Wednesday, July 18, 2007

വാഴക്കുല-ഒരു കാര്‍ട്ടൂണ്‍ വായന

‍2004ല്‍ കരുണാകരനും കുടുംബവും ആന്റ്ണിസര്‍ക്കാരിനെതിരെ നടത്തിയ ഗ്രൂപ്പ് യുദ്ധങ്ങള്‍ ഓര്‍ക്കുന്നില്ലേ?ഒത്തുതീര്‍പ്പിനെന്നപേരില്‍ മന്ത്രിയായി 94 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പ് തോല്‍‌വിയെത്തുടര്‍ന്ന് മുരളിക്ക് സ്ഥാനമൊഴിയേണ്ടി വന്നു.പത്മജയും തോറ്റു.ഒടുവില്‍ ഹൈക്കമാന്റ് ഇടപെട്ട് ഗ്രൂപ്പിസത്തിന്‍ താല്‍ക്കാലിക ശമനമുണ്ടാക്കി.കരുണാകരനെ പ്രവര്‍ത്തകസമിതിയില്‍ നിന്നും ഒഴിവാക്കി.ആ സമയത്ത് വരച്ചതാണ്‍ വാഴക്കുല.പിന്നീട് കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതൊക്കെ ചരിത്രം!

15 comments:

tk sujith said...

സജിത്ത്|Sajith VK said...

കിടിലംസ് :)

Unknown said...

ഇത് എനിക്ക് കോഴിയേക്കാളും ഇഷ്ടമായി. കിടിലന്‍!

ഉണ്ണിക്കുട്ടന്‍ said...

നിങ്ങ പുലി തന്നേട്ടാ... [കൊച്ചി പ്രാദേശിക ഭാഷ]

chithrakaran ചിത്രകാരന്‍ said...

പ്രിയ സുജിത്തേ,
കാര്‍ട്ടൂണ്‍ വാഴക്കുല ഉഗ്രന്‍!!
(kathha, vara, sambaashaNam,haasyam)
അവസാനം ... ആ നശിച്ച തന്തയും മക്കളും... നല്ലവരാണെന്ന ദ്വനി വരില്ലല്ലോ ..അല്ലേ !!
:)

krish | കൃഷ് said...

കാര്‍ട്ടൂണ്‍ കലക്കിയിട്ടുണ്ട്.

Rasheed Chalil said...

ഇത് കലക്കന്‍... കിടിലന്‍.

Kaithamullu said...

ഇത് മുന്‍പേ കണ്ടിരുന്നു, പക്ഷേ അന്ന് സുജിത്തിനെ എനിക്കറിയില്ലല്ലോ?
അതിനാല്‍ അഭിനന്ദനം ഇപ്പോള്‍....!

simy nazareth said...

സുജിത്ത്, ഇതും നന്നായിട്ടുണ്ട്..

പഴയ കാര്‍ട്ടൂണുകള്‍ ബ്ലോഗില്‍ ഇടുകയാണെങ്കില്‍ ഇവയും ഇടുമോ?

1) കോണ്‍ഗ്രസ് നെഹ്രൂവിയന്‍ സോഷ്യലിസത്തിലേക്ക് തിരിച്ചുപോവണം എന്ന് ആന്റണി പറയുന്ന കാര്‍ട്ടൂണ്‍ (ആന്റണിയും കരുണാകരനും ഒക്കെ കൊക്കുകളായി കുളിച്ചുകൊണ്ടിരിക്കുന്ന, നെഹറു രണ്ടുകാലിലും ഗാന്ധിജി ഒറ്റക്കാലിലും കൊക്കുകളായി നില്‍ക്കുന്ന കാര്‍ട്ടൂണില്ലേ, അത്).

2) വഴിവക്കില്‍ ബസ്സുവരാന്‍ രവി കാത്തുകിടക്കുന്ന കാര്‍ട്ടൂണ്‍.

വേറെയും ചിലത് നല്ലത് പണ്ട് കേരള കൌമുദിയില്‍ കണ്ടായിരുന്നു. ഇതു രണ്ടുമാണ് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത്.

സ്നേഹത്തോടെ,
സിമി.

tk sujith said...

പഴയ നല്ല കാര്‍ട്ടൂണുകള്‍ വേറെ ഒരു ബ്ലോഗുണ്ടാക്കി അതിലിടുന്നതല്ലേ നല്ലത്?ഇതില്‍ സമകാലിക കാര്‍ട്ടൂണുകള്‍ മാത്രം പോരേ?

simy nazareth said...

വായനക്കാരനു എളുപ്പം ഒരു ബ്ലോഗ് ആയിരിക്കില്ലേ (ഇത്തിരി ബുദ്ധിമുട്ടിയായാലും ഞങ്ങള്‍ വായിക്കും എന്നത് വേറെ കാര്യം :-) ). എന്തായാലും സുജിത്തിന്റെ ഇഷ്ടം പോലെ :-)

Shiekh of Controversy said...

നന്നായിട്ടുണ്ട്..,അഭിനന്ദനം

Unknown said...

നന്നായിരിക്കുന്നു സുജിത്തേ:)

ഈ കുടുംബത്തിന്റെ ഇന്നത്തെ സ്ഥിതിയും ഒന്നു കാണാന്‍ താല്പര്യമുണ്ട്.

sajithkumar said...

ethu ettavum nallathu.

സജീവ് കടവനാട് said...

:)