Thursday, December 6, 2007

ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം


നന്ദിഗ്രാമില്‍ തെറ്റുപറ്റി-ബുദ്ധദേവ് ഭട്ടാചാര്യ

9 comments:

ഹരിശ്രീ said...

കൊള്ളാം മാഷേ,

ആശംസകള്‍...

ഹരിശ്രീ said...

കൊള്ളാം മാഷേ,

ആശംസകള്‍...

simy nazareth said...

സുജിത്ത്,

IFFK ഉല്‍ഘാടന ചിത്രം, ലജ്ജയില്‍ തകര്‍ന്ന ബുദ്ധന്‍ എന്നീ വരികള്‍ ഇല്ലെങ്കിലും നന്നാവുമായിരുന്നു - ഇല്ലെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നു എന്നു തോന്നുന്നു.

കാര്‍ട്ടൂ‍ണുകളില്‍ വാക്കുകള്‍ / വാചകങ്ങള്‍ കുറയ്ക്കാമോ? വാചകങ്ങള്‍ അനുവാചകന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചോളും. ഒരുപാട് വാക്യങ്ങള്‍ വരുന്നത് വായനക്കാരന്റെ ഭാവനയെ പരിമിതപ്പെടുത്തും.

കാര്‍ട്ടൂണ്‍ മികച്ചതായി.

tk sujith said...

സിമി
പറഞ്ഞത് വാസ്തവം.ഈ കാര്‍ട്ടൂണിലേക്ക് നയിച്ച ചിന്തയായിരുന്നു IFFK ഉല്‍ഘാടന ചിത്രം, ലജ്ജയില്‍ തകര്‍ന്ന ബുദ്ധന്‍ എന്നിവ രണ്ടും. നന്ദിഗ്രാമില്‍ തെറ്റുപറ്റിയെന്ന ബുദ്ധന്റെ ജ്ഞാനോദയം വായിച്ചപ്പോള്‍ നേരത്തേ മനസ്സിലുണ്ടായിരുന്ന ഈ ഇമേജുകള്‍ പൊടുന്നനെ മനസ്സിലെത്തുകയായിരുന്നു.കാര്‍ട്ടൂണ്‍ ഈ രീതിയില്‍ വികസിച്ചത് പിന്നീടാണ്.പക്ഷേ ആദ്യം മനസ്സിലുണ്ടായിരുന്ന ഇമേജുകളില്‍ നിന്ന് പുറത്തുചാടാന്‍ എനിക്കായില്ല.അതുകൊണ്ട് അതും എഴുതി.നാളെ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങുകയുമാണല്ലോ.ഉദ്ഘാടനചിത്രത്തിന്റെ വാര്‍ത്തക്കൊപ്പം ഈ കാര്‍ട്ടൂണും ശ്രദ്ധിക്കപ്പെടുമെന്നു തോന്നി.
ഈ പശ്ചാത്തലമില്ലെങ്കിലും കാര്‍ട്ടൂണ്‍ സ്വതന്ത്രമായി നിലനില്‍ക്കും എന്ന് സിമി എഴുതിയപ്പോള്‍ മനസ്സിലായി.അനാവശ്യമായ വാ‍ചകങ്ങള്‍ കുറക്കാന്‍ ഇതിനുമുമ്പും പലരും പറഞ്ഞിട്ടുണ്ട്.ബ്ലോഗില്‍ത്തന്നെയുള്ള സെബിന്‍,പദ്മനാഭന്‍ നമ്പൂതിരി എന്നിവരടക്കം.ശ്രദ്ധിക്കാം എന്നു ഞാന്‍ വാക്കും കൊടുത്തിരുന്നു.പക്ഷേ വരക്കാനിരിക്കുമ്പോള്‍ എനിക്കു പിന്നെയും അബദ്ധം പറ്റും.ആശയം കിട്ടിയാല്‍ എത്രയും വേഗം വരച്ചുതീര്‍ക്കുകയാണു പതിവ്.അങ്ങനെ വേണ്ട.പത്തുമിനിറ്റുകൊണ്ടു വരക്കുന്നതു പത്തുമണിക്കൂറെടുത്ത് വരച്ചാലും വേണ്ടില്ല.ഈ കുറവുകള്‍ തീര്‍ക്കുക തന്നെ വേണം എന്നാണ് നമ്പൂതിരി പറഞ്ഞത്.സെബിന്‍ അതില്‍ക്കൂടുതലും പറയാറുണ്ട്.

പക്ഷേ ചങ്കരന്‍ ഇപ്പോഴും തെങ്ങേല്.....

സിമീ,മടിക്കേണ്ട. എന്നെ നിര്‍ത്താതെ തല്ലിക്കോളൂ..എന്നെങ്കിലും ഞാന്‍ നന്നാകും!

Saha said...
This comment has been removed by the author.
absolute_void(); said...

എന്റമ്മോ... സുജിത്തിന്റെ വരികളില്‍ എനിക്ക് ക്രെഡിറ്റോ? ജീവിതം ധന്യമായി. ഞാന്‍ പറഞ്ഞ പൊട്ടത്തരങ്ങള്‍ ഇത്രയ്ക്ക് വലുതായി കാണണോ? സുജിത്ത് പറയുമ്പോലെ ബുജികള്‍ക്ക് വേണ്ടിയല്ലല്ലോ കാര്‍ട്ടൂണ്‍. രണ്ടുകാര്യങ്ങള്‍ കൂട്ടിവായിക്കാനറിയാത്ത, ശരാശരിയിലും താഴെ നിലവാരമുള്ള ആള്‍ക്കാര്‍ക്ക് വേണ്ടിക്കൂടിയല്ലേ? എങ്കിലും ആ വാക്കുകളില്‍ എന്നോടുള്ള സ്നേഹം സൂക്ഷിക്കുന്നു എന്നറിഞ്ഞതില്‍ വല്ലാത്ത സന്തോഷം. നന്ദി.

Saha said...

സുജിത്!
കൊള്ളാം...
കേരളത്തില്‍ 25 വര്‍ഷം കഴിഞ്ഞുമാത്രം സംഭവിക്കുന്ന തിരുത്തല്‍, ബംഗാളില്‍ 25 ദിവസത്തില്‍ സംഭവിക്കുന്നുവെന്ന ഒരു രജതരേഖയും ഈ സംഭവത്തിലുണ്ട്! ;)
പിന്നെ, വാചകങ്ങള്‍, കാര്‍ട്ടൂണില്‍ അധികം വേണ്ട എന്നത് ശരിതന്നെ; പക്ഷെ, ഇതിന്റെയെല്ലാം പശ്ചാത്തലം അടിക്കുറിപ്പുകളായും മറ്റും കൊടുക്കുന്നത്, നന്നായിരിക്കും. സിമി പറഞ്ഞതുപോലെ അത് ആസ്വാദനത്തെ ബാധിക്കുമെങ്കില്‍, ആര്‍ക്കൈവുകളില്‍ പിന്നീട് ഇത് ഉള്‍പ്പെടുത്തിയാലും മതി. അല്ലെങ്കില്‍, കുറെക്കാലം പിന്നിടുമ്പോള്‍ പലതിന്റെയും നാനാര്‍ത്ഥങ്ങള്‍ ജനത്തിന് പൂര്‍ണമായും മനസ്സിലാകാതെ വരാം.
(അഞ്ചുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, വാഴുന്നോരു വീഴുന്നതിന്റെയും വീഴുന്നോരു വാഴുന്നതിന്റെയും ഗുട്ടന്‍സും ‍ജനത്തിന്റെ ഈ മറവിതന്നെയല്ലേ ?!)

tk sujith said...

സെബിന്‍,കൌമുദിയില്‍ ക്രിയാത്മകമായി എന്നെ വിമര്‍ശിക്കാറുള്ള കുറച്ചുപേരില്‍ ഒരാളായിരുന്നു നീ.പലപ്പോഴും ഓരോ മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഞാന്‍ ഒഴിയുമെങ്കിലും.

സാഹ,നല്ല നിര്‍ദ്ദേശം.ഇപ്പോള്‍ ബ്ലോഗിലുള്ളതുകൊണ്ട് കാര്‍ട്ടൂണുകള്‍ കൃത്യമായി ആര്‍ക്കൈവ് ചെയ്യാനും സാധിക്കുന്നുണ്ട്.ഇക്കാര്യം ഞാന്‍ ചെയ്തോളാം.

Kaithamullu said...

ഇഷ്ടായി, സുജിത്തേ...