Saturday, January 3, 2009

2008ലെ ശ്രദ്ധേയമായ കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാം

കഴിഞ്ഞ വര്‍ഷം ഈ ബ്ലോഗില്‍ നല്‍കിയ കാര്‍ട്ടൂണുകളില്‍ ചിലത് താഴെ നല്‍കുന്നു.ഇവയില്‍ ഏറ്റവും ശ്രദ്ധേയമെന്നു തോന്നുന്ന കാര്‍ട്ടൂണ്‍ ഏതാണ്?തിരഞ്ഞെടുക്കുമല്ലോ.
20 comments:

tk sujith said...

കഴിഞ്ഞ വര്‍ഷം ഈ ബ്ലോഗില്‍ നല്‍കിയ കാര്‍ട്ടൂണുകളില്‍ ചിലത് താഴെ നല്‍കുന്നു.ഇവയില്‍ ഏറ്റവും ശ്രദ്ധേയമെന്നു തോന്നുന്ന കാര്‍ട്ടൂണ്‍ ഏതാണ്?തിരഞ്ഞെടുക്കുമല്ലോ.

paarppidam said...

പ്രിയ സുജിത്തേ ഇങ്ഗനെ ഒരു ചോദ്യം ചോദിച്ച് എന്നെപ്പോലുള്ളവരെ ധരമ്മസങ്കടത്തിൽ ആക്കരുത്....പ്ലീസ്..
കരുണാകരൻ&മന്മോഹൻ സീരീസിനൂ തന്നെ എന്റെ മാർക്ക്.അതിൽ ഏതെന്ന് ചോദിക്കരുത്.

പ്രിയ said...

പുതുമയുള്ള വിഷയത്തിന്റെ കാര്യത്തില്‍ നവംബര്‍ ഒന്ന് എന്റെ സെലക്ഷന്‍. ഒത്തിരി ചിരിപ്പിച്ച കാര്‍ട്ടൂണ്‍.

ഇതില്‍ ഒത്തിരി എണ്ണം അതിനൊപ്പം ചിരി തന്നതാണ് :) അതിനാല്‍ sms എല്ലാത്തിനും അയച്ചാലോ?

Babu Kalyanam | ബാബു കല്യാണം said...

orachante ormakkurippukal :-)

Anonymous said...

ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത്: രണ്ട്, മൂന്ന്, നാല്, എട്ട്, പന്ത്രണ്ട്. :-)

ഗുപ്തന്‍ said...

ഏറ്റവും ചിരിപ്പിച്ചത് ആ ഒടക്കന്‍ വീരഗാഥയാണ്:. (എനിക്ക് സുധേട്ടനെ ജീവനാ :)) അതോണ്ടാവും )

പക്ഷെ കാലത്തിനപ്പുറം പോകുന്ന അര്‍ത്ഥമുണ്ടാകുന്നത് കുചേലവൃത്തത്തിന്നാവും എന്ന് തോന്നുന്നു. കച്ചവടത്തിന്റെ ശേഷം കുചേലന്റെ കഥതന്നെ ആവും എന്ന് ആരും മോഹിച്ചുപോകരുതെന്ന് മാത്രം .

Kiranz..!! said...

എലിമിനേഷൻ റൗണ്ടിലെ മുരൂന്റെ നാണം,ആ കോച്ചിപ്പിടി..ഹൗ..തകർത്തപ്പാ,തകർത്തു..!

യഥാക്രമം സുധാകരന്റെയും വെളിയത്തിന്റെ ക്ലാസ്സെടുപ്പ് എന്നിവയും തകർത്തു..!

ശിവ said...

എലിമിനേഷന്‍ റൌണ്ട് കൂടുതല്‍ നന്നായി....

വെള്ളെഴുത്ത് said...

3, 4,8,10 കള്‍ക്ക് എന്റെ വക സമ്മാനം !നാലാം വയസ്സിലെ നട്ടപ്രാന്ത് ഭാഷാപ്രയോഗം കൊണ്ട്, എനിക്കു പറയാനാവാതെപോയ.. നാടകീയതകൊണ്ട്, നിങ്ങളെന്തിനാണ് എന്റെ മകനെ....ഒരോര്‍മ്മപ്പെടുത്തലുകൊണ്ട്, എലിമിനേഷന്‍ റൌണ്ട്.. കാലികത കൊണ്ട്...
ഓ.. തെരെഞ്ഞെടുക്കാന്‍ പറ്റില്ല സുജിത്തേ, എല്ലാത്തിനും സമ്മാനം !!!

തോന്ന്യാസി said...

എന്റെ വോട്ട് കുചേലവൃത്തത്തിന്.......

മത്സരിക്കുന്നവര്‍ക്കൊക്കെ എ ഗ്രേഡ് കൊടുക്കാം പക്ഷേ ഒന്നാം സമ്മാനം കൊടുക്കാമോ?

MMP said...

ഇപ്പോള്‍ സ്ഥാനമില്ല. ഗ്രേഡ് മാത്രം. 1,2,8,12 എ ഗ്രേഡ്

tk sujith said...

അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി.നൂറിലധികം കാര്‍ട്ടൂണുകള്‍ കഴിഞ്ഞ കൊല്ലം വരച്ചു.വര്‍ഷാവസാനം എല്ലാ കാര്‍ട്ടൂണുകളിലൂടെയും കടന്നുപോയപ്പോള്‍ നല്ലതായി തോന്നിയത് നാലോ അഞ്ചോ മാത്രം.കുചേലവൃത്തം,ഗാന്ധി അപ്പൂപ്പന്‍,ഡാവിഞ്ചി-രവിവര്‍മ്മ എന്നിവയാണ് ഞാന്‍ തിരഞ്ഞെടുത്തത്(ഗുപ്തന്‍ പറഞ്ഞതുപോലെ കാലം പല കാര്‍ട്ടൂണുകളുടേയും കാലന്‍ ആണല്ലോ.)
നമ്മള്‍ ഓമനിച്ചു വരക്കുന്ന കാര്‍ട്ടൂണുകള്‍ എല്ലാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാകണമെന്നില്ല എന്നറിയാം.എല്ലാ വിഭാഗം വായനക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന കാര്‍ട്ടൂണുകള്‍ വരക്കാനാണ് ആഗ്രഹം.പുതിയ വര്‍ഷത്തില്‍ അതിനുള്ള ശ്രമം തുടരും.
എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
സുജിത്.

Siju | സിജു said...

എത്ര ശ്രമിച്ചിട്ടും ഒരെണ്ണം മാത്രമായി അങ്ങ് കിട്ടുന്നില്ല..

എം.എസ്.പ്രകാശ് said...

കെട്ടിപ്പിടിച്ചുകൊണ്ട് ബുഷ് മന്മോഹന്റെ പോക്കറ്റടിക്കുന്ന കാര്‍ട്ടൂണ്‍ ഇക്കൂട്ടത്തില്‍ കണ്ടില്ല. അതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.ഇക്കൂട്ടത്തില്‍ എന്റെ വോട്ട് കുചേലവൃത്തത്തിന്.

പാലക്കുഴി said...

എല്ലാം അടിപോളി..

suraj::സൂരജ് said...

I would prefer the first on the list (Ravi Varma versus Da Vinci):)))

Thommy said...

Sujith : Each and everyone are in a class of its own....Let 2009 make you even more creative...Thommy

tk sujith said...

ബുഷ് കെട്ടിപ്പിടിക്കുന്ന കാര്‍ട്ടൂണിനു തലേദിവസം ലോകത്തെ സകല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട ആ ഫൊട്ടോയുടെ റഫറന്‍സ് കൂടി ഉണ്ടെങ്കിലേ ഒരു പഞ്ച് ഉള്ളൂ എന്നു തോന്നി.അതാണ് അത് ഒഴിവാക്കിയത്.കാണാത്തവര്‍ക്കായി ആ കാര്‍ട്ടൂണ്‍ ഇവിടെ

ശ്രീധരന്‍.ടി.പി said...

തൃശൂര്‍ പൂരത്തിന് പോയതുപോലെ ... കൊമ്പന്‍മാര്‍ നിരന്നു നില്ക്കുന്നു, ഒരു കൊമ്പനെ തെരെഞ്ഞെടുക്കുന്നില്ല . കുഴക്കല്ലേ സുജിത്തേ... വെടിക്കെട്ടുകള്‍ക്കായി കാത്തിരിക്കുന്നു . പുതുവത്സരാസംസകളോടെ ...

ശ്രീ | sree said...

എല്ലാം ഒന്നിനൊന്നു മെച്ചം
എങ്കിലും കൂടുതല്‍ ഇഷ്ടമായത്,
4 - "നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ ..."
7 - കുചേലവൃത്തം

പുതു വര്‍ഷത്തിലും തുടരുക.. എല്ലാ ഭാവുകങ്ങളും