Wednesday, January 23, 2008

കാര്‍ട്ടൂണിസ്റ്റ് കെ.കരുണാകരന്‍

കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരക്കുന്നു.

ലീഡര്‍ വരച്ച കാരിക്കേച്ചര്‍

ലീഡറുടെ വരക്ക് ഇരയായ മലങ്കര ബിഷപ്പ് ജോസഫ് മാര്‍ തോമസ്

താന്‍ കഥാപാത്രമായ കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്ന മന്ത്രി ബേബിമാതൃഭൂമി ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍
പെരുമ്പടവം ശ്രീധരന്‍

ശോഭനാ ജോര്‍ജ്ജ്

പി.പി.മുകുന്ദന്‍ലീഡര്‍ വേദിയിലേക്ക്
വരക്കാന്‍ പേന റെഡിയല്ലേ?
എന്താ ഇപ്പൊ വരക്കുക?
ആരൊക്കെയാ ഇവിടുള്ളതെന്ന് നോക്കട്ടെ....
ങേ,ഒരു ബിഷപ്പല്ലേ ആ ഇരിക്കുന്നത്?

ബിഷപ്പിനെ ഇപ്പൊ ശര്യാക്കിത്തരാം.സുജിത്തേ,എങ്ങനുണ്ട് എന്റെ വര?എല്ലാം കണ്ടു മനസ്സിലാക്കിയില്ലേ?

ലീഡറ് എന്നെ പടമാക്കിക്കളഞ്ഞല്ലോ....
ചടങ്ങിനെത്തിയ സുഹ്രുത്തുക്കള്‍

കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഇവിടെ

19 comments:

tk sujith said...

കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് കരുണാകരന്‍ വരച്ച കാര്‍ട്ടൂണ്.

asdfasdf asfdasdf said...

ഒരു കാര്യം വ്യക്തം. കരുണാകരന്റെ കണ്ണിനു ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. :)

krish | കൃഷ് said...

TV വാര്‍ത്തയില്‍ കരുണാകരന്‍ ബിഷപ്പിനെ ‘പട’മാക്കിയത് കണ്ടിരുന്നു. അത് കണ്ട് ചിരി വന്നു. ന്നാലും മൂപ്പരുടെ ഒരു കാര്യേ..!!
കാര്‍ണിസ്റ്റുകള്‍ക്ക് ഭീഷണി!!! ജാഗ്രതൈ!! വേണ്ടിവന്നാല്‍ നിങ്ങളേയും വരച്ച് ഒരു പരുവമാക്കിത്തരും. ലീഡറോടാ കളി, ആഹാ!!!

tk sujith said...

ക്രീഷ്,ഈ പ്രയോഗം ഞാന്‍ അടിക്കുറിപ്പിലേക്കു ചേര്‍ക്കുന്നു.

ഉണ്ടാപ്രി said...

എല്ലാ വരേം അറിയാം ലീഡര്‍ക്ക്..
എന്നാലും തലേവര മാറ്റാന്‍ പറ്റണില്ലല്ലോ..

സുജിത്ത് മാഷേ..എല്ലാവിധ ആശംസകളും..

സുല്‍ |Sul said...

സുജിത്തേ,
ഇന്നലെ ഇതു ന്യൂസില്‍ കണ്ടിരുന്നു.
അഭിനന്ദനങ്ങള്‍.
-സുല്‍

കണ്ണൂരാന്‍ - KANNURAN said...

മനോരമാ ന്യൂസില്‍ നേരിട്ടു കണ്ടിരുന്നു, കരുണാകരന്‍ കാര്‍ട്ടൂണ്‍ വര തൊഴിലായി സ്വീകരികാത്തത് നന്നായല്ലെ? :)

tk sujith said...

ലീഡര്‍ അതു പറയുകയും ചെയ്തു.താന്‍ വര തുടര്‍ന്നിരുന്നെങ്കില്‍ ഇന്നു ഒരു ഗംഭീര കാര്‍ട്ടൂണിസ്റ്റ് ആയേനേ എന്ന്.

Satheesh said...

ഇന്നലെ വാര്‍ത്തയില്‍ കണ്ടിരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു!

വിന്‍സ് said...

വാര്‍ത്ത ഇന്നു ഓണ്‍ലൈനില്‍ വായിച്ചിരുന്നു. താങ്ക്യൂ വെരിമച്ച് ഫോര്‍ ദ ഫോട്ടോസ്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇന്നലെ ന്യൂസില്‍ കണ്ടിരുന്നു മാഷെ...
ആശംസകള്‍..

Unknown said...

പ്രിയ സുജിത്ത് ... വളരെ നന്നായിട്ടുണ്ട് . ലീഡറെക്കൊണ്ട് കാര്‍ട്ടൂണ്‍ വരപ്പിച്ച് ഉദ്ഘാടനം ചെയ്യിച്ച ആ ഔചിത്യബോധത്തെ ശ്ലാഘിക്കുന്നു..
ആശംസകളോടെ,

ദിലീപ് വിശ്വനാഥ് said...

ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണുകള്‍ക്ക് വിഷയമായിട്ടുള്ള ലീഡര്‍ തന്നെയാണ് ഉദ്ഘാടനത്തിന് കേമന്‍.

Anonymous said...

ബാല്‍ താക്കറെയും ഒരു കാര്‍ടൂണിസ്റ്റ് ആയിരുന്നു. നരേന്ദ്രമോഡിയും അങ്ങനെയാകാനാണു സാദ്ധ്യത.ഓണ്‍ലൈന്‍ പ്രദര്‍ശനം കണ്ടു.അഭിനന്ദനങ്ങള്‍!

മിടുക്കന്‍ said...

ഇതെന്തായാലും അക്രമം ആയി പ്പോയി..
കണ്ണിച്ചോരയില്ലാത്ത പരിപാടിയായിപ്പോയി..!

മുരളിച്ചേട്ടന്‍ ഇതിലും വല്യ വരക്കാനാണ്.
അങ്ങോരെ കൊണ്ട് വരപ്പിച്ചില്ല. അത് പോട്ട്.. ഇന്വൈറ്റ് പോലും ചെയ്തില്ലല്ലോ..?

നിങ്ങള്‍ കാര്‍ട്ടൂണിസ്റ്റുകളൊക്കെ കഴിഞ്ഞ് പൊകുന്നത് അങ്ങോരുടെ ഒരാളുടെ കയ്യിലിരിപ്പ് കോണ്ട് മാത്രമാണെന്ന് മറക്കരുത്..!

simy nazareth said...

സുജിത്തേ, ചിത്രങ്ങള്‍ കണ്ട് എല്ലാം നന്നായി നടന്നെന്ന പ്രതീതി. എല്ലാം ഭാവുകങ്ങളും.

ഏറനാടന്‍ said...

ഇതിപ്പോളാണ്‌ കണ്ടത്.. പരിപാടിയെ കുറിച്ച് മുന്നെ കേട്ടിരുന്നു. വരാന്‍ വൈകിപോയി. കിടിലന്‍.. അതും ലീഡര് വരക്കുന്നത് കണ്ണിനെ വിശ്വസിക്കാനാവുന്നില്ല.

സുജിതിന്‌ ആശംസകള്‍, അഭിനന്ദനങ്ങള്‍..

ശാശ്വത്‌ :: Saswath S Suryansh said...

ഇത് വീണ്ടും ഓര്‍മിക്കാന്‍ ഒരു അവസരം- ലീഡര്‍ക്ക് ആദരാഞ്ജലികള്‍ !!!

Kiranz..!! said...

സുജിത്തിന്റെ ഓർമ്മക്കുറിപ്പും ഈ പരിപാടിയും ഒക്കെച്ചേർത്ത് വായിക്കുമ്പോൾ ഒരു നിർമ്മലത.നന്നായി സുജിത്തേ..

“ഇന്ദുലേഖ”ക്കും അഭിമാനിക്കാം.