Sunday, July 29, 2007

ചൈനാ മുകുന്ദാ...ലാല്‍ സലാം!


എക്സ്പ്രസ്സ് ഹൈവേ വിരുദ്ധര്‍ ആയിരത്തിലധികം എക്സ്പ്രസ്സ് ഹൈവേകളുള്ള ചൈനയെക്കണ്ട് മനസ്സിലാക്കണം-എം.മുകുന്ദന്‍

24 comments:

tk sujith said...

എക്സ്പ്രസ്സ് ഹൈവേ വിരുദ്ധര്‍ ആയിരത്തിലധികം എക്സ്പ്രസ്സ് ഹൈവേകളുള്ള ചൈനയെക്കണ്ട് മനസ്സിലാക്കണം-എം.മുകുന്ദന്‍

Haree said...

:D
നന്നായി...
--

Unknown said...

ഓക്കെ. :-)

ബയാന്‍ said...

ഞാനും ഒകെ; നാട്ടിലെ റോഡെങ്കിലും ഒന്നു നന്നാക്കിത്തരൂ അണ്ണന്മാരെ. ഒന്നു ജീവനോടെ വഴി നടന്നോട്ടെ.

Kaithamullu said...

ഹൈവേകള്‍ കണ്ട് കണ്ണ് തള്ളിപ്പോയി, സുജിത്തേ!

Kalesh Kumar said...

കലക്കി!

simy nazareth said...

കൊഴപ്പം ഇല്ലാന്നേ ഒള്ളൂ കേട്ടോ. (സത്യത്തില്‍ പോരാ). പശ്ചാത്തലം വിവരിച്ചില്ലെങ്കില്‍ (ഒരു മൂന്നു വര്‍ഷം കഴിഞ്ഞ് അറബിക്കഥ ആര് ഓര്‍ക്കാനാ) ഈ കാര്‍ട്ടൂണ്‍ ആര്‍ക്കും മനസിലാവില്ലല്ലോ സുജിത്തേ. കാലാതിവര്‍ത്തിയായ ഒരഞ്ചെട്ടു കാര്‍ട്ടൂണ്‍ കാച്ചിയേ. കാണട്ടെ. (കേരളത്തില്‍ കാലാതിവര്‍ത്തിയാ‍യ എന്തെല്ലാം വിഷയങ്ങളുണ്ട്).

വരയ്ക്കുന്ന സൃഷ്ടി സൃഷ്ടാവിന്റെ ആത്മാവാണെന്നും അതിനെ വിമര്‍ശിക്കുന്നത് സൃഷ്ടാവിന്റെ ഹൃദയത്തിലാണ് പലപ്പോഴും കൊള്ളുന്നതെന്നും അറിയാം. എന്നാലും പറയാതെ വയ്യ :-)

സ്നേഹത്തോടെ,
സിമി.

എസ്. ജിതേഷ്ജി/S. Jitheshji said...

കാല്പ്പഴക്കം വന്നാലും "സറ്റയറിക്കല്‍ ഹിസ്റ്ററി" എന്ന നിലയില്‍ കാര്‍ട്ടൂണ്‍ പില്‍ക്കാലത്ത് വിലയിരുത്തപ്പെടും. കാലത്തിന്‍ടെ ഇമ്പാക്ട് കൊണ്ട് ചീഞ്ഞുപോകുന്നകലയാണ്‍ കാര്‍ട്ടൂണ്‍ എന്ന് കരുതരുത്.

simy nazareth said...

സത്യമാണ്. എന്നാല്‍ അബു എബ്രഹാമിന്റെയും ഒ.വി. വിജയന്റെയും ആര്‍.കെ. ലക്ഷ്മണിന്റെയും കാര്‍ട്ടൂണുകള്‍ പല വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചവ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു (ഫക്രുദീന്‍ അലി അഹമ്മദ് കുളിത്തൊട്ടിയില്‍ കിടന്ന് ഓര്‍ഡിനന്‍സുകള്‍ ഒപ്പിടുന്ന കാര്‍ട്ടൂണ്‍, അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് ദൂരദര്‍ശിനി ചൂണ്ടുന്ന (ഒ.വി. വിജയന്റെ കാര്‍ട്ടൂണ്‍), വിദേശയാത്ര നടത്തുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെക്കുറിച്ചുള്ള ആര്‍.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ എന്നിങ്ങനെ ഉദാഹരണങ്ങള്‍ പലതുണ്ട്).

സുജിത്ത് കഴിവുള്ള കാര്‍ട്ടൂണിസ്റ്റാണെന്ന് ഒന്നുരണ്ട് കാര്‍ട്ടൂണിസ്റ്റുകള്‍ ആവശ്യപ്പെടവേ ഞാന്‍ പറഞ്ഞിട്ടുണ്ട്. (ആന്റണിയും കരുണാകരനും കൊക്കുകളായി കുളിക്കുന്ന കാര്‍ട്ടൂണ്‍ എവിടെ, ഈ വരച്ചതെവിടെ). എന്നാല്‍ നിലവാരമുള്ള കാര്‍ട്ടൂണിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുമ്പോലെ തന്നെ നിലവാരം കുറഞ്ഞവ കാണുമ്പോള്‍ കൊള്ളൂല്ലാ എന്ന് പറയുന്നതും പ്രേക്ഷകന്റെ കടമയാണ്. അല്ലെങ്കില്‍ വായനക്കാരന്‍ ഇരുത്തുന്ന മൂഠസ്വര്‍ഗ്ഗത്തില്‍ ചില കലാകാരന്മാരെങ്കിലും എത്തിപ്പെടാം. (കുറച്ച് കഥകള്‍ നന്നായതില്‍ പിന്നെ വല്യ കഥാകൃത്താണെന്ന് തനിയേ നിനച്ച് പൊട്ടക്കഥകള്‍ ചമയ്ക്കുന്ന എത്രയോ കഥാകൃത്തുകള്‍, കേരളത്തില്‍).

കാര്‍ട്ടൂണിസ്റ്റ് എന്തുവരയ്ക്കണം എന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ വിമര്‍ശനത്തില്‍ നിന്നും നല്ല പരിണതഫലങ്ങള്‍ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

tk sujith said...

കാര്‍ട്ടൂണുകള്‍ക്ക് നല്ല വിമര്ശനങ്ങളും വിമര്‍ശകരും ഇല്ലാത്തത് കേരളത്തിലെ കാര്‍ട്ടൂണ്‍കലയുടെ വളര്‍ച്ചക്ക് ഒരു തടസ്സമായി തോന്നിയിട്ടുണ്ട്.ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടെങ്കില്‍ മാത്രമേ മുന്നേറാനാകൂ എന്നും അറിയാം.അതുകൊണ്ട് വിമര്‍ശിക്കാന്‍ ആരും മടിക്കേണ്ടതില്ല.(കാര്‍ട്ടൂണില്‍ ആരേയും വിമര്‍ശിക്കാം,കാര്‍ട്ടൂണിനെ ആരും ഒന്നും പറയരുത് എന്ന നിലപാട് ശരിയല്ലല്ലോ!)

കാലാതിവര്‍ത്തിയായ കാര്‍ട്ടൂണുകള്‍ എന്നും വരക്കാനാകില്ല.ഒരു പ്രൊഫെഷണല്‍ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ വര എന്റെ ജീവിതത്തിന്റെ ഭാഗമാണ്‍.കുറെ വരക്കുമ്പോള്‍ ചിലത് നന്നാവും കുറെയൊക്കെ മോശമാകും. നല്ലത് നിലനില്‍ക്കും.ചീത്ത വിസ്മരിക്കപ്പെടും.(ജഗതി ആയിരത്തിലധികം സിനിമയില്‍ എന്തൊക്കെ വേഷങ്ങള്‍ ചെയ്തു?നമ്മുടെ ഓര്‍മ്മയിലുള്ളത് കിലുക്കം,യോദ്ധാ തുടങ്ങി കുറച്ചു ചിത്രങ്ങളല്ലേ...)

പിന്നെ നല്ലത് ചീത്ത എന്നതെല്ലാം ആപേക്ഷികമല്ലേ?ഒരാള്‍ക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് പിടിക്കില്ല.മറിച്ചും.എല്ലാ വിഭാഗത്തിനും രസിക്കുന്ന കാര്‍ട്ടൂണുകള്‍ വരക്കുക എന്നതാണ്‍ എന്റെ സ്വപ്നം.അതിനായി നിരന്തരം ശ്രമിക്കുന്നു.

നല്ല വിമര്‍ശനങ്ങള്‍ കൂടുതല്‍ നന്നായി വരക്കാന്‍ സഹായിച്ചിട്ടുണ്ട്."നിങ്ങളുടെ കാര്‍ട്ടൂണിലെ കഥാപാത്രങ്ങള്‍ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ടാബ്ലോ പോലെയാണെന്ന്" പണ്ടൊരാള്‍ എന്നോട് പറഞ്ഞു.(ഓടുന്ന ഒരു കഥാപാത്രം ഞാന്‍ വരച്ചാല്‍ അയാള്‍ ഓടുന്ന പോലെ നില്‍ക്കുകയാണെന്നു സാരം.)അതിനുശേഷം വരയില്‍ കൂടുതല്‍ ചലനാത്മകത വരുത്താന്‍ ശ്രമിക്കാറുണ്‍ട്.

വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം.

കരീം മാഷ്‌ said...

കാര്‍ട്ടൂകള്‍ വാര്‍ത്തക്കു മുന്നെ നടക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.
ഈ കാര്‍ട്ടൂണ്‍ ഇന്നലെ കണ്ടപ്പോള്‍ എനിക്കു കൂടുതല്‍ ആസ്വദിക്കാന്‍ പറ്റിയില്ല. കാരണം അപ്പോള്‍ "അറബിക്കഥ" എന്ന ഒരു തലം മാത്രമേമേ ഇതിനോടു ചേര്‍ത്തു വെക്കാന്‍ മനസ്സിലുണ്ടായിരുന്നുള്ളൂ.
എന്നാല്‍ ഇന്നലെ രാത്രി .ടി.വി യില്‍ മുകുന്ദന്റെ " (ഡൈനോസോറുകളുടെ............എന്ന കഥ, മാതൃഭൂമിയില്‍ പണ്ടു വന്നതു)
മുകുന്ദന്‍ അന്നേ പിണറായി പക്ഷത്താണെന്നു സൂചിപ്പിച്ചതാണെന്നു അരോപിച്ചപ്പോള്‍ ഈ കാര്‍ട്ടൂണിന്റെ രണ്ടാമത്തെ തലം മനസ്സിലായി.
അപ്പോള്‍ തോന്നി കാര്‍ട്ടൂണുകള്‍ വാര്‍ത്തകള്‍ക്കു പിറകെ തന്നെയാണു കൂടുതല്‍ ആസ്വാദ്യം.
സുജിത്ത്‌,
ഞാന്‍ ബ്ലോഗിലെ എല്ലാവരുടെയും കാര്‍ട്ടൂണുകള്‍ നന്നായി ആസ്വദിക്കുന്നു.
ചിലതു നൈമിഷിക രസവും,ചിലതു ദീര്‍ഘകാല രസവും തരുന്നു.
ഒന്നിനെയും തള്ളിക്കളയാനാവില്ല.

tk sujith said...

പലരും പല രീതിയിലായിരിക്കും ഒരു കാര്‍ട്ടൂണിനെ വായിക്കുന്നത്.സിമി നല്ല അഭിപ്രായം പറഞ്ഞ കാര്‍ട്ടൂണ്‍, യഥാര്‍തഥത്തില്‍ പത്രം നിരസിച്ച ഒന്നാണ്‍.വെബില്‍ മാത്രമേ ആ കാര്‍ട്ടൂണ്‍ വന്നിരുന്നുള്ളൂ..

വ്യക്തിപരമായി എനിക്കിഷ്ടമായ കാര്‍ട്ടൂണുകള്‍ പലപ്പോഴും വേണ്ടത്ര സ്വീകരിക്കപ്പെട്ടിട്ടില്ല.പോരാ എന്നു തോന്നിയത് ഹിറ്റ് ആയിട്ടുമുണ്ട്.

simy nazareth said...

ഞാന്‍ കൂ‍ടുതല്‍ വസ്തുനിഷ്ഠമായി വിമര്‍ശിക്കാന്‍ ശ്രമിക്കാം സുജിത്ത്.

കൊക്കുകളുടെ കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ഇടൂ സുജിത്ത്.. വരരുചി മാംവിദ്ധി എന്ന ശ്ലോകം വിക്രമാദിത്യനു എട്ടുതലത്തില്‍ വിശദീകരിച്ചുകൊടുത്തതുപോലെ ഞാനും ആ കാര്‍ട്ടൂണ്‍ നാലഞ്ചു തലത്തിലെങ്കിലും വ്യാഖ്യാനിക്കാം :-) കാര്‍ട്ടൂണിസ്റ്റ് കാണാത്ത എന്തെങ്കിലും വായനക്കാരന്‍ കണ്ടെങ്കിലോ?

സ്നേഹത്തോടെ,
സിമി.

ettukannan | എട്ടുകണ്ണന്‍ said...

വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍മ്മിയ്ക്കപെടേണ്ടതിന്റെ ആവശ്യകത മനസ്സില്‍ കണ്ട്‌ കാര്‍ട്ടൂണ്‍ വരയ്ക്കണമെന്ന കമന്റ്‌ തീര്‍ത്തും ബാലിശമെന്നേ കണക്കാക്കാന്‍ പറ്റൂ... ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ഏറ്റവും വലിയ ധര്‍മ്മം, തന്റെ സമകാലീന ചുറ്റുപാടുകളോട്‌, ആക്ഷേപഹാസ്യരൂപത്തില്‍ ഏറ്റവും ഹൃദ്യമായി തന്റെ സ്വതസിദ്ദമായ ശൈലിയിലൂടെ വായനക്കാരുമായി സംവദിയ്ക്കുക എന്നതാണ്‌. ഒരു കാര്‍റ്റൂണ്‍ ഒരായിരം വാക്കുകള്‍ക്കു പകരമാക്കുന്നവനാണ്‌ ഒരു യഥാര്‍ത്ഥ കാര്‍ട്ടൂണിസ്റ്റ്‌. കാലാതിവര്‍ത്തിയായ കാര്‍റ്റൂണുകള്‍ വരയ്ക്കണമെന്നു പറയുന്നവര്‍ക്ക്‌, സമൂഹത്തില്‍, കാലാതിവര്‍ത്തിയായ സംഭവവികാസങ്ങള്‍ മാത്രമേ സംഭവിയ്ക്കാന്‍ പാടൂ എന്നു ശഠിയ്ക്കുന്നതിന്റെ അന്തരം മനസ്സിലായിരിയ്ക്കുമെന്നു കരുതുന്നു.

പിന്നെ മുകുന്ദനോട്‌, ചൈനയെപോലെ, ഭൂവിസ്താരമേറിയ ഒരു രാജ്യത്തെ, പാവയ്ക്കാവലിപ്പത്തിലുള്ള ഈ ചെറിയ കേരളത്തോട്‌ സാമ്യപ്പെടുത്തി എക്സ്പ്രസ്സ്‌ ഹൈവേ പോലുള്ള സംരഭങ്ങളെ സപ്പോര്‍ട്ട്‌ ചെയ്യുന്നതിന്റെ/ന്യായീകരിയ്കുന്നതിന്റെ പിന്നിലെ താല്‍പര്യം മനസ്സിലായില്ലെങ്കിലും, വര്‍ഷങ്ങളായി ദില്ലിയില്‍ താമസമാക്കിയ നിങ്ങള്‍ക്ക്‌, എക്സ്പ്രസ്സ്‌ ഹൈവേയുടെ ഇരുവശവും വര്‍ഷങ്ങളായി താമസിയ്ക്കുന്ന 'ഭൂമി നഷ്ടപ്പെട്ടവന്റെ' വേദന മനസ്സിലാവുമോ? മനസ്സിലാവുമായിരുന്നെങ്കില്‍, ഇത്തരം കമന്റുകള്‍ നിങ്ങള്‍ പറയില്ലായിരുന്നു. പുസ്തകങ്ങളില്‍ മാത്രം ഗ്രാമത്തെ സ്നേഹിച്ചതുകൊണ്ടായില്ല മുകുന്ദാ... ഗ്രാമീണന്റെ യഥാര്‍ത്ഥ വേദനകളും മനസ്സിലാക്കാനുള്ള മനസ്സുണ്ടാകണം..

simy nazareth said...

സുജിത്തിനു പറഞ്ഞതിന്റെ പൊരുള്‍ മനസിലായിക്കാണും എന്ന് കരുതുന്നു. ബാലിശം എങ്കിലും ഞാന്‍ പറഞ്ഞതിലേക്ക് ഒരു ചൂണ്ടുപലകയും കൂടി..

A great strength of Abu's cartoons and writings was their enduring impact. In the wake of the Watergate scandal, Abu's cartoon was a plaque on the White House wall that read: "Richard M. Nixon lied here — 1964-1972." In 1974, during the caste-driven elections in Uttar Pradesh, Abu's pocket cartoon had its two characters before a polling box, which was kept under the banner "Vote your caste here". Any Indian newspaper could have run the cartoon again today, with as much impact, on the eve of the elections in Gujarat. A recent column, crticising U.S. President George Bush for being "recklessly unconnected to Middle Eastern reality" was titled `Ignorance is Bush'.

http://www.hinduonnet.com/fline/fl1926/stories/20030103003110100.htm ഇവിടെ നിന്ന്..

ettukannan | എട്ടുകണ്ണന്‍ said...

എതൊരു കാര്‍റ്റൂണിസ്റ്റിനും ചിത്രകാരനും എഴുത്തുകാരനും അബുവിനേയും മറ്റും പോലെ കാലാതിവര്‍ത്തിക സൃഷ്ടികള്‍ ഉണ്ടാകും.. നാം ലളിതരൂപത്തില്‍ മാസ്റ്റര്‍പീസ്‌ എന്നു വിളിയ്ക്കുന്നവ.. പക്ഷേ, അതെല്ലാം, വഴിയേ സംഭവിച്ചുപോകുന്നതാണ്‌... ജനങ്ങളാണ്‌ തിരഞ്ഞെടുക്കുന്നത്‌... അബുവും വിജയനും മറ്റും വരച്ച മുഴുവന്‍ കാര്‍ട്ടൂണുകള്‍ക്കും ഇന്ന് സമകാലികപ്രസക്തിയുണ്ടെന്നാണോ സിമി പറഞ്ഞുവരുന്നത്‌?... വരയ്ക്കുന്നതെല്ലാം 'മാസ്റ്റര്‍പീസ്‌' ആകണമെന്നില്ല. എത്ര വലിയവരായാലും...
അത്ര മാത്രം... :)

simy nazareth said...

സമ്മതിക്കുന്നു :-) ഞാന്‍ പിടിച്ച മുയലിനു മൂന്നുകൊമ്പില്ല, തലയില്‍ ഒരു മുഴയേ ഉള്ളൂ.

സുജിത്ത് പറഞ്ഞത് സത്യമാണ്, ഓരോ വായനക്കാരന്റെയും വീക്ഷണകോണുകള്‍, അത്രയേ ഉള്ളൂ. ഇതേ കാര്‍ട്ടൂണ്‍ എന്റെ മറ്റ് കൂട്ടുകാര്‍ക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.

ഈ വിഷയത്തില്‍ പറയേണ്ടതിലധികം പറഞ്ഞതുകൊണ്ട് ഞാന്‍ ഇനി ഇതില്‍ കമന്റുന്നില്ല :-)

ഉണ്ണിക്കുട്ടന്‍ said...

സുജിത്തേ..കാര്‍ട്ടൂണ്‍ ഇഷ്ടമായി

[എട്ടുകണ്ണാ മുകുന്ദനെ വരെ പേടിപ്പിച്ചു കളഞ്ഞല്ലോ..ഒന്നു ചുമ്മാതിരി മാഷേ..]

അനാഗതശ്മശ്രു said...

ക്യൂബാമുകുന്ദനും എം മുകുന്ദന്റെ പുതിയ മാത്ര്ഭൂമി ക്കഥയും ....
വിജയന്റെ കമന്റില്‍ .......
സുജിത്തെ ഈ കാര്‍ ടൂണ്‍ അസ്സല്‍

Unknown said...

സുജിത്തേ ... കാര്‍ട്ടൂണ്‍ പതിവ് പോലെ നനായിരിക്കുന്നു. കാര്‍ട്ടൂണിന്റെ പ്രസക്തിയെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും എട്ടുകണ്ണന്റെ നിരീക്ഷണം വളരെ വളരെ ശരിയാണ്. ശ്രീ.മുകുന്ദന്‍, എക്സ്പ്രസ്സ് ഹൈവേയെ സംബന്ധിച്ചെടുത്തോളമെങ്കിലും ചൈനയെയും കേരളത്തേയും തമ്മില്‍ താരതമ്യപ്പെടുത്തരുതായിരുന്നു.

എതിരന്‍ കതിരവന്‍ said...

രണ്ട് അപൂര്‍വസിദ്ധികള്‍ ഒന്നിച്ചു ചേരേണ്ട സ്ഥിതിയാണ് ഒരു ചിത്രകാരനാവാന്‍ ആവശ്യം, വരയ്ക്കാനുള്ള കഴിവ്, ഭാവന. എന്നാല്‍ ഒരു കാര്‍ടൂണിസ്റ്റിന് ഇതിനും പുറമേ അതീവ നര്‍മ്മബോധവും ഉണ്ടാവണം.

ഇതു മൂന്നും സമ്മേളിച്ച പ്രതിഭയാണ് സുജിത്തെന്ന് കൊക്കുകളുടെതും ബസ്സു വരാന്‍ രവി കാത്തു കിടന്നതൂതുമായ കാര്‍ടൂണുകള്‍ തെളിയിച്ചിട്ടുണ്ട്.
മറ്റൊരു സമകാലിക സംഭവുമായി കോര്‍ക്കുന്നതിലാണ് സുജിത്തിന്റ്റെ പ്രതിഭയുടെ തിളക്കം. ഈയിടെ ഇറങ്ങിയ ലാല്‍ സലാം സിനിമയുമായി എം.മുകന്ദന്‍ പ്രസ്താവന ഇണക്കിയിരിക്കുന്നു. നെല്‍കൃഷി പ്രശ്നവും ഉമ്മന്‍ ചാണ്ടി-സോണിയ ഗാന്ധി പ്രശ്നവും “കുഞ്ഞൂഞ്ഞ്” എന്ന നെല്ലിന്റെ പെരും ഉമ്മന്‍ ചാണ്ടിയുടെ വിളിപ്പേരും തമ്മിലുള്ള സാമ്യത എന്ന ട്രിക്കിലൂടെ അവതരിപ്പിക്കാന്‍ ഇന്ന് സുജിത്തിനു മാത്രമേ പറ്റൂ എന്ന് തോന്നിയിട്ടുണ്ട്. മണ്ഡരി രോഗവും യൂത് ഫെസ്റ്റിവലുമൊക്കെ സമകാലിക രാഷ്ട്രീയത്തോട് ചെര്‍ത്തു വച്ച് വരയിലാക്കുമ്പോള്‍ അതിന്‍് ചരിത്രരേഖാനിര്‍മാണവുമായി ബന്ധം വരുന്നു.
വരയുടെ കാര്യത്തിലും സുജിത് മിടുക്കനാണ്. ദൃഢരാഷ്റ്റ്രാലിംഗനത്തില്‍ നടുവിലായിപ്പോയ കുഞ്ഞിന്റെ കാര്‍ടൂണ്‍ ദൈന്യത ചുരുക്കം ചില വരകളിലൂടെയാണ് പ്രകടമാക്കുന്നത്.

Anonymous said...

ലാല്‍സലാം അല്ല. കതിരാ,
അറബിക്കഥ.

ശ്രീനിവാസന്റെ ക്യൂബാ മുകുന്ദന്‍ എന്ന കഥാപാത്രം!

ഇവിടെ അത്‌ ചൈന മുകുന്ദന്‍ ആയി!

ഏറനാടന്‍ said...

പണ്ടൊക്കെ കൊട്ടാരങ്ങളില്‍ രാജസദസ്സിനെ രസിപ്പിക്കാന്‍ ഉണ്ടായിരുന്ന ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. വിദൂക്ഷകര്‍ എന്നയിവര്‍ അന്നത്തെ രാജാവിനെ പോലും തക്കം കിട്ടിയാല്‍ ഹാസ്യപരമായി വിമര്‍ശിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരുന്നല്ലൊ. അതേ ഉദ്യമം അതിനേക്കാള്‍ ശക്തിയില്‍ ചെയ്തുപോരുന്ന പ്രസിദ്ധരായ കലാകാരന്മാരാണ്‌ കാര്‍ട്ടൂണിസ്റ്റുകളും, അവരുടേ സൃഷ്‌ടികള്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ചരിത്രസത്യങ്ങളായി നിലകൊള്ളും. ഒരു കാലഘട്ടത്തിന്റെ സ്പന്ദനം അവരുടെ വരകളിലൂടെ വിരിയുന്നു..

Joji said...

Hi,

Apart from politics, Express highway is a must( what even name it takes is not important). Express high way may not be directly usefull for rich ppl whi can travel in flights... but for middle class ppl its will be very helpfull
JOji