Wednesday, July 4, 2007

ഒരു പ്രതിഷേധക്കുറിപ്പ്

കണ്ണൂരില്‍ നിന്നും കാര്‍ട്ടൂണിസ്റ്റ്(തേജസ് ദിനപത്രം) കെ.ആര്‍അനുരാജ് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്............

മലയാളം വിക്കിപീഡിയായിലെ ബോബനും മോളിയും എന്ന വിഭാഗത്തില്‍ “ബോബനും മോളിയും-മനോരമയും ടോംസും തമ്മില്‍ നടന്ന നിയമയുദ്ധം’ എന്ന ലിങ്കിലെ‍ പ്രതികരണങ്ങളില്‍ മന്‍ജിത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു..

സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റായിരൂന്നു മാതൃഭൂമിയിലെ ഗോപികൃഷ്ണന്‍. അങ്ങനെ തിളങ്ങി നിന്ന നേരത്താണ് വന്‍‌തുക കൊടുത്ത് മാതൃഭൂമി ഗോപീകൃഷ്ണനെ അടിച്ചുമാറ്റിയത്. പക്ഷേ മാതൃഭൂമിയിലെത്തിയപ്പോള്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ആര്‍ക്കും വേണ്ടാതായി. പകരം കേരള കൌമുദിയിലെടുത്ത സുജിത്ത് എന്ന പയ്യന്റെ കാര്‍ട്ടൂണുകള്‍ ജനകീയവുമായി. അപ്പോള്‍ ഗോപിയുടെ വരയേക്കാള്‍ കൌമുദി പത്രാധിപ സമിതിയിലെ ഏതോ രസികന്റെ കമന്റുകളായിരുന്നു ആ പംക്തിയുടെ ജീവനെന്നു വ്യക്തം. “

ഒരു ചെറിയ വാചകം കൊണ്ട് രണ്ടു കാര്‍ട്ടൂണിസ്റ്റുകള്‍ ചെയ്യുന്ന ജോലിയെ അവഹേളിക്കലായി ഇത്.കൌമുദിയില്‍ ജോലി ചെയ്ത കഴിഞ്ഞ ആറു വര്‍ഷത്തിനിടക്കു ഒരിക്കല്‍ പോലും മറ്റൊരു പത്രാധിപരസികന്റെ ആശയത്തിനൊപ്പം വരച്ച് അതിനു താഴെ എന്റെ കയ്യൊപ്പ് ചാര്‍ത്തേണ്ട ഗതികേട് എനിക്കുവന്നിട്ടില്ല.ഞാന്‍ വരക്കുന്ന കാര്‍ട്ടൂണുകള്‍-അതു നല്ലതായാലും ചീത്തയായാലും-പൂര്‍ണ്ണമായും എന്റേതാണെന്നു സാരം.നല്ല ഒരു കാര്‍ട്ടൂണിസ്റ്റ് പോയതിനു ശേഷം പുതിയ ഒരാള്‍ വന്നിട്ടും നല്ല കാര്‍ട്ടൂണ്‍ വരുന്നതിന്റെ പിതൃത്വം ഏതോ അദൃശ്യനായ രസികനു നല്‍കുന്നത് കാര്‍ട്ടൂണിസ്റ്റിനോട് ചെയ്യുന്ന അനീതിയാണ്‍.

വിക്കിപീഡിയ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു വിജ്ഞാനകോശത്തിലുള്ള ലിങ്കില്‍‍ വന്ന ഈ തെറ്റായ പരാമര്‍ശത്തില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു

26 comments:

tk sujith said...

കണ്ണൂരില്‍ നിന്നും കാര്‍ട്ടൂണിസ്റ്റ്(തേജസ് ദിനപത്രം) കെ.ആര്‍അനുരാജ് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്............

മലയാളം വിക്കിപീഡിയായിലെ റ്റോംസ് എന്ന വിഭാഗത്തില്‍ “ബോബനും മോളിയും-മനോരമയും ടോംസും തമ്മില്‍ നടന്ന നിയമയുദ്ധം’ എന്ന ലിങ്കിലെ‍ പ്രതികരണങ്ങളില്‍ മന്‍ജിത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു..

സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റായിരൂന്നു മാതൃഭൂമിയിലെ ഗോപികൃഷ്ണന്‍. അങ്ങനെ തിളങ്ങി നിന്ന നേരത്താണ് വന്‍‌തുക കൊടുത്ത് മാതൃഭൂമി ഗോപീകൃഷ്ണനെ അടിച്ചുമാറ്റിയത്. പക്ഷേ മാതൃഭൂമിയിലെത്തിയപ്പോള്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ആര്‍ക്കും വേണ്ടാതായി. പകരം കേരള കൌമുദിയിലെടുത്ത സുജിത്ത് എന്ന പയ്യന്റെ കാര്‍ട്ടൂണുകള്‍ ജനകീയവുമായി. അപ്പോള്‍ ഗോപിയുടെ വരയേക്കാള്‍ കൌമുദി പത്രാധിപ സമിതിയിലെ ഏതോ രസികന്റെ കമന്റുകളായിരുന്നു ആ പംക്തിയുടെ ജീവനെന്നു വ്യക്തം. ഈ സംഭവത്തിനുശേഷം ടോംസിനോടുള്ള എന്റെ ചായ്‌വിന് അല്പം കുറവു വന്നിട്ടുണ്ട്. “

ഒരു ചെറിയ വാചകം കൊണ്ട് രണ്ടു കാര്‍ട്ടൂണിസ്റ്റുകള്‍ ചെയ്യുന്ന ജോലിയെ അവഹേളിക്കലായി ഇത്.കൌമുദിയില്‍ ജോലി ചെയ്ത കഴിഞ്ഞ ആറു വര്‍ഷത്തിനിടക്കു ഒരിക്കല്‍ പോലും മറ്റൊരു പത്രാധിപരസികന്റെ ആശയത്തിനൊപ്പം വരച്ച് അതിനു താഴെ എന്റെ കയ്യൊപ്പ് ചാര്‍ത്തേണ്ട ഗതികേട് എനിക്കുവന്നിട്ടില്ല.ഞാന്‍ വരക്കുന്ന കാര്‍ട്ടൂണുകള്‍-അതു നല്ലതായാലും ചീത്തയായാലും-പൂര്‍ണ്ണമായും എന്റേതാണെന്നു സാരം.നല്ല ഒരു കാര്‍ട്ടൂണിസ്റ്റ് പോയതിനു ശേഷം പിന്നെ പുതിയ ഒരാള്‍ വന്നിട്ടും നല്ല കാര്‍ട്ടൂണ്‍ വരുന്നതിന്റെ പിതൃത്വം ഏതോ അദൃശ്യനായ രസികനു നല്‍കുന്നത് കാര്‍ട്ടൂണിസ്റ്റിനോട് ചെയ്യുന്ന അനീതിയാണ്‍.

വിക്കിപീഡിയ പോലുള്ള ഉത്തരവാദിത്തപ്പെട്ട ഒരു വിജ്ഞാനകോശത്തിലുള്ള ലിങ്കില്‍‍ വന്ന ഈ പരാമര്‍ശത്തില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

സുജിത്തെ വികാരം ഉള്‍ക്കൊള്ളുന്നു. മന്‍ജിത്‌ ഒരു നിരീക്ഷണം പറഞ്ഞു എന്നതല്ലേ ഉള്ളൂ. പത്രത്തിനുള്ളില്‍ എന്തൊക്കെ നടക്കാമെന്ന് മന്‍ജിത്ത്‌ അറിയണമെന്നില്ല. ഇന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത എഴുതുന്ന രീതിയില്‍ അദ്ദേഹവും ഒരു കമന്റ്‌ പറഞ്ഞു പോയി വിട്ട്‌ കള.

art promoter said...

വിക്കിപീഡിയയില്‍ കല, സാഹിത്യം മുതലായവയില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നവര്‍ കുറച്ചുകൂടി ഗൗരവത്തില്‍ കാര്യങ്ങളെ സമീപിക്കേണ്ടിയിരിക്കുന്നൂ. മുമ്പൊരിക്കല്‍ ആര്‍ട്ടിസ്റ്റ് എ.എസ്.നായര്‍ എന്ന മഹാനായ ചിത്രകാരനെക്കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയില്‍ കൊടുത്തപ്പോള്‍ ചില വിദ്വാന്മാര്‍ അങ്ങനെ ഒരു ആര്‍ട്ടിസ്റ്റുണ്ടോ എന്ന് കളിയാക്കി ചോദിച്ചുകൊണ്ട് ഡിലീറ്റ് ചെയ്തുകളഞ്ഞു.ഹാ..ഹാ...

തറവാടി said...

ഒരാള്‍ക്കുള്ള അഭിമാനത്തിന്‍റ്റെ അളവ് കൂടുംതോറും അതിനു ക്ഷതമേല്‍ക്കുമ്പോഴുള്ള വേദനയും കൂടും

സുജിത്തേ , താങ്കളുടെ പ്രതിഷേധത്തില്‍ പങ്കു ചെരുന്നു,

കിരണ് തോമസ് ,

ആരാന്‍റ്റമ്മക്കു പ്രാന്തുപിടിക്കുമ്പോള്‍ കാണാന്‍ നല്ല ശേലാണല്ലെ , എന്തു ലാഘവത്തോടെയാണ്‌ താങ്കളിതിനെ കണ്ടത്‌

Kaippally said...

സുഹൃത്തെ
ml.wikipediaയില്‍ താങ്കള്‍ പറയുന്ന ലേഖനം ഞാന്‍ കണ്ടില്ല.

കാണിച്ച് തരൂ please.

യാരോ ഒരാള്‍ said...

ഗോപീക്രിഷ്ണന്റെ കാര്‍ട്ടൂണുകള്‍‍ “ആര്‍ക്കും വേണ്ടന്ന്” പറയുന്നത് എന്തു ഉദ്ദേശത്തിലാണ്? യേശുദാസനെപ്പറ്റിയായിരുന്നു ഈ ആരോപണം എങ്കില്‍ അക്ഷരംപ്രതി ശരിയായുരുന്നേനെ. ഗോപീക്രിഷ്ണനും സുജിത്തും തന്നെ ഇപ്പോഴും മുന്‍ നിരയില്‍.

ഏതായാലും 6 വര്‍ഷത്തിനിടെ ഒരിക്കല്‍പോലും ഒരു ആശയം കൌമുദിയിലെ ആരുംതന്നെ സജസ്റ്റ് ചെയ്തിട്ടില്ല എന്നറിയുന്നതില്‍ അത്ഭുദം.

സജിത്ത്|Sajith VK said...

പ്രിയ സൂജിത്,
താങ്കള്‍ക്ക് ചെറിയ തെറ്റിദ്ധാരണ സംഭവിച്ചതാണ്. ആ കമന്റ് വിക്കിയിലല്ല. ബോബനും മോളിയും എന്ന താളില്‍ ആ ലേഖനവുമായി ബന്ധപ്പെട്ട വൈബ് പേജുകളിലേക്കുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്. അതിലൊന്ന് chithrangal.blogspot.com എന്ന ബ്ലോഗില്‍ വന്ന ഒരു പോസ്റ്റാണ്. ആ പോസ്റ്റിലാണ് താങ്കള്‍ പറഞ്ഞ കമന്റ് ഉള്ളത്. മലയാളം വിക്കിപീഡിയയില്‍ അല്ല.

എങ്കിലും ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന വെബ് പേജുകളിലേക്ക് മലയാളം വിക്കിയില്‍ നിന്നും ലിങ്ക് നല്‍കുന്നത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. താങ്കള്‍ ഇത് ചൂണ്ടിക്കാണിച്ചതിനാല്‍ ആ ലിങ്ക് നമുക്ക് മാറ്റാം....
വിക്കിപീഡിയയിലുള്ള വിവരങ്ങള്‍ വിശദമായി പരിശോധിക്കപ്പെടാറുണ്ട്. പക്ഷേ വിക്കി ലിങ്ക് ചെയ്യുന്ന പേജുകളുടെ ഉള്ളടക്കം അത്ര വിശദമായി പരിശോധിക്കപ്പെടാറില്ല. കൂടുതല്‍ പേര്‍ മലയാളം വിക്കിയില്‍ ചേരുന്നതോടെ ഈ പ്രശ്നവും തീരും എന്ന് കരുതാം..

Anonymous said...

നല്ല സംരംഭങ്ങളെ അധഃപ്പതിപ്പിക്കുക എന്ന ദുഃശീലം മലയാളികളില്‍ ചിലര്‍ എന്നാണ് അവസാനിപ്പിക്കുക?വിക്കിപീഡിയയായാലും ബ്ലോഗിങ്ങായാലും എല്ലാം ഒരുകൂട്ടം ആളുകള്‍ കൈപ്പിടിയിലൊതുക്കിയും നിയന്ത്രിച്ചും തങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രം propagate ചെയ്യുന്ന സമ്പ്രദായമാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

Manjithkaini said...

പ്രിയ സുജിത്ത്,

എന്റെ അഭിപ്രായപ്രകടനം താങ്കള്‍ക്ക് അപമാനമായെങ്കില്‍ ക്ഷമചോദിക്കുന്നു.

താങ്കളുടെ വരകളും ആശയങ്ങളും മൊത്തത്തില്‍ താങ്കളുടേതാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷേ ആശയങ്ങള്‍ പങ്കുവച്ചുപിറക്കുന്ന കാര്‍ട്ടൂണുകള്‍ ഒരിക്കലും കാര്‍ട്ടൂണിസ്റ്റിനെ മോശക്കാരനാക്കില്ല എന്നെനിക്കുതോന്നുന്നു. അങ്ങനെയല്ലേ? കാര്‍ട്ടൂണിസ്റ്റായ താങ്കള്‍ ശങ്കറിന്റെയും ആര്‍.കെ.എല്ലിന്റെയും ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചുട്ടുണ്ടാകുമെന്നു കരുതട്ടെ. പത്രമോഫീസിലെ അറ്റന്‍ഡറുടെ ആശയവും ലക്ഷ്മണ്‍ കാര്‍ട്ടൂണാക്കിയിട്ടുണ്ട്. അതുവായിച്ചപ്പോള്‍ ലക്ഷ്മണ്‍ മോശക്കാരനാണെന്നെനിക്കു തോന്നിയില്ല.

ഗോപീകൃഷ്ണന്‍ രണ്ടു പത്രങ്ങളിലും വരച്ച കാര്‍ട്ടൂണുകള്‍ ശ്രദ്ധിച്ചപ്പോള്‍ എനിക്കു തോന്നിയ ഒരു കാര്യം എഴുതി എന്നുമാത്രം. കാലമിതല്ലേ സുജിത്ത്, ഒന്നൂഹിക്കുന്നതുപോലും അത്ര പന്തിയല്ലെന്നു മനസിലായി.

എന്റെ പരാമര്‍ശം താങ്കളെ ദു:ഖിപ്പിച്ചതില്‍ നിര്‍വ്യാജ്യം ഖേദിക്കുന്നു.

മലയാളം വിക്കിപീടിയയുമായി യാതൊരു ബന്ധവുമില്ലാത്ത പ്രസ്തുത ബ്ലോഗ്പോസ്റ്റിനെയും കമന്റിനെയും താങ്കള്‍ വിക്കിപീ‍ഡിയ എന്ന സംരംഭവുമായി ബന്ധപ്പെടുത്തിയതില്‍ ഞാനുമൊന്നു പ്രതിഷേധിച്ചോട്ടെ.:)
വിക്കിപീഡിയയിലെ എക്സ്റ്റേണല്‍ ലിങ്കുകള്‍ എന്താണെന്നു മനസിലാക്കാന്‍ ശ്രമിക്കണമെന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.

ഓ.ടോ: സുരലോഗത്തിന്റെ കമന്റ് ക്ഷ പിടിച്ചു.

simy nazareth said...

സുജിത്ത്,

വിക്കിപീഡിയയില്‍ http://ml.wikipedia.org/wiki/Boban_and_Molly എന്ന ലേഖനത്തില്‍ പുറത്തേക്കുള്ള കണ്ണികള്‍ എന്ന വിഭാഗത്തില്‍ ആയി ആ കണ്ണി വരരുതായിരുന്നു. അത് ഒരു സുഹൃത്ത് നീക്കം ചെയ്തിട്ടുണ്ട്.

വിക്കിപീഡിയയില്‍ തെറ്റുകള്‍ വരാം. എന്നാല്‍ ഇവിടെ കമന്റ് എഴുതുന്ന ആര്‍ക്കെങ്കിലും ആ തെറ്റുകള്‍ വന്ന് തിരുത്താവുന്നതേ ഉള്ളൂ. അല്ലെങ്കില്‍ വിക്കിപീഡിയയില്‍ തന്നെ ലേഖനങ്ങള്‍ എഴുതുന്ന ഏതെങ്കിലും ഉപയോക്താവിന്റെ അടുത്ത് അറിയിക്കൂ, ആരെങ്കിലും തെറ്റുകള്‍ കഴിവതും വേഗം തിരുത്തും. പുതിയ ഉപയോക്താക്കള്‍ വന്ന് തെറ്റുകള്‍ തിരുത്തുകയും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും എന്നും അങ്ങനെ മലയാളത്തിലെ ഒരു നല്ല, ഒരുപക്ഷേ ഏറ്റവും നല്ല, വിജ്ഞാനസ്രോതസ്സ് വിക്കിപീഡിയ ആവും എന്നും ആണ് ഞങ്ങളുടെ പ്രതീക്ഷ . കൂടുതല്‍ കണ്ണുകള്‍ ലേഖനങ്ങള്‍ വായിക്കുന്നത് അനുസരിച്ച് വിക്കിപീഡിയയിലെ തെറ്റുകളും കുറയും.

സുരലോഗം - വിക്കിപീഡിയ ആരും കൈപ്പിടിയില്‍ ഒതുക്കിയിട്ടില്ല. ആരുടെയും കൈപ്പിടിയില്‍ നിക്കത്തില്ലാന്നേ, സംഭവം അത്രക്കും ഭയങ്കര വലുതാണ് :-). മലയാളം വിക്കിപീഡിയയില്‍ വന്ന് എന്തെങ്കിലും വായിച്ചുനോക്കിയിട്ടാണോ താങ്കള്‍ ഇങ്ങനെ എഴുതിയത്? ഉദാഹരണങ്ങള്‍ തരൂ, ഇല്ലെങ്കില്‍ കാടടച്ച് വെടിവെക്കരുത്. താങ്കളും വന്ന് കുറച്ച് ലേഖനങ്ങള്‍ - സംഗീതത്തെക്കുറിച്ചായാലും മറ്റ് ഇഷ്ടമുള്ള എന്തുവിഷയത്തെക്കുറിച്ചായാലും - എഴുതൂ. ഞാനും സഹായിക്കാം.

ആര്‍ട്ട് പ്രൊമോട്ടര്‍ - കല, സാഹിത്യം എന്നിവയില്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നവര്‍ കൂടുതല്‍ ഗൌരവത്തില്‍ കാര്യങ്ങളെ സമീപിക്കുന്നത് എന്തിനാണ്? ഇത് ആരും കാശു വാങ്ങി ചെയ്യുന്നതല്ല, താല്പര്യം ഉള്ളവര്‍ ഒഴിവുസമയത്തു ചെയ്യുന്ന ഒരു സേവനം ആണ്. അവരോട് കൂടുതല്‍ ഗൌരവം വേണം എന്ന് പുറത്തുനിന്ന് പറയരുത്. മോശം എന്ന് തോന്നുന്ന ലേഖനങ്ങളെ തിരുത്തി എഴുതി നന്നാക്കൂ. താങ്കള്‍ വിക്കിപീഡിയയില്‍ പത്ത് ലേഖനങ്ങള്‍ എഴുതിയിട്ട് ഇത് പറയൂ, ഞാന്‍ സ്വീകരിക്കാം. അറുന്നൂറോളം ലേഖനങ്ങള്‍ എഴുതിയിട്ടാണ് ഞാന്‍ ഇത് പറയുന്നത്.

ഗോപീകൃഷ്ണനെക്കുറിച്ച് വിക്കിപീഡിയയില്‍ ഇപ്പോഴും ഒരു ലേഖനം ഇല്ല. സുജിത്തും വന്ന് വല്ലപ്പോഴും വിക്കിയില്‍ തിരുത്തലുകള്‍ നടത്തൂ :-). നമുക്ക് തകര്‍ക്കാം..

മനസ്സിലെ മുറിവില്‍ പുരട്ടാന്‍ അല്പം തേന്‍ :-) http://ml.wikipedia.org/wiki/T.K._Sujith

Shiju said...

വിക്കിപീഡിയ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു വിജ്ഞാനകോശത്തിലുള്ള ലിങ്കില്‍‍ വന്ന ഈ തെറ്റായ പരാമര്‍ശത്തില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു

1. താങ്കള്‍ പറഞ്ഞ പരാമര്‍ശം ഉള്ളത് ഒരു മലയാളം ബ്ലൊഗിലാണ്. മലയാളം വിക്കിയില്‍ ഇപ്പോള്‍ ഉള്ളത് മേല്‍ പറഞ്ഞ ബ്ലൊഗ് പോസ്റ്റിലേക്ക് ചൂണ്ടിയിരിക്കുന്ന ഒരു എക്സ്റ്റേര്‍ണല്‍ ലിങ്ക് മാത്രം ആണ്. സത്യത്തില്‍ ആ എക്സ്റ്റേര്‍ണല്‍ ലിങ്ക് ബോബനും മോളിയും എന്ന ലേഖനത്തെ ഒരു വിധത്തിലും പരിപോഷിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ അതു ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതു മാറ്റി.

2. ഇതേ പോലുള്ള എന്തെങ്കിലും ഡിസ്ക്ക്രിപന്‍സി കാണുകയാണെങ്കില്‍ ആദ്യം വന്ന് പ്രസ്തുത ലേഖനത്തിന്റെ സംവാദം താളില്‍ ഇങ്ങനെ ഒരു ലിങ്ക് പോകുന്നുണ്ട് എന്ന് മാത്രം എഴുതിയാല്‍ മതിയായിരുന്നു. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു മലയാളം വിക്കിപീഡിയയക്ക് സുപ്രസിദ്ധി തരേണ്ടിയിരുന്നില്ല.

മലയാളം വിക്കിപീഡിയ, വിക്കിപീഡിയയില്‍ ഇപ്പോള്‍ ലേഖനങ്ങള്‍ എഴുതുന്ന കുറച്ച് പേരുടെ കൂടുംബസ്വത്തല്ല. അങ്ങനെ കുറച്ച് പേര്‍ ഇവിടെ കമെറ്റിയിട്ടു പോയിരിക്കുന്നത് കണ്ടു.

വിക്കിപീഡിയ എന്താണെന്നോ അതിനു പിന്നില്‍ ഉള്ള ആശയം എന്ത് ആണെന്നോ മനസ്സിലാകാഞ്ഞിട്ടാണ് പലരും ഇവിടെ വിക്കിപീഡിയയെ തെറി വിളീച്ചിട്ട് പോയത്.

ഇവിടെ വന്ന് കാടടിച്ച് വെടിവെച്ച് വിക്കിയെ കുറ്റം പറഞ്ഞ് പോയവര്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്. വിക്കിയില്‍ ലേഖനം എഴുതിയിട്ടോ എഡിറ്റു ചെയ്തിട്ടോ അല്ല വിക്കിയില്‍ ലേഖനം എഴുതുന്നവര്‍ അരി വാങ്ങിക്കുന്നത്.

ജോലി സമയത്തില്‍ നിന്നും, കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയത്തില്‍ നിന്നും, വിനോദത്തിനുള്ള സമയത്തില്‍ നിന്നും ഉള്ള സമയം മോഷ്ടിച്ചാണ് വിക്കിയില്‍ ഇപ്പോള്‍ ലേഖനം എഴുതുന്നവര്‍ അത് ചെയ്യുന്നത്.

വിക്കിയില്‍ ലേഖനം എഴുതുന്നതിനു അവര്‍ക്ക് ആര്‍ക്കും ബ്ലോഗിലെ പോലെ ഹായ് ഹായ്, ബാലേ ഭേഷ് കംമെനെറ്റുകളോ, മികച്ച ലേഖനത്തിനുള്ള അവാര്‍ഡുകളോ, ഒന്നും ഇല്ല. മാത്രമല്ല ബ്ലോഗിംഗ് പ്രശതിയിലേക്ക് ഉള്ള കുറുക്കുവഴിയായി ചിലര്‍ ഉപയോഗിക്കുന്നതു പോലെയോ അല്ല അവിടെ ആരും ലേഖനഗ്ങള്‍ എഴുതുന്നത്. കാരണം വിക്കിയില്‍ ആരു എഴുതി എന്നതല്ല പ്രധാനം. എന്തു എഴുതി എന്നതാണ്.

അനുഭവം കൊണ്ടും, പഠനം കൊണ്ടും മറ്റും നേടിയെടുത്ത അറിവുകള്‍ തങ്ങളുടെ അടുത്ത തലമുറയ്ക്കായി തങ്ങളാലാവുന്ന വിധം വിക്കിയില്‍ ലേഖനം എഴുതുന്നവര്‍ ശേഖരിച്ചു വയ്ക്കുന്നു. അപ്പോള്‍ അങ്ങനെ ചെയ്യുന്നവരെ അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ഇവിടെ വന്ന് കംനെറ്റ് ഇട്ടും മലയാളം വിക്കിപീഡിയയെ പുലഭ്യം പറഞ്ഞു പോയ ആളുകളെ ഒന്നും വിക്കിയില്‍ ഇതു വരെ കാണുകയോ ഒരു വരി അവിടെ എഴുതുകയോ ചെയ്യുന്നതായി കണ്ടിട്ടില്ല.

സുരലോഗം പറഞ്ഞു
“വിക്കിപീഡിയയായാലും ബ്ലോഗിങ്ങായാലും എല്ലാം ഒരുകൂട്ടം ആളുകള്‍ കൈപ്പിടിയിലൊതുക്കിയും നിയന്ത്രിച്ചും തങ്ങളുടെ കാഴ്ചപ്പാടുകള്‍ മാത്രം propagate ചെയ്യുന്ന സമ്പ്രദായമാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

മലയാളം വിക്കിപീഡിയയെ കുറിച്ച് തന്നെയാണോ താങ്കള്‍ ഇതു പറഞ്ഞത്. സത്യം പറഞ്ഞാല്‍ വിക്കിയില്‍ ലേഖനം എഴുതാനോ, പ്രൂഫ് റീഡ് നടത്തി സഹായിക്കാനോ പോലും അവിടെ ആരും ഇല്ല. പിന്നെയല്ലേ കൈപ്പിടിയിലൊതൊക്കുന്നത്.

ആരുടെ, എന്തു കാഴ്ചപ്പാട്, എവിടെ പ്രൊപ്പഗേറ്റ് ചെയ്തു എന്ന് അറിഞ്ഞാല്‍ കൊള്ളാം. കാടടിച്ചു വെടി വെക്കാന്‍ എന്നാ രസം അല്ലേ.

വിക്കിപ്പിഡിയ എന്ന ആശയം എന്താണെന്നു മനസ്സിലായെങ്കില്‍ താങ്കള്‍ ബ്ലോഗിനേയും വിക്കിപീഡിയേയും ഒരേ തുലാസില്‍ തൂക്കില്ലായിരുന്നു.

വിക്കിയില്‍ ആരും മുതലാളി കളിക്കുകയോ കൈപ്പിടിയിലൊതുക്കുകയോ ചെയ്യുന്നില്ല.
വിക്കിയില്‍ ലേഖനം എഴുതാന്‍ എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കുന്നു. സുജിത്തിനും, തറവാടിക്കും, കിരണിനും, art promoter ക്കും, യാരോ ഒരാള്‍ക്കും, സുരലോഗത്തിനും ഒക്കെ വന്ന് അവിടെ വന്ന് ലേഖനം എഴുതാം. വിജ്ഞാനകോശസ്വഭാവം ഉള്ള എന്തും അവിടെ എഴുതാം. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവിടേക്ക് സ്വാഗതം.

myexperimentsandme said...

ബ്ലോഗ് ഓരോരുത്തരുടെയുമല്ലേ. അത് അവനവന്റെ കൈപ്പിടിയിലല്ലാതെ വേറേ ആരുടെ കൈപ്പിടിയിലൊതുങ്ങാന്‍?

വിക്കിപ്പീഡിയയില്‍ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളുള്ള ആള്‍ക്കാരുടെ പ്രാതിനിധ്യം ഇല്ലെങ്കില്‍ അത് വേണമെങ്കില്‍ പ്രൊപഗാണ്ടയ്ക്കോ ആക്ടിവിസത്തിനോ ഉപയോഗിക്കാം എന്ന് തോന്നുന്നു-പ്രത്യേകിച്ചും ചരിത്രം, മതം, രാഷ്ട്രീയം, വ്യക്തികള്‍ മുതലായ ലേഖനങ്ങളുടെ കാര്യത്തില്‍. (ഇതുവരെ മലയാളം വിക്കിപ്പീഡിയയില്‍ അതില്ലെങ്കില്‍ വളരെ നല്ലത്. ഇനിയും അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ). പക്ഷേ അവിടെയും കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുകയും തെറ്റെന്ന് തോന്നുന്ന എന്തെങ്കിലും പരാമര്‍ശം ഏതെങ്കിലും ലേഖനത്തില്‍ കാണുകയും ചെയ്താല്‍ റെഫറന്‍സുകളോടെ ആ തെറ്റുകള്‍ മാറ്റാന്‍ പറ്റും-അല്ലെങ്കില്‍ ന്യൂട്രാലിറ്റി ചലഞ്ച് ചെയ്യാന്‍ പറ്റും എന്നൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് (ശരിക്കും ഇതൊക്കെ എങ്ങിനെയാണ് ചെയ്യുന്നതെന്നറിയാന്‍ അങ്ങോട്ട് ഇതുവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല).

നമ്മള്‍ ഇടപെടാതെ മാറിനിന്നിട്ട് വിക്കിപ്പീഡിയ ചിലര്‍ കൈപ്പിടിയില്‍ ഒതുക്കി എന്ന് പറയുന്നതുകൊണ്ട് പ്രയോജനമില്ലല്ലോ. നമ്മളും ഇറങ്ങുക-അതാണ് പോംവഴി എന്ന് തോന്നുന്നു.

യാരോ ഒരാള്‍ said...

മഞ്ജിത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ആശയം കടം കൊണ്ട് കാര്‍ട്ടൂണ്‍ വരക്കല്‍ വല്യ അപരാധം ഒന്നുമല്ല. ആശയങ്ങള്‍ രൂപപ്പെടുത്താനും വരക്കാനും ഉള്ള കഴിവുകള്‍ വ്യത്യസ്തമാണ്. ഈ രണ്ട് കഴിവും ഒരാളില്‍തന്നെ രൂപപ്പെടുന്നത് അപൂര്‍വ്വവും. നമുക്ക് വിരലില്‍ എണ്ണാവുന്ന നല്ല കാര്‍ട്ടൂണിസ്റ്റുകളേ ഉള്ളൂ എന്നതിനു കാരണവും വേറെ ഒന്നല്ല. ‍

tk sujith said...

വസ്തുതാവിരുദ്ധമായ ഒരു പരാമര്‍ശം ഉള്‍പ്പെടുന്ന ഒരു ലിങ്ക് വിക്കിയില്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി.അത് നീക്കം ചെയ്തതില്‍ സന്തോഷം.
ആശയങ്ങള്‍ രൂപപ്പെടുത്തുന്നതും വരക്കുന്നതും ഒരാള്‍ തന്നെയാണെന്ന് അറിയുന്നതില്‍ അത്ഭുതം വേണ്ട.ഇതെന്റെ ജോലിയാണ്‍.നല്ല കാര്‍ട്ടൂണ്‍ വരക്കണമെന്ന ചിന്തയാണ്‍ ദിവസം മുഴുവനും.ഇത് നിത്യജീവിതത്തിന്റെ ഭാഗമാണ്‍.

എനിക്ക് നല്ല കാര്‍ട്ടൂണിസ്റ്റ് ആകണമെന്നേയുള്ളൂ.ഇന്ന പത്രത്തിന്റെ കാര്‍ട്ടൂണിസ്റ്റ് ആകണമെന്നില്ല.എതോ അജ്ഞാതകേന്ദ്രം തരുന്ന ആശയം കാത്തിരുന്ന് അത് വരച്ച് സ്വന്തം കയ്യൊപ്പിട്ട് കയ്യടി വാങ്ങാന്‍ താല്പര്യമില്ല.ഞാന്‍ വരക്കുന്ന മുഴുവന്‍ കാര്‍ട്ടൂണുകളും കേരളകൌമുദി പ്രസിദ്ധീകരിക്കാ‍റുമില്ല.നയവിരുദ്ധമായ കാര്‍ട്ടൂണുകള്‍ മാറ്റിവെക്കാറുണ്ട്.കാര്‍ട്ടൂണ്‍ എഡിറ്റര്‍ ഒന്നുകില്‍ അപ്പാടെ സ്വീകരിക്കുന്നു.എതിരഭിപ്രായമൂണ്ടെങ്കില്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു.വാര്‍ത്തകളെപ്പോലെ കാര്‍ട്ടൂണ്‍ എഡിറ്റ് ചെയ്യാനോ നയത്തിനനുകൂലമായി മാറ്റിവരക്കാനോ വിവരമുള്ള ഒരു പത്രാധിപരും പറയില്ല.ഇക്കാലമത്രയും ഇവിടെ എന്നോട് ആരും അതു പറഞ്ഞിട്ടില്ല.പറഞ്ഞാലും അതു ചെയ്യാന്‍ എനിക്കു സൌകര്യമില്ല.

കാര്‍ട്ടൂണിനു ആശയം കടം വാങ്ങുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ഉണ്ടാകാം.കുറെപ്പേര്‍ കൂട്ടമായിരുന്ന് ആശയമുണ്ടാക്കി ഒരാള്‍ വരക്കുന്ന രീതിയും ഉണ്ടാകാം.ഇത് തെറ്റാണെന്ന് ഞാന്‍ പറയില്ല.ഓരോരുത്തര്‍ക്ക് ഓരോ രീതി.എന്റെ രീതി ഇതല്ല.

മഞ്ജിത്ത് പറഞ്ഞ അഭിപ്രായം,ആ സംശയം, പലര്‍ക്കും ഉള്ളതായി അറിയാം.ആര്‍ക്കും എന്തും കരുതാം.വ്യക്തികളുടെ ചിന്താഗതി മുഴുവന്‍ തിരുത്താന്‍ എനിക്കാവില്ല.അതിനു മെനക്കെടുന്നുമില്ല.പക്ഷേ തെറ്റായ ഒരു പരാമര്‍ശത്തിലേക്ക് ആധികാരികം എന്ന് വിശ്വസിക്കപ്പെടുന്ന വിക്കിയില്‍ നിന്ന് ലിങ്ക് കൊടുത്തത് ശരിയല്ലെന്ന് തോന്നി.അത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ടാകാം.എനിക്ക് അറിയാവുന്ന ഒരു മാര്‍ഗ്ഗം ഉപയോഗിച്ചു.അത്രേ ഉള്ളൂ.

ചുരുക്കം പറയാം.ആരാന്റെ കുഞ്ഞിനു എന്റെ പേര്‍ വാലായി ചേര്‍ത്ത് പിതൃത്വം അവകാശപ്പെടാന്‍ ഞാനില്ല.എന്റെ സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏതെങ്കിലും അജ്ഞാതനു ചാര്‍ത്തിക്കൊടുക്കാനും സമ്മതിക്കില്ല.

വിക്കിപീഡിയ വളരട്ടെ.എല്ലാ ആശംസകളും.

sajithkumar said...

sujithetta,
i feel u have given that comment needless importance.(though i havent seen the above link in wikipedia yet)..the personal comment he has scribbled in that link ,is out of his ignorance in evaluating good cartoons.the fact is Gopikrishnan still rule the roost in malayalam cartooning...and u two have been the stalwarts in malayalam cartooning for a while...needless t say.and if ever he had thot those cartoons were on hired ideas ..let he put on the table, proof f his day dream.sujithetta ignore that.pardon him..............he is ignorant.!

Unknown said...

വിക്കിപീഡിയാ മഹത്തായ ഒരു സംരംഭമാണു. നാളത്തെ തലമുറകള്‍ക്ക് ലഭിക്കുന്ന എറ്റവും ബൃഹത്തായ വൈജ്ഞാനിക സമ്പത്ത്. തങ്ങളാലാകുന്ന സംഭാവനകള്‍ നല്‍കി അത് പരിപോഷിപ്പിക്കുകയെന്നത് ഒരോരുത്തരുടെയും കടമയാണു. ആ സദുദ്യമത്തെ ആരും അപകീര്‍ത്തിപ്പെടുത്തരുത്,ഭാവിതലമുറയെ ഓര്‍ത്ത് !!

tk sujith said...

വിക്കിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശം ഏതായലും എനിക്കില്ല.വിക്കിക്കു പിന്നിലെ പരിശ്രമത്തെ അത്ഭുതത്തോടെയാണ്‍ കാണുന്നത്.വസ്തുതാവിരുദ്ധമായ അഭിപ്രായങ്ങളിലേക്ക് വിക്കി ലിങ്ക് നല്‍കുന്നത് ശരിയല്ലെന്നു തോന്നി.അതു പറഞ്ഞു.കൂട്ടത്തില്‍ ചില വസ്തുതകളും.വിക്കിയില്‍ ഉടന്‍ ആ ലിങ്ക് നീക്കം ചെയ്യുകയും ചെയ്തു.നല്ലത്.

തലവര തുടരും.

sandoz said...

ഹ..ഹ...വിക്കിയിലായാലും ബ്ലോഗില്‍ ആയാലും മഞിത്തിന്റെ നിരീക്ഷണം അടിപൊളി.....എന്താ ഒരു ഭാവന...
ഗോപീക്രിഷ്ണന്റെ കാര്‍ട്ടൂണ്‍ ആര്‍ക്കും വേണ്ടാതായി എന്ന്.....ചുമ്മാ വച്ച് കീറുകയല്ലേ.....
ആശയങള്‍ പല ഭാഗത്ത് നിന്നും ലഭിക്കാം...പക്ഷേ അത് കൂട്ടിയോജിപ്പിക്കാന്‍‍ ഒരു കാര്‍ട്ടൂണ്‍കണ്ണും മനസ്സും വരക്കാനുള്ള കഴിവും വേണം...
സുജിത്തും ഗൊപിയും അവരവരുടെ പത്രത്തിന് വേണ്ടി ഏറ്റവും നല്ലത് തന്നെ കൊടുക്കാന്‍ മത്സരിക്കുന്നു...അവരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ ഇങനെ ഒരു ഭാഷ ഉപയൊഗിക്കേണ്ടിയിരുന്നില്ലാ...

അതിനി താരതമ്യ പഠനം അല്ലായിരുന്നു...അങനെ ഉദ്ദേശിച്ചില്ലാ എന്നൊക്കെ പറഞാലും...‍

എസ്. ജിതേഷ്ജി/S. Jitheshji said...

വെറും ഊഹാപോഹത്തിന്‍ടെ ബലത്തില്‍ ആര്ക്കും ആരെക്കുറിച്ചും എന്തു നിരീക്ഷണവും നടത്താന്‍ സ്വാതന്ത്ര്യമുള്ള(ദുര്‍സ്വാതന്ത്രം) ഒരു നാടാണല്ലോ നമ്മുടേത്...??? അതുകൊണ്‍ട് ഈ വിമര്‍ശനവും അങ്ങനെതന്നെയെടുക്കൂ സുജിത്ത്...
നമ്മള്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നവരും ആക്ഷേപഹാസ്യമെഴുതുന്നവരും അറിഞ്ഞോ അറിയാതെയോ ഒത്തിരിപ്പേരെ വേദനിപ്പിക്കുന്നുണ്ടാവാം. അതിന്ടെ ഒരു പാപം ഇങ്ങനെ ചെയ്യാത്ത ഒരു കുറ്റത്തിന്‍ടെ പേരില്‍ പ്രിയപ്പെട്ട മഞ്ജിത് നടത്തിയ കല്ലേറിലൂടെ തീര്‍ന്നെന്ന് കരുതുക. ഏതായാലും വിദേശത്തിരുന്നുകൊണ്ട് കേരളത്തിലെ ഒരു പത്രത്തിലെ കാര്യങ്ങള്‍ ഊഹിച്ചെഴുതുന്നത് അല്പം കടന്നകൈ ആണേ....!!!!

Rasheed Chalil said...

വിക്കിയിലെ ഒരു ലേഖനത്തില്‍ ഞാനും ഒന്ന് രണ്ട് തിരുത്ത് ഇട്ടിരുന്നു. പിന്നീട് അത് പഴയപോലെ തന്നെ മാറ്റിയതായി കണ്ടു. കൂടെ “താങ്കള്‍ക്ക് ഉറപ്പില്ലാത്ത് വിഷയങ്ങളില്‍ അഭിപ്രായപ്രകടനം അരുത്. ഇത് വിക്കിയാണ്‍്. അറിവ് പകര്‍ന്ന് കൊടുക്കാനുള്ളതാണ്‍്. ദയവായി തെറ്റുകള്‍ ആവര്‍ത്തിക്കാതിറ്രിക്കുക. ഒപ്പം തെറ്റ് തിരുത്തുകയും ചെയ്യുക“ എന്ന കമന്റും ലഭിച്ചു. അതിന് ശേഷം റഫറന്‍സുകൂടി ചേര്‍ത്ത് (ആധികാരകമായ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളടക്കം) മറുപടി അയച്ചിട്ട് ഇന്നേക്ക് ഒരു മാസം ആവുന്നു. ഈ നിമിഷം വരേ അത് ആ പടി നിലനില്‍ക്കുന്നു.

absolute_void(); said...

കേരള കൌമുദി പോലെ പത്രപ്രവര്ത്തക വിദ്യാര്ത്ഥികള് അരാജകത്വത്തോളം പോരുന്ന സ്വാതന്ത്ര്യം അനുഭവിക്കുന്ന വേറെ പത്രം മലയാളത്തിലെ മുഖ്യധാരയില് കാണില്ല. എന്നാല് ഏതു സ്ഥാപനത്തിലുമുള്ളതു പോലെ വര്ക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി സ്വാഭാവികമായി രൂപപ്പെട്ടു വരുന്ന ക്ളിക്കുകള് അവിടെയും കാണും. സുഹ്രുത്ത് ബന്ധങ്ങള് രൂപപ്പെടുന്നതുപോലെ തന്നെയാണ് ഇതും. ഫലം പാരയാണെന്ന് മാത്രം. ഇതല്ലാതെ ഒരു പരസ്പരാശ്രിതത്വവും ഈ സ്ഥാപനത്തില് ഞാന് കണ്ടിട്ടില്ല.

കാര്ട്ടൂണിസ്റ്റ് സുജിത്തിന്റെ നല്ല സുഹ്രത്താണു ഞാന്. സുജിത്ത് കേരള കൌമുദിയില് ജോയിന് ചെയ്യുന്നതും ഞാന് കലാകൌമുദിയില് എത്തുന്നതും രണ്ടുമാസത്തെ വ്യത്യാസത്തിലാണ്്. അതുകൊണ്ടു തന്നെ സുജിത്തിന്റെ നല്ല വിമര്ശകനുമായിരുന്നു. സുജിത്തിന്റെ കാര്ട്ടൂണുകളില് നാഷണല് , ഇന്റര് നാഷണല് വിഷയങ്ങള് കുറഞ്ഞുപോകുന്നതും തീര്ത്തും പ്രാദേശികവും കാര്യമില്ലാത്തതുമായ വിഷയങ്ങള് സ്വീകരിക്കുന്നതും ഒരു ന്യൂനതയായി തോന്നിയിട്ടുണ്ട്. ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കൂടാതെ വരയില് മാത്രം നിലനില്ക്കാവുന്ന കാര്ട്ടൂണുകളില് പോലും പ്രത്യക്ഷപ്പെടുന്ന കമന്റുകളുടെ ആധിക്യവും. കൌമുദി വായനക്കാര്ക്ക് അതാണു താത്പര്യമെന്ന് പത്രാധിപ സമിതിയിലെ ആരോ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സുജിത്തിന്റെ മറുപടി. കൌമുദിയിലെ ഏറ്റവും വലിയ ഇടപെടല് എന്നു പറഞ്ഞാല് ഇതു മാത്രമാണ്. കാര്ട്ടൂണ് വരയ്ക്കുന്നതും വിഷയം സ്വീകരിക്കുന്നതും ഒക്കെ കാര്ട്ടൂണിസ്റ്റ് തന്നെയാണ്. ചുരുക്കം സന്ദര്ഭങ്ങളില് കാര്ട്ടൂണിന് സുജിത്ത് അടിക്കുറിപ്പ് നല്കിയില്ലെങ്കില് പത്രാധിപസമിതിയില് നിന്ന് ആവശ്യപ്പെട്ട സന്ദര്ഭമുണ്ടായിട്ടുണ്ട്. അത് വായനക്കാരുടെ നിലവാരം എന്ന വാദത്തിലാണ്. അതു വലിയ അപരാധമായി സുജിത്തിനോ പത്രാധിപന്മാര്ക്കോ തോന്നിയിട്ടുമില്ല.

tk sujith said...

സെബിന് പറഞ്ഞതിലപ്പുറം ഈ വിഷയത്തില് എനിക്കൊന്നും ഇനി പറയാനില്ല.
കാര്ട്ടൂണിന് അടിക്കുറിപ്പ് എന്ന് സെബിന് എഴുതിയത് ഏത് വാര്ത്തയെ അടിസ്ഥാനമാക്കിയാണോ കാര്ട്ടൂണ,.ആ വാര്ത്ത കാര്ട്ടൂണിനു മുകളിലോ താഴെയോ എഴുതുന്നതിനെയാണ് എന്നും വ്യക്തമാക്കട്ടെ.

മിടുക്കന്‍ said...

ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍, തുടക്കത്തില്‍ മാതൃഭൂമിയിലും നന്നായിരുന്നു..
എന്നാല്‍ ഇപ്പോള്‍ അതിന്‍് പഴയ പോലെ പല്ലില്ല...
എന്ന് എനിക്കും തോന്നിയിട്ടുണ്ട്...

അതെന്താണാവൊ..?
(അതിനൊക്കെ പല കാരണങ്ങള്‍ കാണും, അതൊക്കെ അന്വേഷിക്കേണ്ടത് വായനക്കാരനാണോ..? .. ആ.. എനിക്കറിയാന്മേല...)

മിടുക്കന്‍ said...

ഓഫ് ടോപ്പിക്കാണേങ്കില്‍ ക്ഷെമിക്കുക,
ഇത്തിരി, ഏത് ലേഖനം, എന്ത് തിരുത്ത്, എന്നൊക്കെ വിശദമാക്കിയാല്‍ നന്നായിരുന്നു,

അതിലേക്ക് ഒരു ലിങ്കും തന്നിരുന്നെങ്കില്‍ കൂടുതല്‍ മനസിലാക്കുകയും ചെയ്യാമയിരുന്നു

വിക്കിയുടെ വിശ്വാസ്യതയിലാണ് താങ്കളുടെ ആരൊപണം എന്നുള്ളത് കൊണ്ട് ഇത് പരൊശോധിക്കപ്പെടേണ്ടതാണ് എന്ന് വിശ്വസിക്കുന്നു..

Rasheed Chalil said...

മിടുക്കന്‍ ഇസ്ലാം മതത്തെക്കുറിച്ചുള്ള ലേഖനമായിരുന്നു തിരുത്തിയത്. അതിന് കിട്ടിയ മറുപടിയുടെ ലിങ്ക് ഇവിടെ കാണാം...

http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Rasheedchalil

Anuraj said...

സുജിത്തേട്ടന്‍ പറഞ്ഞത് വളരെ ശരിയാണ്.ഒരു കാര്‍ട്ടൂണ്‍ ഉന്ടാക്കനുള്ള റിസ്ക് അനുഭവിച്ച് തന്നെ അറിയണം.