Tuesday, January 15, 2008

ബൂലോകത്തിന്,സ്നേഹപൂര്‍വ്വം


പ്രിയമുള്ള ബൂലോകമിത്രങ്ങളേ

ജനുവരി21ന് ഈ ബ്ലോഗിന്റെ വാര്‍ഷികമാണ്.ഈ സന്തോഷവേളയില്‍ ബൂലോകത്തിന് ഒരു കൊച്ചു സമ്മാനം.എന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ഇന്ദുലേഖ.കോമില്‍ ഒരുക്കുന്നു.അന്നേ ദിവസം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ഇതേ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടകഥാപാത്രം ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യും.സംസ്കാരിക മന്ത്രി ശ്രീ.എം.എ.ബേബി അധ്യക്ഷനായിരിക്കും.രാവിലെ 10മുതല്‍ രാത്രി8 വരെയായിരിക്കും വി.ജെ.ടി ഹാളിലെ പ്രദര്‍ശനം.ഈ ചടങ്ങിലേക്കും പ്രദര്‍ശനത്തിലേക്കും നിങ്ങളോരോരുത്തരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.(ക്ഷണപത്രം ഇതോടൊപ്പം)

സ്നേഹപൂര്‍വ്വം

സുജിത്

47 comments:

tk sujith said...

പ്രിയമുള്ള ബൂലോകമിത്രങ്ങളേ

ജനുവരി21ന് ഈ ബ്ലോഗിന്റെ വാര്‍ഷികമാണ്.ഈ സന്തോഷവേളയില്‍ ബൂലോകത്തിന് ഒരു കൊച്ചു സമ്മാനം.എന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ഇന്ദുലേഖ.കോമില്‍ ഒരുക്കുന്നു.അന്നേ ദിവസം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ഇതേ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടകഥാപാത്രം ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യും.സംസ്കാരിക മന്ത്രി ശ്രീ.എം.എ.ബേബി അധ്യക്ഷനായിരിക്കും.ഈ ചടങ്ങിലേക്കും പ്രദര്‍ശനത്തിലേക്കും നിങ്ങളോരോരുത്തരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.(ക്ഷണപത്രം ഇതോടൊപ്പം)

സ്നേഹപൂര്‍വ്വം

സുജിത്

evuraan said...

സുജിത്,

അഭിനന‍്ദനങ്ങള്, ആശംസകള്..!

തറവാടി said...

അഭിനന്ദനങ്ങള്‍ , ആശംസകള്‍

തറവാടി/വല്യമ്മായി

Inji Pennu said...

സുജിത്
അഭിനന്ദനങ്ങള്‍! ഓണലൈന്‍ പ്രദര്‍ശനവും ഗുഡ്!

ശ്രീലാല്‍ said...

ആശംസകള്‍ !! ഓണ്‍ലൈന്‍ കാണാന്‍ കാത്തിരിക്കുന്നു.

അരുണ്‍കുമാര്‍ | Arunkumar said...

അഭിനന്ദനങ്ങള്.....

simy nazareth said...

സുജിത്ത്,

എല്ലാ ഭാവുകങ്ങളും. എക്സിബിഷന്‍ നേരിട്ടു കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമം ബാക്കി. ഇന്ദുലേഖയില്‍ ഓണ്‍ലൈന്‍ കാണാന്‍ കാത്തിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിനന്ദനങ്ങള്‍...‍ആശംസകള്‍...

Unknown said...

പ്രിയ സുജിത്ത്...
എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു ...
ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം ഉണ്ട് .
ഓണ്‍ലൈനില്‍ കാണാമെന്നത് ആശ്വാസം തന്നെ ..
സ്നേഹപൂര്‍വ്വം,

ക്രിസ്‌വിന്‍ said...

ആശംസകള്‍

സുല്‍ |Sul said...

ആശംസകള്‍!!!
-സുല്‍

ഖാന്‍പോത്തന്‍കോട്‌ said...

ഹായ്‌ സുജിത്ത് ....
താങ്കളുടെ ഈ എക്സിബിഷന്‍ നേരിട്ടു കാണാന്‍ കഴില്ല...എങ്കിലും വിദൂരങ്ങളിലിരുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു. ഓണ്‍ ലൈന്‍ കണ്ടു അഭിപ്രായം എഴുതാം.
ഒപ്പം വാര്‍ഷിക ...ആശംസകള്‍...!!!

സ്നേഹത്തോടെ
ഖാന്‍പോത്തന്‍കോട്
ദുബായ്.
www.keralacartoons.blogspot.com

സുഗതരാജ് പലേരി said...

അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

tk sujith said...

ഏവൂരാന്‍,തറവാടി,ഇഞ്ചിപ്പെണ്ണ്,
ശ്രീലാല്‍,അരുണ്‍കുമാര്‍,ഹരിത്,
സിമി,പ്രിയ ഉണ്ണികൃഷ്ണന്‍,സുകുമാരേട്ടന്‍,
ക്രിസ്‌വിന്‍,സുല്‍,ഖാന്‍,
സുഗതരാജ് എല്ലാര്‍ക്കും നന്ദി.പ്രദര്‍ശനം കണ്ടിട്ട്
അഭിപ്രായം പറയുമല്ലോ..

ദേവന്‍ said...

ആശംസകള്‍ സുജിത്തേ. പ്രദര്‍ശനം തകര്‍പ്പനാവട്ടെ.

നാട്ടിലില്ലാത്തവര്‍ക്കും ഇതു കാണാന്‍ ഓണ്‍ലൈന്‍ അവസരം ഒരുക്കിത്തന്നതിനു പ്രത്യേകം നന്ദി.

Santhosh said...

അഭിനന്ദനങ്ങള്‍

krish | കൃഷ് said...

അഭിനന്ദന്‍സ്, ആശംസാസ്.


(കാര്‍ന്നോരെക്കൊണ്ട് ഉല്‍ഘടിക്കുമ്പോ, ഒരു കണ്ണ് പുറത്തേക്കും വേണേ. ചുരുളിക്കുട്ടന്‍ മുണ്ടൂരാന്‍ ആളെ വിട്ടിട്ടുണ്ടോന്ന്! )

:)

Anonymous said...

സുജിത്ത്..

ആശംസകള്‍ നേരുന്നു
എല്ലാം മംഗളമായി നടക്കട്ടെ..

സുനേഷ്ക്യഷ്ണന്‍

ബയാന്‍ said...

വിജയീ ഭവ:

ഓണ്‍ലൈനില്‍ ഞങ്ങളും കാണും.

സു | Su said...

ബ്ലോഗ് വാര്‍ഷികത്തിന് മുന്‍കൂറായി ആശംസകള്‍.

കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് ആശംസകളും അഭിനന്ദനങ്ങളും.

ക്ഷണിച്ചതില്‍ നന്ദി.

:)

tk sujith said...

നടക്കാന്‍ പോകുന്നത് എന്റെ ആദ്യ കാര്‍ട്ടൂണ്‍ പ്രദര്‍ശനം.
പ്രദര്‍ശനത്തിനു മുന്‍പ് ഈ പിന്തുണ ലഭിക്കുന്നതില്‍
എന്തെന്നില്ലാത്ത സന്തോഷം.....
ദേവന്‍,സന്തോഷ്,കൃഷ്,മലബാറി,ബയാന്‍,സു....
ആശംസകള്‍ക്ക് നന്ദി.

കരീം മാഷ്‌ said...

എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു ...
സ്നേഹപൂര്‍വ്വം
അഭിനന്ദനങ്ങള്‍!

വേണു venu said...

അഭിനന്ദനങ്ങള്‍ , ആശംസകള്‍!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രിയ സുജിത്തഭായ്
എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു ...

Unknown said...

പ്രദര്‍ശനവിജയത്തിനു് ഭാവുകാശംസകള്‍!

പപ്പൂസ് said...

എല്ലാ വിജയാശംസകളും നേരുന്നു. ഓണ്‍ലൈനില്‍ കാണാന്‍ പപ്പൂസും കാണും. :)

മൂര്‍ത്തി said...

ആശംസകള്‍....

tk sujith said...

കരീം മാഷ്,വേണു,മിന്നാമിനുങ്ങുകള്‍,
സി.കെ.ബാബു,പപ്പൂസ്,മൂര്‍ത്തിമാഷ്..
നന്ദി,ആശംസക്കും പിന്തുണക്കും..

Cartoonist said...

സുജിത്തേ,ആശംസകള്‍ !
ഞാനും ആ ഓണ്‍ലൈനടി ഒന്നുകണ്ടോട്ടെ..

[ (44)/ 120”-180”-120”/120000 ഗ്രാംസ്
എന്നതാണ് ഇന്നത്തെ നടപ്പളവുകള്‍. അതുകൊണ്ട്, ത്രോന്ത്രത്തേയ്ക്ക് നടന്നു വരുന്നില്ലെന്നു തീരുമാനിച്ചു.]

അഞ്ചല്‍ക്കാരന്‍ said...

ബ്ലോഗിന്റെ വാര്‍ഷികത്തിനും കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനും ഹൃദയം നിറഞ്ഞ ആശംസകള്‍.

tk sujith said...

സജ്ജീവേട്ടാ,ഓണ്‍ലൈനില്‍ കാണുമല്ലോ?
അഞ്ചല്‍ക്കാരാ,സന്തോഷം

Anonymous said...

അടിപൊളിയാകട്ടെ....!

സന്തോഷ്‌ കോറോത്ത് said...

എല്ലാ വിധ ആശംസകളും നേരുന്നു ... :)

മയൂര said...

അഭിനന്ദനങ്ങള്‍ , ആശംസകള്‍...

tk sujith said...

പ്രകാശ്,കോറോത്ത്,മയൂര
നന്ദി

ശ്രീ said...

വാര്‍‌ഷികാശംസകള്‍!

:)

Joji said...

all the best
Joji

ഏറനാടന്‍ said...

ആശംസകള്‍,അഭിനന്ദനങ്ങള്‍

Kalesh Kumar said...

പ്രിയ സുജിത്തഭായ്,

ബ്ലോഗ് വാര്‍ഷികത്തിന് മുന്‍കൂറായി ആശംസകള്‍.

പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം ഉണ്ട്. പ്രദര്‍ശനം തകര്‍പ്പനാവട്ടെ.

എല്ലാ ഭാവുകങ്ങളും!

സ്നേഹത്തോടെ,

കണ്ണൂരാന്‍ - KANNURAN said...

സുജിത്തെ ഭായ്,

എത്രവേഗമാ വര്‍ഷം പോകുന്നതല്ലെ? എല്ലാവിധ ഭാവുകങ്ങളും നേരത്തെ തന്നെ നേരുന്നു....

മിടുക്കന്‍ said...

ഹെന്ത്, കരുണാകരന്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നെന്നൊ..?
എന്റെ സുയ്ജിത്തേട്ടാ, നിങ്ങളങ്ങോരെ കൊണ്ട് എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത്.!
അങ്ങൊരെ വരച്ച് വരച്ച് ഒരു വഴിക്കാക്കിയതും പോരാഞ്ഞിട്ടാണൊ ഇത്..?
ഇനി കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് നിങ്ങളെ ഒരു വഴിക്കാക്കതെ നോക്കിക്കൊ...!

:)

ഇന്ദുലേഖയില്‍ കാണുന്നുണ്ടാകും..! ആശംസകള്‍ അഡ്വാന്‍സായി..!

Visala Manaskan said...

പ്രിയ സുജിത്തേ,

അഭിനന്ദങ്ങള്‍ & ആശംസകള്‍. ചടങ്ങ് ഒരു സംഭവം ആകട്ടേ. പെങ്കെടുക്കാന്‍ കഴിയാത്തതില്‍ :( ഉണ്ട്.

tk sujith said...

ശ്രീ,ഉണ്ണി,ഏറനാ‍ടന്‍,കലേഷ് ഭായ്,കണ്ണൂരാന്‍,മിടുക്കന്‍,വിശാലഗുരു എല്ലാരും ഓണ്‍ലൈന്‍ എക്സിബിഷന്‍ കാണുമല്ലോ.

മിടുക്കാ.പുള്ളി കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂണിസ്റ്റല്ലേ..ഇത്രനാളും പുള്ളീയെ വരച്ചതിന് പകരം വീട്ടാന്‍ ഒരവസരം നമ്മളും നല്‍കണ്ടേ...

[ nardnahc hsemus ] said...

എല്ലാവിധ മംഗളങളും നേരുന്നു!

(ബാല്‍ താക്കറെയും ഒരു കാര്‍ട്ടൂണിസ്റ്റ് ടേണ്ട് പൊളിറ്റിഷ്യന്‍ ആണെന്നു കേട്ടിട്ടുണ്ട്..)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സര്‍വവിധ മംഗളങ്ങളും നേരുന്നു.
സ്നേഹത്തോടെ, ആശംസകളോടെ

ത്രിശങ്കു / Thrisanku said...

ആശംസകള്‍

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട സുജിത് ഭായ്,
ആദ്യ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനുo ‍ബ്ലോഗിന്റെ വാര്‍ഷികത്തിനും ഹൃദയം നിറഞ്ഞ ആശംസകള്‍!
‍എല്ലാ ഭാവുകങ്ങളും നേരുന്നു ...
നിറഞ്ഞ സ്നേഹത്തോടെ......