ഹെല്‍മെറ്റ് വേണം എന്നുള്ളവര്‍ അതു ധരിക്കട്ടെ.സൌകര്യമില്ലാത്തവര്‍ ധരിക്കാതിരിക്കട്ടെ.ഹെല്‍മറ്റ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ആശാസ്യമല്ല എന്നു തോന്നുന്നു.
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണം എന്നത് മോട്ടോര്‍ വാഹന വകുപ്പിലെ ഒരു നിയമമാണ്. അതുകൊണ്ടു തന്നെ, അത് നടപ്പാക്കുവാന്‍ ഗവണ്മെന്റ് ബാധ്യസ്ഥവുമാണ്.
പിന്നെ ഇതൊരു അടിച്ചേല്‍പ്പിക്കലായി കരുതേണ്ടതുണ്ടോ? ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍, അപകടത്തില്‍ ഒരാള്‍ മരിച്ചു എന്നിരിക്കട്ടെ. അത് അദ്ദേഹത്തെ മാത്രമല്ല ബാധിക്കുക. തലക്ക് മാരകമായി പരിക്കേറ്റ്, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായാല്‍ പറയുകയും വേണ്ട. നമുക്ക് നമ്മുടെ സുരക്ഷയ്ക്കായെടുക്കാവുന്ന ഒരു ചെറിയ കാര്യം, അത് ചെയ്യുന്നതിന് ഇത്രയേറെ പ്രശ്നമുണ്ടാക്കേണ്ടതുണ്ടോ?
മാധ്യമങ്ങള്‍, “ഹെല്‍മെറ്റ് വേണം എന്നുള്ളവര്‍ അതു ധരിക്കട്ടെ.സൌകര്യമില്ലാത്തവര്‍ ധരിക്കാതിരിക്കട്ടെ.” ഈ രീതിയിലുള്ള നിലപാടാവരുത് എടുക്കുന്നത് എന്നാണ് എന്റെ ആഗ്രഹം. അവരും ജനങ്ങളെ ബോധവാന്മാരാക്കുവാന്‍ ശ്രമിക്കണം. ഹെല്‍മറ്റ് വെയ്ക്കുന്നതിന്റെ ഗുണത്തെക്കുറിച്ചായിരുന്നു കാര്‍ട്ടൂണെങ്കിലോ? --
നിയമം അനുസരിക്കുന്നവര്‍ അനുസരിക്കട്ടേ, അല്ലാത്തോര്‍ വേണ്ടാ എന്നോ വീണ് ചാകുന്നോര്‍ ചാകട്ടെ, അല്ലാത്തോര്‍ ഹെല്‍മെറ്റ് വയ്ക്കട്ടേ എന്നോ പറയുന്നത് ശരിയാണോ?
അങ്ങിനെ പറയാമോ സുജിത്തേ ... പൊതുനന്മയെക്കരുതിയല്ലെ നമ്മള്‍ അഭിപ്രായ രൂപീകരണം നടത്തേണ്ടത്. എന്തുകൊണ്ടാണു ആത്മഹത്യാശ്രമത്തിനു കേസ്സെടുക്കുന്നത് ? അവനവന്റെ സൌകര്യത്തിനു വിട്ടാല്‍ പോരേ ? ഹെല്‍മെറ്റ് കൊണ്ട് അപകടത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നിരിക്കെ , അത് നിര്‍ബ്ബന്ധമാക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുമോ ? മാത്രമല്ല , ഈ നീയമം ഇല്ലെങ്കിലും വര്‍ഷങ്ങളായി ഹെല്‍മെറ്റ് ശുഷ്‌കാന്തിയോടെ ധരിക്കുന്ന എത്രയോ പേരുണ്ട് താനും !!
അങ്ങനെയല്ല കൂട്ടരേ...ഇതൊക്കെ ജനം സ്വയം അറിഞ്ഞു ചെയ്യേണ്ട കാര്യമാണു.ഹെല്‍മെറ്റ്,പുകവലി നിരോധനം ഇതൊക്കെ.ആരോഗ്യ കാരണങ്ങളാല്‍ തന്നെ ഹെല്‍മെറ്റ് ധരിക്കാനാകത്തവരും ഉണ്ടല്ലോ.കോടതിവിധിയിലൂടെ ഇത്തരം നിയമങ്ങള്‍ എത്രത്തോളം നടപ്പാക്കാനാകും എന്നു സംശയമുണ്ട്. (പിന്നെ ഇടക്കിടെ ഇങ്ങനെ ഹെല്‍മെറ്റ് നിര്‍ബന്ധമാകുന്നത് ജനങ്ങളുടെ സുരക്ഷ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണെന്നു ചിന്തിക്കുന്ന ഒരു ശുദ്ധനല്ല ഞാന്‍.) വാഹനമോടിക്കുന്നവരുടെ സുരക്ഷക്കു ഹെല്‍മെറ്റ് നല്ലതുതന്നെ.ഹെല്‍മെറ്റ് മാത്രം നിര്‍ബന്ധമാക്കിയാല്‍ സുരക്ഷ ഉറപ്പാകില്ല എന്നേ ഞാന്‍ പറയുന്നുള്ളൂ..
സുജിത്തിനോട്, ലിങ്ക് കണ്ടു. എപ്പോളൊക്കെ ഹെല്‍മറ്റ് നിര്ബന്ധമാക്കുവാന്‍ തുനിഞ്ഞോ, അപ്പോഴൊക്കെ വന്നിട്ടുള്ള ആരോപണമാണ് ഹെല്‍മറ്റ് കമ്പനിക്കാരെ സഹായിക്കുവാനായാണ് ഈ തീരുമാനമെന്ന്. സ്പീഡ് നിയന്ത്രിക്കുവാനുള്ള സംവിധാനം കൊണ്ടുവന്നത്, ആ യന്ത്രം ഉണ്ടാക്കുന്നവരെ സഹായിക്കുവാനാണ്; മൂന്നാറില്‍ ഇടിച്ചു നിരത്തുന്നത് ജെ.സി.ബി ഓണേഴ്സിനെ സഹായിക്കുവാനാണ് എന്നൊക്കെയും ആരോപിക്കുവാന്‍ കഴിയും(സത്യമായിരിക്കാം അല്ലായിരിക്കാം, എനിക്കറിയില്ല).
പോട്ടെ, അതല്ല വിഷയം. ഇവിടെ കാര്‍ട്ടൂണിലൂടെ ചൂണ്ടിക്കാട്ടിയത്; • ഹെല്‍മറ്റ് ലോബിയുടെ സ്വാധീനത്തെക്കുറിച്ചല്ല. • ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സുരക്ഷയെക്കുറിച്ച് വേവലാതിപ്പെടുന്ന സര്‍ക്കാര്‍ റോഡ് നന്നായി പരിപാലിക്കുന്നില്ല എന്നതിനെക്കുറിച്ചുമല്ല. പിന്നെയോ, ഹെല്‍മറ്റ് വെച്ചതിനാല്‍ ഗട്ടര്‍ കണ്ടില്ല, അതിനാല്‍ അപകടമുണ്ടായി എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. അത് ശരിയായ ഒരു നിലപാടായി എനിക്കു തോന്നുന്നില്ല. :) --
ഇടക്കിടെ ഗവ: ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനു പിന്നില്‍ ഒരു പക്ഷേ ലോബിയുടെ കൈകള്‍ ഉണ്ടാവാം പക്ഷെ അതിനു മറ്റൊരു നല്ല വശം കൂടി ഇല്ലേ. ഒരോ പ്രാവശ്യവും നിയമം വരികയും പോവുകയും ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം അല്പമെങ്കിലും കൂടുന്നുണ്ട്. ഏതായലും വാങ്ങിച്ചു എന്നാ ഇനി വച്ചേക്കാം എന്നു കരുതുന്നവരും കാണും. ഹെല്‍മറ്റ് ഉണ്ടായിരുന്നതു കൊണ്ടു മാത്രം അപകടത്തില്‍ നിന്നു രക്ഷപെട്ടവരെ എനിക്കറിയാം , ഇല്ലാതിരുന്നതിനാല്‍ അപകടം സംഭവിച്ചവരേയും . കുറച്ചു നാള്‍ ഉപയോഗിച്ചാല്‍ ഹല്‍മെറ്റ് ഒരു ബുദ്ധിമുട്ടായി തോന്നില്ല.
[ഹെല്‍-മെയിറ്റ് എന്നു വിളിക്കണമായിരുന്നോ..?]
ഓ.ടോ: ഒരു കര്‍ട്ടൂണ്‍ എന്ന നിലയില്‍ എനിക്കിതിഷ്ടമായി.
• ഹെല്‍മറ്റ് ലോബിയുടെ സ്വാധീനത്തെക്കുറിച്ചല്ല. • ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സുരക്ഷയെക്കുറിച്ച് വേവലാതിപ്പെടുന്ന സര്‍ക്കാര്‍ റോഡ് നന്നായി പരിപാലിക്കുന്നില്ല എന്നതിനെക്കുറിച്ചുമല്ല. പിന്നെയോ, ഹെല്‍മറ്റ് വെച്ചതിനാല്‍ ഗട്ടര്‍ കണ്ടില്ല, അതിനാല്‍ അപകടമുണ്ടായി എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. അത് ശരിയായ ഒരു നിലപാടായി എനിക്കു തോന്നുന്നില്ല. :)
ഒകെ ഹരീ..ഓരോ ഹെല്‍മെറ്റും വെച്ചുകൊടുത്ത് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഇനി ഞാന്‍ പുറത്തുവിടാം.മണിച്ചിത്രത്താഴില്‍ കുതിരവട്ടം പപ്പുവിനെപ്പോലെ അവര്‍ നമ്മുടെ റോഡില് മഴവെള്ളം നിറഞ്ഞ ഗട്ടറുകള്‍ക്കു മുകളിലൂടെ ചാടിച്ചാടി നടക്കട്ടെ!:)
ഹരി, കാര്‍ട്ടൂണിസ്റ്റ് ഈ പ്രശ്നത്തിലെ ഹാസ്യാത്മകത ആണ് വിഷയമാക്കുന്നത്, ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിലും പ്രധാനം, റൊഡിലെ ഗട്ടറുകള്‍ ഇല്ലാതക്കുകയാണ് ജീവന്റെ സുരക്ഷക്ക് മുഖ്യം, ലൊജിക്കലി ഇത് ശരിയുമാണ്, ഹെല്‍മറ്റ് ധരിക്കുന്നത് സ്കൂട്ടര്‍ യാത്രക്കാരന്റെ കാഴ്ചയെ പരിമിതപ്പെടുത്തുന്നു. അപ്രതീക്ഷിത ഗട്ടറുകളില്‍ അപകടം സംഭവിപ്പിക്കാന്‍ ഹെല്‍മറ്റ് വളരെ അധികം സഹായിക്കുന്നു.. (എം.സി. റോഡ് വഴി ഹെല്‍മറ്റ് വെച്ച് ചുമ്മാ ഒരു 1 മണിക്കൂര്‍ യാത്ര ചെയ്യു, ഈ പറഞ്ഞത് അനുഭവിച്ചറിയാം )
പിന്നെ ഒരു രസകരമായ കാര്യം ഇവിടെ ഇങ്ങ് ദില്ലിയില്‍ മുന്നില്‍ ഇരിക്കുന്ന ആള്‍ക്കും പിന്നില്‍ ഇരിക്കുന്ന ആള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്, (പിടിച്ചാല്‍ പിഴ 600 രൂപായും), പക്ഷെ, പെണ്ണുങ്ങള്‍ക്ക് ഹെല്‍മെറ്റ് വേണ്ട.. (അവരുടെ തലക്കകത്ത് ഒന്നും ഇല്ലന്നാണോ ഗവ: ധരിച്ചുവെച്ചിരിക്കുന്നത് , ആവൊ..?) പെണ്‍ മുഖ്യമന്ത്രിയുടെ ഔദാര്യം.
ഇവിടെ ജപ്പാനില്‍ എല്ലാ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബദ്ധമാണ്. റ്റു വീലര്‍ ഓടിക്കുമ്പോളല്ല. ചുമ്മാ വഴിയേ നടക്കുമ്പോള്‍ തന്നെ! സൈക്കിള്‍ സാവാരിക്കാര്‍ മിക്കവരും ഹെല്‍മെറ്റ് ധരിക്കും. ബൈക്കിന്റെ കാര്യം പിന്നെ പറയണോ? കേരളത്തില്‍ ഓരോ പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ പോലും ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷപെടുമായിരുന്ന ഒരു കേസ് എങ്കിലും കാണും. സുജിത്തിനെ പോലെ ഉള്ളവര്‍ ഇത്തരം നിബദ്ധനകളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
എന്റെ ഓര്‍മ്മയില്‍ ഈ നിയമം കര്‍ശനമാക്കുന്നത് ഇതു നാലാം തവണയാണ്. കഴിഞ്ഞ തവണയൊക്കെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല.
മാറിവരുന്ന ഭരണകൂടങ്ങള്‍ക്ക് ഹെല്‍മറ്റ് കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ഒരു മാര്‍ഗമായിട്ടു മാത്രമേ ഞാന്‍ ഇതും കാണുന്നുള്ളൂ. ഓരോ തവണയും നിയമം എടുത്തു പൊക്കിപ്പിടിക്കും. വ്യാജനുള്‍പടെ ലക്ഷക്കണക്കിനു ഹെല്‍മറ്റ് വില്‍ക്കും. അണിയറകളില്‍ ലക്ഷങ്ങള്‍ കിലുങ്ങും. അത്ര തന്നെ. നാലുമാസം കഴിയുമ്പോള്‍ ഹെല്‍ മറ്റ് തട്ടിന്‍ പുറത്ത് വയ്ക്കാവുന്ന വിധത്തില്‍ ചെക്കിംഗ് നിറൂത്തും. ഇപ്പോള്‍ വാങ്ങിയ ഹെല്‍മറ്റ് അങ്ങ്നെ തുരുമ്പെടുത്തു എന്നുറപ്പാക്കിയിട്ട് അടുത്ത നാടകം.
ഇവിടെ ജപ്പാനില്‍ എല്ലാ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബദ്ധമാണ്. റ്റു വീലര്‍ ഓടിക്കുമ്പോളല്ല. ചുമ്മാ വഴിയേ നടക്കുമ്പോള്‍ തന്നെ! അത് യൂണിഫോമിന്റെ ഒരു ഭാഗം തന്നെയാണ്. സൈക്കിള്‍ സാവാരിക്കാര്‍ മിക്കവരും ഹെല്‍മെറ്റ് ധരിക്കും. ബൈക്കിന്റെ കാര്യം പിന്നെ പറയണോ? കേരളത്തില്‍ ഓരോ പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ പോലും ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷപെടുമായിരുന്ന ഒരു കേസ് എങ്കിലും കാണും. സുജിത്തിനെ പോലെ ഉള്ളവര്‍ ഇത്തരം നിബദ്ധനകളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
pil എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നpublic interest litigations പലപ്പോഴുംprivate interest litigations ആണെന്നതു ഒരു സത്യം.public interestഒരു മൂടുപടം മാത്രം.pil നെpublicity interst litigations ആയി കോടതികള്‍ കാണുമ്പോഴാണു ഇത്തരം നിയമങ്ങള്‍ മുളക്കുന്നത്. ഓണ്‍;ഹെല്‍മെറ്റ് നിരോധനം കരിനിയമമാണെന്നു പൊതുയോഗത്തില് പ്രസംഗിച്ച ഒരു രാഷ്ട്രീയക്കാരനുണ്ട്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെല്‍മെറ്റിനെതിരെ റാലി ഉദ്ഘാടനം ചെയ്ത അദ്ദേഹത്തിന്റെ പേര്‍ എം.വിജയകുമാര്‍.കഷ്ടകാലത്തിനു അദ്ദേഹമാണിപ്പോള്‍ നിയമമന്ത്രി!
ഒടുവില്‍ കേരളത്തില്‍ ഏതു കാര്യം പറഞ്ഞാലും ഒടുവില്‍ എത്തി നില്‍ക്കുന്നിടത്ത് ഇതും എത്തിയിരിക്കുന്നു. എം. വിജയകുമാര്‍ എന്ന വ്യക്തി മന്ത്രിയല്ലാതായിരിക്കുമ്പോള്‍ എന്തു ചെയ്തു, മന്ത്രിയായപ്പോള്‍ എന്തു ചെയ്യുന്നു... ഇതൊന്നും ഈ പ്രശ്നത്തില്‍ (ഇവിടെ, ഇതിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയെങ്കില്‍ ആവാം) കണക്കിലെടുക്കേണ്ടതില്ലല്ലോ...
സര്‍ക്കാര്‍ ആദ്യം റോഡായ റോഡെല്ലാം ശരിയാക്കട്ടെ, ബസുകളില്‍ ഇരിക്കുവാനുള്ള ആളുകളെ മാത്രം കയറ്റട്ടെ(അതാണല്ലോ ശരിക്കും നിയമം അനുശാസിക്കുന്നത്), അതിനായി അത്രയും ബസുകള്‍ നിരത്തിലിറക്കട്ടെ, റോഡുകള്‍ ആനുപാതികമായി വികസിപ്പിക്കട്ടെ, ട്രാഫിക് നിയമങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായും പാലിക്കട്ടെ, പുകവലി/മദ്യപാനം/മയക്കുമരുന്ന് ഇവയുടെ ഉപയോഗം സമൂഹത്തിലില്ലാതാവട്ടെ, നിയമമന്ത്രിയായെത്തുന്നയാള്‍ ഇതുവരെ നിയമം കണിശമായി അനുസരിച്ചയാളും നിയമത്തെ ഒരിക്കലും എതിര്‍ക്കാത്തയാളുമാവട്ടെ, ഹെല്‍മറ്റ് ലോബിയെ സഹായിക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ തന്നെ ഹെല്‍മറ്റ് നിര്‍മ്മിച്ച് സൌജന്യനിരക്കില്‍ ലഭ്യമാക്കട്ടെ; മിനിമം ഇത്രയൊക്കെ കഴിഞ്ഞു മതി എന്നോട് ഹെല്‍മറ്റ് വെയ്ക്കുവാന്‍ പറയുന്നത്, എന്നാണെങ്കില്‍ സുല്ല്!
ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം നടപ്പിലാക്കുന്നതോ, അനുസരിക്കാത്തവരെ ശിക്ഷിക്കുന്നതോ ഒന്നുമല്ല കാര്യം, ഹെല്‍മറ്റ് ധരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് വേണ്ടത്, അതിനായിട്ടാവണം മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. തീര്‍ച്ചയായും ഇതിനു പിന്നില്‍ വ്യക്തിതാത്പര്യങ്ങളോ ഹിഡന്‍ അജന്‍ഡയോ ഉണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണം. അല്ലാതെ ആ കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട്, ഹെല്‍മറ്റ് വെയ്ക്കുന്നത് നിര്‍ബന്ധമാക്കരുത് എന്നു പറയുന്നത് കഷ്ടമാണ്. ഹെല്‍മറ്റ് വെച്ചാലാണ് അപകടം എന്ന പ്രചരിപ്പിക്കുന്നതും ശരിയല്ല.
ഹെല്‍മറ്റ് വെച്ചാല്‍ കാഴ്ച, രണ്ടു വശത്തേയുമാണ് കുറയുക. നേരേയുള്ളതല്ല. പിന്നെ, മഴ പെയ്യുമ്പോള്‍ മുന്‍പിലെ ഗ്ലാസ് പൊക്കി വെയ്ക്കുക, അപ്പോളും വിഷന് പ്രശ്നമൊന്നും വരുന്നില്ല. --
ഹരി പറഞ്ഞത് വളരെ ശരി .. കേരളത്തില്‍ എന്ത് പറഞ്ഞാലും അത് കാട് കയറി എവിടെയോ എത്തുന്നു. നമുക്ക് ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയാത്തതിനു പിന്നിലുള്ളത് ഈയൊരു മന:ശാസ്ത്രമാണു . എല്ലാവരും പയറ്റുന്നതാണിത് ഇത്. അതുകൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണു ഓരോ വ്യക്തിക്കും,ഓരോ സംഘടനക്കും,ഓരോ പ്രസ്ഥാനങ്ങള്‍ക്കും ! ഇതില്‍ പരമാര്‍ത്ഥങ്ങളോ, പൊതുജന താല്പര്യങ്ങളോ ബലികഴിക്കപ്പെട്ടാലും ഒന്നുമില്ല. ഈ ഒരു മനോഭാവം മാറിയാലേ കേരളം രക്ഷപ്പെടൂ !
27 comments:
ഇന്നത്തെ കാര്‍ട്ടൂണ്‍
kollaam.. nannaayittund...
സുജിത്തേ,
ഇരുചക്രവാഹനാപകടങ്ങള്‍ കൊണ്ടുണ്ടാകുന്ന മരണത്തില്‍ എണ്‍പത്തെട്ട് ശതമാനത്തോളവും കാരണമാവുന്നത് തലയ്ക്കേല്‍ക്കുന്ന മുറിവുകൊണ്ടാണെന്നിരിക്കെ, ഹെല്‍മറ്റ് നിര്‍ബ്ബന്ധമാക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് മാദ്ധ്യമങ്ങളും വേണ്ടതെന്നാണ് എന്റെ പക്ഷം.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല എന്നത് ഒരു സത്യം തന്നെ. അത് കാരണം സ്വയം സുരക്ഷയ്ക്ക് ഒരാള്‍ മുന്‍കരുതല്‍ എടുക്കാതിരിക്കണമോ? ;)
ഹെല്‍മറ്റ് വേണോ വേണ്ടയോ എന്നത് മാറ്റി നിറുത്തി പറയട്ടെ... കാര്‍ട്ടൂണ്‍ അടിപൊളിയായിട്ടുണ്ട് :))
ഹെല്‍മെറ്റ് വേണം എന്നുള്ളവര്‍ അതു ധരിക്കട്ടെ.സൌകര്യമില്ലാത്തവര്‍ ധരിക്കാതിരിക്കട്ടെ.ഹെല്‍മറ്റ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ആശാസ്യമല്ല എന്നു തോന്നുന്നു.
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണം എന്നത് മോട്ടോര്‍ വാഹന വകുപ്പിലെ ഒരു നിയമമാണ്. അതുകൊണ്ടു തന്നെ, അത് നടപ്പാക്കുവാന്‍ ഗവണ്മെന്റ് ബാധ്യസ്ഥവുമാണ്.
പിന്നെ ഇതൊരു അടിച്ചേല്‍പ്പിക്കലായി കരുതേണ്ടതുണ്ടോ? ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍, അപകടത്തില്‍ ഒരാള്‍ മരിച്ചു എന്നിരിക്കട്ടെ. അത് അദ്ദേഹത്തെ മാത്രമല്ല ബാധിക്കുക. തലക്ക് മാരകമായി പരിക്കേറ്റ്, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായാല്‍ പറയുകയും വേണ്ട. നമുക്ക് നമ്മുടെ സുരക്ഷയ്ക്കായെടുക്കാവുന്ന ഒരു ചെറിയ കാര്യം, അത് ചെയ്യുന്നതിന് ഇത്രയേറെ പ്രശ്നമുണ്ടാക്കേണ്ടതുണ്ടോ?
മാധ്യമങ്ങള്‍, “ഹെല്‍മെറ്റ് വേണം എന്നുള്ളവര്‍ അതു ധരിക്കട്ടെ.സൌകര്യമില്ലാത്തവര്‍ ധരിക്കാതിരിക്കട്ടെ.” ഈ രീതിയിലുള്ള നിലപാടാവരുത് എടുക്കുന്നത് എന്നാണ് എന്റെ ആഗ്രഹം. അവരും ജനങ്ങളെ ബോധവാന്മാരാക്കുവാന്‍ ശ്രമിക്കണം. ഹെല്‍മറ്റ് വെയ്ക്കുന്നതിന്റെ ഗുണത്തെക്കുറിച്ചായിരുന്നു കാര്‍ട്ടൂണെങ്കിലോ?
--
വോട്ട് ചെയ്യുന്നവര്‍ ചെയ്യട്ടെ, അല്ലാത്തവര്‍ വേണ്ട!
റേഷന്‍ വേണ്ടവര്‍ വാങ്ങട്ടെ, അല്ലാത്തവര്‍ വേണ്ടാ!
മുടി വെട്ടേണ്ടവര്‍ വെട്ടട്ടേ, അല്ലാത്തോര്‍ (പന്ന്യനെ ഓര്‍മ്മ വന്നതാ..) വേണ്ടാ!
അബോര്‍ഷന്‍ നടത്തേണ്ടവര്‍ നടത്തട്ടെ, അല്ലാത്തോര്‍ ( ആരാ?..) വേണ്ടാ!
എല്ലാം ശരി, സുജിത്തേ,
നിയമം അനുസരിക്കുന്നവര്‍ അനുസരിക്കട്ടേ, അല്ലാത്തോര്‍ വേണ്ടാ എന്നോ
വീണ് ചാകുന്നോര്‍ ചാകട്ടെ, അല്ലാത്തോര്‍ ഹെല്‍മെറ്റ് വയ്ക്കട്ടേ എന്നോ പറയുന്നത് ശരിയാണോ?
അങ്ങിനെ പറയാമോ സുജിത്തേ ... പൊതുനന്മയെക്കരുതിയല്ലെ നമ്മള്‍ അഭിപ്രായ രൂപീകരണം നടത്തേണ്ടത്. എന്തുകൊണ്ടാണു ആത്മഹത്യാശ്രമത്തിനു കേസ്സെടുക്കുന്നത് ? അവനവന്റെ സൌകര്യത്തിനു വിട്ടാല്‍ പോരേ ? ഹെല്‍മെറ്റ് കൊണ്ട് അപകടത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നിരിക്കെ , അത് നിര്‍ബ്ബന്ധമാക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുമോ ? മാത്രമല്ല , ഈ നീയമം ഇല്ലെങ്കിലും വര്‍ഷങ്ങളായി ഹെല്‍മെറ്റ് ശുഷ്‌കാന്തിയോടെ ധരിക്കുന്ന എത്രയോ പേരുണ്ട് താനും !!
അങ്ങനെയല്ല കൂട്ടരേ...ഇതൊക്കെ ജനം സ്വയം അറിഞ്ഞു ചെയ്യേണ്ട കാര്യമാണു.ഹെല്‍മെറ്റ്,പുകവലി നിരോധനം ഇതൊക്കെ.ആരോഗ്യ കാരണങ്ങളാല്‍ തന്നെ ഹെല്‍മെറ്റ് ധരിക്കാനാകത്തവരും ഉണ്ടല്ലോ.കോടതിവിധിയിലൂടെ ഇത്തരം നിയമങ്ങള്‍ എത്രത്തോളം നടപ്പാക്കാനാകും എന്നു സംശയമുണ്ട്.
(പിന്നെ ഇടക്കിടെ ഇങ്ങനെ ഹെല്‍മെറ്റ് നിര്‍ബന്ധമാകുന്നത് ജനങ്ങളുടെ സുരക്ഷ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണെന്നു ചിന്തിക്കുന്ന ഒരു ശുദ്ധനല്ല ഞാന്‍.)
വാഹനമോടിക്കുന്നവരുടെ സുരക്ഷക്കു ഹെല്‍മെറ്റ് നല്ലതുതന്നെ.ഹെല്‍മെറ്റ് മാത്രം നിര്‍ബന്ധമാക്കിയാല്‍ സുരക്ഷ ഉറപ്പാകില്ല എന്നേ ഞാന്‍ പറയുന്നുള്ളൂ..
http://thalavara.blogspot.com
ഇതും നോക്കുക
സുജിത്തിനോട്,
ലിങ്ക് കണ്ടു. എപ്പോളൊക്കെ ഹെല്‍മറ്റ് നിര്ബന്ധമാക്കുവാന്‍ തുനിഞ്ഞോ, അപ്പോഴൊക്കെ വന്നിട്ടുള്ള ആരോപണമാണ് ഹെല്‍മറ്റ് കമ്പനിക്കാരെ സഹായിക്കുവാനായാണ് ഈ തീരുമാനമെന്ന്. സ്പീഡ് നിയന്ത്രിക്കുവാനുള്ള സംവിധാനം കൊണ്ടുവന്നത്, ആ യന്ത്രം ഉണ്ടാക്കുന്നവരെ സഹായിക്കുവാനാണ്; മൂന്നാറില്‍ ഇടിച്ചു നിരത്തുന്നത് ജെ.സി.ബി ഓണേഴ്സിനെ സഹായിക്കുവാനാണ് എന്നൊക്കെയും ആരോപിക്കുവാന്‍ കഴിയും(സത്യമായിരിക്കാം അല്ലായിരിക്കാം, എനിക്കറിയില്ല).
പോട്ടെ, അതല്ല വിഷയം.
ഇവിടെ കാര്‍ട്ടൂണിലൂടെ ചൂണ്ടിക്കാട്ടിയത്;
• ഹെല്‍മറ്റ് ലോബിയുടെ സ്വാധീനത്തെക്കുറിച്ചല്ല.
• ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സുരക്ഷയെക്കുറിച്ച് വേവലാതിപ്പെടുന്ന സര്‍ക്കാര്‍ റോഡ് നന്നായി പരിപാലിക്കുന്നില്ല എന്നതിനെക്കുറിച്ചുമല്ല.
പിന്നെയോ,
ഹെല്‍മറ്റ് വെച്ചതിനാല്‍ ഗട്ടര്‍ കണ്ടില്ല, അതിനാല്‍ അപകടമുണ്ടായി എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. അത് ശരിയായ ഒരു നിലപാടായി എനിക്കു തോന്നുന്നില്ല. :)
--
ഇടക്കിടെ ഗവ: ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനു പിന്നില്‍ ഒരു പക്ഷേ ലോബിയുടെ കൈകള്‍ ഉണ്ടാവാം പക്ഷെ അതിനു മറ്റൊരു നല്ല വശം കൂടി ഇല്ലേ. ഒരോ പ്രാവശ്യവും നിയമം വരികയും പോവുകയും ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം അല്പമെങ്കിലും കൂടുന്നുണ്ട്. ഏതായലും വാങ്ങിച്ചു എന്നാ ഇനി വച്ചേക്കാം എന്നു കരുതുന്നവരും കാണും. ഹെല്‍മറ്റ് ഉണ്ടായിരുന്നതു കൊണ്ടു മാത്രം അപകടത്തില്‍ നിന്നു രക്ഷപെട്ടവരെ എനിക്കറിയാം , ഇല്ലാതിരുന്നതിനാല്‍ അപകടം സംഭവിച്ചവരേയും . കുറച്ചു നാള്‍ ഉപയോഗിച്ചാല്‍ ഹല്‍മെറ്റ് ഒരു ബുദ്ധിമുട്ടായി തോന്നില്ല.
[ഹെല്‍-മെയിറ്റ് എന്നു വിളിക്കണമായിരുന്നോ..?]
ഓ.ടോ:
ഒരു കര്‍ട്ടൂണ്‍ എന്ന നിലയില്‍ എനിക്കിതിഷ്ടമായി.
ചാത്തനേറ്: പാവം ഹെല്‍മെറ്റ് എന്തു പിഴച്ചൂ മിണ്ടാപ്രാണി :(
ടിവിയില്‍ കണ്ടതാ, ആരോടൊ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനെപ്പറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ തലമുടി പൊഴിയുമത്രെ..തലമുടിയല്ലെ പോകുകയുള്ളു..തല പോകില്ലല്ലൊ !
• ഹെല്‍മറ്റ് ലോബിയുടെ സ്വാധീനത്തെക്കുറിച്ചല്ല.
• ഹെല്‍മറ്റ് നിര്‍ബന്ധമാക്കി സുരക്ഷയെക്കുറിച്ച് വേവലാതിപ്പെടുന്ന സര്‍ക്കാര്‍ റോഡ് നന്നായി പരിപാലിക്കുന്നില്ല എന്നതിനെക്കുറിച്ചുമല്ല.
പിന്നെയോ,
ഹെല്‍മറ്റ് വെച്ചതിനാല്‍ ഗട്ടര്‍ കണ്ടില്ല, അതിനാല്‍ അപകടമുണ്ടായി എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. അത് ശരിയായ ഒരു നിലപാടായി എനിക്കു തോന്നുന്നില്ല. :)
ഒകെ ഹരീ..ഓരോ ഹെല്‍മെറ്റും വെച്ചുകൊടുത്ത് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഇനി ഞാന്‍ പുറത്തുവിടാം.മണിച്ചിത്രത്താഴില്‍ കുതിരവട്ടം പപ്പുവിനെപ്പോലെ അവര്‍ നമ്മുടെ റോഡില് മഴവെള്ളം നിറഞ്ഞ ഗട്ടറുകള്‍ക്കു മുകളിലൂടെ ചാടിച്ചാടി നടക്കട്ടെ!:)
ഹരി,
കാര്‍ട്ടൂണിസ്റ്റ് ഈ പ്രശ്നത്തിലെ ഹാസ്യാത്മകത ആണ് വിഷയമാക്കുന്നത്,
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിലും പ്രധാനം, റൊഡിലെ ഗട്ടറുകള്‍ ഇല്ലാതക്കുകയാണ് ജീവന്റെ സുരക്ഷക്ക് മുഖ്യം,
ലൊജിക്കലി ഇത് ശരിയുമാണ്,
ഹെല്‍മറ്റ് ധരിക്കുന്നത് സ്കൂട്ടര്‍ യാത്രക്കാരന്റെ കാഴ്ചയെ പരിമിതപ്പെടുത്തുന്നു.
അപ്രതീക്ഷിത ഗട്ടറുകളില്‍ അപകടം സംഭവിപ്പിക്കാന്‍ ഹെല്‍മറ്റ് വളരെ അധികം സഹായിക്കുന്നു..
(എം.സി. റോഡ് വഴി ഹെല്‍മറ്റ് വെച്ച് ചുമ്മാ ഒരു 1 മണിക്കൂര്‍ യാത്ര ചെയ്യു, ഈ പറഞ്ഞത് അനുഭവിച്ചറിയാം )
പിന്നെ ഒരു രസകരമായ കാര്യം ഇവിടെ ഇങ്ങ് ദില്ലിയില്‍ മുന്നില്‍ ഇരിക്കുന്ന ആള്‍ക്കും പിന്നില്‍ ഇരിക്കുന്ന ആള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്, (പിടിച്ചാല്‍ പിഴ 600 രൂപായും), പക്ഷെ, പെണ്ണുങ്ങള്‍ക്ക് ഹെല്‍മെറ്റ് വേണ്ട.. (അവരുടെ തലക്കകത്ത് ഒന്നും ഇല്ലന്നാണോ ഗവ: ധരിച്ചുവെച്ചിരിക്കുന്നത് , ആവൊ..?)
പെണ്‍ മുഖ്യമന്ത്രിയുടെ ഔദാര്യം.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കാണുന്നു ബസ്സുകളില്‍ “കയ്യും തലയും പുറത്തിടരുത് “എന്ന മുന്നറിയിപ്പ്.ഓവര്‍ലോഡ് പാടില്ല എന്ന നിയമവും ഉണ്ട്. റോഡില്‍ പായുന്നത് തേനീച്ചക്കൂടുപോലെ ആബാലവൃദ്ധം തൂങ്ങി നില്‍ക്കുന്ന ബസ്സുകളാണു.അവിടെ ജനത്തിന്റെ സുരക്ഷയെപ്പറ്റി ആര്‍ക്കും ആശങ്ക ഇല്ലാത്തതെന്തേ?
പുകവലി പാടില്ല എന്നു നിയമം.പുകവലിച്ചാല്‍ ആരോഗ്യം കട്ടപ്പൊക എന്നതു സത്യം.കോടതിക്കു മുന്നിലും ജനം പുകയൂതിവിടുന്നു.ഇപ്പോഴും.നിയമം നടപ്പാക്കണമെന്ന നിര്‍ബന്ധം അവിടെയും ഇല്ലാഞ്ഞതെന്തേ?
ഒരു കൊള്ള നടത്താനുള്ള സ്കോപ്പ് ഇവിടെയുണ്ട് എന്നു ഏതു ഹെല്‍മെറ്റ് വെച്ചാലും കാണാം.
ഇവിടെ ജപ്പാനില്‍ എല്ലാ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബദ്ധമാണ്. റ്റു വീലര്‍ ഓടിക്കുമ്പോളല്ല. ചുമ്മാ വഴിയേ നടക്കുമ്പോള്‍ തന്നെ! സൈക്കിള്‍ സാവാരിക്കാര്‍ മിക്കവരും ഹെല്‍മെറ്റ് ധരിക്കും. ബൈക്കിന്റെ കാര്യം പിന്നെ പറയണോ? കേരളത്തില്‍ ഓരോ പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ പോലും ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷപെടുമായിരുന്ന ഒരു കേസ് എങ്കിലും കാണും. സുജിത്തിനെ പോലെ ഉള്ളവര്‍ ഇത്തരം നിബദ്ധനകളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
എന്റെ ഓര്‍മ്മയില്‍ ഈ നിയമം കര്‍ശനമാക്കുന്നത് ഇതു നാലാം തവണയാണ്. കഴിഞ്ഞ തവണയൊക്കെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല.
മാറിവരുന്ന ഭരണകൂടങ്ങള്‍ക്ക് ഹെല്‍മറ്റ് കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ഒരു മാര്‍ഗമായിട്ടു മാത്രമേ ഞാന്‍ ഇതും കാണുന്നുള്ളൂ.
ഓരോ തവണയും നിയമം എടുത്തു പൊക്കിപ്പിടിക്കും. വ്യാജനുള്‍പടെ ലക്ഷക്കണക്കിനു ഹെല്‍മറ്റ് വില്‍ക്കും. അണിയറകളില്‍ ലക്ഷങ്ങള്‍ കിലുങ്ങും. അത്ര തന്നെ. നാലുമാസം കഴിയുമ്പോള്‍ ഹെല്‍ മറ്റ് തട്ടിന്‍ പുറത്ത് വയ്ക്കാവുന്ന വിധത്തില്‍ ചെക്കിംഗ് നിറൂത്തും. ഇപ്പോള്‍ വാങ്ങിയ ഹെല്‍മറ്റ് അങ്ങ്നെ തുരുമ്പെടുത്തു എന്നുറപ്പാക്കിയിട്ട് അടുത്ത നാടകം.
ഓണ്‍. കാര്‍ട്ടൂണ്‍ നന്നായി മാഷേ.. പതിവുപോലെ
ഇവിടെ ജപ്പാനില്‍ എല്ലാ പ്രൈമറി സ്കൂള്‍ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബദ്ധമാണ്. റ്റു വീലര്‍ ഓടിക്കുമ്പോളല്ല. ചുമ്മാ വഴിയേ നടക്കുമ്പോള്‍ തന്നെ! അത് യൂണിഫോമിന്റെ ഒരു ഭാഗം തന്നെയാണ്. സൈക്കിള്‍ സാവാരിക്കാര്‍ മിക്കവരും ഹെല്‍മെറ്റ് ധരിക്കും. ബൈക്കിന്റെ കാര്യം പിന്നെ പറയണോ? കേരളത്തില്‍ ഓരോ പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ പോലും ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷപെടുമായിരുന്ന ഒരു കേസ് എങ്കിലും കാണും. സുജിത്തിനെ പോലെ ഉള്ളവര്‍ ഇത്തരം നിബദ്ധനകളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്.
pil എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നpublic interest litigations പലപ്പോഴുംprivate interest litigations ആണെന്നതു ഒരു സത്യം.public interestഒരു മൂടുപടം മാത്രം.pil നെpublicity interst litigations ആയി കോടതികള്‍ കാണുമ്പോഴാണു ഇത്തരം നിയമങ്ങള്‍ മുളക്കുന്നത്.
ഓണ്‍;ഹെല്‍മെറ്റ് നിരോധനം കരിനിയമമാണെന്നു പൊതുയോഗത്തില് പ്രസംഗിച്ച ഒരു രാഷ്ട്രീയക്കാരനുണ്ട്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെല്‍മെറ്റിനെതിരെ റാലി ഉദ്ഘാടനം ചെയ്ത അദ്ദേഹത്തിന്റെ പേര്‍ എം.വിജയകുമാര്‍.കഷ്ടകാലത്തിനു അദ്ദേഹമാണിപ്പോള്‍ നിയമമന്ത്രി!
PIL ന്റെ കാര്യം വളരെ ശരിയാണ് സുജിത്തേ.
പിന്നെ പാവം പാവം വിജയ്കുമാര്‍: പബ്ലിക് വേറെ കോടതി വേറെ!
എം വിജയകുമാര്‍...ഈശ്വരാ!!!
ഒടുവില്‍ കേരളത്തില്‍ ഏതു കാര്യം പറഞ്ഞാലും ഒടുവില്‍ എത്തി നില്‍ക്കുന്നിടത്ത് ഇതും എത്തിയിരിക്കുന്നു. എം. വിജയകുമാര്‍ എന്ന വ്യക്തി മന്ത്രിയല്ലാതായിരിക്കുമ്പോള്‍ എന്തു ചെയ്തു, മന്ത്രിയായപ്പോള്‍ എന്തു ചെയ്യുന്നു... ഇതൊന്നും ഈ പ്രശ്നത്തില്‍ (ഇവിടെ, ഇതിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയെങ്കില്‍ ആവാം) കണക്കിലെടുക്കേണ്ടതില്ലല്ലോ...
സര്‍ക്കാര്‍ ആദ്യം റോഡായ റോഡെല്ലാം ശരിയാക്കട്ടെ, ബസുകളില്‍ ഇരിക്കുവാനുള്ള ആളുകളെ മാത്രം കയറ്റട്ടെ(അതാണല്ലോ ശരിക്കും നിയമം അനുശാസിക്കുന്നത്), അതിനായി അത്രയും ബസുകള്‍ നിരത്തിലിറക്കട്ടെ, റോഡുകള്‍ ആനുപാതികമായി വികസിപ്പിക്കട്ടെ, ട്രാഫിക് നിയമങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായും പാലിക്കട്ടെ, പുകവലി/മദ്യപാനം/മയക്കുമരുന്ന് ഇവയുടെ ഉപയോഗം സമൂഹത്തിലില്ലാതാവട്ടെ, നിയമമന്ത്രിയായെത്തുന്നയാള്‍ ഇതുവരെ നിയമം കണിശമായി അനുസരിച്ചയാളും നിയമത്തെ ഒരിക്കലും എതിര്‍ക്കാത്തയാളുമാവട്ടെ, ഹെല്‍മറ്റ് ലോബിയെ സഹായിക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ തന്നെ ഹെല്‍മറ്റ് നിര്‍മ്മിച്ച് സൌജന്യനിരക്കില്‍ ലഭ്യമാക്കട്ടെ; മിനിമം ഇത്രയൊക്കെ കഴിഞ്ഞു മതി എന്നോട് ഹെല്‍മറ്റ് വെയ്ക്കുവാന്‍ പറയുന്നത്, എന്നാണെങ്കില്‍ സുല്ല്!
ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം നടപ്പിലാക്കുന്നതോ, അനുസരിക്കാത്തവരെ ശിക്ഷിക്കുന്നതോ ഒന്നുമല്ല കാര്യം, ഹെല്‍മറ്റ് ധരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് വേണ്ടത്, അതിനായിട്ടാവണം മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. തീര്‍ച്ചയായും ഇതിനു പിന്നില്‍ വ്യക്തിതാത്പര്യങ്ങളോ ഹിഡന്‍ അജന്‍ഡയോ ഉണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണം. അല്ലാതെ ആ കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട്, ഹെല്‍മറ്റ് വെയ്ക്കുന്നത് നിര്‍ബന്ധമാക്കരുത് എന്നു പറയുന്നത് കഷ്ടമാണ്. ഹെല്‍മറ്റ് വെച്ചാലാണ് അപകടം എന്ന പ്രചരിപ്പിക്കുന്നതും ശരിയല്ല.
ഹെല്‍മറ്റ് വെച്ചാല്‍ കാഴ്ച, രണ്ടു വശത്തേയുമാണ് കുറയുക. നേരേയുള്ളതല്ല. പിന്നെ, മഴ പെയ്യുമ്പോള്‍ മുന്‍പിലെ ഗ്ലാസ് പൊക്കി വെയ്ക്കുക, അപ്പോളും വിഷന് പ്രശ്നമൊന്നും വരുന്നില്ല.
--
ഹരി പറഞ്ഞത് വളരെ ശരി .. കേരളത്തില്‍ എന്ത് പറഞ്ഞാലും അത് കാട് കയറി എവിടെയോ എത്തുന്നു. നമുക്ക് ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയാത്തതിനു പിന്നിലുള്ളത് ഈയൊരു മന:ശാസ്ത്രമാണു . എല്ലാവരും പയറ്റുന്നതാണിത് ഇത്. അതുകൊണ്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണു ഓരോ വ്യക്തിക്കും,ഓരോ സംഘടനക്കും,ഓരോ പ്രസ്ഥാനങ്ങള്‍ക്കും ! ഇതില്‍ പരമാര്‍ത്ഥങ്ങളോ, പൊതുജന താല്പര്യങ്ങളോ ബലികഴിക്കപ്പെട്ടാലും ഒന്നുമില്ല. ഈ ഒരു മനോഭാവം മാറിയാലേ കേരളം രക്ഷപ്പെടൂ !
‘നഗരത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ തല ചതഞ്ഞ് മരിച്ചു’ :
http://www.mathrubhumi.com/php/newsDetails.php?news_display=previous&news_id=1230233&n_type=HO&category_id=1&Farc=&previous=
koodathi kaananda
Post a Comment