Friday, May 16, 2008

രണ്ടാം വാര്‍ഷിക മൂല്യനിര്‍ണ്ണയം

9 comments:

സന്തോഷ്‌ കോറോത്ത് said...

ഹ ഹ ഹ ... സുധാകരന്‍ സൂപ്പര്‍ :)....കാര്‍ട്ടൂണും..:)

Kiranz..!! said...

സുജിത്തേ..രാഷ്ട്രീയവാര്‍ത്തകള്‍ കുറേ നാളായി ഫോളൊ ചെയ്യാത്തതിനാല്‍ ഇപ്പോഴെത്തെ കാര്‍ട്ടൂണുകള്‍ കണ്ടാല്‍ വരയും നോക്കി മിഴിച്ചിരിക്കാനേ പറ്റൂ..ഈയിടൈ ഇന്ദുലേഖയില്‍ മാഷ്ടെ കുറെ കാര്‍ട്ടൂണുകള്‍ കണ്ടു..ഹൌ..റിയലി വണ്ടര്‍ഫുള്‍ മകനേ.ഒരു ബുക്കാക്കിക്കിട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്തുപോയി..!

ഫസല്‍ ബിനാലി.. said...

വളരെ നിരീക്ഷണത്തോടെ ഇത്രയും അധികം പേരെ ഒരു കാര്‍ട്ടൂണില്‍ ഒതുക്കിയതു തന്നെ അഭിനന്ദനാര്‍ഹം, ആശയവും നന്നായിരിക്കുന്നു.

tk sujith said...

കോറോത്ത്,നന്ദി.
കിരണ്‍സേ,വരയെങ്കിലും രസിപ്പിക്കും എന്നു കരുതട്ടെ.ഇന്ദുലേഖ പ്രദര്‍ശനം കണ്ടതിന് നന്ദി.
കാലം കാര്‍ട്ടൂണുകളുടെ കാലന്‍ ആണല്ലോ.ഇന്നു വരച്ച കാര്‍ട്ടൂണ്‍ നാളെ ചിലപ്പോള്‍ അപ്രസക്തമായേക്കും.കാലാതിവര്‍ത്തിയായ കാര്‍ട്ടൂണുകള്‍,അല്ലെങ്കില്‍ എതെങ്കിലും പ്രത്യേക വിഷയത്തില്‍ കേന്ദ്രീകൃതമായ കാര്‍ട്ടൂണുകള്‍ (ഉദാ,കരുണാകരന്‍ കഥാപാത്രമായവ,ഇടതു ഭരണം എന്നിങ്ങനെ)ഇവയേ ഒരു പുസ്തകത്തില്‍ സമാഹരിക്കുന്നത് ഉചിതമാകൂ.അങ്ങനെയൊന്നിനെക്കുറിച്ച് ആലോചിക്കുന്നതേയുള്ളൂ.

എങ്കിലും,ഒരു കാര്‍ട്ടൂണ്‍ പുസ്തകം വരുന്നു.മലയാളകവിതകളുടെ കാര്‍ട്ടൂണ്‍ ആവിഷ്കാരമൊരു സീരീസ് ആയി ചെയ്തിരുന്നല്ലോ.കോഴി,വാഴക്കുല എന്നിങ്ങനെ(ചിലത് ബ്ലോഗിലുണ്ട്).അത് പുസ്തകമാകുന്നു.എഴുത്തുകാരന്‍ ആനന്ദ് ആണ് മുഖക്കുറിപ്പ് എഴുതിയിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കാം.
ഫസല്‍,ഇതും ഒരു പരീക്ഷണം മാത്രം.ലഭ്യമായ സ്ഥലത്ത് എത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകും എന്ന ശ്രമം.....

Anonymous said...

ഒന്നിനെ കളഞ്ഞ് ഒന്നിനെ എടുക്കാന്‍ മാത്രം ഇല്ല അല്ലേ? എല്ലാരെയും ശരിക്കും ആവാഹിച്ചിട്ടുണ്ട്. തകര്‍ത്തു വാരിയിരിക്കുന്നു സുജിത്തേട്ടാ.

ആ പട്ടിവാലും കുഴലുമാണ് ഏറെ ചിരിപ്പിച്ചത്. കണ്‍‌ഗ്രാറ്റ്സ്

420 said...

കാര്‍ട്ടൂണുകാരാ,
ക്ഷമയില്ലെന്ന്‌
ഇനി മിണ്ടരുത്‌.

ഗുപ്തന്‍ said...

നന്നായി. സുധാകരന്‍ തന്നെ താരം

tk sujith said...

ഡിങ്കാ‍,നന്ദി.
ഹരീ,ക്ഷമയില്ലാത്തതുകൊണ്ടല്ലേ ഞാന്‍ കാര്‍ട്ടൂണിലേക്ക് തിരിഞ്ഞത്?പെയിന്റും ബ്രഷും തൊട്ട കാലം മറന്നു.
ഗുപ്തരേ,സുധാകരനെക്കൊണ്ട് ഇങ്ങനെ ഒരുപകാരമുണ്ട്.

ഡി .പ്രദീപ് കുമാർ said...

ഈ വര്‍ഷത്തെ ഏറ്റവും നല്ല കാര്‍ട്ടൂണുകളില്‍ ഒന്നാണു ഇത്.അഭിനന്ദനങള്‍.