Saturday, May 19, 2007

cartoonist@work


തലവര വരക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ സുഭാഷ് കുമാരപുരം പകര്‍ത്തിയത്..............

9 comments:

tk sujith said...

തലവര വരക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ സുഭാഷ് കുമാരപുരം പകര്‍ത്തിയത്..............

സജിത്ത്|Sajith VK said...

ഇതിന്റെ കൂടെ, ഇതേ കാര്‍ട്ടൂണിന്റെ ആദ്യം ചുരുട്ടികൂട്ടി എറിഞ്ഞ വരകളുണ്ടാകുമല്ലോ, പെര്‍ഫക്ഷന്‍ എത്തുന്നതിനുമുന്‍പുള്ളത്. അവയും ഇട്ടാല്‍ ഒരു കാര്‍ട്ടൂണ്‍ എങ്ങനെ ജനിക്കുന്നു എന്ന് മനസ്സിലാക്കാമായിരുന്നു...
അതോ ഒറ്റവരയില്‍ തന്നെ ശരിയാകാറുണ്ടോ?
ഇതൊക്കെ കമ്പ്യൂട്ടറില്കാക്കാത്തതെന്താ?

tk sujith said...

പ്രിയ സജിത്ത്
കാര്‍ട്ടൂണ്‍ മനസ്സില്‍ സമ്പൂര്‍ണ്ണമായി രൂപപ്പെട്ടതിനു ശേഷമേ കടലാസിലേക്കു പക്ര്ത്താറുള്ളൂ...കഥാപാത്രങ്ങളും അവരുടെ പൊസിഷനും ഡയലോഗും അടക്കം ഇതിന്റെ റഫ് വ്ര്ക്ക് മുഴുവന്‍ മനസ്സിലാണ്‍ ചെയ്യുന്നതു.അതിനാല് ചുരുട്ടിക്കൂട്ടി എറിയുന്ന വരകള്‍ ഇല്ലെന്നു പറയാം..മുഴുവന്‍ വരച്ചതിനു ശേഷം നന്നായില്ല എന്നു തോന്നി ഉപേക്ഷിച്ച കാര്‍ട്ടൂണുകളുണ്ട്.ഒരുപാട്.ഇങ്ക് ചെയ്യുന്നതിനു മുമ്പ് പെന്‍സില്‍ സ്കെച്ച് ഇടാറുണ്ട്.വര കമ്പ്യൂട്ടറിലാക്കാനുള്ള സാങ്കേതികജ്ഞാനം എനിക്ക് കുറവാണ്.ഒരു ആശയം പൂര്‍ണ്ണമായി രൂപപ്പെട്ടാല്‍ വര എളുപ്പമാണ്‍.ഏറിയാല്‍ 10 മിനുറ്റേ എടുക്കൂ....കമ്പ്യൂട്ടറില്‍ എനിക്കു ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ വേണ്ടിവരും!
ഇതാണ്‍ എന്റെ രീതി.എല്ലാ കാര്‍ട്ടൂണിസ്റ്റുകളും ഇങ്ങനെയാണോ ചെയ്യുന്നതു എന്നറിയില്ല.

tk sujith said...

ചില അവസരങ്ങളില്‍ മാത്രം കാര്‍റ്റൂണിന്റെ പെന്‍സില്‍ സ്കെച്ച് ചുമ്മാ വരക്കാറുണ്ട്.അതു ബ്ലോഗില്‍ ഇടേണ്ടതുണ്ടോ?

Kaithamullu said...

downside up n now upside down!

sandoz said...

ഇവിടെ....അറ്റത്ത്‌ ചിരിമധുരം തൊട്ടുപുരട്ടി ഒരമ്പ്‌ തയ്യാറാകുന്നു.....

evuraan said...

ഒരു കാര്‍ട്ടൂണിന്റെ പണിപ്പുര കാണാന് സാധിച്ചതില്‍ സന്തോഷമുണ്ട്.

കമ്പ്യൂട്ടറിലല്ല, കൈകൊണ്ടാണു് വരയ്ക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം വര്‍ദ്ധിച്ചതേയുള്ളൂ.

ആശംസകള്‍..!

myexperimentsandme said...

ഏവൂരാന്റെ സെയിം ഫീലിംഗ്‌സ് എനിക്കും. കൈകൊണ്ടുള്ള എഴുത്ത് തന്നെ പോസ്റ്റോഫീസില്‍ സ്പീഡ് പോസ്റ്റ് ഫോം പൂരിപ്പിച്ച് കൊടുക്കുമ്പോഴും (അതും പലയിടത്തും ഇല്ലാതായി എന്ന് തോന്നുന്നു) പിന്നെ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഫോം പൂരിപ്പിക്കുമ്പോഴുമൊക്കെയായി. വിമാനത്തില്‍ കയറുന്നില്ലെങ്കില്‍ അതും നില്‍‌ക്കും :(

സുജിത്തേ ഓഫിന് മാഫ്.

Kalesh Kumar said...

പണിപ്പുര കണ്ടതില്‍ സന്തോഷം!
സുഭാഷ് കുമാരപുരത്തിന്‌ നന്ദി!