Sunday, January 18, 2009
കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കണ്ണുകളെന്തിനുവേറെ?
കുനിഞ്ഞ ശിരസ്സുമായി ബുഷ് വരികയാണ്.ഒറ്റയ്ക്കല്ല.താങ്ങാന്‍ രണ്ടു തടിമാടന്മാര്.ജനലിലൂടെ ഈ കാഴ്ചകണ്ട് പുഞ്ചിരിതൂകി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ.
ബുഷ് വിടവാങ്ങിയതിനു പിറ്റേന്ന് മാതൃഭൂമി പത്രത്തിന്റെ അവസാനപേജിലാണ് അര്‍ത്ഥഗര്‍ഭമായ ഈ ചിത്രം കണ്ടത്.
നെതര്‍ലന്‍ഡ്സിലെ മദാം തുസ്സാഡ്സ് മെഴുകുമ്യൂസിയത്തിലേക്കാണ് ബുഷിന്റെ വരവ്.ഒബാമ നേരത്തേതന്നെ അവിടെ സ്ഥാനം പിടിച്ചിരുന്നു.
പറഞ്ഞുവരുന്നത് മെഴുകുപ്രതിമകളെക്കുറിച്ചല്ല.ഈ കാഴ്ച പകര്‍ത്തിയ രണ്ടു ക്യാമറക്കണ്ണുകളെക്കുറിച്ചാണ്.ഒരാളെ ചിത്രത്തില്‍ തന്നെ കാണാം.ബുഷ് പടിയിറങ്ങിയ ദിവസം രണ്ടുപേര്‍ ബുഷിന്റെ പ്രതിമ താങ്ങിക്കൊണ്ടുപോകുന്ന ദൃശ്യത്തില്‍ അയാള്‍ തൃപ്തനായതുപോലെ.സുതാര്യമായ ജനലിനപ്പുറത്തെ ഒബാമപ്പുഞ്ചിരി അയാള്‍ “മിസ്സ്” ചെയ്തില്ലേ?ബുഷിന്റെ പിന്‍ഭാഗവും ഏറിവന്നാല്‍ ജനാലച്ചില്ലിലൂടെയുള്ള ഒബാമയുടെ ഔട്ട്ലൈനും മാത്രമല്ലേ അയാള്‍ക്ക് കിട്ടിയിട്ടുണ്ടാകുക?
എന്നാല്‍ നാം കാണുന്ന ഈ ഫ്രെയിം ക്യാമറക്കണ്ണിലൂടെ ആദ്യം കണ്ട മിടുക്കനായ ഫോട്ടോഗ്രാഫറോ?ഒറ്റ ക്യാമറക്കണ്ചിമ്മലിലൂടെ അയാള്‍ കുറിച്ചിട്ടത് അമേരിക്കയുടെ ചരിത്രത്തിലെ നിര്‍ണ്ണായകനിമിഷം തന്നെയല്ലേ?മെഴുകുപോലെ ഒരുകിയൊലിക്കാത്ത ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ബുഷിന്റെ കുനിഞ്ഞശിരസ്സിലും ഒബാമയുടെ പുഞ്ചിരിയിലും ഒളിഞ്ഞിരിപ്പില്ലേ?
ഈ നിമിഷം മിസ്സ് ചെയ്ത “കൊജ്ഞാണനെക്കൂടി” ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാനായി അയാള്‍ക്ക്.
“കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്ജ്വലിക്കു-
മുള്ക്കണ്ണുവേണം അണയാത്ത കണ്ണ്”
എന്ന് കടമ്മനിട്ട പറഞ്ഞത് പത്രഫോട്ടോഗ്രാഫര്മാരോടാണോ?
കാര്‍ട്ടൂണിസ്റ്റുകള്‍ക്കും വേണം വേറിട്ട കണ്ണുകള്‍ എന്നു തെളിയിക്കാനായി ഇതേ ദിവസം ഇ-മെയില്‍ ഫോര്‍വാഡ് ആയി ഒരു ഉഗ്രന്‍ കാര്‍ട്ടൂണ്‍ കൂടി കിട്ടി.
ഇതിലപ്പുറം എന്തു പറയാന്‍?
Subscribe to:
Post Comments (Atom)
7 comments:
പറഞ്ഞുവരുന്നത് മെഴുകുപ്രതിമകളെക്കുറിച്ചല്ല.ഈ കാഴ്ച പകര്‍ത്തിയ രണ്ടു ക്യാമറക്കണ്ണുകളെക്കുറിച്ചാണ്.ഒരാളെ ചിത്രത്തില്‍ തന്നെ കാണാം.ബുഷ് പടിയിറങ്ങിയ ദിവസം രണ്ടുപേര്‍ ബുഷിന്റെ പ്രതിമ താങ്ങിക്കൊണ്ടുപോകുന്ന ദൃശ്യത്തില്‍ അയാള്‍ തൃപ്തനായതുപോലെ.സുതാര്യമായ ജനലിനപ്പുറത്തെ ഒബാമപ്പുഞ്ചിരി അയാള്‍ “മിസ്സ്” ചെയ്തില്ലേ?ബുഷിന്റെ പിന്‍ഭാഗവും ഏറിവന്നാല്‍ ജനാലച്ചില്ലിലൂടെയുള്ള ഒബാമയുടെ ഔട്ട്ലൈനും മാത്രമല്ലേ അയാള്‍ക്ക് കിട്ടിയിട്ടുണ്ടാകുക?
superb...Bu"shoe" enna peru polum kidilam... :-)
ഈ നിമിഷം മിസ്സ് ചെയ്ത “കൊജ്ഞാണനെക്കൂടി” ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാനായി അയാള്‍ക്ക്.
ആ നിമിഷം മിസ് ചെയ്ത കൊഞ്ഞാണന് എടുത്ത ചിത്രം ഇവിടെ കാണാം. ആരാ മിടുക്കന് എന്ന് നോക്കൂ :-)
ഓടോ:
ഇക്കഴിഞ്ഞ ക്രിസ്മസിന് ഞാന്‍ ഇവിടെ പോയിരുന്നു. ഏറ്റവും ഇടി ഗാന്ധിയുടെ കൂടെ നിന്നു ഫോട്ടോ എടുക്കാനാണ്. :-)
കുതിരവട്ടാ ഞാന്‍ സുല്ലിട്ടു.:)ഈ പടത്തില്‍ ബുഷമ്മാവന്റെ കാലു നിലം തൊട്ടിട്ടുപോലുമില്ല!
കുറച്ചു കൂടി നര്‍മ്മം തോന്നുക കുതിരവട്ടന്‍ ഇട്ട ചിത്രത്തിനാണ്. ഒബാമ ആള്‍ക്കാരെക്കൊണ്ട് എടുത്തു പുറത്തേക്കുമാറ്റുന്ന ഒരു ഫീല്‍ ചിത്രത്തിനുണ്ട്.
ഇത്തരം ഫോട്ടോകള്‍ പലപ്പോഴും സംഭവിച്ചു പോവുന്നതാണ്. ഇതെടുത്ത ഫോട്ടോഗ്രാഫര്‍ ഇതുവഴി ബുഷിന്റെ പ്രതിമ കൊണ്ടുപോവുമെന്നറിഞ്ഞ്, ഇത്തരമൊരു ഫ്രയിം മനസില്‍ കണ്ട് മുന്‍കൂട്ടി വന്ന് നില്‍ക്കുന്നതൊന്നുമല്ലല്ലോ!!! ആ സാഹചര്യത്തില്‍ ആകസ്മികമായി അദ്ദേഹം അവിടെയെത്തി, ജനാലക്കപ്പുറത്തെ ആള്‍ക്ക് അതിനു കഴിഞ്ഞില്ല... അത്രയുമേയുള്ളൂ. ഇതേ പൊസിഷനില്‍ മറ്റൊരു ഫോട്ടൊഗ്രാഫറുണ്ടാവുകയും, അയാള്‍ക്ക് ഈ ചിത്രം പകര്‍ത്തുവാന്‍ കഴിയാതെയിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, അയാളെ ‘കൊജ്ഞാണന്‍’ എന്നു വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ട്! :-)
--
ഹരി പറഞ്ഞതുപോലെ കു വട്ടന്റെ പടം കൂടുതല്‍ കേമം, അപ്പോള്‍ ആരായിരിക്കും കൊജ്ഞാണന്‍, എന്നാല്‍ ഈ പടം സുജിത് ചൂണ്ടിക്കാണിക്കുന്ന ആ ഫോട്ടൊഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞതാവാന് വഴിയില്ല, സുജിത് ഭായി ചൂണ്ടിക്കാണിച്ചതുപോലെ പുറകു വശത്തെ കാഴ്ചയായിരിക്കും, നമുക്ക് പറയാന്‍ പറ്റില്ലല്ലൊ അവിടെ ആകെ രണ്ടു ക്യാമറമാന്മാര് മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന്.
പക്ഷെ മിടുക്കന് ആ ഷൂവിന്റെ ചിത്രം വരച്ചവന് തന്നെ..
നന്നായിരിക്കുന്നു.ഈ വിവരം ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി..വാക്കുകളേക്കാൾ വാചാലം വരകളും ചിത്രങ്ങളും തന്നെ.
Post a Comment