Tuesday, January 29, 2008
Sunday, January 27, 2008
Wednesday, January 23, 2008
കാര്‍ട്ടൂണിസ്റ്റ് കെ.കരുണാകരന്‍
കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരക്കുന്നു.
ലീഡര്‍ വരച്ച കാരിക്കേച്ചര്‍
ലീഡറുടെ വരക്ക് ഇരയായ മലങ്കര ബിഷപ്പ് ജോസഫ് മാര്‍ തോമസ്
താന്‍ കഥാപാത്രമായ കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്ന മന്ത്രി ബേബിമാതൃഭൂമി ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍
പെരുമ്പടവം ശ്രീധരന്‍
ശോഭനാ ജോര്‍ജ്ജ്
പി.പി.മുകുന്ദന്‍ലീഡര്‍ വേദിയിലേക്ക്
വരക്കാന്‍ പേന റെഡിയല്ലേ?
എന്താ ഇപ്പൊ വരക്കുക?
ആരൊക്കെയാ ഇവിടുള്ളതെന്ന് നോക്കട്ടെ....
ങേ,ഒരു ബിഷപ്പല്ലേ ആ ഇരിക്കുന്നത്?
ബിഷപ്പിനെ ഇപ്പൊ ശര്യാക്കിത്തരാം.സുജിത്തേ,എങ്ങനുണ്ട് എന്റെ വര?എല്ലാം കണ്ടു മനസ്സിലാക്കിയില്ലേ?
ലീഡറ് എന്നെ പടമാക്കിക്കളഞ്ഞല്ലോ....
ചടങ്ങിനെത്തിയ സുഹ്രുത്തുക്കള്‍
കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇവിടെ
ലീഡര്‍ വരച്ച കാരിക്കേച്ചര്‍
ലീഡറുടെ വരക്ക് ഇരയായ മലങ്കര ബിഷപ്പ് ജോസഫ് മാര്‍ തോമസ്
താന്‍ കഥാപാത്രമായ കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്ന മന്ത്രി ബേബിമാതൃഭൂമി ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍
പെരുമ്പടവം ശ്രീധരന്‍
ശോഭനാ ജോര്‍ജ്ജ്
പി.പി.മുകുന്ദന്‍ലീഡര്‍ വേദിയിലേക്ക്
വരക്കാന്‍ പേന റെഡിയല്ലേ?
എന്താ ഇപ്പൊ വരക്കുക?
ആരൊക്കെയാ ഇവിടുള്ളതെന്ന് നോക്കട്ടെ....
ങേ,ഒരു ബിഷപ്പല്ലേ ആ ഇരിക്കുന്നത്?
ബിഷപ്പിനെ ഇപ്പൊ ശര്യാക്കിത്തരാം.സുജിത്തേ,എങ്ങനുണ്ട് എന്റെ വര?എല്ലാം കണ്ടു മനസ്സിലാക്കിയില്ലേ?
ലീഡറ് എന്നെ പടമാക്കിക്കളഞ്ഞല്ലോ....
ചടങ്ങിനെത്തിയ സുഹ്രുത്തുക്കള്‍
കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇവിടെ
Labels:
കരുണാകരന്‍,
കാര്‍ട്ടൂണ്‍ പ്രദര്‍ശനം,
ബേബി,
സുജിത്
Saturday, January 19, 2008
അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍
Wednesday, January 16, 2008
Tuesday, January 15, 2008
ബൂലോകത്തിന്,സ്നേഹപൂര്‍വ്വം
പ്രിയമുള്ള ബൂലോകമിത്രങ്ങളേ
ജനുവരി21ന് ഈ ബ്ലോഗിന്റെ വാര്‍ഷികമാണ്.ഈ സന്തോഷവേളയില്‍ ബൂലോകത്തിന് ഒരു കൊച്ചു സമ്മാനം.എന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ഇന്ദുലേഖ.കോമില്‍ ഒരുക്കുന്നു.അന്നേ ദിവസം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ഇതേ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടകഥാപാത്രം ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യും.സംസ്കാരിക മന്ത്രി ശ്രീ.എം.എ.ബേബി അധ്യക്ഷനായിരിക്കും.രാവിലെ 10മുതല്‍ രാത്രി8 വരെയായിരിക്കും വി.ജെ.ടി ഹാളിലെ പ്രദര്‍ശനം.ഈ ചടങ്ങിലേക്കും പ്രദര്‍ശനത്തിലേക്കും നിങ്ങളോരോരുത്തരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.(ക്ഷണപത്രം ഇതോടൊപ്പം)
സ്നേഹപൂര്‍വ്വം
സുജിത്
Labels:
കരുണാകരന്‍,
കാര്‍ട്ടൂണ്‍,
പ്രദര്‍ശനം,
ബേബി,
വരയും ചിരിയും
Saturday, January 12, 2008
Thursday, January 10, 2008
Wednesday, January 9, 2008
പഴങ്കഥ പറയുമ്പോള്‍..
ചില സംഭവങ്ങള്‍ നമ്മളെ പഴങ്കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു.കരുണാകരന്‍ ഇന്ന് തന്റെ തറവാട്ടില്‍ തിരിച്ചെത്തുമ്പോള്‍,അദ്ദേഹം പാര്‍ട്ടി പിളര്‍ത്തി ഡി.ഐ.സി രൂപീകരിച്ച ദിവസം ഓര്‍ത്തുപോകുന്നു.അക്കാലത്ത് വരച്ച കാര്‍ട്ടൂണും.
2005മേയ് 1നു കരുണാകരന്റെ പുതിയ പാര്‍ട്ടി നിലവില്‍ വന്നു.2005മേയ് മൂന്നിന് കേരളകൌമുദി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍.
Tuesday, January 8, 2008
പച്ചച്ചെങ്കൊടി പാറട്ടെ
Labels:
അച്ചുതാനന്ദന്,
കാരാട്ട്,
പിണറായി,
ബംഗാള്‍,
മുതലാളിത്തം,
വികസനം,
സി.പി.എം
Sunday, January 6, 2008
സജിത്ത്കുമാറിന്റെ കാര്‍ട്ടൂണുകള്‍
കാര്‍ട്ടൂണിന്റെ മലയാളിപ്പെരുമ ദേശീയ-അന്തര്‍ദ്ദേശീയതലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ച എത്രയെത്ര പ്രതിഭാധനന്മാര്‍...ശങ്കര്‍,അബു,വിജയന്‍,കുട്ടി,സാമുവല്‍,യേശുദാസന്‍,ഉണ്ണി,അജിത് നൈനാന്‍ അങ്ങനെയങ്ങനെ....
ഡല്‍ഹിയായിരുന്നു എക്കാലവും കാര്‍ട്ടൂണിസ്റ്റുകളുടെ സ്വപ്നഭൂമി.മേല്‍പ്പറഞ്ഞ മലയാളികളെല്ലാം പ്രശസ്തരായത് അവരുടെ ഡല്‍ഹിനാളുകളില്‍ വരച്ച ഇംഗ്ലീഷ് കാര്‍ട്ടൂണുകളിലൂടെയായിരുന്നു എന്നത് ചരിത്രം.
ഡല്‍ഹിയിലിരുന്ന് കാര്‍ട്ടൂണിന്റെ ചെറുപ്പം തേടുകയാണ് ഔട്ട്‌ലുക്ക് മണി എന്ന പ്രസിദ്ധീകരണത്തിന്റെ കാര്‍ട്ടൂണിസ്റ്റ് സജിത്ത്കുമാര്‍.വരയിലെ പുതിയ വരപ്രസാദം.
ചിത്രീകരണത്തിലെ മികവാണ് സജിത്തിനെ ശ്രദ്ധേയനാക്കുന്നത്.ഒറ്റനോട്ടത്തില്‍തന്നെ ഏതൊരു വായനക്കാരനേയും കീഴ്പ്പെടുത്തുന്ന ശക്തമായ,മിഴിവാര്‍ന്ന,മൂര്‍ച്ചയുള്ള വരകള്‍.
കീഴ്പ്പെട്ടു.ഞാനും.2004 ജനുവരി21ന്, കാര്‍ട്ടൂണിസ്റ്റും ഹാസസാഹിത്യകാരനുമായ സുകുമാറിനു പകരക്കാരനായി അദ്ദേഹം തന്നെ ആവശ്യപ്പെട്ടതനുസരിച്ച് കേരളസര്‍വ്വകലാശാലാ യുവജനോത്സവത്തിലെ കാര്‍ട്ടൂണ്‍ മത്സരത്തിന് വിധികര്‍ത്താവായി ചെന്നതായിരുന്നു ഞാന്‍.അമ്പതോളം എന്ട്രികളില്‍ നിന്നും ഒരു കാര്‍ട്ടൂണ്‍ ഒന്നാം സ്ഥാനത്തേക്ക് മാറ്റിവക്കാന്‍ അന്നത്തെ മൂന്നു വിധികര്‍ത്താക്കള്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.ചിത്രീകരണമികവുകൊണ്ടും ആശയസമ്പന്നതകൊണ്ടും മറ്റ് കാര്‍ട്ടൂണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ആ രചന.
മത്സരത്തിലെ ഒരു എന്‍ട്രി നമ്പര്‍ എന്നതില്‍ നിന്ന് ആ കാര്‍ട്ടൂണിസ്റ്റിനെക്കുറിച്ച് പിറ്റേന്ന് പത്രത്തിലൂടെയാണ് കൂടുതല്‍ അറിഞ്ഞത്.പി.പി.സജിത്ത്കുമാര്‍,കണ്ണൂരുകാരന്‍,കാര്യവട്ടം കാമ്പസ്സിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥി.
കേരളകൌമുദി ഒരു ചിത്രകാരനെ തേടിയിരുന്ന സമയം.ഈ മിടുക്കനെ ഉപയോഗപ്പെടുത്തിയാലോ എന്ന നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു.അങ്ങനെ സജിത്ത് കേരളകൌമുദിയിലെത്തി.ഫ്രീലാന്‍സറായി.
സജിത്തിന് അന്നും ഇംഗ്ലീഷ് കാര്‍ട്ടൂണുകളോടായിരുന്നു പ്രിയം.വരക്കുന്നതെല്ലാം ദേശീയരാഷ്ട്രീയം.കരുണാകരനെ ചുറ്റിപ്പറ്റിയുള്ള കേരളത്തിലെ കാര്‍ട്ടൂണിങ്ങിനോട് സജിത്ത് മുഖം തിരിച്ചു.
സജിത്തിന്റെ കാരിക്കേച്ചറുകള്‍ രചനാശൈലിയിലെ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും ഏറെ ശ്രദ്ധ നേടി.ജേര്‍ണലിസം പൂര്‍ത്തിയാക്കിയതിനുശേഷം ഇന്ത്യന്‍ എക്സ്പ്രസ്സിലേക്കും പിന്നീട് ഔട്ട്‌ലുക്കിലേക്കും സജിത്ത് വളര്‍ന്നു.
കാര്‍ട്ടൂണിലും വായനയിലും ചിലപ്പോള്‍ സജിത്ത് എനിക്ക് വഴികാട്ടിയായി.തകര്‍ച്ചയുടെ വക്കില്‍ നിന്നും പലപ്പോഴും എന്നെ ആത്മവിശ്വാസത്തിന്റെ തീരത്തടുപ്പിച്ചു.
പിന്നീടെന്നോ,നാട്ടില്‍ വന്നപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു.
'സുജിത്തേട്ടാ,നമ്മള്‍ ആദ്യം കണ്ടത് എവിടെ വച്ചാണെന്ന് ഓര്‍മ്മയുണ്ടൊ?"
"കേരളകൌമുദിയില്‍'.എനിക്കു സംശയമുണ്ടായിരുന്നില്ല.
അല്ല...മനോരമയില്‍.....അവന്‍ പറഞ്ഞു.
ഞാന്‍ അമ്പരന്നു.മനോരമ 1999-ല്‍ ലോകസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ കാര്‍ട്ടൂണ്‍ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങ് 2000 ജനുവരി29ന് കോട്ടയത്ത് നടന്നത് അവന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.അന്ന് അവന്‍ അവിടെ ഉണ്ടായിരുന്നെന്നോ?എവിടെ?മത്സരവിജയത്തിന്റെ ലഹരിയില്‍ മുതിര്‍ന്ന കാര്ട്ടൂണിസ്റ്റുകളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ മറ്റാരേയും ഗൌനിച്ചിരുന്നില്ലല്ലോ.മനോരമ ക്യാമ്പസ്‌ലൈനില്‍ പ്രസിദ്ധീകരിച്ച അന്നത്തെ ഫോട്ടോ നോക്കാന്‍ അവന്‍ പറഞ്ഞു.അതാ അവന്‍.എന്റെ തൊട്ടുപിറകില്‍!എത്രതവണ ഈ ഫോട്ടോ നോക്കിയിരിക്കുന്നു.അന്നെല്ലാം ഞാന്‍ എന്നെ മാത്രമല്ലേ കണ്ടിരുന്നുള്ളൂ....
എന്തിനിതെല്ലാം ഇപ്പോള്‍ കുറിക്കുന്നു എന്നല്ലേ?വരയിലും വരിയിലും പതിന്മടങ്ങ് മൂര്‍ച്ചയോടെയെങ്കിലും സജിത്ത് ഇപ്പോഴും പിന്നില്‍ പതുങ്ങി നില്‍പ്പാണ്.ഇവിടെ ഈ ബൂലോകത്തും.ഈ മിടുമിടുക്കന്‍ നാണംകുണുങ്ങിയെ കൈപിടിച്ച് ബൂലോകസമക്ഷം ഹാജരാക്കേണ്ട ചുമതല എനിക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്?
ഇത് എന്റെ അവകാശവാദം തന്നെയാണ്.സജിത്ത്കുമാര്‍ എന്ന,നാളെയുടെ കാര്‍ട്ടൂണിസ്റ്റിന്റെ വളര്‍ച്ചയുടെ ഒരു താഴ്ന്ന പടവില്‍ ഒരുചെറുകൈത്താങ്ങായി ഉണ്ടാകാനായി എന്ന അഭിമാനത്തിന്റെ ഏറ്റുപറച്ചില്‍.
ഈ ദീര്‍ഘദൂരചിരിമിസൈല്‍ കത്തിയുയരട്ടെ.ലോകത്തിന്റെ നെറുകയിലേക്ക്!
Labels:
ഔട്ട്‌ലുക്ക്,
കാര്‍ട്ടൂണ്‍,
വരയും ചിരിയും,
സജിത്ത്കുമാര്‍
Saturday, January 5, 2008
Tuesday, January 1, 2008
Subscribe to:
Posts (Atom)