത്‌ വി.എസ്‌. വിരുദ്ധരുടെ മുഖ്യ അജണ്ട തന്നെ ആയിരുന്നു.അതില്‍ ഏറെക്കുറെ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.വ്യക്തികള്‍ പ്രസ്ഥാനത്തേക്കാള്‍ വളര്‍ന്നപ്പോഴൊക്കെ ഒരു പിരിഞ്ഞ്‌ പോക്ക്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌.പക്ഷേ ഇവിടെ അത്‌ സംഭവിക്കും എന്നു കരുതുന്നില്ല. വി.എസ്‌.....രാഘവനേക്കാളും...ഗൗരിയമ്മയെക്കളും കുറച്ച്‌ കൂടി കുരുട്ടുബുദ്ധി കൂടിയ ഇനം ആണെന്ന് എനിക്ക്‌ തോന്നുന്നു.

അച്ചുമ്മാനെ ബോണ്‍സായ്‌ ആക്കിയത്‌ ഇഷ്ടപ്പെട്ടു....

Siju | സിജു said...

അടുത്തിടെ വന്നതില്‍ ഏറ്റം നന്നായിരിക്കുന്നു ഇതു രണ്ടും

G.MANU said...

Great vara and lines

nannaai orupaaatu

tk sujith said...

പാര്‍ട്ടിയ്കു വിധേയനാകും എന്നു വി എസ്സ് പറഞ്ഞതും വി എസ്സിന്റെ മകനെതിരെ വിജിലന്‍സ് അന്വെഷണമില്ലെന്നു കൊടിയേരി പറഞ്ഞതും ഒരേ ദിവസം....കുരുട്ട്ബുദ്ധി പ്രവര്‍ത്തിക്കാന്‍ വേറെ വല്ലതും വേണൊ?

Kalesh Kumar said...

നന്നായിട്ടൂണ്ട്!

krish | കൃഷ് said...

സുജിത്ത്‌ നന്നായിട്ടുണ്ട്‌.

പണ്ടത്തെ വെട്ടിനിരത്തല്‍ കാര്‍ന്നോരെ ശരിക്കും 'വെട്ടി' വീട്ടിനകത്ത്‌ കുടിയിരുത്തി.

Anonymous said...

ബോണ്‍സായ് പരിപാലനം ആലോചനാമൃതം.

വിധേയനെക്കാളും എനിക്കിഷ്ടമായത് അതാണ്.

മിടുക്കന്‍ said...

പുലിയും പൂച്ചയും ഒരേ വര്‍ഗ്ഗം തന്നെ അല്ലിയൊ..?

മിടുക്കന്‍ said...

നിങ്ങള്‍ടെ, പഴേ കുറ്റി ഒരു കാര്‍ന്നൊര്‍ ഇല്ലായിരുന്നൊ...
അങ്ങൊരും അങ്ങൊരുടെ മൊനുമൊക്കെ ഇപ്പൊ എവിടാണെന്ന് അന്വേഷിക്കാറുണ്ടൊ..?

നിങ്ങളിലാരെങ്കിലും..?

സജിത്ത്|Sajith VK said...

താങ്കളുടെ കാര്‍ട്ടൂണ്‍ ഏവര്‍ക്കും ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. അതിനുപരിയായി ഒന്നു ചോദിക്കട്ടെ?

പൊതുവേ കാര്‍ട്ടൂണുകള്‍ എന്തെങ്കിലും സന്ദേശം സമൂഹത്തിനു നല്‍കുന്നുണ്ടോ? എല്ലാവരും കണക്കാണെന്ന ഒരു തോന്നലുണ്ടാക്കുന്നില്ലേ ഇന്നത്തെ കാര്‍ട്ടൂണുകള്‍? വിമര്‍ശനമല്ലാതെ നല്ലകാര്യത്തെ അഭിനന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ കണ്ടിട്ടില്ല. അതുപോലെ, പത്രക്കാര്‍ ആഘോഷിക്കാത്ത വിഷയത്തെക്കുറിച്ചും കാര്‍ട്ടൂണുകള്‍ കാണാറില്ല...

tk sujith said...

കാര്‍ട്ടൂണുകള്‍ നല്ലതു പറയാനാവത്ത ഒരു കലാരൂപം......കൂത്തു പൊലെ,തുള്ളല്‍ പൊലെ...ഞാന്‍ പത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് ആയതിനാല്‍ പത്രത്തില്‍ ആഘൊഷിക്കാത്ത വിഷയങ്ങള്‍ വരക്കുന്നതു അപൂര്‍വം...

tk sujith said...

സന്ദേശം എന്താണെന്നു മറ്റുള്ളവര്‍ പറയട്ടെ.....

Haree said...

ആഹ, ‘വിധേയന്‍’ കലക്കീട്ടോ... :)
--

P Das said...

:)

Kaithamullu said...

നന്നായിരിക്കുന്നൂ, സുജിത്തേ.
-എത്ര ഒതുക്കിയാലും അത്ര വേഗം ഒതുങ്ങുന്ന ഒരു സഖാവല്ലല്ലോ വീയെസ്.എനിക്ക് തോന്നുന്നത് ഇത് ബുദ്ധിപരമായ ഒരു സ്വയം‘ഒതുങ്ങല്‍’ ആണെന്നാണ്.

salil | drishyan said...

ഉഷാര്‍!!! :-)

സസ്നേഹം
ദൃശ്യന്‍

tk sujith said...

കൈതമുള്ളു പറഞ്ഞതു നേരാവാനാ വഴി.തന്ത്രപരമായ ഒരു പിന്‍മാറ്റം...

Sathees Makkoth | Asha Revamma said...

ജോര്‍...

ജിസോ ജോസ്‌ said...

:)

വിധേയന്‍ .... :))