Saturday, May 26, 2007

ഒരു സന്തോഷം


20-5-2007 നു വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായെന്നും അവാര്‍ഡ് ലഭിക്കുമെന്നും പലരും പറഞ്ഞു.കിട്ടി.ഒരു വായനക്കാരനില്‍ നിന്നും.
കാര്‍ട്ടൂണ്‍ കണ്ട് കൈമനം മാങ്കുഴി ഇല്ലം ജി.ഗോപാലക്രിഷ്ണന്‍ പത്രാധിപര്‍ക്കയച്ച കത്തിനൊടൊപ്പം കേരളകൌമുദിയുടെ പേരില്‍ എടുത്ത ഒരു ഡ്രാഫ്റ്റും ഉണ്ടായിരുന്നു.ഗുരുവായൂരപ്പനുള്ള ദക്ഷിണ പോലെ..........
എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ വച്ച് ആ ദക്ഷിണ കാര്‍ട്ടൂണിസ്റ്റിനു സമ്മാനിക്കപ്പെട്ടു.ഈ വിവരം ചീഫ് എഡിറ്റര്‍ നേരിട്ടു ആ മാന്യവായനക്കാരനെ കത്തിലൂടെ അറിയിക്കുകയും ചെയ്തു.
പത്രപ്രവര്‍ത്തന ജീവിതത്തിലെ ഒരു അപൂര്‍വ്വനിമിഷം................
ആ സന്തോഷം എല്ലാവരോടും പങ്കുവെക്കുന്നു.
സ്നേഹപൂര്‍വ്വം
സുജിത്

25 comments:

tk sujith said...

20-5-2007 നു വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായെന്നും അവാര്‍ഡ് ലഭിക്കുമെന്നും പലരും പറഞ്ഞു.കിട്ടി.ഒരു വായനക്കാരനില്‍ നിന്നും.
കാര്‍ട്ടൂണ്‍ കണ്ട് കൈമനം മാങ്കുഴി ഇല്ലം ജി.ഗോപാലക്രിഷ്ണന്‍ പത്രാധിപര്‍ക്കയച്ച കത്തിനൊടൊപ്പം കേരളകൌമുദിയുടെ പേരില്‍ എടുത്ത ഒരു ഡ്രാഫ്റ്റും ഉണ്ടായിരുന്നു.ഗുരുവായൂരപ്പനുള്ള ദക്ഷിണ പോലെ..........
എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ വച്ച് ആ ദക്ഷിണ കാര്‍ട്ടൂണിസ്റ്റിനു സമ്മാനിക്കപ്പെട്ടു.ഈ വിവരം ചീഫ് എഡിറ്റര്‍ നേരിട്ടു ആ മാന്യവായനക്കാരനെ കത്തിലൂടെ അറിയിക്കുകയും ചെയ്തു.
പത്രപ്രവര്‍ത്തന ജീവിതത്തിലെ ഒരു അപൂര്‍വ്വനിമിഷം................
ആ സന്തോഷം എല്ലാവരോടും പങ്കുവെക്കുന്നു.
സ്നേഹപൂര്‍വ്വം
സുജിത്

വല്യമ്മായി said...

അഭിനന്ദനങ്ങള്‍
തറവാടി,വല്യമ്മായി

മൂര്‍ത്തി said...

ആശംസകള്‍......

സു | Su said...

സന്തോഷത്തില്‍ പങ്കുചേരുന്നു. :)

KANNURAN - കണ്ണൂരാന്‍ said...

ഇതവാര്‍ഡീനേക്കാള്‍ വിലയുള്ളത്...

രാജു ഇരിങ്ങല്‍ said...

ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
സന്തോഷത്തില്‍ പങ്കുചേരുകയും ബൂലോകര്‍ക്ക് കൂടി താങ്കളെ ലഭിച്ചതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
സ്നേഹത്തോടെ
ഇരിങ്ങല്‍

അഗ്രജന്‍ said...

ഈ സന്തോഷത്തില്‍, സന്തോഷത്തോടെ പങ്ക് ചേരുന്നു... :)

എല്ലാരും ചേര്‍ന്ന് നിര്‍ബ്ബന്ധിക്കുകയാണെങ്കില്‍ അവാര്‍ഡ് തുകയിലും പങ്ക് ചേരാം :))

പടിപ്പുര said...

അഭിമാനം, ആഹ്ലാദം.
ആശംസകള്‍.

കുഴൂര്‍ വില്‍‌സണ്‍ said...

കലക്കിയെടാ...

തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെങ്കില്‍ അതു എപ്പം തീര്‍ന്നു എന്നു ചോദിച്ചാല്‍ മതി
( എത്ര കിട്ടിയെടാ)

ശരിക്കും ഇതിനു അവാര്‍ഡിനേക്കാള്‍ വിലയുണ്ടു.

tk sujith said...

തുകയില്‍ എന്തു കാര്യം വിത്സാ.....ആ വായനക്കാരന്റെ മനസ്സിന്റെ മുന്നില്‍?

ഇടിവാള്‍ said...

സുജിത്തേ, കൊട് കൈ!

കാശുണ്ടാരുന്നേല്‍ ഞാനും അയച്ച് തന്നേനേ ഒരു ഡ്രാഫ്റ്റ്.. ആ കാര്‍ട്ടൂണിനു തന്നെ! ഈയടുത്തു കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണ്‍ ആണെന്നൂ എനിക്ക് അന്നേ തോന്നി;)

ഇനി പിണറായിയും വല്ല സമ്മേളനത്തില്‍ വച്ച് ഇതേപറ്റി പരാമര്‍ശിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. (ബേബി സ്റ്റൈല്‍)

ഓടോ: തുകയും കാരമാണേ ! ;)

പൊതുവാള് said...

സന്തോഷം......

ദേവന്‍ said...

ഇതാണ് അവാര്‍ഡ്!
qw_er_ty

Sumesh Chandran said...

സുജിത്ത്‌, thats a really meaningful cartoon, it says everything about the current politics scene of Kerala... ഒരു വായനക്കരനെങ്കിലും, അതിന്റെ പൊരുളും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച തുറന്ന മനസ്സിനെ അഭിനന്ദിക്കാനുള്ള സന്മനസ്സും കാണിയ്ക്കാന്‍ മുന്നോട്ടു വന്നത്‌ തീര്‍ത്തും അഭിനന്ദനാര്‍ഹം തന്നെ.... അതൊരു ഒരുരൂപാ നാണയമാണെങ്കില്‍കൂടി, ഒരു ക്രിയേറ്റിവ്‌ ആര്‍ടിസ്റ്റിനു ഇതില്‍പരം എന്തുവേണം... keep it up, man... wish u all the best!

കുടുംബംകലക്കി said...

കൊട് കൈ!
(യുവജനോത്സവത്തിന് ഒന്നാം സ്ഥാനം കിട്ടിയ കാര്‍ട്ടുണ്‍ മുതല്‍ പതിവായി ആസ്വദിക്കുന്നു.)

Radheyan said...

നല്ല കാര്‍ട്ടൂണായിരുന്നു അത്.ഗംഭീരം.ഈ അവാര്‍ഡ് കൊള്ളാം,വായനക്കരൊക്കെ ഇങ്ങനെ പ്രതികരിച്ച് തൂടങ്ങിയാല്‍ കൊള്ളാം

ബീരാന്‍ കുട്ടി said...

അഭിനന്ദനങ്ങള്‍.

Kiranz..!! said...

ഹ..ഹ..അത് കലക്കി സുജിത്തേ..ചിരിച്ചൂപ്പാടു വന്നു..:)

കണ്ണൂസ്‌ said...

അത്‌ കലക്കി!

ഈ കാര്‍ട്ടൂണ്‍ ഇനിയും അവാര്‍ഡുകള്‍ കൊണ്ടു വരട്ടേ സുജിത്തേ.

കലേഷ്‌ കുമാര്‍ said...

ഇതൊരു തുടക്കം മാത്രം! നോക്കിക്കോ!

ഒരുപാട് സന്തോഷം !

ശാലിനി said...

അതു ശരിക്കും ഒരു നല്ല കാര്‍ട്ടൂണ്‍ ആയിരുന്നു. വായനക്കാരുടെ പ്രതികരണമല്ലേ ഏറ്റവും നല്ല അവാര്‍ഡ്.

അപ്പു said...

നല്ലത്....!!

കരീം മാഷ്‌ said...

അഭിനന്ദനങ്ങള്‍.

നിത്യന്‍ said...

കുറച്ചുദിവസമായി ഒന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല. സുജിത്തേ ഇപ്പൊഴാണ്‌ കണ്ടത്‌. അഭിവാദ്യങ്ങള്‍. കാര്‍ട്ടൂണുകള്‍ ഒന്നിനൊന്നു മെച്ചം

Dinkan-ഡിങ്കന്‍ said...

Congraaaats !!
അപ്പോള്‍ ചിലവെങ്ങിനാ :)