Sunday, July 29, 2007

ചൈനാ മുകുന്ദാ...ലാല്‍ സലാം!


എക്സ്പ്രസ്സ് ഹൈവേ വിരുദ്ധര്‍ ആയിരത്തിലധികം എക്സ്പ്രസ്സ് ഹൈവേകളുള്ള ചൈനയെക്കണ്ട് മനസ്സിലാക്കണം-എം.മുകുന്ദന്‍

Thursday, July 26, 2007

നാറാണത്ത് ഭ്രാന്തന്മാര്‍


നിയമസഭയില്‍ സുധാകരന്മാര്‍ തമ്മില്‍ ഭ്രാന്തന്‍ വിളി.

Saturday, July 21, 2007

പെട്ടി തുറന്നപ്പോള്‍ ഞെട്ടി


സി.പി.എം എം.പിമാരുടെ വസതിയില്‍ താമസിച്ചിട്ടുണ്ടെന്ന് ഹിമാലയ സജിത്തിന്റെ അനിയന് രജിത്.കൂടുതല്‍ പണം നല്‍കിയത് സി.പി എമ്മിനാണെന്നും രജിത്.

Thursday, July 19, 2007

കവി,കവിത,കാര്‍ട്ടൂണ്‍,കാര്‍ട്ടൂണിസ്റ്റ്.....
ഇന്നലെ തിരുവനന്തപുരത്ത് ഒരു ചടങ്ങിനെത്തിയ കവി കടമ്മനിട്ട തന്റെ കോഴി എന്ന കവിതയുടെ കാര്‍ട്ടൂണ്‍ വായന കലാകൌമുദിയില്‍ വായിക്കുന്നു.കാര്‍ട്ടൂണിസ്റ്റ് സമീപം.കലാകൌമുദി ചീഫ് റിപ്പോര്‍ട്ടര്‍ സുരേഷ് പിറവന്തൂര്‍ എടുത്തതാണ്‍ ഈ ചിത്രങ്ങള്‍.

Wednesday, July 18, 2007

വാഴക്കുല-ഒരു കാര്‍ട്ടൂണ്‍ വായന

‍2004ല്‍ കരുണാകരനും കുടുംബവും ആന്റ്ണിസര്‍ക്കാരിനെതിരെ നടത്തിയ ഗ്രൂപ്പ് യുദ്ധങ്ങള്‍ ഓര്‍ക്കുന്നില്ലേ?ഒത്തുതീര്‍പ്പിനെന്നപേരില്‍ മന്ത്രിയായി 94 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പ് തോല്‍‌വിയെത്തുടര്‍ന്ന് മുരളിക്ക് സ്ഥാനമൊഴിയേണ്ടി വന്നു.പത്മജയും തോറ്റു.ഒടുവില്‍ ഹൈക്കമാന്റ് ഇടപെട്ട് ഗ്രൂപ്പിസത്തിന്‍ താല്‍ക്കാലിക ശമനമുണ്ടാക്കി.കരുണാകരനെ പ്രവര്‍ത്തകസമിതിയില്‍ നിന്നും ഒഴിവാക്കി.ആ സമയത്ത് വരച്ചതാണ്‍ വാഴക്കുല.പിന്നീട് കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതൊക്കെ ചരിത്രം!

Tuesday, July 17, 2007

Monday, July 16, 2007

കടമ്മനിട്ടയുടെ “കോഴി”-ഒരു കാര്‍ട്ടൂണ്‍ വായന

ജീവിതത്തെ ഒറ്റക്കുള്ള ഒരു സമരമാക്കി അധപതിപ്പിച്ച പരിതസ്ഥിതികളില്‍ വിഹ്വലയാകുന്ന തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളാണ്‍ കടമ്മനിട്ടയുടെ “കോഴി” എന്ന കവിത.1967-ല്‍ രചിക്കപ്പെട്ട ഈ കവിത 40വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒരു കാര്‍ട്ടൂണ്‍ കണ്ണിലൂടെ വായിക്കാനുള്ള ശ്രമമാണിവിടെ....
കവിതകളുടെ കാര്‍ട്ടൂണ്‍ വായന എന്ന പുതിയ ഒരു രീതി ഇതിനു മുമ്പും ഞാന്‍ ചെയ്തിരുന്നു.ആ സീരീസിലെ നാലാമത്തെ കവിതയാണ്‍ കോഴി.
ഈ ലക്കം കലാകൌമുദിയില്‍ ഇതു ചേര്‍ത്തിട്ടുണ്ട്.

Saturday, July 7, 2007

കെട്ടിപ്പുടി കെട്ടിപ്പുടി ടാ..


സി.പി.ഐയും സി.പി.എമ്മും തമ്മില്‍ ദൃഢമായ ബന്ധം-സി.പി.എം സെക്രട്ടേറിയറ്റ്

Wednesday, July 4, 2007

ഒരു പ്രതിഷേധക്കുറിപ്പ്

കണ്ണൂരില്‍ നിന്നും കാര്‍ട്ടൂണിസ്റ്റ്(തേജസ് ദിനപത്രം) കെ.ആര്‍അനുരാജ് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്............

മലയാളം വിക്കിപീഡിയായിലെ ബോബനും മോളിയും എന്ന വിഭാഗത്തില്‍ “ബോബനും മോളിയും-മനോരമയും ടോംസും തമ്മില്‍ നടന്ന നിയമയുദ്ധം’ എന്ന ലിങ്കിലെ‍ പ്രതികരണങ്ങളില്‍ മന്‍ജിത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു..

സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റായിരൂന്നു മാതൃഭൂമിയിലെ ഗോപികൃഷ്ണന്‍. അങ്ങനെ തിളങ്ങി നിന്ന നേരത്താണ് വന്‍‌തുക കൊടുത്ത് മാതൃഭൂമി ഗോപീകൃഷ്ണനെ അടിച്ചുമാറ്റിയത്. പക്ഷേ മാതൃഭൂമിയിലെത്തിയപ്പോള്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ആര്‍ക്കും വേണ്ടാതായി. പകരം കേരള കൌമുദിയിലെടുത്ത സുജിത്ത് എന്ന പയ്യന്റെ കാര്‍ട്ടൂണുകള്‍ ജനകീയവുമായി. അപ്പോള്‍ ഗോപിയുടെ വരയേക്കാള്‍ കൌമുദി പത്രാധിപ സമിതിയിലെ ഏതോ രസികന്റെ കമന്റുകളായിരുന്നു ആ പംക്തിയുടെ ജീവനെന്നു വ്യക്തം. “

ഒരു ചെറിയ വാചകം കൊണ്ട് രണ്ടു കാര്‍ട്ടൂണിസ്റ്റുകള്‍ ചെയ്യുന്ന ജോലിയെ അവഹേളിക്കലായി ഇത്.കൌമുദിയില്‍ ജോലി ചെയ്ത കഴിഞ്ഞ ആറു വര്‍ഷത്തിനിടക്കു ഒരിക്കല്‍ പോലും മറ്റൊരു പത്രാധിപരസികന്റെ ആശയത്തിനൊപ്പം വരച്ച് അതിനു താഴെ എന്റെ കയ്യൊപ്പ് ചാര്‍ത്തേണ്ട ഗതികേട് എനിക്കുവന്നിട്ടില്ല.ഞാന്‍ വരക്കുന്ന കാര്‍ട്ടൂണുകള്‍-അതു നല്ലതായാലും ചീത്തയായാലും-പൂര്‍ണ്ണമായും എന്റേതാണെന്നു സാരം.നല്ല ഒരു കാര്‍ട്ടൂണിസ്റ്റ് പോയതിനു ശേഷം പുതിയ ഒരാള്‍ വന്നിട്ടും നല്ല കാര്‍ട്ടൂണ്‍ വരുന്നതിന്റെ പിതൃത്വം ഏതോ അദൃശ്യനായ രസികനു നല്‍കുന്നത് കാര്‍ട്ടൂണിസ്റ്റിനോട് ചെയ്യുന്ന അനീതിയാണ്‍.

വിക്കിപീഡിയ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു വിജ്ഞാനകോശത്തിലുള്ള ലിങ്കില്‍‍ വന്ന ഈ തെറ്റായ പരാമര്‍ശത്തില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു

അടി തെറ്റിയാല്‍.....


അച്ചുതാനന്ദന്‍ മൂന്നാറില്‍...

Tuesday, July 3, 2007

ഉദരനിമിത്തം...ലോട്ടറിമാഫിയക്കെതിരായ വിജിലന്‍സ് റിപ്പോറ്ട്ട് സംസ്ഥാനസര്‍ക്കാര്‍ പൂഴ്ത്തിയിട്ടില്ലെന്നും ലോട്ടറി മാഫിയക്കെതിരെ നടപടിയെടുക്കേണ്ട കേന്ദ്രസര്‍ക്കാര്‍ അതുചെയ്യാതെ അവരെ സഹായിക്കുകയാണെന്നും തോമസ് ഐസക്....

Monday, July 2, 2007

രജനീകാന്തം


എന്നും രാഷ്ട്രീയമല്ലേ..ഒരു സിനിമാ കാര്‍ട്ടൂണ്‍ ഇരിക്കട്ടെ!