Wednesday, July 7, 2010

മഗ്ദലന മുരളി


16 comments:

Anonymous said...

It is strange that you pasted the name "vijayan" and "shanmukha das"...
Are you not confident to draw vijayan/shanmukhan ?
if so Cartoonist fails there.

tk sujith said...

അജ്ഞാതസുഹൃത്തേ,
കണ്ണൂര്‍ പിണറായിയിലെ മുണ്ടയില്‍ കോരന്‍ മകന്‍ വിജയന്‍ എന്ന പിണറായി വിജയന്റെ മലയാളികള്‍ക്ക് സുപരിചിതമായ “പിണറായി“ എന്ന അസ്തിത്വമല്ല ഈ കാര്‍ട്ടൂണിനാവശ്യം.ചിത്രത്തില്‍ പിണറായി വിജയന്‍ വെറും “വിജയന്‍“ ആകുമ്പോള്‍ കമന്റില്‍ ഷണ്മുഖദാസ് വെറും “ദാസന്‍ ആകുന്നു“.ഷണ്മുഖന്‍ വിജയന്റെ ദാസന്‍ ആകാന്‍ സമയമായി എന്നു വ്യംഗ്യം.മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ‘ദാസന്റേയും വിജയന്റേയും‘ ഡയലോഗിന്റെ പശ്ചാത്തലമൊരുക്കാന്‍ വിജയന്‍ എന്നു മാത്രം ഞാന്‍ ഉദ്ദേശിച്ച് വരച്ച ചിത്രത്തെ വായനക്കാര്‍ പിണറായി എന്നു വായിക്കുമോ എന്നു ശങ്ക തോന്നി.അതുകൊണ്ട് എഴുതി വെച്ചെന്നേയുള്ളൂ.

സന്തോഷ്‌ said...
This comment has been removed by the author.
paarppidam said...

പ്രിയ സുജിത്, ഈ കാർടൂണിനോട് ഞാൻ ശക്തമായി വിയോജിക്കുന്നു.ഈ കാർടൂണിലൂടെ താങ്കൾ കുരിശിനേയും കുരിശിലേറ്റപ്പെട്ട ആ മഹാനേയും തരം താഴ്ത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ.എന്തുയോഗ്യതയാണ് കരുണാകരനെ പോലെ ഒരു വ്യക്തിക്ക് കുരിശിൽ കിടക്കുവാൻ?

കുരിശ് ഒരു പ്രതീകം ആണെന്ന് അറിയാതെ അല്ല. പക്ഷെ കുരിശിൽ കിടക്കുന്നവനായി ചിത്രീകരിക്കുവാൻ അയാൾക്ക് യോഗ്യതയില്ല എന്നു ചൂണ്ടിക്കാണിക്കാൻ ആണ് ഇതെഴുതിയത്.കാർടൂണിസ്റ്റിന്റെ കാഴ്ചപ്പാടും സ്വാതന്ത്രവും ചോദ്യം ചെയ്യുകയാണെന്ന് കരുതരുത്.

Anonymous said...

@ paarpidam

Kurishil kidakkaan kallanaayaporey? mahaan aavanam ennundo?

സന്തോഷ്‌ said...

ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ആവിഷ്കാര സ്വാതന്ത്ര്യം

Anonymous said...

>> Kurishil kidakkaan kallanaayaporey? mahaan aavanam ennundo? <<


കുരിശില്‍ കിടക്കാന്‍ കള്ളന്‍ ആയാല്‍ മതി, പക്ഷെ കുരിശില്‍ കിടക്കുന്നവന്റെ തലയ്ക്കു മുകളില്‍ എഴുതിവച്ചത് കള്ളന്‍ എന്നല്ലല്ലോ...

"നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ" എന്ന് പറഞ്ഞതും കള്ളന്‍അല്ലല്ലോ....

Anonymous said...

കരുണാകരനെ കുരിശില്‍ കിടത്തിയതുകൊണ്ട് സുജിത് എന്താണ് ഉദ്ദേശിക്കുന്നത്?സുജിത് എഴുതിയ വരികള്‍ ക്രിസ്തുമതത്തിന്റെ വേദപുസ്തകത്തിലെ വാക്കുകളുടെ അനുകരണം അല്ലെ? കഴിയുമെങ്കില്‍ മതഗ്രന്ഥങ്ങളെയും മതചിഹ്നങ്ങളെയും പ്രതീകം ആക്കാതിരിക്കുക. ഇല്ലെങ്കില്‍ "വിശ്വാസികള്‍" എങ്ങനെ പ്രതികരിക്കും എന്ന് പറയുവാന്‍ ആര്‍ക്കും കഴിയില്ലല്ലോ...

tk sujith said...

വിശ്വാസം.അതല്ലേ എല്ലാം.

കാലുകൊണ്ട് വര പരിശീലിക്കകയാണിപ്പോള്‍.ആര്‍ എപ്പോള്‍ കൈവെട്ടുമെന്നറിയില്ലല്ലോ.ജീവിക്കുന്നത് കേരളത്തിലല്ലേ!

ഒരു യാത്രികന്‍ said...

സുര്‍ജി....രസികന്‍ മാഷെ.വളരെ നന്നായി......ആശംസകള്‍..സസ്നേഹം

nandakumar said...

സുജിത്
കാര്‍ട്ടൂണ്‍ കണ്ട് ചിരിയടങ്ങാതിരിക്കുമ്പോഴാണ് കമന്റുകള്‍ വായിച്ചത്, ചിരി നില്‍ക്കാതെയായി. അപ്പോഴാണ് സുജിതിന്റെ പ്രതികരണം വായിച്ചത് :) എത്ര പക്വവും ഉജ്ജ്വലവുമായ പ്രതികരണം. പക്ഷെ, മണല്‍ത്തരികളെപ്പോലും മതചിഹ്നങ്ങളാക്കുന്നവര്‍ ആ പ്രതികരണത്തിന്റെ വീര്യം മനസ്സിലാക്കുമോ എന്നു ബുദ്ധിമുട്ടാണ്.

കാര്‍ട്ടൂണുകള്‍ ശരിക്കും കുറിക്കു കൊള്ളുന്നുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ സുജിതേ? :)

എല്ലാ ഭാവുകങ്ങളും

(ഇനിയിപ്പോ ഇത്തരം കമന്റ് ടൈപ്പ് ചെയ്യാതിരിക്കാന്‍ എന്റെ വിരലുകളും മുറിക്കപ്പെടുമോ ആവോ!!) :)

Anonymous said...

Malayalam blogosphere is now full of stupid religious fanatics! Its really a shame to read the kind of comments posted above.

paarppidam said...

പാർടിയെ വെല്ലുവിളിച്ച് പുറത്ത് പോകുകയും നേതൃത്വത്തിൽ നിന്നും സ്വയം എതിർപ്പ് വരുത്തിവെക്കുകയും ചെയ്ത കരുണാകരൻ ഇന്നിപ്പോൾ പാർടിയിൽ തിരിച്ചു വരികയും നിരന്തരം ഹൈക്കമാന്റിനോട് അഭ്യർഥന നടത്തുകയും ചെയ്യുന്നു. ഇന്ന് ഈ നേതാവിനെ കേരളരാഷ്ടീയംവും സമൂഹവും എങ്ങിനെ ആണ് കാണുന്നത്?

ദയവു ചെയ്തു ഇതിനെ വർഗ്ഗീയവൽക്കരിക്കല്ലെ സുഹൃത്തുക്കളെ. അങ്ങിനെ ചിന്തിക്കുവാൻ തുടങ്ങിയാൽ കാർടൂണും കലയും സിനിമയും ഇല്ലാതെയാകും. ഇപ്പോൾ തന്നെ സത്യേട്ടന്റെ സിനിമയിലെ കഥാപാത്രങ്ങളുടേ വർഗ്ഗീയത തപ്പി ഇറങ്ങിയിട്ടുണ്ട് ചില ആളുകൾ. ഇങ്ങനെ പൊയാൽ കഥാപാത്രങ്ങൾക്ക് വല്ല കുപ്പിയെന്നോ, ചെരിപ്പെന്നോ, മൈൽ കുറ്റിയെന്നോ ഒക്കെ പേരിടേണ്ടിവരും.

ഞാൻ വളരെയധികം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു കാർടൂണിസ്റ്റാൺ സുജിത്തേട്ടൻ.
എന്തായാലും കമന്റ് മറ്റൊരു രീതിയിൽ ചിലരാൽ വ്യാഖ്യാനിക്കപ്പെട്ടതിൽ ക്ഷമിക്കുക.

Thommy said...

പ്രിയ സുജിത്തേ, കമന്റുകള്‍ കണ്ടു....
കാര്‍ട്ടൂണുകള്‍ കുറച്ചുകാലം കൂടി ആസ്വദിക്കണം എന്നഗ്രമുണ്ട്. സഹകരിക്കണം. എന്താ, ലാര്‍സ് വിലക്സ്‌ പോലെയോ സല്‍മാന്‍ റുഷ്ദി പോലെയോ ഫേമസ് ആകണോ...? എന്നാ ക്രിസ്തുവിനെ വരച്ചിട്ടു നടക്കുമെന്ന് തോന്നുനില്ല, മാഷേ...
ഓഗസ്റ്റ്‌ അവസാനം നാട്ടില്‍ വരുന്നുണ്ട്....കാണാന്‍ പറ്റുമോ...? എന്റെ ഓണ്‍ലൈന്‍ KCA എക്സിബിഷന്‍ ഓഗസ്റ്റ്‌ 1 - 15 വരെ യാണ്.
വിസിറ്റ് ഉം കമന്റ്സ് ഉം പ്രതീഷിക്കുന്നു.

tk sujith said...

ലാര്‍സ് വിലക്സ്‌ പോലെയോ സല്‍മാന്‍ റുഷ്ദി പോലെയോ ഫേമസ് ആകണ്ട ചേട്ടാ.അറിയാവുന്ന ഒരു പണി പരദൂഷണമാണ്.അതു ചെയ്യുന്നു.അതിനു കിട്ടുന്ന കൂലി കൊണ്ട് ജീവിക്കുന്നു.പാപത്തിന് കൂലി ശമ്പളമാണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ.:)

പ്രദര്‍ശനപരത ആസ്വദിക്കാം.അഭിപ്രായങ്ങള്‍ പറയാം.

Thommy said...

സുജിത്തേ, പരദൂഷണവും നല്ല പണി തന്നെ...അതിനു തനിക്കു അപാരകഴിവും ഉണ്ടല്ലോ...അപ്പൊ എല്ലാം ആഗ്രഹികുന്നതുപോലെ നന്നയി തെന്നെ നടക്കും.