ഒരേ ആശയം ഒരേ കഥാപാത്രങ്ങളോടെ ഒരേ രീതിയില്‍ ഒരേ ദിവസം വരച്ചിട്ടുണ്ട് ഗോപീകൃഷ്ണനും ഞാനും.പലപ്പോഴും.ഞാന്‍ തിരുവനന്തപുരത്തിരുന്നും ഗോപീകൃഷ്ണന്‍ കോഴിക്കോട്ടിരുന്നും.ചിന്തയിലും ആവിഷ്കാരസമാനതയിലുമുള്ള ഇത്തരം കൌതുകം വെട്ടി സൂക്ഷിക്കാറുണ്ട്.
ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ഏതൊരു മലയാളിയേയും പോലെ എനിക്കും ഇഷ്ടമാണ്‍.എങ്കിലും പേരക്ക പറയുന്നതുപോലെ അദ്ദേഹത്തെ അന്ധമായി അനുകരിക്കാന്‍ ഞാന് ശ്രമിച്ചിട്ടില്ല.ഗോപീകൃഷ്ണന്റെ നിഴലാകാന്‍ ഞാനില്ല.കഥാപാത്രങ്ങള്‍ക്ക് എന്റേതായ രൂപഭാവങ്ങളാണു നല്‍കാന്‍ ശ്രമിക്കുന്നത്.ആശയങ്ങളില്‍ ആരും ഇടപെടുന്നുമില്ല.എന്നിട്ടും ഒരേ ദിവസം ഒരേ ആശയങ്ങള്‍ രണ്ടുപത്രങ്ങളിലെ കാര്‍ട്ടൂണുകളില്‍ ഒരേ രീതിയില്‍ വരുന്നത് പലപ്പോഴും യാദൃശ്ചികം.വര സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്ക് രണ്ടുപേരുടേയും രചനകള്‍ സിഗ്നേച്വര്‍ ഇല്ലെങ്കിലും തിരിച്ചറിയാനാകുമെന്നാണെന്റെ വിശ്വാസം.സിഗ്നേച്വര്‍ ഇല്ലാതെ എന്റെ വര തിരിച്ചറിയാന്‍ സാധിക്കുന്ന വായനക്കാര്‍ ഉള്ളത് എനിക്കറിയാം.
മലയാളത്തിലെ കാര്‍ട്ടൂണിങ്ങില്‍ ഒരു പുതുവസന്തം സൃഷ്ടിച്ച കാര്‍ട്ടൂണിസ്റ്റാണ്‍ ഗോപീകൃഷ്ണന്‍.ഒരു പുതുമുഖമെന്ന നിലയില്‍ എന്റേതായി എന്തെങ്കിലും ചെയ്യാനാണു ഞാന്‍ ശ്രമിക്കുന്നത്.മലയാള കവിതകളുടെ കാര്‍ട്ടൂണ്‍ വായന എന്ന പുതുമയാര്‍ന്ന ശ്രമമൊക്കെ അതിന്റെ ഭാഗമാണ്‍.
തന്റെ ഒരു കഥ മോപ്പസാങ്ങിന്റെ കഥയുടെ തനിപ്പകര്‍പ്പാണെന്ന ആരോപണത്തിനു മറുപടിയായി ബഷീര്‍ പറഞ്ഞ തമാശയിങ്ങനെ “എന്റെ കുഞ്ഞിനു രണ്ടു കണ്ണും രണ്ടുകയ്യും രണ്ടുകാലും ഉണ്ട്.മോപ്പസാങ്ങിന്റെ കുഞ്ഞിനും രണ്ടു കണ്ണും രണ്ടുകയ്യും രണ്ടുകാലും ഉണ്ട്.എന്നുകരുതി എന്റെ കുഞ്ഞിന്റെ അച്ഛന്‍ മോപ്പസാങ്ങാണെന്ന് ആരോപിക്കുന്നത് ശരിയാണോ?”
മറുപടിക്കു നന്ദി. ഞാന്‍ ചോദ്യം ചെയ്തത് താങ്കളുടെ ചിത്രകലാ വൈദഗ്ദ്യത്തെയൊ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവിനെയോ അല്ല. ഒരേ ആശയങ്ങള്‍ രണ്ടുപേരും രണ്ടു സ്ഥലങ്ങളിലിരുന്ന് ഒരു പോലെ വരക്കുന്നു എന്നതിലെ യാദൃശ്ചികതയുമല്ല. അതു രണ്ടും ഞാന്‍ അംഗീകരിക്കുന്നു,അഭിനന്ദിക്കുന്നു. പക്ഷെ ഗോപീകൃഷ്ണന്റെ sketching syle-ഉം താങ്കളുടെതും ഒരുപോലെയായത് യാദൃശ്ചികം എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗോപീകൃഷ്ണന്‍ വരച്ചു തുടങ്ങിയത് ഗഫൂറിന്റെയൊ യേശുദാസന്റെയൊ ലക്ഷ്മണിന്റെയൊ മറ്റാരുടെയുമൊ രചനാരീതി അനുകരിച്ചു കൊണ്ടല്ല. അതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. യേശുദാസന്റെ കാര്‍ട്ടൂണുകള്‍ മിക്കവര്‍ക്കും അത്ര രുചിക്കാറില്ലെങ്കിലും അദ്ദേഹത്തിന് സ്വന്തമായൊരു രചനാരീതി എന്നും അവകാശപ്പെടാം..തികച്ചും പുതുമയാര്‍ന്നൊരു തനിമയുള്ള ഒരു കഥ,ബഷീര്‍ സ്റ്റൈലിലോ മോപാസാങ് സ്റ്റൈലിലോ ആരെങ്കിലും എഴുതിയാല്‍ അത് അവരുടെ കഥയുടെ അനുകരണമാണെന്ന് ആര്‍ക്കും വിമര്‍ശിക്കാനാവില്ല എന്നത് ശരിയാണ്, പക്ഷെ കലയില്‍ തനിമ, identity എന്നൊക്കെപ്പറയുന്ന ചില മൂല്യങ്ങളൊക്കെയുണ്ട്. അതൊക്കെയാണ് ശാശ്വതമായതും.. സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള താങ്കളുടെ ശ്രമത്തിന് എന്റെ എല്ലാ പിന്തുണയുമുണ്ടാവും, പക്ഷെ, അത് തികച്ചും സ്വന്തമാണെങ്കില്‍ മാത്രം.. സ്വയം ഒന്നു വിലയിരിത്തി നോക്കൂ, നല്ല കഴിവുള്ള ഒരു കലാകാരനാണ് താങ്കള്‍, എന്റെ വിമര്‍ശനം ശരിയായ അര്‍ത്ഥത്തില്‍ എടുക്കുമെന്ന് വിശ്വസിക്കുന്നു.
"പിന്നെ രണ്ടുപേര്‍ ഒരേ കഥാപാത്രങ്ങളെ വരക്കുമ്പോള്‍ ചിലപ്പോള്‍ ചില സാമ്യങ്ങളും കാണും." ശരിയാണ് പക്ഷെ,ക്രെഡിറ്റ് എന്നാലും ആദ്യം അങ്ങനെ വരച്ചുതുടങ്ങിയ ആള്‍ക്കു തന്നെ.. ഞാന്‍ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നു തന്നെ വിശ്വസിക്കുന്നു (അതോ മനസ്സിലായില്ല എന്നഭിനയിക്കുന്നു എന്നോ..) അപ്രിയമായ സത്യങ്ങള്‍ ഒരിക്കലും പറയരുതെന്നു എനിക്കു മനസ്സിലായി.. ഇതില്‍ക്കൂടുതല്‍ എനിക്കും ഒന്നും പറയാനല്ലേ..
ഇതിനു ഒരു വസ്തുനിഷ്ഠമായ പരിഹാരം എന്ന നിലയില്‍ ഞാന്‍ ഒരു ബ്ലോഗില്‍ രണ്ടുപേരുടെയും വരകള്‍ താരതമ്യം ചെയ്യാവുന്ന വിധം ഇട്ടു. ഒന്നു നോക്കുക. ഒരു പത്ത് പ്രധാന കഥാപാത്രങ്ങളെ ഇവര്‍ രണ്ടുപേരും വരയ്ക്കുന്നത് എങ്ങനെ എന്ന് ഇടാം.
http://rodromeo.blogspot.com
പേര് പേരക്ക - താങ്കളും ഒരു ആര്‍ട്ടിസ്റ്റ് ആണല്ലോ. താങ്കള്‍ക്കുതന്നെ ഇവ കണ്ട് നിഗമനത്തില്‍ എത്താവുന്നതേയുള്ളൂ.
8 comments:
സുജിത്തേ, നല്ല ആശയം. നന്നായിട്ടുണ്ട്.
കഴിഞ്ഞ പോസ്റ്റിലെ എന്റെ ആരോപണത്തിനു മറുപടിതരാതെ ഒഴിഞ്ഞു മാറിയത് മനപ്പൂര്‍വമെന്നു വിശ്വസിക്കട്ടെ!! അതു കൊണ്ടു തന്നെ ഞാന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്നും!!!
ഒരേ ആശയം ഒരേ കഥാപാത്രങ്ങളോടെ ഒരേ രീതിയില്‍ ഒരേ ദിവസം വരച്ചിട്ടുണ്ട് ഗോപീകൃഷ്ണനും ഞാനും.പലപ്പോഴും.ഞാന്‍ തിരുവനന്തപുരത്തിരുന്നും ഗോപീകൃഷ്ണന്‍ കോഴിക്കോട്ടിരുന്നും.ചിന്തയിലും ആവിഷ്കാരസമാനതയിലുമുള്ള ഇത്തരം കൌതുകം വെട്ടി സൂക്ഷിക്കാറുണ്ട്.
ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ഏതൊരു മലയാളിയേയും പോലെ എനിക്കും ഇഷ്ടമാണ്‍.എങ്കിലും പേരക്ക പറയുന്നതുപോലെ അദ്ദേഹത്തെ അന്ധമായി അനുകരിക്കാന്‍ ഞാന് ശ്രമിച്ചിട്ടില്ല.ഗോപീകൃഷ്ണന്റെ നിഴലാകാന്‍ ഞാനില്ല.കഥാപാത്രങ്ങള്‍ക്ക് എന്റേതായ രൂപഭാവങ്ങളാണു നല്‍കാന്‍ ശ്രമിക്കുന്നത്.ആശയങ്ങളില്‍ ആരും ഇടപെടുന്നുമില്ല.എന്നിട്ടും ഒരേ ദിവസം ഒരേ ആശയങ്ങള്‍ രണ്ടുപത്രങ്ങളിലെ കാര്‍ട്ടൂണുകളില്‍ ഒരേ രീതിയില്‍ വരുന്നത് പലപ്പോഴും യാദൃശ്ചികം.വര സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്ക് രണ്ടുപേരുടേയും രചനകള്‍ സിഗ്നേച്വര്‍ ഇല്ലെങ്കിലും തിരിച്ചറിയാനാകുമെന്നാണെന്റെ വിശ്വാസം.സിഗ്നേച്വര്‍ ഇല്ലാതെ എന്റെ വര തിരിച്ചറിയാന്‍ സാധിക്കുന്ന വായനക്കാര്‍ ഉള്ളത് എനിക്കറിയാം.
മലയാളത്തിലെ കാര്‍ട്ടൂണിങ്ങില്‍ ഒരു പുതുവസന്തം സൃഷ്ടിച്ച കാര്‍ട്ടൂണിസ്റ്റാണ്‍ ഗോപീകൃഷ്ണന്‍.ഒരു പുതുമുഖമെന്ന നിലയില്‍ എന്റേതായി എന്തെങ്കിലും ചെയ്യാനാണു ഞാന്‍ ശ്രമിക്കുന്നത്.മലയാള കവിതകളുടെ കാര്‍ട്ടൂണ്‍ വായന എന്ന പുതുമയാര്‍ന്ന ശ്രമമൊക്കെ അതിന്റെ ഭാഗമാണ്‍.
തന്റെ ഒരു കഥ മോപ്പസാങ്ങിന്റെ കഥയുടെ തനിപ്പകര്‍പ്പാണെന്ന ആരോപണത്തിനു മറുപടിയായി ബഷീര്‍ പറഞ്ഞ തമാശയിങ്ങനെ
“എന്റെ കുഞ്ഞിനു രണ്ടു കണ്ണും രണ്ടുകയ്യും രണ്ടുകാലും ഉണ്ട്.മോപ്പസാങ്ങിന്റെ കുഞ്ഞിനും രണ്ടു കണ്ണും രണ്ടുകയ്യും രണ്ടുകാലും ഉണ്ട്.എന്നുകരുതി എന്റെ കുഞ്ഞിന്റെ അച്ഛന്‍ മോപ്പസാങ്ങാണെന്ന് ആരോപിക്കുന്നത് ശരിയാണോ?”
പാര്‍ട്ടി പിളര്‍പ്പായി തേങ്ങകൂടി തലിയില്‍ വീഴാമായിരുന്നു..!
അഭിനന്ദനങ്ങള്‍..!
മറുപടിക്കു നന്ദി. ഞാന്‍ ചോദ്യം ചെയ്തത് താങ്കളുടെ ചിത്രകലാ വൈദഗ്ദ്യത്തെയൊ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവിനെയോ അല്ല. ഒരേ ആശയങ്ങള്‍ രണ്ടുപേരും രണ്ടു സ്ഥലങ്ങളിലിരുന്ന് ഒരു പോലെ വരക്കുന്നു എന്നതിലെ യാദൃശ്ചികതയുമല്ല. അതു രണ്ടും ഞാന്‍ അംഗീകരിക്കുന്നു,അഭിനന്ദിക്കുന്നു. പക്ഷെ ഗോപീകൃഷ്ണന്റെ sketching syle-ഉം താങ്കളുടെതും ഒരുപോലെയായത് യാദൃശ്ചികം എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗോപീകൃഷ്ണന്‍ വരച്ചു തുടങ്ങിയത് ഗഫൂറിന്റെയൊ യേശുദാസന്റെയൊ ലക്ഷ്മണിന്റെയൊ മറ്റാരുടെയുമൊ രചനാരീതി അനുകരിച്ചു കൊണ്ടല്ല. അതായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. യേശുദാസന്റെ കാര്‍ട്ടൂണുകള്‍ മിക്കവര്‍ക്കും അത്ര രുചിക്കാറില്ലെങ്കിലും അദ്ദേഹത്തിന് സ്വന്തമായൊരു രചനാരീതി എന്നും അവകാശപ്പെടാം..തികച്ചും പുതുമയാര്‍ന്നൊരു തനിമയുള്ള ഒരു കഥ,ബഷീര്‍ സ്റ്റൈലിലോ മോപാസാങ് സ്റ്റൈലിലോ ആരെങ്കിലും എഴുതിയാല്‍ അത് അവരുടെ കഥയുടെ അനുകരണമാണെന്ന് ആര്‍ക്കും വിമര്‍ശിക്കാനാവില്ല എന്നത് ശരിയാണ്, പക്ഷെ കലയില്‍ തനിമ, identity എന്നൊക്കെപ്പറയുന്ന ചില മൂല്യങ്ങളൊക്കെയുണ്ട്. അതൊക്കെയാണ് ശാശ്വതമായതും.. സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള താങ്കളുടെ ശ്രമത്തിന് എന്റെ എല്ലാ പിന്തുണയുമുണ്ടാവും, പക്ഷെ, അത് തികച്ചും സ്വന്തമാണെങ്കില്‍ മാത്രം.. സ്വയം ഒന്നു വിലയിരിത്തി നോക്കൂ, നല്ല കഴിവുള്ള ഒരു കലാകാരനാണ് താങ്കള്‍, എന്റെ വിമര്‍ശനം ശരിയായ അര്‍ത്ഥത്തില്‍ എടുക്കുമെന്ന് വിശ്വസിക്കുന്നു.
ഇതുകൂടി ഒന്നു നോക്കുക.ഇതിലപ്പുറം എനിക്കൊന്നും പറയാനില്ല.
http://thalavara.blogspot.com
"പിന്നെ രണ്ടുപേര്‍ ഒരേ കഥാപാത്രങ്ങളെ വരക്കുമ്പോള്‍ ചിലപ്പോള്‍ ചില സാമ്യങ്ങളും കാണും." ശരിയാണ് പക്ഷെ,ക്രെഡിറ്റ് എന്നാലും ആദ്യം അങ്ങനെ വരച്ചുതുടങ്ങിയ ആള്‍ക്കു തന്നെ.. ഞാന്‍ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നു തന്നെ വിശ്വസിക്കുന്നു (അതോ മനസ്സിലായില്ല എന്നഭിനയിക്കുന്നു എന്നോ..) അപ്രിയമായ സത്യങ്ങള്‍ ഒരിക്കലും പറയരുതെന്നു എനിക്കു മനസ്സിലായി.. ഇതില്‍ക്കൂടുതല്‍ എനിക്കും ഒന്നും പറയാനല്ലേ..
ഇതിനു ഒരു വസ്തുനിഷ്ഠമായ പരിഹാരം എന്ന നിലയില്‍ ഞാന്‍ ഒരു ബ്ലോഗില്‍ രണ്ടുപേരുടെയും വരകള്‍ താരതമ്യം ചെയ്യാവുന്ന വിധം ഇട്ടു. ഒന്നു നോക്കുക. ഒരു പത്ത് പ്രധാന കഥാപാത്രങ്ങളെ ഇവര്‍ രണ്ടുപേരും വരയ്ക്കുന്നത് എങ്ങനെ എന്ന് ഇടാം.
http://rodromeo.blogspot.com
പേര് പേരക്ക - താങ്കളും ഒരു ആര്‍ട്ടിസ്റ്റ് ആണല്ലോ. താങ്കള്‍ക്കുതന്നെ ഇവ കണ്ട് നിഗമനത്തില്‍ എത്താവുന്നതേയുള്ളൂ.
സ്നേഹത്തോടെ,
സിമി
Post a Comment