ജീവിതത്തെ ഒറ്റക്കുള്ള ഒരു സമരമാക്കി അധപതിപ്പിച്ച പരിതസ്ഥിതികളില്‍ വിഹ്വലയാകുന്ന തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന ഉപദേശങ്ങളാണ് കടമ്മനിട്ടയുടെ “കോഴി” എന്ന കവിത.1967-ല്‍ രചിക്കപ്പെട്ട ഈ കവിത 40വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒരു കാര്‍ട്ടൂണ്‍ കണ്ണിലൂടെ വായിക്കാനുള്ള ശ്രമമാണിവിടെ....
കവിതകളുടെ കാര്‍ട്ടൂണ്‍ വായന എന്ന പുതിയ ഒരു രീതി ഇതിനു മുമ്പും ഞാന്‍ ചെയ്തിരുന്നു.ആ സീരീസിലെ നാലാമത്തെ കവിതയാണ് കോഴി.
ഈ ലക്കം കലാകൌമുദിയില് ഇതു ചേര്‍ത്തിട്ടുണ്ട്.
27 comments:
ജീവിതത്തെ ഒറ്റക്കുള്ള ഒരു സമരമാക്കി അധപതിപ്പിച്ച പരിതസ്ഥിതികളില്‍ വിഹ്വലയാകുന്ന തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന ഉപദേശങ്ങളാണ് കടമ്മനിട്ടയുടെ “കോഴി” എന്ന കവിത.1967-ല്‍ രചിക്കപ്പെട്ട ഈ കവിത 40വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രാഷ്ട്രീയ കാലവസ്ഥയില്‍ ഒരു കാര്‍ട്ടൂണ്‍ കണ്ണിലൂടെ വായിക്കാനുള്ള ശ്രമമാണിവിടെ....
കവിതകളുടെ കാര്‍ട്ടൂണ്‍ വായന എന്ന പുതിയ ഒരു രീതി ഇതിനു മുമ്പും ഞാന്‍ ചെയ്തിരുന്നു.ആ സീരീസിലെ നാലാമത്തെ കവിതയാണ് കോഴി.
ഈ ലക്കം കലാകൌമുദിയില് ഇതു ചേര്‍ത്തിട്ടുണ്ട്.
super aayittund Sujit!
സുജിത്തേ, കിണുക്കനായിട്ടുണ്ട്.
അതിഗംഭീരം എന്ന വാക്ക് ഉണ്ടാക്കിയിട്ടുള്ളത് തന്നെ ഇതുപോലുള്ള വര്‍ക്കുകളെ വിശേഷിപ്പിക്കാനാകുന്നു. ആര്‍ഭാടം!
കലക്കീട്ടുണ്ട്.
(കവിത വായിക്കണമെങ്കില്‍ പടത്തില്‍ പലവട്ടം ക്ലിക്ക് ചെയ്യണമല്ലോ.)
സുജിത്തേ,
ഹൃദയംഗമായ അഭിനന്ദനങ്ങള്‍!
-ക്ലാസ്സിക് എന്നല്ലാതെ വിശേഷിപ്പാനില്ല വാക്കുകള്‍!
ഒരു വായനാക്കുറിപ്പെഴുതുന്നതു പോലെയാണിത്.കാര്‍ട്ടൂണിസ്റ്റ്, ഇഷ്ടപ്പെട്ട കവിതയോ കഥയോ കാര്‍ട്ടൂണിലൂടെ നോക്കിക്കാണുന്നു.വേറിട്ട ഒരു കാഴ്ച.
ക്രെഡിറ്റിന്റെ 90% വും മൂലകൃതിക്കു നല്‍കാം.
സൂപ്പര്‍!
ഇതിനു മുന്‍പത്തെ, മൂന്ന് സീരിസ് ഒന്ന് റീ പൊസ്റ്റ് ചെയ്യാമോ..?
മിടുക്കാ
കരുണാകരനും കുടുംബവും കോണ്ഗ്രസ്സുമായുളള പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത കാര്ട്ടൂണാക്കിയത്.ലാവലിന്‍ കേസും സിപീമ്മിലെ അടിയുമായിരുന്നു കടമ്മനിട്ടയുടെ പൂച്ചയാണിന്നെന്റെ ദു:ഖം എന്ന കവിത കാര്ട്ടൂണാക്കാന് വിഷയമാക്കിയത്.തിരഞ്ഞെടുപ്പ് സമയത്താണ് ശ്രീനാരായണഗുരുവിന്റെ ദൈവദശകം കാര്ട്ടൂണാക്കിയത്.ഈ വിഷയങ്ങളൊക്കെ ഇപ്പൊ മാറിമറിഞ്ഞില്ലേ?
:) Good Work
ഇന്നെനിക്ക് സംതൃപ്തിയോടെ ഉറങ്ങാം. മനസ്സില്‍ തട്ടുന്ന എന്തെങ്കിലും വായിക്കാനോ എഴുതാനോ കഴിഞ്ഞില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയാണ്. അതിന്ന് മാറിക്കിട്ടി. നന്ദി സുജിത്.
നല്ലത് കണ്ടാലുടന്‍ നല്ലത് എന്നു പറയാന്‍ പലര്‍ക്കും കഴിയുന്നില്ലെങ്കിലും എനിക്കതിനു വേണ്ടുവോളം കഴിയുന്നുണ്ട്. അതും മറ്റൊരു സംതൃപ്തി...!!!!
"നിന്ടെ ജീവിതം നിന് കാര്യം മാത്രം" എന്നിടത്തേക്ക് പോകുമ്പോഴാണ് വ്യകതിജീവിതം ഇടുങ്ങിയതാകുന്നത്.
ജയിച്ചു കഴിഞ്ഞ് വോട്ടറോട് ചില ജനപ്രതിനിധികളെങ്കിലും "ഇനി നിന്ടെ ജീവിതം നിന് കാര്യം മാത്രം" എന്ന് മനസ്സില്‍ പറയുന്നുണ്ട്....
വേറിട്ട ഉദ്യമം.. മിക്കച്ചത്...
മറ്റ് കവിതാ വായനകളും കൂടെ പോസ്റ്റ് ചെയ്യുമോ?
അസ്സലായിരിക്കുന്നു സുജിത്
വാഴക്കുല ഉടന്‍ പോസ്റ്റ് ചെയ്യാം.കരുണാകരന് കാര്‍ട്ടൂണില്‍ വന്നിട്ട് കാലം കുറെയായല്ലോ!
Sujith you are different!
സുജിത്തേ, നന്നായിരിക്കുന്നു.
കലക്കി..
സുജിത്തേ, മനോഹരം. വായിച്ചിട്ട് മനസ്സില്‍ കുളിരും മുഖത്ത് പുഞ്ചിരിയും :-)
ഗംഭീരമായിരിക്കുന്നു ഈ പോസ്റ്റ്.:)
സുജിത്തിനോട് അങ്ങേയറ്റത്തെ ബഹുമാനം തോന്നുന്നു, കോഴിയുടെ കാര്‍ട്ടൂണ്‍ വായന കണ്ടപ്പോള്‍. ഇത്രയും കഴമ്പുള്ള, രാഷ്ട്രീയ അവബോധമുള്ള കാര്‍ട്ടൂണിസ്റ്റ് ചിലനേരങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് ചര്‍ച്ചകളുടെ നിലവാരത്തിലുള്ള കാര്ട്ടൂണുകള് വരയ്ക്കുന്നതു കാണുമ്പോഴുള്ള സങ്കടം മാത്രം ബാക്കി. ഇനിയെങ്കിലും സുജിത്ത് ഈ വിശ്വരൂപം കൈവിടാതിരിക്കൂ...
സ്നേഹത്തോടെ,
സെബിന്
"ഇത്രയും കഴമ്പുള്ള, രാഷ്ട്രീയ അവബോധമുള്ള കാര്‍ട്ടൂണിസ്റ്റ് ചിലനേരങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് ചര്‍ച്ചകളുടെ നിലവാരത്തിലുള്ള കാര്ട്ടൂണുകള് വരയ്ക്കുന്നതു കാണുമ്പോഴുള്ള സങ്കടം മാത്രം ബാക്കി."
സെബിന് ഇത് നന്നായി എന്ന് പറയാമായിരുന്നു. സെബിന് ഉള്‍പ്പടെയുള്ള പത്രപവര്‍ത്തകര്‍ക്ക് വേണ്ടി മാത്രമുള്ളതോ പത്രം ? കാര്‍ട്ടൂണ്‍.
ബാര്‍ബര്‍ ഷോപ്പില്‍ വായിക്കപ്പെടുന്നതിനേക്കാള്‍ സൂക്ഷ്മമായി എവിടെ വായിക്കപ്പെടും സര്.
അതോ ബാര്‍ബര്‍മാര്‍ക്കും കുഴിവെട്ടുകാര്ക്കും ഇറച്ചിവെട്ടുകാര്‍ക്കും ഇവിടെയും ഉണ്ടോ പ്രത്യേക ഇടം
സുജിത്, ചായക്കടയിലെ വായനക്കാരെ നീ മറക്കില്ല എന്നറിയാം. വരയ്ക്കുമ്പോള്‍ ആരെയും ഓര്‍ക്കില്ല എന്നും
വൈകിയിട്ടാണെങ്കിലും, നല്ലത് കണ്ടെങ്കില്‍ നല്ലതാണെന്ന് പറയണമല്ലോ....നന്നായിരിക്കുന്നു സുജിത്ത്. ഗംഭീരം.........
വരക്കുനതിനു മുമ്പു തന്നെ കേട്ടതാണല്ലൊ.
വരച്ചു കൊണ്ടിരുന്നപ്പോള്‍ കണ്ടതാണല്ലൊ.
വര തീര്‍ന്നപ്പോള്‍ കാണിച്ചതാണല്ലൊ.
വര അച്ചടിച്ചപ്പോഴും നോക്കി നിന്നതാണല്ലൊ.
ഇതു നന്നാവുമെന്നും ക്ലിക്ക് ആവുമെന്നും
അന്നേ പറഞ്ഞതുമാണല്ലൊ.
ഇപ്പോഴിതാ
കടമ്മനിട്ട അഭിനന്ദിക്കുനു
വായനക്കാര്‍ പ്രതികരിക്കുന്നു
ആസ്വാദകര്‍ ആഹ്ലാദിക്കുന്നു
മതി.ഞാന്‍ കാര്‍ട്ടൂണിനെപ്പറ്റി
കമന്റുന്നില്ല. എന്റെ പ്രതികരണം
ഇതാ ഈ സംഭവിച്ചു കൊണ്ടിരിക്കുന്ന
വിസ്മയത്തെപ്പറ്റിയാണു
ഇഷ്ടത്തോടെ,
പദ്മനാഭന് നമ്പൂതിരി
പ്രിയ സുജിത്ത്...
പ്രിയ കൂട്ടുകാരാ...
വര വരയോ വര
വര വരയോ വര വര...
sujithetta valere nannayittundu.keep goinn..............regrds
n love
sajith
5,6,7,10
എന്നിവ വളരെ ഇഷ്ടായി!!!!
മറ്റുള്ളവ ഗംഭീരം എന്ന് പറയാന്‍ വയ്യ (ഓ എന്തിനാ ഗംഭീരം ആകുന്നെ, എന്നെ ചിരിപ്പിച്ചല്ലോ അത് പോരെ).
സുജിത് പറഞ്ഞതിനോട് യോജിക്കുന്നു.
"ക്രെഡിറ്റിന്റെ 90% വും മൂലകൃതിക്കു നല്‍കാം."
Post a Comment