Saturday, May 15, 2010

മലയാളസിനിമകളുടെ ഒറിജിനലുകള്‍...

ശ്രീനിവാസന്റെ പുതിയ സിനിമ ‘ഒരു നാള്‍ വരും’ മോഷണമാണെന്ന പരാതിയെത്തുടര്‍ന്ന് കോടതി സ്റ്റേ ചെയ്തിരിക്കുകയാണല്ലോ.ഈ അവസരത്തില്‍ മലയാളത്തില്‍ ഇറങ്ങിയ കുറെ ചിത്രങ്ങള്‍ക്ക് ‘പ്രചോദനമായ’ ഒറിജിനല്‍ ഏതെന്ന് കുറിക്കാമെന്ന് കരുതി.എല്ലാ‍വരും ചേര്‍ന്ന് ശ്രമിച്ചാല്‍ ലിസ്റ്റ് ഇനിയും വലുതാക്കാം.
1.ഉദയനാണ് താരം-Bowfinger
2.ഭാര്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം-Analyse This
3.ഏപ്രില്‍ ഫൂള്‍-The Dinner Game
4.മുല്ല-Tsotsi
5.നിന്നിഷ്ടം എന്നിഷ്ടം- City Lights
6.തൂവല്‍ സ്പര്‍ശം-Three men And A Baby
7.ബ്ലാക്ക് ഡാലിയ-I Know What You Did Last Summer
8.വെട്ടം-French Kiss
9.ബോയിങ്ങ് ബോയിങ്ങ്-boeing boeing
10.പച്ചക്കുതിര-Rain man
11.ബിഗ് ബി-Four Brothers
12.താളവട്ടം-One Flew Over the Cuckoo's Nest
13.ജെയിംസ് ബോണ്ട്007-Baby's Day Out
14.വന്ദനം-Stakeout
15.ചന്ദ്രലേഖ-While You Were Sleeping
16.കാക്കക്കുയില്‍-A Fish Called Wanda
17.കിലുക്കം-Roman Holiday
18.അതിശയന്‍-Hulk
19.ഹലോ മൈഡിയര്‍ റോങ്ങ് നമ്പര്‍-North by Northwest
20.ആയുഷ്‌ക്കാലം-Ghost
21.വിനോദയാത്ര-My Sassy Girl
ആനവാല്‍മോതിരം,ദശരഥം,ആകാശദൂത്,മേഘസന്ദേശം,യോദ്ധാ,മഞ്ഞുപോലൊരു പെണ്‍കുട്ടി,മധുരനൊമ്പരക്കാറ്റ് എന്നിവയുടെ ഒറിജിനലുകളുടെ പേര് ഓര്‍മ്മവരുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യാം.
കമന്റുകളില്‍ നിന്നും അപ്‌ഡേറ്റ്-1
22.വ്യൂഹം-Lethal Weapon
23.ഉണ്ണികളേ ഒരു കഥപറയാം-Bronco Billy
24.ഗുലുമാല്‍-Criminal
25.കറന്‍സി-The Man Who copied
26.ഭരതം-Honkytonk Man
27.മാന്നാര്‍ മത്തായി സ്പീക്കിങ്ങ്-Vertigo
28.ഭ്രമരം-The Three Burials of Melquiades Estrada,Oldboy,Butterfly on a Wheel
അപ്‌ഡേറ്റ്-2
29.വിസ്മയത്തുമ്പത്ത്-Just Like Heaven രണ്ടു സിനിമകളുംIf Only It Were Trueഎന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.ആദ്യം പുറത്തിറങ്ങിയത് വിസ്മയത്തുമ്പത്ത് ആണെന്ന്‍ സിജു തിരുത്തുന്നു.
30.യോദ്ധാ-The Golden Child
31.നിര്‍ണ്ണയം-The Fugitive
32.കാഴ്ച-Bashu, the Little Stranger,Cinema Paradiso
അപ്ഡേറ്റ്-3
33.റാംജിറാവ് സ്പീക്കിങ്ങ്,34.മേഘമല്‍ഹാര്‍,35.ആകാശദൂത്,36.മൂക്കില്ലാരാജ്യത്ത്,37.അങ്കിള്‍ ബണ്‍,38.മഞ്ഞുപോലൊരു പെണ്‍കുട്ടി,39.മാളൂട്ടി,40.സസ്നേഹം സുമിത്ര,41.പോലീസ്,42.ചെപ്പ്,43.ഹൃദയത്തില്‍ സൂക്ഷിക്കാന്‍,44.മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു,45.ഒളിമ്പ്യന്‍ അന്തോണി ആദം,46.പട്ടാഭിഷേകം,47.കൌതുകവാര്‍ത്തകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ഒറിജിനലുകളുടെ വിവരം ഇവിടെ
48.ലൈഫ് ഈസ് ബ്യൂട്ടിഫുള്‍-Dead Poets Society
49.ആനവാല്‍ മോതിരം-Short Time
50.അദ്ദേഹം എന്ന ഇദ്ദേഹം-Three Fugitives
51.ഈ ശബ്ദം ഇന്നത്തെ ശബ്ദം-Death wish
52.ക്ലാസ്സ്മേറ്റ്സ്-The Big Chill
അപ്ഡേറ്റ്-4
53.ഹലോ-cellular
54.ന്യൂ ഇയര്‍-Dial M for Murder
55.മയൂഖം-A Walk to Remember
56.ചന്ദാമാമ-Weekend at Bernie's
57.ആലീസ് ഇന്‍ വണ്ടര്‍ലാന്റ്-Benny & Joon
അപ്ഡേറ്റ്-5
58.നിറം-Whatever It Takes
59.അക്ഷരത്തെറ്റ്-Fatal Attraction
60.ഇത് മനുഷ്യനോ?-Return from the Ashes
61.അലക്സാണ്ടര്‍ ദി ഗ്രേറ്റ്-Rain Man
62.അര്‍ത്ഥന-Intersetion
63.മൂന്നാമതൊരാള്‍-Others
64.സാഗര്‍ അലിയാസ് ജാക്കി-The Bourne Identity
65.FIR-The Untouchables

147 comments:

Anonymous said...

I think the author haven't seen the English movies listed here as it sounds far too stretched to relate kilukkum to roman holiday. However, the list is still convincing for few.

shajiqatar said...

എന്റെമ്മേ!!! ഇത്രയും ഉണ്ടോ? ശ്രീനിയും പ്രിയനും ആണല്ലോ കൂടുതല്‍ വിരുതന്മാര്‍.

vinu said...

ചക്രവ്യുഹം - Lethal Weapon (1987)

Vinu said...

ഇഗ്ലീഷ് സിനിമ മലയാളത്തിലേക്ക് മാറ്റുന്നതിൽ എന്താണു കുഴപ്പം...????
വിശ്വോത്തര സിനിമ കണ്ട് പുളകിതരാകുന്നവരല്ല കേരളത്തിലെ എല്ലാ സാധാരണ പ്രേക്ഷകരും എന്നത് കൊണ്ട് ഇതൊരു തെറ്റല്ല എന്നാണു എന്റെ അഭിപ്രായം

റ്റോംസ് കോനുമഠം said...

ഒരു അടിച്ചു മാറ്റലായി കാണാതെ മറ്റു ഭാഷാ ചിത്രങ്ങളെ കൂട്ടിയിനക്കുക എന്നാ ഒരു ലക്‌ഷ്യം കൂടി കാണാമല്ലോ

tk sujith said...

അയ്യയ്യോ.തെറ്റിദ്ധരിക്കല്ലേ.മലയാളസിനിമയിലെ അടിച്ചുമാറ്റല്‍ മുഴുവന്‍ കണ്ടെത്തി പ്രതിപ്പട്ടിക ഉണ്ടാകാനല്ല ഈ പോസ്റ്റ്.വിദേശസിനിമയില്‍ നിന്നുള്ള അടിച്ചുമാ‍റ്റല്‍/ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളല്‍ എന്നിവയൊക്കെ ശരിയോ തെറ്റോ എന്ന ചര്‍ച്ചയും ഉദ്ദേശമില്ല.മലയാളസിനിമ കാണുമ്പോള്‍ ‘അതു താനല്ലയോ ഇത്’എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നുന്ന വിദേശസിനിമകള്‍ ഓര്‍ത്തെടുക്കാനുള്ള കൌതുകം മാത്രം.കാണാത്ത സിനിമകള്‍ കാണുകയും ചെയ്യാമല്ലോ:)

ചരിത്രം എന്ന സിനിമയില്‍ റഹ്‌മാന്റെ കഥാപാത്രം ജഗതിയോട്:’ചേട്ടന്റെ വെള്ളിക്കലമാന്‍ ഞാന്‍ കണ്ടു”
ആവേശത്തോടെ ജഗതി:”ആണോ,എവിടെ വെച്ച്?”
റഹ്‌മാന്‍:“അതിന്റെ ഒറിജിനല്‍.ബ്ലൂ ലഗൂണ്‍!”

റോബി said...

ഉണ്ണികളേ ഒരു കഥ പറയാം-Bronco Billy
ഗുലുമാല്‍-Criminal
കറന്‍സി-The man who copied
ഭരതം-Honkytonk Man
മാന്നാര്‍ മത്തായി-Vertigo

(വ്യക്തിപരമായി എനിക്കും അടിച്ചുമാറ്റിയോ, ഇന്‍സ്പയേഡ് ആയോ പുതിയ സിനിമയെടുക്കുന്നതില്‍ വിരോധമില്ല. പക്ഷേ ശ്രീനിവാസനൊക്കെ ചെയ്യുന്നതുപോലെ അടിച്ചു മാറ്റിയിട്ട് അതുവെച്ച് ഞെളിയരുത്..)

റോബി said...

ഭ്രമരത്തിന്റെ ഫ്ലാഷ്ബാക് ഓള്‍ഡ് ബോയ് തന്നെ. പിന്നെ അതിലെ യാത്രയുടെ നല്ലൊരു ഭാഗത്ത് 3 burials of Melquiyades Estrada കൃത്യമായി ഉണ്ട്. പ്ലോട്ട് ആകട്ടെ, Butterfly on a wheel..

lijo said...

കോപ്പി അടിച്ചത് തെറ്റാണു എന്ന അഭിപ്രായം എനിക്കില്ല. അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ ഒന്നും തന്നെ ഒരു ശരാശരി മലയാളി കാണാന്‍ ഇടവരില്ലായിരുന്നു. പക്ഷെ ഇതൊക്കെ കഷ്ടപ്പെട്ട് ആലോചിച്ചു ഉണ്ടാക്കിയ യഥാര്‍ത്ഥ സൃഷ്ടികളും ക്രെഡിറ്റ്‌ അര്‍ഹിക്കുന്നു.

Ranjith said...

thaalavattam - one flew over the cuckoos nest.

Anoop said...

Yodha - The Golden Child

Nirnayam - The Fugitive

Kazhcha - Bashu the little stranger (കോപ്പി എന്നതിനേക്കാള്‍ കൊള്ളാവുന്ന അഡാപ്റ്റെഷന്‍ എന്നു പറയാം. പിന്നെ Cinema Paradiso-യുടെ സ്വാധീനവും നന്നായി എന്നാണു എന്റെ അഭിപ്രായം)

Vismayathumbathu - Just like Heaven

Kalapaani - scenes from "Schindler's list" and "King Solomon's mines". A friend mentioned 'Papillon' too as a source, but, as I haven't seen it, I am not sure. The storyline has similarities to that of 'Panchaagni'... or has it?

tk sujith said...

ചിത്രം,ആനവാല്‍ മോതിരം,ആകാശദൂത്,ദശരഥം,മേഘസന്ദേശം എന്നിവയുടെയൊക്കെ ഒറിജിനല്‍ വല്ല പിടിയും ഉണ്ടോ?

Anoop said...

Life is beautiful - Dead poet's society


Aanaval Mothiram - Short Time


Mookkila Rajyatthu - The Dream Team


Addeham enna Iddeham - Three Fugitives

Classmates - The Big Chill

(not really sure.

ദാ ഇവിടുള്ള ചില കമന്റുകള്‍ നോക്കൂ.

http://varnachitram.com/2006/10/31/review-classmates/

സുഹൈബ് എന്നൊരാള്‍ 2002 -ഇല്‍ എഴുതിയ "പിണക്കം" എന്ന നോവലില്‍ നിന്നാണത്രേ കഥ.

The Big Chill കണ്ടിട്ടില്ല, ആ നോവല്‍ വായിച്ചിട്ടുമില്ല.
)

ഇന്‍സ്പിരേഷന്‍ മോശമായ കാര്യമല്ല. സ്കൊസെസിയുടെ "Departed" എന്ന സിനിമ ഒറിജിനലിനെ വെല്ലുന്ന റീമേക് ആയിരുന്നില്ലേ?
പക്ഷെ, ക്രെഡിറ്റ്‌ കൊടുക്കേണ്ടത് തന്നെയാണ്.

Anoop said...

ഒരു ലിസ്റ്റ് ഇവിടുന്നു കിട്ടി.

http://www.snehasallapam.com/malayalam-movie-discussions/120-copycats-malayalam-cinema-3.html

ചില കണ്ടുപിടുത്തങ്ങള്‍ ഞെട്ടിക്കാതിരുന്നില്ല.

for eg:

- Ramji Rao Speaking (1989) copied from See the Man Run (1971)

- Meghamalhar (2001) copied from Brief Encounter (1945)

- Akashadoothu (1993) copied from Who Will Love My Children? (1983)

- Uncle Bun (1991) copied from Uncle Buck (1989)

N.J ജോജൂ said...

ശ്രീനിയും പ്രിയദര്‍ശനുമൊക്കെ അങ്ങനെചെയ്തതുകൊണ്ട് കാണാന്‍ കൊള്ളാവുന്ന പലപടങ്ങളും കിട്ടി. അല്ലായിരുന്നെങ്കില്‍ നഷ്ടം മലയാളീ പ്രേഷകര്‍ക്കും മലയാളം സിനിമാ വ്യവസായത്തിനുമായിരുന്നേനേ. കോപ്പിയടി ആരോപണങ്ങള്‍ സിനിമയില്‍ മാത്രമല്ല മലയാളത്തിലെ എം.ടി അടക്കമുള്ള പല എഴുത്തുകാരെക്കുറിച്ചും ഉണ്ട്, കവികളെക്കുറിച്ചുമുണ്ട്.

tk sujith said...

അനൂപേ,റാംജി റാവ് ഞെട്ടിച്ചു!മാന്നാര്‍ മത്തായി നേരത്തേ അറസ്റ്റിലായിരുന്നു..

Chandu said...

some comedy scenes in "Udayananu tharam" is adapted form "Big Fat Liar"

Siju | സിജു said...

സുജിത്, ഇവിടെ പറഞ്ഞ പല ചിത്രങ്ങളും കോപ്പിയടിയാണെന്ന അഭിപ്രായത്തിനോട് യോജിക്കാനാവില്ല. ഉദാഹരണത്തിനു കിലുക്കം റോമന്‍ ഹോളിഡേയുടെ കോപ്പിയടിച്ചതാണെന്നു ള്ളത്. ചില സാമ്യങ്ങള്‍ വെച്ച് (നായകന്റെ കൂട്ടുകാരന്‍ ഫോട്ടോഗ്രാഫര്‍, ഓഡ്രി രാജകുമാരിയാകുമ്പോള്‍ രേവതി അങ്ങിനെയാണോയെന്ന് നായകന്റെ സംശയം, ഓഡ്രി ആളറിയാതിരിക്കാന്‍ മുടി മുറിക്കുമ്പോള്‍ കിലുക്കത്തില്‍ നായകന്‍ മുറിക്കുന്നു) ഇന്‍സ്പൈഡ് ആണെന്ന് പറയാം; അല്ലാതെ അത് കോപ്പിയടിയാകുമോ..
അതു പോലെ താളവട്ടവും കുക്കൂസ് നെസ്റ്റിന്റെ ഇന്‍സ്പൈഡ് എന്നേ പറയാന്‍ പറ്റൂ; താളവട്ടത്തില്‍ നായകനു ശരിക്കും മാനസികരോഗമുള്ളപ്പോള്‍ ജാക്ക് നിക്കോള്‍സണ്‍ ഭ്രാന്ത അഭിനയിക്കുകയാണ്. രണ്ടു പേരും രോഗികളോടുള്ള ക്രൂരമായ സമീപനത്തിനെതിരെ പ്രതികരിക്കുന്നു. അതിലെല്ലാമുപരി രണ്ടിലും കോമണായിട്ടുള്ളത് അധികമില്ല.
പിന്നെ വിസ്മയതുമ്പത്ത് ഇറങ്ങിയത് 2004ലും ജസ്റ്റ് ലൈക്ക് ഹെവന്‍ ഇറങ്ങിയത് 2005ലുമ്. അപ്പൊ ലത് ലിതിനെ കോപ്പിയല്ല. പക്ഷേ, ഫാസില്‍ കോപ്പിയടിച്ചത് If Only It Were True എന്ന പുസ്തകമാണ്. അത് തന്നെയാണു ജസ്റ്റ് ലൈക്ക് ഹെവന്‍ സിനിമയാക്കിയതും
ആയുഷ്ക്കാലം ഗോസ്റ്റിറ്റ്നെയല്ല; വേറൊരു സിനിമ കോപ്പിയടിച്ചതാണെന്ന് അതിന്റെ പിന്നിലുള്ളവര്‍ പറഞ്ഞിരുന്നു, അതേതാ സിനിമയെന്ന് മറന്നു പോയി.
കാഴ്ച സിനിമാ പാരഡിസോയുടെ കോപ്പിയടിച്ചതാണെന്നൊക്കെ പറഞ്ഞാല്‍ ഇത്തി രി കടന്നു പോയി. പ്രൊജക്റ്റ് ഓപ്പറേറ്ററും കുട്ടിയും രണ്ടിലുമുണ്ടെന്നല്ലാതെ അത് രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല.
ഭാര്‍ഗവ ചരിതം, തൂവല്‍ സ്പര്‍ശം, വെട്ടം, ബോയിംഗ് ബോയിംഗ്, പച്ചക്കുതിര, ബിഗ്ബി, ജെയിംസ് ബോണ്ട്, ചന്ദ്രലേഖ, അതിശയന്, നിര്‍ണയം തുടങ്ങിയതൊക്കെ പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി തന്നെയാണ്‌. മറ്റു ചിത്രങ്ങളൊക്കെ കാണ്ടിട്ടില്ലാത്തതു കൊണ്ട് അഭിപ്രായമില്ല.
വേറെ ചില കോപ്പിയടികള്‍
ഹലോ - cellular
ന്യൂ ഇയര്‍ - dial m for murder
ചന്ദാ മാമ - സ്റ്റാറില്‍ ഇടക്ക് കാണിക്കാറുള്ള ഒരു സിനിമയുടെ കോപ്പിയാണു. പേരു മറന്നു പോയി.
ഇനി വല്ലതും ഓര്‍ക്കുകയാണെങ്കില്‍ അപ്പോള്‍ കമന്റിടാം

paarppidam said...

ശ്രീനിവാസനെ കൊട്ടണമെങ്കിൽ ഒരു കാർടൂൺ വരച്ചാൽ പോരെ? എന്തായാലും ഇതു മലയാളത്തിൽ ആയതുനന്നായി ഇല്ലേൽ സായ്പ് കൊള്ളാവുന്ന വക്കീലിനെ വച്ച് വിദേശത്ത്കേസുകൊടുത്തേനെ.ഒത്തുതീർപ്പാക്കുവാൻ ഒരുപാട് മിനക്കേടേണ്ടിയും വന്നേനെ

Noufel said...

Mayukham - original: A Walk to Remember

Anoop said...

inspiration-ഓട് ഒരു എതിര്‍പ്പുമില്ല. ക്രെഡിറ്റ്‌ കൊടുക്കുന്നതല്ലേ മാന്യത?

"വിസ്മയത്തുമ്പത്ത്" പോസ്റ്റ്‌ ചെയ്തത് ഞാനാണ്. ക്ഷമിക്കുക, ഇവ റിലീസ് ചെയ്ത വര്‍ഷങ്ങള്‍ ശ്രദ്ധിച്ചില്ല. ഞാന്‍ ആദ്യം കണ്ടത് Just Like Heaven ആയതു കൊണ്ടാവാം അങ്ങനെ തോന്നിയത്. പക്ഷെ, കഥയുടെ ക്രെഡിറ്റ്‌ ഫാസിലിനു തന്നെയാണ് കൊടുത്തിരിക്കുന്നത്‌.

'കാഴ്ച'യുടെ കാര്യത്തില്‍, മെയിന്‍ ത്രെഡ് 'ബാഷു'വില്‍ നിന്ന് തന്നെ ആവണം. Cinema Paradiso-യുടെ സ്വാധീനമുണ്ടെന്നെ പറഞ്ഞുള്ളൂ. ഫിലിം ഓപ്പറേറ്റര്‍ -കുട്ടി എന്നതു മാത്രമല്ല, ചില സീനുകളില്‍ ഇത് വ്യക്തമായി തോന്നുകയും ചെയ്തു. പക്ഷെ, അതു നന്നായി എന്നാണു എന്റെ അഭിപ്രായം.

tk sujith said...

സിജു,കോപ്പിയടി എന്നതിനേക്കാള്‍ ‘പ്രചോദനം’ എന്നതിനുതന്നെയാണ് ഞാനും ഊന്നല്‍ കൊടുക്കുന്നത്.ഒന്നിനെ ഉപജീവിച്ച് മറ്റൊന്നുണ്ടാക്കുമ്പോള്‍ അങ്ങനെ ഉണ്ടാക്കുന്നവന്റെ തൊഴില്‍പരവും വ്യക്തിപരവുമായ ക്രിയേറ്റിവിറ്റി അനുസരിച്ചായിരിക്കും ഉല്പന്നത്തിന്റെ മികവ്.ഇതു ശരിയോ തെറ്റോഎന്നത് വേറൊരു ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയമാണ്.സാധാരണക്കരനെ സംബധ്ധിച്ചിടത്തോളം സിനിമ നന്നായാല്‍ നമ്മള്‍ കാശുകൊടുത്ത് കാണും.അല്ലെങ്കില്‍ കൂവും. പ്രതിഭയില്ലാത്തവര്‍ അതേപടി അനുകരിക്കുമ്പോള്‍ പ്രതിഭയുള്ളവര്‍ കാലത്തിനും സംസ്കാരത്തിനും അനുയോജ്യമായ മാറ്റങ്ങളും മറ്റു കൂട്ടിച്ചേര്‍ക്കലുകളും ട്വിസ്റ്റുകളുമൊക്കെ ചേര്‍ത്ത് ഒറ്റനോട്ടത്തില്‍ വ്യത്യസ്തമായ,മൌലികമെന്നുതന്നെ പറയാവുന്ന സിനിമയുണ്ടാക്കുന്നു.കിലുക്കത്തിലും കാഴ്ച്ചയിലുമൊക്കെ ഈ മികവ് വളരെ കൂടിയ തോതിലുണ്ട്.(ഈയിടെ ഇറങ്ങിയ ഏപ്രില്‍ ഫൂളില്‍ അതില്ല.)നടന്മാരുടേയും സാങ്കേതിക വിദഗ്ദരുടേയും ഉഗ്രന്‍ പ്രകടനം കൂടിയാകുമ്പോള്‍ ഒറിജിനല്‍ മാറിനില്‍ക്കും.(റോമന്‍ ഹോളിഡേ കിലുക്കത്തിന് പ്രചോദനമായെന്ന് പ്രിയദര്‍ശന്‍ സമ്മതിച്ച കാര്യം വെളിപ്പെടുത്തിയത് പ്രശസ്തനും ലോകസിനിമകളെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ യോഗ്യനുമായ ഒരു സംവിധായകനാണ്.സിനിമാനോട്ടീസുകള്‍ ശേഖരിക്കുക എന്ന രസകരമായ ഹോബിയും ഇദ്ദേഹത്തിനുണ്ട്.)
കാഴ്ചയെക്കുറിച്ച് അനൂപ് പറഞ്ഞു.വിസ്മയത്തുമ്പത്തിന്റെ കാര്യത്തില്‍ വേണ്ട തിരുത്തല്‍ വരുത്താം.

Anonymous said...

കോപ്പിയടി കൊണ്ടു മാത്രമാണു പ്രിയദര്‍ശന്‍ എന്ന സം വിധായകന്‍ ഉണ്ടായതും അയാള്‍ കോടീശ്വരനായതും ഇന്നു ഹിന്ദിയില്‍ തന്നെ കൊമേര്‍സ്യല്‍ നമ്പര്‍ വണ്‍ ആയി നില്‍ക്കുന്നതും

ഗോഡ്‌ ഫാദര്‍ എന്ന മരിയോ പുസോ നോവലിണ്റ്റെ ഒരു അന്‍പത്‌ വേര്‍ഷന്‍ എങ്കിലും മലയാളത്തില്‍ വന്നിട്ടുണ്ട്‌ അഞ്ചു പൈസ ആ വകയില്‍ മരിയോ പുസോവിനു കിട്ടിയിട്ടുമില്ല

പക്ഷെ ജാഡ അടിക്കുന്ന ബ്ളെസ്സി സ്റ്റോറി മാത്രമല്ല സീനുകള്‍ ഡിറ്റോ കോപ്പി ചെയ്യാറുണ്ട്‌ ഇങ്ങിനെ കോപ്പികല്‍ തിരഞ്ഞ്‌ പോയാല്‍ കുഞ്ചാക്കോയും പീ സുബ്രമണ്യവും മാത്രമേ കാണുങ്കയുള്ളു ഒറിജിനല്‍ ആയി മലയാള സിനിമയില്‍

ഹിന്ദിയും തമിഴും ഇതുപോലെ കോപ്പി അടിക്കുന്നുണ്ട്‌ എന്നാല്‍ തമിഴന്‍ ഇപ്പോള്‍ ഗ്രാമ്യ പശ്ചാത്തലത്തില്‍ നല്ല ഒരിജിനല്‍ കഥകള്‍ പുറത്തിറക്കുന്നു

ശ്രീനിവാസണ്റ്റെ പ്രശ്നം ഗുരുതരമാണു
വിശ്വാസ വഞ്ചന ആണൂ
സിനിമ പരിചയം ഇല്ലാത്ത ഒരാള്‍ ആരാധന കൊണ്ടൂം ഇയാള്‍ ചതിക്കില്ല എന്ന വിശ്വാസം കൊണ്ടും വായിക്കാന്‍ കൊണ്ടൂ കൊടുക്കുന്ന സ്വന്തം വര്‍ക്കു അവഗണിച്ചു തിരികെ വിടുക പിന്നെ തണ്റ്റെതാക്കി ഇറക്കുക ഇതു ക്രിമിനല്‍ വഞ്ചന ആണു

, സ്റ്റോറി ഐഡിയ ആ കഥക്റിത്‌ എന്നു വച്ചു ഒരു ലക്ഷം രൂപ കൊടുത്താല്‍ ആ പാവം സന്തോഷത്തോടേ പോകും തിരക്കഥ സംഭാഷണം ശ്രീനിവാസന്‍ എന്നു വയ്ക്കാമല്ലോ

ശ്രീനിവാസണ്റ്റെ കാര്യം പലറ്‍ ക്കും അറിയാവുന്നതാണു

കാക്കര - kaakkara said...

സത്യം ആരുടെ ഭാഗത്താണ്‌ എന്ന്‌ എനിക്കറിയില്ല, പക്ഷെ ചർച്ചയിൽ ശ്രീനിവാസന്റെ ഭാഷ വളരെ മോശമായിരുന്നു. കാക്കര പ്രതിഷേധം രേഖപ്പെടുത്തുന്നു.

ശ്രീനിവാസനോട്‌ മാന്യമായി സംസാരിക്കാൻ മോഡറേറ്ററും ആവശ്യപ്പെടണമായിരുന്നു.

Anoop said...

(ഓഫ്‌-ടോപ്പിക്ക് ആണോ എന്ന് സംശയം)


'ഇന്‍ ഹരിഹര്‍ നഗറി'ലെ ജോണ്‍ ഹോനായി അപ്പുക്കുട്ടനെ ഡെന്റല്‍ ഡ്രില്‍ ഉപയോഗിച്ച് ടോര്‍ച്ചര്‍ ചെയ്യുന്ന രംഗം, Marathon Man(1976)-ലെ പ്രശസ്തമായ ഒരു ടോര്‍ച്ചര്‍ സീനിന്റെ അനുകരണമാണ്. Tribute തന്നെ ആവും സിദ്ദിഖ്-ലാല്‍ ഉദ്ദേശിച്ചത്. പക്ഷെ, സാക്ഷാല്‍ ലോറന്‍സ് ഒലീവിയെക്കു പകരം റിസ ബാവയും ഡസ്ടിന്‍ ഹോഫ്മാന് പകരം ജഗദീഷും... hmmm...


'കാലാപാനി'യില്‍ മോഹന്‍ ലാലും പ്രഭുവും വീപ്പയില്‍ കിടന്നുള്ള സംഘട്ടന രംഗം, King Solomon's mines എന്ന സിനിമയില്‍ നിന്നും അതേ പോലെ എടുത്തതാണ്. ജയില്‍പ്പുള്ളികളെ കൂട്ടക്കൊല ചെയ്യുന്ന രംഗം Schindler's list-ഇനെ ഓര്‍മ്മിപ്പിക്കുന്നു. ഇവയൊക്കെ എത്രത്തോളം historically accurate ആണെന്ന ചോദ്യം വേറെ.

ദിലീപിന്റെ 'ക്രേസി ഗോപലനി'ലെ ഒരു chase sequence, District 13 എന്ന സിനിമയിലെ parkour-ഇന്റെ വികലമായ അനുകരണം.

വിനയന്റെ വാര്‍ ആന്‍ഡ്‌ ലവ് എന്ന സിനിമ(?)യിലെ ചില രംഗങ്ങള്‍ Saving Private Ryan-ഇല്‍ നിന്നും അടിച്ചു മാറ്റാന്‍ ശ്രമിച്ചു ദയനീയമായി പരാജയപ്പെട്ടവയാണ്. ഉദാഹരണത്തിന്, സായ്കുമാറിന്റെ കഥപാത്രവും വിന്‍ ഡീസലിന്റെ കഥാപാത്രവും മരിക്കുന്ന രംഗങ്ങള്‍ .

Shaijith said...

dear sujith,
good effort.
keep it up

JM PBVR said...

Meesa Madhavan -- Just see Home Alone once and you decide how much copy Meesa Madhavan was.

Good effort Sujit.

അനില്‍@ബ്ലൊഗ് said...

നല്ല ഒരു എക്സര്‍സൈസ്.
ലിസ്റ്റ് പൂര്‍ത്തിയായിട്ട് വേണം എല്ലാരെയും വിളീച്ച് കാണിക്കാന്‍.:)

Anoop said...

ശ്രീനിവാസന്‍ വീണ്ടും...

Oru maravathoor kanavu : Jean de Florette

പണ്ട് varnachitram.com-ഇലെ ഒരു റിവ്യൂവില്‍ വായിച്ചതാണ്. രണ്ടു സിനിമകളും ഞാന്‍ കണ്ടിട്ടില്ല. Please verify.

Vinayan said...

My Sassy Girl എന്ന കൊറിയന്‍ റൊമാന്റിക് സിനിമയുടെ ഒരുപാട് സീനുകള്‍(കുറച്ചു സെന്‍സര്‍ ചെയ്തു) അതുപോലെ തന്നെ വിനോദയാത്ര എന്ന സത്യന്‍ സിനിമയിലുണ്ട് എന്നത് ശരിയാണ്. ഏതാണ്ട് സിമിലര്‍ ആയ സ്റ്റോറി ലൈനിലും ആണ് തുടക്കത്തില്‍ പോയത്. പക്ഷെ അത് സുജിത് പറഞ്ഞ പോലെ ഒരു കോപ്പി അല്ല.പ്രചോദനം എന്ന് പറയാനും പ്രയാസമാണ്.
Prestige എന്ന സിനിമയുടെ ചില ആശയങ്ങളും മറ്റും നായകന്‍ എന്ന സിനിമയിലുണ്ട്(നല്ല രീതിയില്‍).
ഹാപ്പി ഹസ്ബന്റ്സ് നോ എന്‍ട്രി എന്ന സിനിമയുടെ അനുകരണമാണ്. പക്ഷെ തിരക്കഥാകൃത്ത് അത് മലയാളി പ്രേക്ഷകരെ മുന്നില്‍ കണ്ടു എഴുതിയതാണ് എന്നൊക്കെ പറഞ്ഞു കളഞ്ഞു.കുറേ മുന്‍പ് കണ്ടതാണ് എങ്കിലും ഓള്‍ഡ്‌ ബോയ്‌ എന്ന സിനിമയുടെ ഫ്ലാഷ്ബാക്ക് ആണ് ഭ്രമരത്തിന്റേതു എന്ന് തോന്നുന്നില്ല... ഏപ്രില്‍ ഫൂള്‍ ഇറങ്ങുന്നതിനു മുന്‍പ് ഭേജാ ഫ്രൈ എന്ന ഹിന്ദി സിനിമ ഇറങ്ങിയിട്ടുണ്ട്. ഭേജാ ഫ്രൈ ഡിന്നര്‍ ഗെയിമിനെ അനുകരിച്ചു ഉണ്ടാക്കി. ഏപ്രില്‍ ഫൂള്‍ അതില്‍ നിന്ന് കോപ്പി ചെയ്തു. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും ഇത്തരം റീമേക്ക്കള്‍ വരാറുണ്ട്. ചിലത് പ്രചോദനം മാത്രം. ചിലത് ഈച്ചക്കോപ്പി. അതെങ്ങനെയുമാവട്ടെ ഒറിജിനലിന് ക്രെഡിറ്റ്‌ നല്‍കി നന്നായി എടുക്കുന്ന എല്ലാ സിനിമകളെയും അംഗീകരിക്കാം. ഓര്‍മ്മ വരുമ്പോള്‍ ബാക്കി പോസ്റ്റ് ചെയ്യാം....

tk sujith said...

അനൂപേ മറവത്തൂര്‍ കനവ് അപ്ഡേറ്റ് 3-ല്‍ കൊടുത്ത ലിങ്കില്‍ ഉണ്ട്.
വിനയന്‍,വിദേശസിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവയേ ലിസ്റ്റ് ചെയ്തിട്ടുള്ളൂ.ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള റീമേക്കുകള്‍ ഒരുപാടുണ്ട്.കുറേ മേല്‍പ്പറഞ്ഞ ലിങ്കിലും കാണാം.ഹാപ്പി ഹസ്ബന്റ്സും നോ എന്‍‌ട്രിയും തമിഴ് സിനിമ ചാര്‍ളി ചാപ്ലിന്റെ റീമേക്കുകളാണ്.ഹാപ്പി ഹസ്ബന്റ്സിന്റെ തുടക്കത്തില്‍ ചാര്‍ളി ചാപ്ലിന്‍ എന്ന സിനിമക്ക് കടപ്പാട് നല്‍കുന്നുണ്ട്.
ഓള്‍ഡ് ബോയ് ഞാന്‍ കണ്ടിട്ടില്ല.റോബിയെപ്പോലെ ഒരു നല്ല സിനിമാപ്രേമി ചൂണ്ടിക്കാട്ടുമ്പോള്‍ അവിശ്വസിക്കേണ്ടതുണ്ടോ

sonu said...

ഹലോ - cellular
നായിക ഫോൺ വിളിക്കുന്ന രംഗമല്ലാതെ ഈ രണ്ടു സിനിമയും തമ്മിൽ സാമ്യമൊന്നുമില്ല.

Anonymous said...

home alone ഉം മീശമാധവനും തമ്മിൽ യാതൊരു ബന്ധവുമില്ല .

Anonymous said...

"മലയാളസിനിമ കാണുമ്പോള്‍ ‘അതു താനല്ലയോ ഇത്’എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നുന്ന വിദേശസിനിമകള്‍ ഓര്‍ത്തെടുക്കാനുള്ള കൌതുകം"

അങ്ങനെയെങ്കിൽ

അവതാർ 3d - വിയറ്റ്നാം കോളനി

vinu said...

ഓള്‍ഡ്ബോയ് കണ്ടിരുന്നു.. അതും ഭ്രമരവും തമ്മില്‍ യാതോരു സാമ്യവുമില്ല ! അറിയാതെ ചെയ്യുന്ന നിസാര തെറ്റുകല്‍ക്ക് ശിക്ഷിക്കപെടുന്ന നായകനാണ് ഓള്‍ഡ്ബോയിലേത് എന്നാല്‍ മറ്റോരാളുടെ ചെറിയ തേറ്റ് തന്റെ ജീവിതം തകര്‍ത്ത കഥയാണ് ഭ്രമരം പറയുന്നത് !

Vinayan said...

സുജിത് ഞാന്‍ റോബി പറഞ്ഞതിനെ അവിശ്വസിച്ചതല്ല. ഓള്‍ഡ്‌ബോയ്‌ ഞാന്‍ കണ്ട സിനിമയാണ്. ഹിന്ദിയില്‍ ഇറങ്ങിയ 'സിന്ദ'(സഞ്ജയ്‌ ദത്ത്‌) എന്ന സിനിമ കണ്ടിട്ടുണ്ടോ? അത് ഈ സിനിമയുടെ റിമേക്ക് ആയിരുന്നു. ഓള്‍ഡ്‌ ബോയ്‌ സിനിമയിലെ ഫ്ലാഷ്ബാക്ക് എനിക്ക് ഓര്‍മ്മയുണ്ട്. അതുമായി യാതൊരു ബന്ധവും എനിക്ക് തോന്നിയില്ല. അത് പറഞ്ഞെന്നു മാത്രം. റോബി വീണ്ടും ഇവിടെ വരുന്നുണ്ടെങ്കില്‍ അത് വിശദീകരിക്കുമായിരിക്കും. അത്ര മാത്രം. പിന്നെ ദശരഥത്തിന്റെ ഐഡിയ 87 ല്‍ ഇറങ്ങിയ Sibaji എന്ന കൊറിയന്‍ സിനിമയില്‍ നിന്നാണ്.

vinu said...

ആദ്യം ഞാന്‍ നല്‍കിയ കമേന്റില്‍ ചക്രവ്യുഹം - Lethal Weapon (1987) എന്ന് പറഞ്ഞിരുന്നു ഈ ചിത്രത്തിന്റെ യഥാര്‍ത്തപേര് "വ്യൂഹം" എന്നാണ്.. http://en.wikipedia.org/wiki/Vyooham സഗീത് ശിവന്‍ സംവിധാനം ചെയ്ത് രഘുവരന്‍ നായകനായ മളയാളചിത്രമാണിത് ഓര്‍മ്മയില്‍നിന്ന് എഴുതിയപ്പോല്‍ തെറ്റിപോയതാണ്...

Vinayan said...

ഹോം എലോണ്‍ എന്നാ സിനിമയും മീശ മാധവനും തമ്മിലുള്ള സാമ്യം ഒരു സീനില്‍ മാത്രം അല്ലെ ഉള്ളു. രാത്രിയില്‍ കള്ളനെ പിടിക്കുന്ന സീന്‍?!

vinu said...

വിനയന്‍ പറഞ്ഞത് ശരിയാണ് ഓല്‍ഡ് ബോയ് സഞയ് ഗുപ്ത്ത ഉളുപില്ലാതെ അതേപടി പര്‍ത്തിവചിരിക്കുകയാണ് zindaയില്‍. കാണിക്കുവാന്‍ കഴിയാത്തതും (സെന്‍സേറിങ്ങ്) കാണിചാല്‍ ഇവിടേയുള്ള ആളുകള്‍ സ്വീകരിക്കാത്തതുമായ ഭാഗങ്ങള്‍ മാറ്റി മോത്തം വ്രിത്തികേടാക്കിവചിരിക്കുന്നു..

tk sujith said...

ഈ ലിസ്റ്റില്‍ ഒഴിവാക്കേണ്ടതോ തിരുത്തലുകള്‍ വരുത്തേണ്ടതോ ഉണ്ടെങ്കില്‍ അങ്ങനെ ആകാം.

Anonymous said...

Chandamama:Weekend at Bernie's

Vinayan said...

മെയിന്‍ പോസ്റ്റില്‍ ഒരു എഡിറ്റ്‌ നല്ലതാണെന്ന് തോന്നുന്നില്ലേ? ഒരു ഉപവിഭാഗം ആയാലോ? ഒറിജിനലുകള്‍ ഉള്ളവയും,ചില സീനുകള്‍ മാത്രം ഉള്ളവയും ...എപ്പടി? അല്ലാതെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടത് ഒന്നും തന്നെ ഇല്ല. ഇതെന്റെ അഭിപ്രായമാണെ... :) Anyway this post is turn out be a very good one...

നന്ദകുമാര്‍ said...

Home Alone & Mr. Bean-നിലെ പല ഭാഗങ്ങളും അടിച്ചുമാറ്റിയതല്ലേ ദിലീപിന്റെ സി ഐ ഡി മൂസ?!

tk sujith said...

വിനയാ,ഏതെങ്കിലും വിധത്തില്‍ ഒരു തരംതിരിവ് വേണ്ടിവരും.നന്ദകുമാര്‍,അതു നേരാണല്ലോ..കാറിനുമുകളില്‍ ഷൂ വെക്കുന്നതും തുടര്‍ന്നുള്ള സീനുകളുമൊക്കെ മി.ബീന്‍ തന്നെ.

റോബി said...

ഭൂതകാലത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ മനുഷ്യരെ വേട്ടയാടിപ്പിടിക്കുന്നതിന്റെ തീവ്രദയാണ് ചാന്‍ വൂക് പാര്‍ക്കിന്റെ റിവഞ്ച് ട്രിലജി അനുഭവിപ്പിക്കുന്നത്. ‘ഓള്‍ഡ് ബോയ്‌’യില്‍ വൂജിന്‍ എന്ന കഥാപാത്രത്തെ അയാളുടെ സഹോദരിയുമായി ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ചതിനാണ് ദേസു തടവിലാക്കപ്പെടുന്നത്. പ്രതികാരത്തിന്റെ നൈതികതയാണ് പാര്‍ക്കിന്റെ വിഷയം എന്നതുകൊണ്ട് നായകന്‍ ഒട്ടുമേ നിഷ്കളങ്കനല്ല. ഈ ട്രിലജിയിലെ Lady vengeance ഒഴികെയുള്ള ചിത്രങ്ങളില്‍ ‘നായകത്വം’ ഇതുപോലെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഓര്‍മ്മയും മറവിയും പ്രതികാരവുമൊക്കെ ഉള്‍ചേര്‍ന്ന ഒരു വര്‍ത്തുളഘടനയിലാണ് ഓള്‍ഡ്‌ബോയ്. ദുരന്താത്മകമായ ഒരു കളിയുടെ ശൈലിയിലാണ് ഓര്‍മ്മകള്‍ ഉണര്‍ന്നു വരുന്നത്. ഓര്‍മ്മകളെ ഉണര്‍ത്തുന്ന ഇതേ ശൈലി ഭ്രമരത്തിലും പ്രകടമാണെങ്കിലും മലയാളത്തിലെ നടപ്പ് രീതികള്‍‌ക്കനുസൃതമായി നായകത്വം തരിമ്പും ചോദ്യം ചെയ്യപ്പെടുന്നില്ല. കോമ്പ്രമൈസ് എന്നു വിശേഷിപ്പിക്കാവുന്ന ഈ ഒരു ഘടകത്തില്‍ മാത്രമാണ് ഭ്രമരം ഓള്‍‌ഡ്‌ ബോയില്‍ നിന്നും വ്യത്യസ്ഥമാകുന്നത്.

ഒരു സബ്ജക്ടീവ് വായനയില്‍ ‘ഓള്‍ഡ് ബോയ്’യിലെ വിലക്കപ്പെട്ട പ്രണയത്തിനും മരണത്തിനും പകരമായി ഭ്രമരത്തില്‍ കൂട്ടുകാരിയുടെ കൊലപാതകമാണെന്നൊക്കെയുള്ള സൂക്ഷ്മവ്യത്യാസങ്ങള്‍ ഉണ്ടെന്നും കാണാം.
ഇ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍, 2009 സെപ്റ്റംബര്‍ 14-ലെ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ജനുസ്സുകള്‍ക്കു ശേഷമുള്ള ലോകസിനിമ’ എന്ന ലേഖനം നോക്കാം.

Vinayan said...

'ഇതേ ശൈലി ഭ്രമരത്തിലും പ്രകടമാണെങ്കിലും മലയാളത്തിലെ നടപ്പ് രീതികള്‍‌ക്കനുസൃതമായി നായകത്വം തരിമ്പും ചോദ്യം ചെയ്യപ്പെടുന്നില്ല'...അവിടെ കഥയില്‍ നായകത്വം ചോദ്യം ചെയ്യപ്പെടേണ്ട ആവശ്യകതയുണ്ടോ? അത് ഞാന്‍ ആ കമ്മന്റ് വായിച്ചത് തെറ്റിയതാണോ?ഓള്‍ഡ്‌ബോയിയില്‍ വിലക്കപ്പെട്ട പ്രണയം അല്ലെങ്കില്‍ ബന്ധം ആവിഷ്ക്കരിക്കപ്പെടുന്നു. അത് നായകനാല്‍ മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നു. അവിടെ ഒരു ചോദ്യം ചെയ്യപ്പെടലിന്റെ ആവശ്യകത ഉണ്ട്. മറിച്ചു ഇവിടെ നായകന്‍ ചോദ്യം ചെയ്യപ്പെടേണ്ട ആവശ്യകത ഒട്ടും ഇല്ല. ഇനി അഥവാ റോബി ഉദ്ദേശിക്കുന്നത് നായകന്‍ ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ ഒരു കഥയാക്കി എന്നാണെങ്കില്‍ അതിനോട് വിയോജിപ്പുണ്ട്. കാരണം അങ്ങനെ നോക്കിയാല്‍ പല സിനിമകളിലും ഇങ്ങനെ കണ്ടെത്തിക്കൂടെ? പിന്നെ ബ്ലെസ്സിയാണെങ്കില്‍ മനസ്സില്‍ വണ്ട്‌ മൂളിയപ്പോള്‍ തോന്നിയ കഥയാനെന്നോ മറ്റോ പറയുകയും ചെയ്തു... :)

റോബി said...

വിനയനു മനസ്സിലായില്ല എന്നു പറയുന്ന പോയിന്റ് - വിനയന്‍ സിനിമയുടെ എഴുതപ്പെട്ട ടെക്സ്റ്റിന്റെ ഉള്ളില്‍ നിന്നാണു നോക്കുന്നത്. ഞാന്‍ ടെക്സ്റ്റിനെ ഡിക്റ്റേറ്റു ചെയ്യുന്നതെന്ത് എന്നാണു പറഞ്ഞത്...
ടെക്സ്റ്റില്‍ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്. പക്ഷേ, ടെക്സ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നതില്‍ സമാനതകളുണ്ട്. (വിഷ്വല്‍‌സും സാമ്യമുള്ളതായാണ് ഓര്‍മ്മ. കൃത്യമല്ല, ഓള്‍ഡ് ബോയ് കണ്ടിട്ട് 5 വര്‍ഷമെങ്കിലുമായി.)

ബ്ലെസ്സി മോഷ്ടിച്ചതാണെന്നല്ല പറയുന്നത്. സാദൃശ്യങ്ങള്‍ തോന്നുക കാഴ്ചക്കാരന്റെ സ്വാതന്ത്ര്യമല്ലേ.

Vinayan said...

ബ്ലെസ്സി മോഷ്ട്ടിച്ചു എന്ന് ഞാന്‍ റോബിയുടെ കമെന്റില്‍ നിന്നും വായിച്ചില്ല. റോബി പറഞ്ഞ ആ സാമ്യം എനിക്ക് ഭ്രമരവുമായി തോന്നിയില്ല. അത്ര മാത്രം. പക്ഷെ അത് ടെക്സ്റ്റിനെ ഞാന്‍ ഡിക്റ്റേറ്റു ചെയ്യാത്തതുകൊണ്ടല്ല. മറിച്ചു റോബി തന്നെ പറഞ്ഞ സൂക്ഷ്മമായ അപഗ്രഥനത്തിന്റെ വ്യത്യസമാകാം.'സാദൃശ്യങ്ങള്‍ തോന്നുക കാഴ്ചക്കാരന്റെ സ്വാതന്ത്ര്യമല്ലേ.' ...അത് കലക്കി. അപ്പൊ തിരിച്ചും ആവാലോ അല്ലെ!....

റോബി said...

തീര്‍ച്ചയായും..!

ഓരോരുത്തരും കാണുന്നത് അവരവരുടെ സിനിമയല്ലേ..! (ഒരേസിനിമ രണ്ടുപേര്‍ കാണുന്നില്ല എന്നല്ലേ)

Vinayan said...

ശരിയാണ്...:)

വിന്‍സ് said...

ഗോഡ് ഫാദറില്‍ പച്ചീനൊ ബാത്ത് റൂമില്‍ പോവുന്ന ഒരു സീന്‍ ഉണ്ട്. ദിലീപിന്റെ സിഐഡി മൂസയില്‍ ജഗതി ബാത്ത് റൂമില്‍ പോവുന്ന സീന്‍ ഉണ്ട്. ഗോഡ് ഫാദറിന്റെ കോപ്പി ആണു മൂസ. അല്ല ഭ്രമരത്തിന്റെയും ഓള്‍ഡ് ബോയിയുടേയും താരതമ്യം കണ്ടതു കൊണ്ട് പറഞ്ഞതാ!

shajiqatar said...

എനിക്ക് തല ചുറ്റുന്നു!!!:)

റോബി said...

അതെ. വിന്‍സ് പറയുന്നതില്‍ പിന്നെ അപ്പീലില്ല. അതും ലലേട്ടന്റെ ഫിലിമാകുമ്പോള്‍..:)

ചുമ്മാ ഒന്നുകൂടി വിശദീകരിക്കാം..:)

ഭ്രമരത്തിലും ഓള്‍ഡ് ബോയിലും ഫ്ലാഷ്ബാക്ക് കഥയില്‍ ഇടപെടുന്ന രീതിയിലാണു സമാനത. ഫ്ലാഷ്‌ബാക്ക് മാത്രമായെടുത്താല്‍ വേറെയാണ്. ഭ്രമരവുമായി പലതരത്തില്‍ സാമ്യം തോന്നിയ മൂന്നു സിനിമകളുടെ പേര് ഞാന്‍ മുന്‍‌കമന്റിലെഴുതിയിരുന്നു. ആ മൂന്നു സിനിമകളും ഒന്നു കണ്ടു നോക്കണേ..
(ഐ റിപീറ്റ്, മോഷണമാണെന്നു പറയുന്നില്ല)

വിന്‍സ് said...

റോബി :)

വിന്‍സ് said...

പിന്നെ മറ്റു ഭാഷകളിലെ സിനിമക്ല് മലയാളത്തിലോ മറ്റു ഭാഷകളിലേക്കോ റീമേക്ക് ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല. മാന്യമായി ചെയ്യണം, അതാതു ഭാഷകളില്‍ ഉള്ളവര്‍ക്കു രസിക്കണം അത്ര മാത്രം. എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ ആണു പ്രിയദര്‍ശന്‍. അദ്ധേഹം പടങ്ങള്‍ മറ്റു ഭാഷകളില്‍ നിന്നും കോപ്പി അടിച്ചിട്ടാണെങ്കിലും മനോഹരമായ ഒരു പാടു സിനിമകള്‍ മനോഹരമായി തന്നെ മലയാളത്തില്‍ ഇറക്കി ജനങ്ങളെ രസിപ്പിച്ചിട്ടുണ്ട്. ഒരു പടം റീമേക്ക് ചെയ്താല്‍ അതിന്റെ ക്രെഡിറ്റ് ഒറിജിനലിനു കൊടുത്താല്‍ ലക്ഷങ്ങളോ കോടികളോ ആയിരിക്കും റീമേക്ക് റൈറ്റ്സിനു കൊടുക്കേണ്ടി വരുക. സ്വന്തം ആണെന്നു പറഞ്ഞു റ്റൈറ്റിലില്‍ കൊടുത്താല്‍ അറ്റ്ലീസ് മറ്റേ പാര്‍ട്ടി കേസ് കൊടുക്കുന്നതു വരെ കാശു ലാഭം!!! പിന്നെ മറ്റവന്റെ ഒറിജിനലിന്റെ പേരില്‍ ഒന്നു ഞെളിയാം!!! പക്ഷെ എന്നാ ഒക്കെ പറഞ്ഞാലും റീമേക്സ് അനിവാര്യം തന്നെ ആണു.

എന്‍.ബി.സുരേഷ് said...

ഭാര്‍ഗ്ഗവചരിതം, സി.അനൂപിന്റെ നെപ്പോളിയന്റെ പൂച്ച എന്ന കഥയെ ആസ്പദമാക്കി ചെയ്തതാണ്. അപ്പോള്‍ കഥ മോഷണമാണോ ആവോ.

പിന്നെ ലിസ്റ്റില്‍ എല്ലാവരെക്കാളും വളരെ മുന്നില്‍ പ്രിയദര്‍ശന്‍ ആണ്. ഹ ഹ നമ്മുടെ മഹാനായ ഫിലിം മേക്കര്‍.

വിനു said...

@വിന്‍സ്

"ഗോഡ് ഫാദറില്‍ പച്ചീനൊ ബാത്ത് റൂമില്‍ പോവുന്ന ഒരു സീന്‍ ഉണ്ട്."

ഈ സീന്‍ പ്രിയദര്‍ശന്‍ അഭിമന്യു എന്ന ചിത്രത്തില്‍ ഭംഗിയായി കോപ്പിയടിചിട്ടുണ്ട് "റെസ്റ്റോറെന്റില്‍ തോക്കോളിപിചു വച്ച് ചര്‍ചക്കുവിളിക്കുന്ന് സീന്‍"

NANZ said...

പണ്ട് റിലീസ് ചെയ്യുന്ന എല്ലാ ഹിന്ദി സിനിമകളും കണ്ട് പിറ്റേ ദിവസം അതിന്റെ കഥ മലയാളീകരിച്ച് ‘നവോദയ‘യുടെ പടി കയറിനിരങ്ങിയിരുന്ന ആളായിരുന്നു മഹാനായ സംവിധായകന്‍ പ്രിയദര്‍ശന്‍! ഫാസിലിന്റെ ശിഷ്യനായപ്പോഴും ശേഷം മണിരത്നം എന്ന സംവിധായകനെ കട്ടുമുട്ടുന്നവരെയും ഹിന്ദി (ഇന്ത്യന്‍) സിനിമകള്‍കോപ്പിയടിയെന്ന കല നിര്‍ബാധം തുടര്‍ന്നു. തന്റെ സിനിമകളും ഹിന്ദി സിനിമകളുമല്ല വിദേശ സിനിമകളെ ഇന്‍സ്പയര്‍ ചെയ്യാന്‍ ശ്രമിക്കൂ എന്ന് മണി രത്നം പറഞ്ഞതോടെയാണ് (ഈ സംഭവം പ്രിയന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്) വിദേശ സിനിമകളെ മലയാളീകരിക്കുക എന്ന പ്രയത്നത്തില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്. ബോയിംഗ് ബോയിംഗ് സ്റ്റുഡിയോയില്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഷൂട്ടിനിടക്ക് പ്രിയന്‍ ഇടക്കിടെ തന്റെ റൂമിലേക്ക് പോകും ഒറിജിനലിന്റെ കാസറ്റ് റീ പ്ലേ ചെയ്യും. (എങ്ങിനെയാണ് ഷോട്ട് എടുത്തത് എന്നറിയാന്‍) അങ്ങിനെയാണ് ബോയിംഗ് മുഴുവനാക്കിയത്. പിന്നെ കാവും കുളവും തറവാടും വള്ളൂവനാടും നിറഞ്ഞു നിന്നിരുന്ന അക്കാലത്ത് ഹാസ്യ സിനിമകള്‍ വിജയകരമായത് പ്രിയനു ഗുണമായി. പ്രിയനെ സംവിധായകന്‍ എന്നല്ല വിദേശസിനിമകളുടെ മലയാള വിവര്‍ത്തകന്‍ എന്നോ മറ്റോ വിളിക്കണം!!
ഒരേയൊരു നല്ല കാര്യം, താന്‍ വിദേശ സിനിമകളുറ്റെ കഥകള്‍ മോഷ്ടിച്ചു തന്നെയാണ് തന്റെ സിനിമകള്‍ എടുത്തത് എന്നു തുറന്നു സമ്മതിച്ച മനസ്സിനാണ്. മറ്റുള്ളവര്‍ ഉളുപ്പില്ലാതെ കഥ മുഴുവനായോ പകുതിയോ അടിച്ചുമാറ്റി സ്വന്തം പേരിലാക്കുമ്പോള്‍ പ്രിയന്‍ അടിച്ചുമാറ്റിയത് തുറന്നു സമ്മതിക്കുന്നു (വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും) അത്രയും നല്ലത്.

അല്ലാ, പ്രിയദര്‍ശന്‍ ഏതാണ്ടൊക്കെയോ എവിടെത്തൊക്കെയോ വല്ലാത്ത കുണ്‍സ്രാള്‍ ആണെന്നു ചിലരൊക്കെ ഇവിടെ പറയുന്നതു കേട്ടു അതുകൊണ്ട് ചില സത്യങ്ങള്‍ പറഞ്ഞു എന്നേയുള്ളൂ.

Kalpak S said...

Akale ["അകലെ" ] is completely ( each and every dialogue) based on 'glass menarche' , a play.
the great shyamaprasad didnt even quote it..!!

tk sujith said...

കല്പക്,അകലെ തുടങ്ങും മുമ്പ് ക്രെഡിറ്റ് നല്‍കുന്നുണ്ടല്ലോ.

Anoop said...

'അകലെ' Glass Menagerie-യെ base ചെയ്തു എടുത്തതാണെന്നു ശ്യാമപ്രസാദ് പണ്ടേ പറഞ്ഞതാണല്ലോ.

Anoop said...

:)

ഒരു മിനിറ്റ് വ്യത്യാസത്തില്‍ കമന്റുകള്‍ ...

'കോപിക്യാറ്റ്' വിഷയത്തില്‍ ഒരു സുഹൃത്ത്‌ യൂട്യൂബില്‍ upload ചെയ്ത ചില ക്ലിപ്പുകള്‍ :

Yodha - Golden Child Comparison

Mohan Lal vs. Erik Estrada - Munnam Mura

Mohanlal Vs. Harrison Ford - Nirnayam & Fugitive.

Nirnayam & Fugitive - Shooting a Fugitive

Fugitive - Lalu Alex Vs. Tommy Lee Jones.

Crazy Gopalan and District 13. Dileep Vs. David Belle

Anoop said...

ചില ലിങ്കുകള്‍ വര്‍ക്ക് ചെയ്യുന്നില്ല. റീപോസ്റ്റ് ചെയ്യുന്നു

Mohanlal Vs. Harrison Ford - Nirnayam & Fugitive.

Nirnayam & Fugitive - Shooting a Fugitive

Fugitive - Lalu Alex Vs. Tommy Lee Jones.

Crazy Gopalan and District 13. Dileep Vs. David Belle

tk sujith said...

അനൂപേ,കുറേനാള്‍ മുമ്പ് കൈരളി പീപ്പിള്‍ ചാനലില്‍ അനൂപ് എന്ന സീരിയല്‍ നടന്‍ അവതരിപ്പിച്ചിരുന്ന ഒരു പ്രോഗ്രാമില്‍ ഇത്തരം സാമ്യങ്ങള്‍ കാണിക്കാറുണ്ടായിരുന്നു.ഗജിനി memento ആണെന്നും നിര്‍ണ്ണയം fugitiveആണെന്നും പറഞ്ഞ് പറഞ്ഞ് ആ ആഴ്ച റിലീസ് ആകാനിരുന്ന ഭാര്‍ഗ്ഗവചരിതം എന്ന സിനിമ analyse thisആണെന്നും പറഞ്ഞുപോയി!പിറ്റേ ആഴ്ക മുതല്‍ ആ പ്രോഗ്രാമിന്റെ പൊടിപോലും ഉണ്ടായില്ല കണ്ടുപിടിക്കാ

tk sujith said...

നുണക്കഥ എന്നായിരുന്നു ആ പ്രോഗ്രാമിന്റെ പേര്.

Kalpak S said...

Based on "Glass Menagerie", a Tennessee Williams play.

ഛേ .... ശ്യാമേട്ടനെ ഞാന്‍ തെറ്റിദ്ധരിച്ചു .... മ്യാപ്പ് ! :(
[ഞാന്‍ ഒരു സത്യം പറയാം.. ടൈറ്റില്‍ ഞാന്‍ ഓടിച്ചു വിട്ടു..!]

ബിജു കോട്ടപ്പുറം said...

ഓഫ്:
ഗോപീകൃഷ്ണന്റെ വര കോപ്പിയടിച്ച് കാർട്ടൂണുണ്ടാക്കുന്നത് കോപ്പിയടിയിൽ പെടുമോ അതോ പ്രചോദനത്തിൽ പെടുമോ?

tk sujith said...

കോപ്രചോദനമടി.:)

ശ്രീ said...

കലക്കിയല്ലോ മാഷേ... കുറേയെണ്ണം അറിയാമായിരുന്നു.

Vinayan said...

ഒന്നുകൂടി,
'ഋതു' സിനിമയില്‍ അവിടെയവിടെയായി കുറെ സീനുകള്‍ 'Jules et Jim' എന്ന സിനിമയില്‍ നിന്നും എടുത്തതാണ്.കഥയില്‍ അവിടെയവിടെയായി ഉള്ള പല കാര്യങ്ങളും സാമ്യം തന്നെ(ലവ് ട്രയാങ്കിള്‍ ഒഴിവാക്കിയിട്ടുണ്ട്). ഋതുവിലെ വേനല്‍ക്കാറ്റില്‍ എന്ന ഗാനം ഓര്‍മ്മയില്ലേ...സീനുകളും...എങ്കില്‍ ഈ ബ്ലോഗിലെ ഏഴാമത്തെ പോസ്റ്റിലെ ചിത്രം ഒന്ന് നോക്കിയെ....

Vinayan said...

ഓ ലിങ്ക പോസ്റ്റ്‌ ചെയ്യാന്‍ മറന്നു...ഇതാ ഇതിലെ ഏഴാമത്തെ സിനിമ... http://blog.pv-holidays.com/2010/04/23/pierre-vacances-cannes-2010/

Anoop said...

'ഋതു'-'Jules et Jim' ഒരു tribute ആയി കണക്കാക്കാമെന്നു തോന്നുന്നു.

:)


മമ്മൂട്ടിയുടെ 'ജാക്പോട്ട്(1993)' എന്ന സിനിമ കണ്ടിട്ടുണ്ടോ?

അതിന്റെ കഥ സില്വസ്ടര്‍ സ്റ്റലോണിന്റെ Over the top എന്ന സിനിമയില്‍ നിന്നല്ലേ എന്നൊരു സംശയം. മമ്മൂട്ടി jockey ആവുമ്പോള്‍ സ്റ്റലോണ്‍ arm-wrestler.

പണ്ട് കാസെറ്റും വീസീപീയുമൊക്കെയുണ്ടായിരുന്ന കാലത്ത് കണ്ടതാണ് രണ്ടും. ഇംഗ്ലീഷ് വലിയ പിടിയില്ലാതിരുന്നിട്ടും ഒരു deja vu ഫീല്‍ ചെയ്തു.

ചിലപ്പോള്‍ Over the top-ഇലെ അച്ഛന്‍-മകന്‍ റിലെഷന്‍ഷിപ്‌ മാത്രമാവാം 'ജക്പോട്ടി'നു പ്രചോദനമായത്. Horse racing-ഇന്റെ പശ്ചാത്തലതിലേക്ക് അഡാപ്റ്റ് ചെയ്യുകയും ചെയ്തു.

Vinayan said...

ജാക്പോട്ട് കണ്ടിട്ടുണ്ട്, പക്ഷെ ഓവര്‍ ദി ടോപ്‌ കണ്ടിട്ടില്ല...സില്‍വസ്റ്റര്‍ സിനിമകള്‍ - ഏതോ ഒന്ന് പണ്ട് സ്റ്റാര്‍ മൂവീസില്‍ കണ്ട ഓര്‍മ്മയെ ഉള്ളു...

Jishnu vediyoor namboodirippad said...

ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌ എന്നാ മലയാളം ചിത്രം benny and joon എന്നാ ചിത്രത്തിന്റെ പകര്‍പ്പാണ്!

Anoop said...

FIR എന്ന സിനിമയിലെ കുറെ ഭാഗങ്ങള്‍ The Untouchables-ഇല്‍ നിന്നും പൊക്കിയതാണ്.

അതിലെ കിടിലന്‍ background score-ഇന്റെ ഒറിജിനല്‍ ദാ ഇതാണ്.

'ഹൈവേ' എന്ന സിനിമയിലും The Untouchables-ഇന്റെ സ്വാധീനമുണ്ട്. വില്ലന്‍ ഒരാളെ ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിക്കുന്ന സീന്‍ കോപ്പി തന്നെ.

അമല്‍ നീരദിന്റെ കാര്യം മറന്നല്ലോ. Sagar Alias Jacky-ഇല്‍ ഇഷ്ടം പോലെ സീനുകള്‍ ഭംഗിയായി അടിച്ചു മാറ്റിയിട്ടുണ്ട്, Swordfish, Bourne Ultimatum തുടങ്ങിയ സിനിമകളില്‍ നിന്നും.

Vinayan said...

Swordfish,bourne ultimatum in SAJ??!

Anoop said...

SAJ-ഇന്റെ അവസാനം Swordfish തന്നെ ആയിരുന്നു.

Bourne Ultimatum അല്ല Bourne Identity ... the scenes with the sniper...


അമല്‍ നീരദിന്റെ പുതിയ സിനിമ (Anwar) ഭയങ്കര സംഭവമായിരിക്കുമെന്നു കേള്‍ക്കുന്നു. ഇതെങ്കിലും ഒറിജിനല്‍ ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

Vinayan said...

snipper scenes അതേപോലെ തന്നെയുണ്ട്. ഒരു വ്യത്യാസവുമില്ല(സാജില്‍ അല്‍പ്പം അമെചുറിഷ് ആയിപ്പോയി എന്ന് മാത്രം). SAJ ന്റെ അവസാനം sword fish ആണെന്ന് തോന്നുന്നില്ല. ആദ്യത്തെത്തില്‍ പണം എടുത്തു അവര്‍ ബോട്ടില്‍ പോകുകയാണ് ചെയ്യുന്നത്. സജില്‍ അങ്ങനെയല്ല. സീന്‍ എടുത്ത രീതിയിലും സാമയം തോന്നുന്നില്ല...

BS Madai said...

‘യാത്ര‘യില്‍ പോലീസ് മമ്മൂട്ടിയെ torture ചെയ്യുന്നത്, Rambo I-ല്‍ കണ്ടതായി ചെറിയ ഒരു ഓര്‍മ...

tk sujith said...

ഇന്നാണ് അനൂപ് നേരത്തേ പറഞ്ഞ dead poet's society കണ്ടത്.മോഹന്‍ലാല്‍ അഭിനയിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ സ്കൂള്‍ രംഗങ്ങള്‍ മുഴുവന്‍ ഇതിന്റെ തനിപ്പകര്‍പ്പാണ്.ഡയലോഗുകള്‍ പോലും പലപ്പോഴും ട്രാന്‍സ്‌ലേഷന്‍ മാത്രം.

Vinayan said...

ഒന്നുകൂടി,
ആഗസ്റ്റ്‌ 1 - The day of the Jackal(1973).

Anoop said...

അപ്പോള്‍ അതു Swordfish അല്ലെ? എനിക്കങ്ങനെ തോന്നി.

ആഗസ്റ്റ് 1 -ന്റെ കാര്യം എസ്. എന്‍. സ്വാമി സമ്മതിച്ചിട്ടുണ്ട്.


മോഹന്‍ ലാലിന്‍റെ 'പത്താമുദയം' ശത്രുഘ്ന സിന്‍ഹയുടെ "Kalicharan" -ഇന്റെ റീമേക്ക്/കോപ്പി ആണെന്നു തോന്നുന്നു.

Vinayan said...

അതൊരു പെര്‍ഫെക്റ്റ്‌ കോപ്പി ആയതുകൊണ്ട് സ്വാമിക്ക് സമ്മതിക്കാതെ പറ്റില്ലല്ലോ അനൂപേ. പക്ഷെ ക്രെഡിറ്റ്‌ കൊടുത്തു ഞാന്‍ കണ്ടിട്ടില്ല.

Anoop said...

പെര്‍ഫെക്റ്റ് കോപ്പി ആയിരുന്നെങ്കിലും 'ജാക്കളി'ന്റെ ത്രില്‍ 'ആഗസ്ടി'നില്ല.

സ്വാമി ഒരു overrated എഴുത്തുകാരന്‍ ആണെന്നാണ് എന്റെ അഭിപ്രായം. വലിയ യുക്തിയൊന്നും ഇല്ലാത്ത പ്ലോട്ടുകളും മറ്റും...

എതിരന്‍ കതിരവന്‍ said...

ഉണ്ണികളേ ഒരു കഥ പറയാം കോപ്പി അടിച്ചത് ഷമ്മി കപൂറിന്റെ “ബ്രഹ്മചാരി’ എന്ന സിനിമയാണ്. ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന പാട്ടിനു പോലും ബ്രഹ്മചാരിയിലെ “മേ ഗാവൂ തും സൊ ജാവൂ...’എന്ന പാട്ടുമായി സാമ്യമുണ്ട്.
നിറം എന്ന സിനിമ സീൻ ബൈ സീൻ Whatever it Takes ന്റെ കോപ്പി ആണ്.
ഐ വി ശശി Fatal Attraction അക്ഷരത്തെറ്റ് എന്ന പേരിൽ ഇറക്കി. ‘അർഥന’ യും ആയിടെ ഇറങ്ങിയ ഹോളിവുഡ് സിനിമയുടെ അനുകരണം ആയിരുന്നു. ആദ്യകാല സിനിമകൾ പലതും ശശിയുടെ സഹചാരി ഷെറിഫ് പഴയ ഇംഗ്ലീഷ് സിനിമ വീഡിയോകൾ കണ്ട് എഴുതിക്കൂട്ടിയവ ആണ്.

ഹിന്ദി-തമിഴ് പടങ്ങൾ മലയാളത്തിലേക്ക് മാറ്റിയെടുത്തവ ധാരാളം. അറിഞ്ഞും അറിയിക്കാതെയും. ശ്രീകുമാരൻ തമ്പിയുടെ രണ്ടു സിനിമകൾ പ്രശസ്ത ഹിന്ദി സിനിമകളുടെ കോപ്പിയാണ്.
മോഹൻലാൽ തട്ടിൻപുറത്ത് ഒളിച്ചു താമസിക്കുന്ന സിനിമ(പേരു മറന്നു) പഴയ ഒരു ബ്ലാക് ആൻഡ് വൈറ്റ് ഇംഗ്ലീഷ് സിനിമയുടെ കോപ്പി ആണ്.

ഉള്ളടക്കം എന്ന സിനിമാ ഇംഗ്ലീഷിൽ നിന്നും തുടങ്ങി തമിഴ് വഴി( വെൺ നിറ ആടൈ) കുരുതിക്കളം എന്ന നാടകം-സിനിമയിക്കൂടി എത്തിയതാണ്. ചെറിയാൻ കൽ‌പ്പകവാടി ഉളുപ്പില്ലാതെ അത് തന്റേതാണെന്നു പറഞ്ഞു നടന്നു.
‘കണ്ണും കരളും‘ എന്ന സിനിമ പുതുക്കി എടുത്തതാണ് ‘എന്റെ വീട് അപ്പൂന്റേം’. കഥാകൃത്തുകൾ സ്വന്തമെന്നു പറയുന്നുണ്ട്.ഇത് ഇതിനു മുൻപ് വേണു നാഗവള്ളി-ശാന്തി കൃഷ്ണ സിനിമ ആയും വന്നിരുന്നു.

നന്ദകുമാര്‍ said...

"മോഹൻലാൽ തട്ടിൻപുറത്ത് ഒളിച്ചു താമസിക്കുന്ന സിനിമ..."

"ധനം” എന്ന മോഹന്‍ലാല്‍ & മുരളി സിനിമയല്ലേ? ലോഹി & സിബി കൂട്ടുകെട്ട്. ചാര്‍മ്മിളയുടെ ആദ്യ പടം?!

(ലോഹിതദാസിന്റെ പല സിനിമകളും പലതിന്റേയും കോപ്പി ആണെന്നു കേട്ടിട്ടുണ്ട്, അദ്ദേഹം അതു സമ്മതിച്ചിട്ടില്ലെങ്കിലും)

എതിരന്‍ കതിരവന്‍ said...

അതെ ‘ധനം’ തന്നെ.
‘ഇതു മനുഷ്യനോ?’ (ഷീല, ജയൻ) Return From the Ashes ന്റെ കോപ്പി

Anonymous said...

ivide priyane okke cheetha vilikkunnathu kandu priyan cheythathuy pole english pashchaathalathil ulla oru cinema kerala stylil edukkaan aarkku kazhiyum athu kazhivu thanneyaanu .
ono rando scene alla cinema athu motham vilayiruthanam.
aa scene avide kandu ennu paranjaal aa cinema muzhuvan avide undaavanam ennilla

Vinayan said...

ആദ്യകാലസിനിമകള്‍ ആയ ബോയിംഗ് ബോയിംഗ് തുടങ്ങിയ കുറെ സിനിമകള്‍ ഒഴിച്ച് നിര്‍ത്തി കാലാപാനി, മിഥുനം,വന്ദനം, തുടങ്ങിയ ഒരുപാട് സിനിമകള്‍ പ്രിയന്‍ വളരെ നന്നായി ചെയ്തിട്ടുണ്ട്. താളവട്ടം കോപ്പി എന്ന് പറയാമെങ്കിലും അത് ഇവിടുത്തെ സാഹചര്യങ്ങള്‍ക്ക് ചേരുന്ന വിധം നന്നായി അവതരിപ്പിച്ചു. അതുകൊണ്ട് പ്രിയന്‍ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു സംവിധായകന്‍ ആണ്. ഐ സപ്പോര്‍ട്ട്...പക്ഷെ വെട്ടം,കാക്കക്കുയില്‍ പോലെ അടുത്ത കാലത്ത് പ്രിയന്‍ എടുത്ത എല്ലാ സിനിമകളും ഒറിജിനല്‍ സിനിമയുടെ അടുത്ത് നിലവാരമോ നല്ലൊരു ക്രാഫ്റ്റ് പോലുമോ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവക്കൊകെ പണ്ടത്തെ പ്രിയന്‍ സിനിമകളുടെ അതെ ഫോര്‍മുല. അതെ രംഗങ്ങള്‍.

റോബി said...

മലയാള സാഹിത്യത്തില്‍ മാത്യു മറ്റം ആരാ‍ണോ, അതാണു മലയാളസിനിമയില്‍ പ്രിയദര്‍ശന്‍. പ്രശ്നമെന്തെന്നു വച്ചാല്‍, മലയാളസിനിമയില്‍ ഇപ്പറയുന്ന മാത്യു മറ്റവും കമലാ ഗോവിന്ദും ജോയ്സിയുമൊക്കെയേ ഉള്ളൂ. അങ്ങേയറ്റം പോയാല്‍ എം.ടിയെപ്പോലെ രണ്ടാം‌നിര പൈങ്കിളിക്കൊപ്പമെത്തും.

ഗോര്‍ഗ്ഗ് said...

കൊള്ളാം... നല്ലൊരു സംരംഭം തന്നെ... ഓർക്കുന്ന മുറയ്ക്ക് പോസ്റ്റാം.

മൂന്നാമതൊരാൾ എന്ന മലയാള ചിത്രം the others എന്ന ഹോളീവുഡ് ചിത്രത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്.

Siju | സിജു said...

അര്‍ത്ഥനയുടെ ഒറിജിനല്‍ intersection എന്ന റിച്ചാര്‍ഡ് ഗെര്‍ ഷാരോണ്‍ സ്റ്റോണ്‍ പടമാണ്‌.

Siju | സിജു said...

മലയാളത്തിലെ ഏറ്റവും ലേറ്റസ്റ്റ് കോപ്പിയടി അലക്സാണ്ടര്‍ ദി ഗ്രേറ്റ് ആണ്. സിനിമ കണ്ടില്ല. പക്ഷെ, റിവ്യുകളും റ്റിവിയില്‍ കണ്ട രംഗങ്ങളും വെച്ച് റെയിന്‍ മാന്‍ തന്നെയാണ്. മോഹന്‍ലാല്‍ ഡസ്റ്റിന്‍ ഹോഫ്മാനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് കണ്ട് സത്യമായിട്ടും വിഷമം തോന്നി.

Vinayan said...

ശരിയാണ് The Others എന്ന സിനിമയുടെ ട്വിസ്റ്റ്‌ തന്നെയാണ് മൂന്നാമതൊരാളില്‍ ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ കഥയില്‍ സാരമായ വ്യത്യാസമുണ്ട്.

Vinayan said...

"മോഹന്‍ലാല്‍ ഡസ്റ്റിന്‍ ഹോഫ്മാനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് കണ്ട് സത്യമായിട്ടും വിഷമം തോന്നി." ...നല്ല ക്യാരക്ടര്‍ ആണെങ്കില്‍ അഭിനയവും നന്നാവും!. റെയിന്‍ മാന്‍ ആണെന്ന് ഒരു ബ്ലോഗില്‍ ഞാനും വായിച്ചു.

tk sujith said...

‘പച്ചക്കുതിര’പ്പുറത്ത് വന്ന അലക്സാണ്ടര്‍ ദി ഗ്രേറ്റ് കണ്ടു.റെയ്‌ന്‍ മാന്‍ കൂടാതെ റിസ്‌വാന്‍ ഖാന്റെ (My Name Is Khan)മാനറിസങ്ങളുമായും നല്ല സാമ്യം തോന്നി.അലക്സാണ്ടര്‍ വര്‍മ്മ എന്നതിനു പകരം
അലക്സാണ്ടര്‍ അയ്യര്‍ ദി ഗ്രേറ്റ് എന്ന ടൈറ്റില്‍ ഇടാമായിരുന്നു എന്നും തോന്നി:)

Anoop said...

സിബി മലയില്‍ - ലോഹിതദാസ് ടീമിന്റെ 'മുദ്ര' , To Sir with Love എന്ന സിനിമയുടെ അഡാപ്റ്റെഷനല്ലേ?
ഇവരുടെ USP ആയ മെലോഡ്രാമ ധാരാളമുണ്ടെന്നു മാത്രം.

E R Braithwaite-ഇന്റെ ഇതേ പേരിലുള്ള നോവല്‍ ആണ് സിനിമയായത്. ഇതിന്റെ ഒരു ഭാഗം പ്ലസ് ടുവിനു പഠിക്കാനുണ്ടായിരുന്നു.

CA. Ranjith Jayadevan said...

OFF:

Chak de (Field Hockey/Womens Team)) = Miracle (ICe Hockey/Mens Team)

Anonymous said...

മലയാളം 'പാസഞ്ചര്‍' കോപ്പിയാണെന്ന് കുറച്ചു നാള്‍ മുന്‍പ് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞതായി ഓര്‍ക്കുന്നു
സത്യമാണോ?ആര്ക്കെങ്ങിലും അറിയുമോ?

sathya kumar.

Vinayan said...

3 burials of Melquiyades Estrada കഴിഞ്ഞ ദിവസമാണ് കണ്ടത്.ഭഭ്രമരവുമായി യാത്രയുടെ പല രംഗങ്ങള്‍ക്കും സാമ്യമുണ്ട് എന്നത് ശരിക്കും തോന്നും... :)
അനൂപിന്റെ കലാപാനിയുടെ കമന്റ് ഇപ്പോഴാണ് ശ്രദ്ദ്ധിച്ചത്, papillion എന്ന സിനിമയുമായി കാലാപാനിക്ക് ഒരുപാട് സാദൃശ്യങ്ങളുണ്ട്... :)
cinema paradiso എന്ന സിനിമയില്‍ നിന്നും എടുത്തത് വെയില്‍ എന്ന തമിഴ്‌ സിനിമയാണ്.

Anoop said...

'കാലാപാനി'യുടെ ക്ലൈമാക്സും 'പഞ്ചാഗ്നി'യുടെ ക്ലൈമാക്സും ഒന്നു തന്നെയല്ലേ?

സായിപ്പ് മോഹന്‍ ലാലിന്‍റെ റിലീസ് ഓര്‍ഡറുമായി വരുമ്പോള്‍ അമരീഷ് പുരിയെ തട്ടിയിട്ടു ലാല്‍ നില്‍ക്കുന്നു.

പഞ്ചാഗ്നിയിലും ഇതു പോലെ തന്നെ. സായിപ്പിന് പകരം ലാല്‍ . കേന്ദ്രകഥാപാത്രമായി ഗീതയും.

Anonymous said...

sagar alias jackey is not the remake of the bourne idendity....

കെ.കെ.എസ് said...

ന്യൂ ഇയര്‍ കണ്ടിട്ടില്ല... പക്ഷെ ഡയല്‍ m ഫോര്‍ murder അത് പോല്‍ തന്നെ കോപ്പി ചെയ്തു
കണ്ടിട്ടുള്ള ഒരു പടമുണ്ട് എയ്ത്ബാര്‍(ഹിന്ദി)...ടിംപിള് ,രാജ് ബബ്ബര്‍ ,സുരേഷ് ഒബ്രോയ് മുതലായവരാണ്
അഭിനയിച്ചിട്ടുള്ളത് ..
vertigo പലവട്ടം കണ്ടിട്ടുള്ള സിനിമയാനു ...മരിച്ചു എന്നുകരുതുന്ന കഥാപാത്രം തിരിച്ചു വരുന്നു എന്ന ഒരു
സാമ്യം മാത്രമാണ് മാന്നാര്‍ മതായിയുമായി തോന്നിയിട്ടുള്ളത്....
റോക്ക് ഹഡ്സണ്‍ ന്റെ കം septemper കണ്ടപ്പോള്‍ വളരെ പരിചയമുള്ള ഒരു മലയാളം സിനിമ പോലെ തോന്നിയിരുന്നു...
പക്ഷെ എത്ര ഓര്‍ത്തിട്ടും പിടി കിട്ടിയില്ല....പക്ഷെ അതിലെ ...തീം മ്യൂസിക്‌ രാജാ എന്ന സിനിമയില്‍ കോപ്പി ചെയ്തിട്ടുണ്ടെന്ന്
പെട്ടെന്ന് മനസ്സിലായി..... അത് പോലെ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം വളരെ ഫേമസ് ആയ ഒരു സിനിമയുടെ കൊപ്പിയാനെന്നു
കേട്ടിന്ടു

tk sujith said...

കെ.കെ.എസ്,
(വില്ലന്റെ)ആത്മഹത്യാപ്രവണതയുള്ള ഭാര്യയായി വാടകക്കെടുത്ത ഒരു സ്ത്രീയെക്കൊണ്ട് അഭിനയിപ്പിച്ച് നായകനെ തെറ്റിദ്ധരിപ്പിക്കുന്നതും പിന്നീട് അവരെ കരുവാക്കി നായകന്റെ മുന്നില്‍ വെച്ച് യഥാര്‍ത്ഥ ഭാര്യയെ(വില്ലന്‍) കൊല്ലുന്നതും പിന്നീട് മരിച്ചുപോയ കഥാപാത്രത്തെ വേറൊരിടത്ത് നായകന്‍ കാണുന്നതും അവരെ കരുവാക്കി (വില്ലന്‍)തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് നായകന്‍ മനസ്സിലാക്കുന്നതുമൊക്കെയല്ലേ മാന്നാര്‍ മത്തായിയുടെ കഥാഗതി.നായകനും (വാടക/നാടക)നടിയും തമ്മില്‍ പ്രണയവും ഉണ്ടാകുന്നുണ്ട്.ഇതു തന്നെയല്ലേ vertigo? ഹിച്ച്‌കോക്കിന്റെ മനശാസ്ത്രപരമായ സമീപനമല്ല മാണി സി.കാപ്പന്റേത് എന്നു മാത്രം:)

കെ.കെ.എസ് said...

yes yes friend ,you are correct ..that much similarity is there ..any way there was some innovative contribution from the kappan himself..where as ninnishtam ennishtam is a shame less daylight robbery of the chaplin film...(the gold was stolen but the glitter was missing..)

tk sujith said...

കൂട്ടിച്ചേര്‍ക്കലുകള്‍ സിദ്ധിക്ക്-ലാലിന്റേതാകാം.കഥ-സിദ്ധിക്ക് ലാല്‍ എന്നാണല്ലോ ടൈറ്റിലില്‍.
കം സെപ്റ്റംബര്‍ മലയാളത്തില്‍ ഏതാണെന്ന് വലിയ പിടിയില്ല.മിന്നാമിനുങ്ങിന്റെ ഒറിജിനലും.

Siju | സിജു said...

@കെ.കെ.എസ്, ഡയല്‍ എം ഫോര്‍ മര്‍ഡര്‍ അതേ പോലെ തന്നെ കോപ്പിയടിച്ചിരിക്കുന്നതാണ്‍ ന്യൂ ഇയറും. സുരേഷ് ഗോപി, ഭാര്യ ഉര്‍വ്വശി, കാമുകന്‍ ജയറാം. വാടകകൊലയാളി ബാബു ആന്റണി, അന്ന്വേഷിക്കാന്‍ വരുന്ന പോലീസുകാരനായി സുകുമാരനും. താക്കോല്‍ ഒളിപ്പിക്കുന്നതും, കത്രിക വെച്ച് കൊല്ലുന്നതും, ഒടുക്കം റെയിന്‍കോട്ട് വെച്ച് കണ്ടു പിടിക്കുന്നതുമെല്ലാം അങ്ങിനെ തന്നെ കോപ്പിയടിച്ചിട്ടുണ്ട്. പത്തിരുപതു കൊല്ലം മുമ്പ് കണ്ടതാ.. കുറെയൊക്കെ മറന്നുപോയി, എങ്കിലും രണ്ടും അടുത്തടുത്ത് കണ്ടതു കൊണ്ട് കോപ്പിയാണെന്ന കാര്യം നല്ല ഓര്‍മ്മയുണ്ട്. സില്‍ക്ക് സ്മിത മാത്രമേ അഡീഷണലായിട്ടുണ്ടായിരുന്നൊള്ളൂയെന്ന് തോന്നുന്നു.
ഒരു രസകരമായ കാര്യം, സിനിമയുടെ പേര്‍ ഇതു തന്നെയല്ലേ എന്നറിയാന്‍ സേര്‍ച്ച് ചെയ്തു നോക്കിയപ്പോള്‍ ഇതിലഭിനയിച്ചിരിക്കുന്നവരുടെ വിക്കിപേജിലോ ഐ എം ഡി ബിയിലോ ഈ സിനിമയെ പറ്റി ഒരു വിവരവുമില്ല

anoop said...

എന്റെ ഒരു സുഹൃത്തിനോട് മലയാളിയായ ഒരു പ്രശസ്ത ക്യാമറമാന്‍ പറഞ്ഞത്... റാം ഗോപാല്‍ വര്‍മയും മണിരത്നവും തമ്മിലുള്ള വിത്യാസം എന്താണെന്നു ചോദ്യം .....ഉത്തരം ഇങ്ങനെ ... ഒന്നര കിലോമീറ്ററിന്റെ വിത്യാസം മാത്രമേ ഉള്ളൂ .. മണിരത്നത്തിന്റെ വീട്ടിന്റെ തൊട്ടടുത്തുതന്നെ ഒരു വീഡിയോ ഷോപ്പ് ഉണ്ട്, പക്ഷെ റാം ഗോപാല്‍ വര്‍മ്മയ്ക്ക് വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പോയാല്‍ മാത്രമേ ഒരു വീഡിയോ ഷോപ്പ് ഉള്ളൂ.. അത് കേട്ട് ഞാന്‍ തകര്‍ന്നു .

Anoop said...

മണിരത്നവും ആര്‍ജീവിയുമൊക്കെ സ്വന്തമായി സിനിമയെടുക്കുന്നവരല്ലേ?

മണിരത്നത്തിന്റെ 'യുവ', 'അമേറോസ് പെരോസി'ന്റെ പകര്‍പ്പാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, അതില്‍ എഴുത്തുകാരനായിരുന്ന അനുരാഗ് കശ്യപ് ആണു പ്രതി എന്നാണു ഞാന്‍ കരുതിയത്‌.

IMDB-ഇല്‍ നോക്കിയപ്പോള്‍ കശ്യപ് dialogues മാത്രമേയുള്ളൂ.

'കണ്ണത്തില്‍ മുത്തമിട്ടാല്‍ ' എന്ന സിനിമയിലെ ചില ഷോട്ടുകള്‍ ടെറന്‍സ്‌ മാലിക്കിന്റെ 'തിന്‍ റെഡ് ലൈനിനെ' ഓര്‍മ്മിപ്പിച്ചു.

anoop said...

പ്രധാനപ്പെട്ട രണ്ടെണ്ണം പറഞ്ഞില്ലല്ലോ..

മുല്ല - ടോട്ട്സി
ബിഗ്‌ ബി -- ഫോര്‍ ബ്രതെര്‍സ്

ശ്രദ്ധേയന്‍ | shradheyan said...

ഹഹഹ... മലയാള സിനിമ മുഴുവന്‍ ഡ്യൂപ്പ്. മലയാള സിനിമാ നടമാര്‍ക്കും നിറയെ ഡ്യൂപ്പ്. ഇതിനിടയില്‍ ഒരു ഡ്യൂപ്പ് ഒരു ഒര്‍ജിനല്‍ പീഡനം ഒപ്പിച്ചു. ജയിലിലുമായി. ഇപ്പോള്‍ അയാളെ ജാമ്യത്തിലിറക്കാന്‍ കൊണ്ടുവന്ന രേഖകകളും ഡ്യൂപ്പ്!!! ഹഹഹഹ...

tk sujith said...

ഇപ്പോള്‍ തിയ്യേറ്ററുകളിലോടുന്ന മമ്മി&മി എന്ന ചിത്രത്തിന്റെ കഥയ്ക്ക് രേവതി സംവിധാനം ചെയ്ത മിത്ര്,മൈ ഫ്രണ്ട് എന്ന ചിത്രത്തിന്റെ കഥയുമായി നല്ല സാമ്യമുണ്ട്.

ജിത്തുജോസഫിന്റെ ആദ്യ ചിത്രമായ ഡിറ്റക്ടീവില്‍ കൊലപാതകം നടത്തുന്ന രീതി ഏതോ ജയിംസ് ബോണ്ട് ചിത്രത്തിലുണ്ടെന്ന് കേട്ടിരുന്നു.ഏതാണെന്ന് അറിയില്ല.
The Adventure of the Speckled Bandഎന്ന ഷെര്‍ലക്ക് ഹോംസ് കഥയിലും വെന്റിലേറ്ററിലൂടെ വിഷപ്രയോഗം നടത്തിയാണ് കൊലപാതകം നടത്തുന്നത്.കഥയില്‍ പാമ്പിനെ ഉപയോഗിച്ചാണെന്നു മാത്രം.

Anoop said...

Mithr-ന്റെ കഥക്ക് ടോം ഹാങ്ക്സും മെഗ് റയാനും അഭിനയിച്ച You've got mail എന്ന സിനിമയുടെ കഥയുമായി സാമ്യമുണ്ട്‌.

:)

Adventure of the speckled band-ഉം
ഡിറ്റക്ടീവും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിച്ചില്ല. എസ് എന്‍ സ്വാമിയുടെ പല കഥകളെക്കാളും ഭേദമായിരുന്നുവെന്നു തോന്നി.

tk sujith said...

ഭേദമാണ് അനൂപേ.നാലാം സി.ബി.ഐ സിനിമയില്‍(നേരറിയാന്‍ സി.ബി.ഐ) സേതുരാമയ്യരെ
ചായയുടേയും,ബിസ്കറ്റിന്റേയും,സെല്‍‌ഫോണ്‍ കമ്പനിക്കാരുടേയുമൊക്കെ പരസ്യമോഡലാക്കിയതു ശ്രദ്ധിച്ചിരുന്നോ?.
ഓള്‍ഡ് ബോയ് ഇന്നലെ കണ്ടു.റോബി പറഞ്ഞ അഭിപ്രായം മനസ്സിലുള്ളതുകൊണ്ടാകാം,ഭ്രമരം ഓര്‍ക്കാതിരുന്നില്ല.

വിനയന്‍ said...

താങ്ക് യു ഫോര്‍ സ്മോകിംഗ് എന്ന ഇംഗ്ലീഷ് സിനിമയില്‍ സിനിമയിലൂടെയുള്ള പരസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. സിഗരറ്റ്‌ കമ്പനിയുടെ പരസ്യത്തെ നായകന്‍ സിഗരറ്റ്‌ വലിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ പ്രമോട്ട് ചെയ്യുക...ഒരു പക്ഷെ കെ.മധു ആ പദ്ധതി സേതുരാമയ്യരെക്കൊണ്ട് പരീക്ഷിച്ചതാവും. ഹി ഹി ഹി...

You've got mail കണ്ടിട്ടുണ്ടായിരുന്നു. മിത്ര് കണ്ടിരുന്നുമില്ല. ത്രെഡ് കേട്ടിട്ട് അനൂപ്‌ പറഞ്ഞപോലെ സാമയം തോന്നുന്നു.ഡിറ്റക്ടീവ് തരക്കേടില്ലാത്ത സിനിമയാണ്. എസ് എന്‍ സ്വാമിയെക്കാള്‍ എന്തുകൊണ്ടും ഭേദം.

tk sujith said...

വിനയാ,സ്വാമിയുടെ വേല അതിലും രസകരമാണ്.നേരറിയാന്‍ സി.ബി.ഐ യിലെ ചില സാമ്പിളുകള്‍...
സേതുരാമയ്യര്‍ ഒരു കഥാപാത്രത്തിന് ചായ ഇട്ടുകൊടുക്കുന്നു.ചായപ്പൊടി പായ്ക്കറ്റ് ക്ലോസപ്പില്‍.സംഭാഷണത്തിനൊടുവില്‍ അഗസ്റ്റിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നു.”നല്ല ചായ,സാറിന്റെ കൈപ്പുണ്യം!”
ചിരിച്ചുകൊണ്ട് സേതുരാമയ്യര്‍“ഹേയ്,അതാ പൊടിയുടെ മേന്മയാ”

അന്വേഷണത്തിനിടയ്ക്ക് സേതുരാമയ്യരെ കാണാര്‍ വരുന്നവര്‍ക്കെല്ലാം ചായയും ബിസ്ക്കറ്റും.രണ്ടിന്റേയും പായ്ക്കറ്റ് ക്ലോസപ്പില്‍.

അന്വേഷണത്തിന്റെ ഭാഗമായി സേതുരാമയ്യര്‍ ഒരു സെല്‍ഫോണ്‍ കടയിലേക്ക്.ഒരു മൊബൈല്‍ കമ്പനിയുടെ ഏറ്റവും പുതിയ സ്കീം കസ്റ്റമര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ഗോപിക അവതരിപ്പിക്കുന്ന കഥാപാത്രം.സംഭാഷണത്തിനൊടുവില്‍ താനും ആ മൊബൈല്‍ ഉപഭോക്താവാണെന്ന് സേതുരാമയ്യര്‍!

സിനിമയിലുടനീളം വഴിയോരത്തെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ കാണിക്കാന്‍ വേണ്ടിമാത്രം വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ട്.:)

Sonu said...

Malayalam cinema 'junior mandrake' is copied from(actually only first half) English movie 'BLUE STREAK'...
and abt 'Vinodayatra' and 'My sassy girl'...i guess author haven't seen both...only the platform scene is similar..and if u r talking abt the 'original' English version,watch its original original version..its Korean..name is same 'my sassy girl'..its the best ...better than English.and @JM PBVR pls watch 'meesa madhavan' and 'home alone' again..specify the scenes...i hav the full collection of 'home alone series'...havnt scene any similarities except both have thieves..and i'm not against adaptation..and on priyadarshan matter..i saw his interview recently..he admitted most of his commercial movies are copied from other movies.. all priyadarshan haters pls tell from which Hollywood movie he copied 'kancheevaram'...
dnt forget most of the malayalam movies in the list are super hit..that time you guys you watched it and appreciated it..

വിനയന്‍ said...

ഉവ്വുവ്വ്...ഒരു ഭീകരം സിനിമയായിരുന്നു.സുജിത് പറയുമ്പോള്‍ ചിലതൊക്കെ ഓര്‍മ്മ വരുന്നു. ഓര്‍ക്കുവാനിഷ്ട്ടമില്ലാത്ത സിനിമകളുടെ ഗണത്തിലാണ് ഇതൊക്കെ.മുന്‍പ് ലാലേട്ടന്‍ മുണ്ടുടുത്തപ്പോള്‍ ഏതോ ഒരു ബ്രാന്‍ഡ്‌(പേരോര്‍മ്മയില്ല) ഇതുപോലെ സിനിമകളില്‍ തല പോക്കിയിരുന്നല്ലോ.കസ്തൂരിമാനില്‍ ആകട്ടെ ആലുക്കാസിന്റെ പരസ്യത്തിന്റെ ഡയലോഗ് മുതലാളി നേരിട്ട് വന്നു വരെ സിനിമക്കിടയില്‍ കൊടുത്തു.
എന്നാലും സേതുരാമയ്യര്‍ തന്നെ ഇക്കാര്യത്തില്‍ മുന്‍പന്‍. കൊട്ടക്കണക്കിനായിരുന്നല്ലോ പരസ്യങ്ങള്‍.
സത്യത്തില്‍ ഈ സേതുരാമയ്യര്‍ ഒരു കോമഡി സിനിമ ആയിരുന്നല്ലേ! സോറി മനസ്സിലാക്കാന്‍ വൈകിപ്പോയി.

വിനയന്‍ said...

സോനു, മൈ സാസി ഗേള്‍ എന്ന സിനിമയിലെ കൂടുതല്‍ ഭാഗങ്ങള്‍ അതിലുണ്ട്. ഞാനൊരു മൂന്നു വട്ടമെന്കിലും കണ്ട ഒരു റൊമാന്റിക് സിനിമയാണ് അത്. നേരത്തെ ഞാനും പറഞ്ഞിരുന്നു ഇവിടെ അത് മുഴുവനായില്ല എന്ന്. പക്ഷെ കഥയുടെ തീം ചെരുതായിട്ടും തുടക്കത്തിലെ സീനുകള്‍ ഏതാണ്ട് അതെപോലെയും കോപ്പി ആണ്. എന്നിട്ട് അത് ഞാന്‍ വളരെ ആലോചിച്ചു എഴുതിയതാണ് എന്ന് പറയുകയും ചെയ്തു സംവിധായകന്‍. രണ്ടിലും നായിക നായകനെ ഇട്ടു കുഴപ്പിക്കുന്നുണ്ട്. പോരെങ്കില്‍ രണ്ടിലെയും നായകന്‍ മടിയനാണ്. ഇതിനെ എങ്ങനെ ഉപദേശം എന്ന മസാല ചേര്‍ത്ത് അല്‍പ്പം സെന്റിമെന്റ്സ് എന്ന ഉപ്പ് കൂടി ചേര്‍ത്ത് ഒരു കറിയാക്കാം എന്ന് സത്യന്‍ അന്തിക്കാട് കാണിച്ചു തന്നു. അത്ര മാത്രം... :)

Sonu said...

may b you are right vinayan,i'm not getting into an argument ...i watched 'vinodayatra' only once...lets leave the topic..but i can give u one suggestion..if you still didn't watched the original Korean 'my sassy girl'...watch it pls..i watched it more than 10 times..one of my favorite movie..its better than the English version..
:)
beauty of 'my sassy girl' is its climax..

വിനയന്‍ said...

No yaar, i didnt say it for an argument...And i only watched the Korean original version. Infact am a fan of Korean romantic movies and melodramas...Of course u are right, around 20 minutes of the climax was so beautiful that even though i watched the film only for 3 times, i watched the climax scenes so many times that i cant count. I always felt a breeze going around me while watching those 20 mts scenes around the climax. And i always believes that only Korean films can give such romantic scenes.

Anonymous said...

തീര്‍ന്നോ ? എല്ലാരും എവിടെപ്പോയി?

Anoop said...

"കഥ തുടരുന്നു" v/s 'Pursuit of Happyness'?

പ്രവീണ്‍||Praveen said...

നായകൻ ടിബറ്റിലെ ഒരു വിശുദ്ധ കുട്ടിയെ രക്ഷിക്കുന്നു എന്ന ഒറ്റവരി കഥയൊഴിച്ചാൽ ഗോൾഡൻ ചൈൽഡും യോദ്ധയും തമ്മിൽ യാതൊരു സാമ്യവുമില്ല. ഇനി ഗോൾഡൻ ചൈൽഡിന്റെ റീമേക്കാണ് യോദ്ധയെങ്കിൽ ഗോൾഡൻ ചൈൽഡിന്റെ സംവിധായകൻ സന്തോഷ് ശിവനോട് നന്ദി പറയുകയാണ് വേണ്ടത് ;-)

Anoop said...

@ പ്രവീണ്‍||Praveen

മുന്‍പ് ഒരു കമന്റില്‍ പോസ്റ്റ്‌ ചെയ്ത ലിങ്ക്:
Yodha - Golden Child Comparison

I think while 'Golden Child' was a comedy-adventure, 'Yodha' took itself too seriously.


മലയാളത്തിലേക്ക് അഡാപ്റ്റ് ചെയ്യുമ്പോള്‍ പിന്നെ നാട്ടിന്‍പുറവും അമ്മാവന്റെ മകളും ജഗതിയുടെ കോമിക് റീലീഫുമൊന്നും ഇല്ലാതെ പറ്റില്ലല്ലോ. :-)

In comparison, എനിക്കും 'യോദ്ധ' ആണ് കൂടുതല്‍ ഇഷ്ടമായത്. പണ്ട് വീഡിയോ കാസറ്റ് യുഗത്തില്‍ ഏറെ ആസ്വദിച്ചു കണ്ട സിനിമയാണ്.

Kalpak S said...

ഈ "ഹാപ്പി ഹസ്ബന്‍ഡ്സ്" ആരേലും പറഞ്ഞോ ? ഹിന്ദീലെ "നോ എണ്ട്രി" എന്ന പടത്തിന്റെ ഈച്ചക്കോപ്പി ആണ് അത് .... ഈ "നോ എണ്ട്രി" തമിഴിലെ പ്രഭുദേവ ഒക്കെ നടിച്ച ഒരു പടത്തിന്റെ ഈച്ചക്കോപ്പി... പേര് ഓര്‍മ്മയില്ല... ചാര്‍ളി ചാപ്ലിന്‍ എന്നോ മറ്റോ ... അത് എവിടുന്നു വന്നു എന്ന് കണ്ട് പിടിക്കേണ്ടിയിരിക്കുന്നു... ഇംഗ്ലീഷ് ആവാം ...!!!

Mohan said...

Yodh is the copy of BLIND FIRY
MOHAN.

kuttan said...

സുജിത്തേട്ടാ, ബെര്‍ളി യുടെ ഈ പോസ്റ്റ്‌ നോക്കൂ... (അതിലെ കമന്റ്‌കളും) - http://berlytharangal.com/?p=4805

Anonymous said...

കഥ തുടരുന്നു എന്ന സിനിമയും, Pursuit of Happiness ഉം തമ്മില്‍ വെറുതെ ബന്ധപെടുതെണ്ട.
കഥ തുടരുന്നു ഒരിക്കലും കേരളത്തില്‍ നടക്കാന്‍ സാധ്യത ഇല്ലാത്ത ഒരു കഥ.
But pursuit of Happiness is based on a real story and you will like that movie.

RAKESH said...

CID MOOSA--- BADSHAH (hindi)

last week i saw badsha...same story ..same seens and so and so

Anonymous said...

varan pokunna shikkar .....taken enna english movieyude copy anennu kelkkunnu...

വിനയന്‍ said...

ഇപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്... ഈ അവതാര്‍ എന്ന സിനിമക്ക് വിയറ്റ്നാം കോളനിയുമായി ഉള്ള സാമ്യം നേരത്തെ പറഞ്ഞിരുന്നല്ലോ. അതായത് ഒരു വിദേശ ചിത്രത്തിനു എങ്ങനെയോ ഒരു മലയാള സിനിമയുമായി വരുന്ന ഒരു വിദൂര സാമ്യം...
അതേപോലെ ഒരു ജാപനീസ്‌ സിനിമയുടെ ഒരു സീനിനു മലയാള സിനിമയുടെ സീനുമായി പ്രകടമായ സാമ്യം ഉണ്ട്...Yi yi എന്ന 2000 ല്‍ റിലീസ്‌ ചെയ്ത സിനിമയില്‍ ചെറുമകള്‍ അവളുടെ മുത്തശ്ശിയെ തന്റെ സ്വപ്നത്തില്‍ കാണുന്നു...മുത്തശ്ശിയോട് കുറെ വര്‍ത്തമാനം പറയുന്നു...അങ്ങനെ അങ്ങനെ...എന്നാല്‍ ഉണരുമ്പോള്‍ അറിയുന്നത് മുത്തശ്ശി മരിച്ചതായാണ്. എന്നാല്‍ സ്വപ്നത്തില്‍ അവളുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു വസ്തു മുത്തശ്ശി അവരുടെ ജീവനറ്റ കയ്യില്‍ മുറുകെ പിടിച്ചിരുന്നു... ഇതേ സീന്‍ 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന 98 ല്‍ റിലീസ്‌ ചെയ്ത സിനിമയിലും വരുന്നുണ്ട്!!! ഏതാണ്ട് സമാനമായ മറ്റു ചില സീനുകളും ഉണ്ട്... കഥയിലും അവിടെ അവിടെയായി സമാനതകളുണ്ട്...എങ്ങനെ സംഭവിച്ചു! മലയാള പടം ആണ് ആദ്യം ഇറങ്ങിയത്...അത്ഭുതം!.ഇനി മലയാളികള്‍ ജാപ്പനീസ് സിനിമയുടെ അണിയറയില്‍ ഉണ്ടോ...

Anonymous said...

ellarum nirthiyo????
waiting for more 'inspiration' news.........
manoj madumpara

Kalpak S said...

COCKTAIL = Butterfly on a Wheel

Sudeep said...

Why not credit "Gulumaal" to Nine Queens itself, rather than an American copy (Criminal)? Nine Queens is just too hilarious! (I had seen Bluffmaster earlier)

Sudeep said...

A related post here: The Art of Copying, Sathyan Anthikkad and Values.

Shibu said...

Angel John - Bruce Almighty

Anoop said...

seen the trailer of 'Race(2011)' starring Kunchako, Indrajith, Mamta?

It is apparently 'Trapped (2002)' which had Kevin Bacon and Charlize Theron. Not a really good thriller, in my opinion.

വിനയന്‍ said...

Then two from my side as well :)

Lavender(2011)<- Daisy(2006).
ChinaTown(2011) <- The Hangover(2009)

Of these ChinaTown will be a largely modified copy as I don't think they gonna bring Lion,Tiger,Mike Tyson etc in a Malayalam movie!!!

Anonymous said...

എന്റമ്മേ അറിയാതെ വല്ല അമേരിക്കകാരേം നമ്മുടെ സൂപ്പര്‍ ഹിറ്റ്‌ പടം വല്ലതും കാണിച്ചാല്‍ കുളമായതു തന്നെ !!! ഇതെന്തുവാ chain reaction-oo ഇംഗ്ലീഷ്- ഹിന്ദി- തമിഴ് -മലയാളം !!!!

റോബി said...

എം.ടി തിരക്കഥ എഴുതിയ ‘ദയ’ പസോളീനിയുടെ അറേബ്യൻ നൈറ്റ്സിന്റെ അതേ കഥയാണ്. (ഈ കഥ 1001 രാവുകളിലേതാണെന്നു തോന്നുന്നു.) ദയയിൽ കഥയ്ക്ക് ക്രെഡിറ്റ് കൊടുത്തിട്ടുണ്ടോ എന്ന് ഓർമ്മയില്ല. റൈറ്റിംഗ് ക്രെഡിറ്റ്സ് എം.ടിക്കു തന്നെയാണ്.

Anoop said...

'ദയ' ആയിരത്തൊന്നു രാവുകളില്‍ വായിച്ചിട്ടുള്ള കഥയാണ്. ക്രെഡിറ്റ് കൊടുത്തിട്ടുണ്ട് എന്നാണോര്‍മ്മ. 1001 രാവുകളില്‍ നിന്ന് എം ടി കണ്ടെടുത്ത മുത്തെന്നോ രത്നമെന്നോ മറ്റോ ആയിരുന്നു tagline.

Anoop said...

കാണ്ഡഹാര്‍ vs. Executive Decision

Anoop said...

മയില്‍പ്പീലിക്കാവ് vs. Dead Again(1991)...

The opening shots are so similar, one can guess it within a minute or two.

വിനയന്‍ said...

ത്രീ കിംഗ്സ് <- Its a mad mad mad world.

റോബി said...

ഒരു മറവത്തൂർ കനവ് - jean De Florette(1986)

ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രമൊഴികെയുള്ള കഥ-ബിജു മേനോന്റെ കഥപാത്രം സ്ഥലം വാങ്ങുന്നതും, നെടുമുടിയൊക്കെ ചേർന്ന് ഉറവ മൂടി വെക്കുന്നതും, തോട്ട പൊട്ടി അപകടം സംഭവിക്കുന്നതുമൊക്കെ- ഇവിടെ സൂചിപ്പിച്ച ഫ്രെഞ്ച് സിനിമയിലേതാണ്.

Anonymous said...

Guess Me
1. Manju Poloru Penkutty (2004) copied from Crime and Punishment in Suburbia (2000)
2. Malootty (1992) copied from Everybody's Baby (1989)
3. Sasneham Sumithra (2004) copied from Rebecca (1940)
4. Mookkilla Rajyathu (1991) copied from The Dream Team (1989)
5. Balu Mahendra's Olangal (1982) copied from Man, Woman and Child (1980) (novel by Erich Segal)
6. Oru Maravathoor Kanavu (1998) partially inspired from Jean de Florette (1986)
7. Nadiya Kollappetta Rathri (2007) inspired (Kavya's murder) from Agatha Christie'sElephants Can Remember (1972)

Sooraj
1. Udayananu Tharam (2005) copied from Bowfinger (1999)

Attenborough
1. Nirnayam (1995) copied from The Fugitive (1993)
2. Bhargava Charitham Moonam Khandam (2006) copied from Analyse This (1999)
3. Police (2005) copied from Tango & Cash (1989)
4. Thooval Sparsham (1990) copied from Three Men and a Baby (1987)
5. James Bond (1999) copied from Baby's Day Out (1994)
6. Thalavattom (1986) copied from One Flew Over the Cuckoo's Nest (1975)

Velayudhan
1. Pachakuthira (2006) copied from Rain Man (1988)
2. Kakkakuyil (2001) copied TO Golmaal (2006)
3. Chandralekha (1997) copied TO Har Dil Jo Pyar Karega (2000)
4. Summer in Bethlahem (1998) copied TO Lesa Lesa (2002)
5. Junior Senior (2005) inspired from Yes Boss (1997)
6. Shivam (2003) inspired from Shool (1999)

Vinu
1. Thuruppu Gulan (2006) partially copied from Dulhe Raja (1998)
2. Boeing Boeing (1985) copied from Boeing Boeing (1965)
3. Vadakkumnathan (2006) partly inspired from A Beautiful Mind (2001)

skumar32
1. Cheppu (1987) copied from Class of 1984 (1982)
2. Akashadoothu (1993) copied from Who Will Love My Children? (1983)

sanu_krish
1. Hridayathil Sookshikkan (2005) copied from Meet The Parents (2000)

asish
1. Mukundetta Sumithra Vilikkunnu (1988) copied from Katha (1983)
2. Alakadalinakkare (1984) copied from Vidhaata (1982)
3. Mr. Butler (2000) copied from Gopala Gopala (1996)
4. Sreekrishnapurathu Nakshathrathilakkam (1998) copied from Theen Bahuraniyan (1968)

moovybuf
1. Kakkakuyil (2001) copied from A Fish Called Wanda (1988)
2. Kaliyattom (1997) inspired from Shakespeare's Othello
3. Vettom (2004) copied from French Kiss (1995)

Bhagavan
1. Nayattu (1980) copied from Zanjeer (1973)
2. Veendum Chila Veettukaryangal (1999) copied TO Waqt (2005)
3. Ee Shabdam innathe Shabdam (1985) copied from Death Wish (1974)
4. Yodha (1992) copied from Golden Child (1986)
5. Olympiyan Anthony Adam (1999) copied from Kindergarten Cop (1990)
6. Pattabhishekam (1999) copied from Larger Than Life (1996)
7. Padayottam (1982) copied from Alexander Dumas's epic novel The Count of Monte Cristo
8. New Delhi (1987) inspired from Irving Wallace's novel The Almighty
9. Rajavinte Makan (1986) inspired from Sidney Sheldon's novel Rage of Angels

Saji
1. Uncle Bun (1991) copied from Uncle Buck (1989)

Nettooran
1. Classmates (2006) inspired from A Wedding in December (2005) (novel by Anita Shreve)

CoLonEL mAhadEv
1. Ramji Rao Speaking (1989) copied from See the Man Run (1971)

Nawasnawas
1. Hello My Dear Wrong Number (1986) copied from North by Northwest (1959)

Sootran
1. Mannar Mathai Speaking (1995) copied from Vertigo (1958)
2. Vyooham (1990) copied from Lethal Weapon (1987)
3. Chitrashalabham (1998) copied from Anand (1971)
4. Simhavalan Menon (1995) copied from Gol Maal (1979)

Maayavi
1. Kauthuka Varthakal (1990) copied from Worth Winning (1989)
2. Meghamalhar (2001) copied from Brief Encounter (1945)