Saturday, January 31, 2009

ചെന്നിത്തലവര-കാര്‍ട്ടൂണ്‍

7 comments:

Siju | സിജു said...

:-)

ശ്രദ്ധേയന്‍ | shradheyan said...

mmm.... :))

Rafeek Wadakanchery said...

വള്ളിട്രൌസര്‍ ഇട്ട് ഈ "യുവാക്കളെല്ലാം " ടി.എം സിദ്ദീഖിന്റെ ഉറക്കം കെടുത്തും .....

കൃഷ്‌ണ.തൃഷ്‌ണ said...

വളരെ വളരെ രസകരം.
ഈ ക്യാപ്‌ഷന്‍ ഒക്കെ ഇത്ര പെട്ടെന്നെങ്ങനെയാ മാഷേ ഓര്‍മ്മ വരുന്നേ......

tk sujith said...

കൃഷ്ണ.തൃഷ്ണ,
ഓര്‍മ്മകളുടെ ഒരു ഫയല്‍ എല്ലാവരും സൂക്ഷിക്കാറുണ്ടല്ലോ.ഏതു വാര്‍ത്തകളേയും വായനക്കാരുടെ മനസ്സിലുള്ള ഈ റിസോഴ്സ് ഫയലിലെ സുപരിചിതമായ ഏതെങ്കിലും ഇനവുമായി ബന്ധപ്പെടുത്തുകയാണ് കാര്‍ട്ടൂണിലെ ഒരു രീതി.
ആ ഫയലില്‍ പലതുമുണ്ടാകാം.സിനിമാപ്പേര്,ഒരിക്കലും മറക്കാത്ത ഡയലോഗുകള്‍,പരസ്യവാചകങ്ങള്‍,കുട്ടിക്കാലത്ത് കേട്ട കഥകള്‍,പാട്ടുകള്‍,കവിതകള്‍,പുരാണം,പഴഞ്ചൊല്ല് എന്നിങ്ങനെ എന്തുമാകാം.പുതിയ ഒരു രാഷ്ട്രീയ സന്ദര്‍ഭത്തെ ഈ കണ്ണികളില്‍ ഏതെങ്കിലും ഒന്നുമായി ഇണക്കിച്ചേര്‍ക്കുമ്പോള്‍ കാര്‍ട്ടൂണിലൂടെയുള്ള സംവേദനം കൂടുതല്‍ എളുപ്പമാകുന്നു.പൊരുത്തമില്ലായ്മയിലെ പൊരുത്തം കണ്ടെത്തി ആ കൌതുകം വായനക്കാരോട് പങ്കിടുകയാണ് കാര്‍ട്ടൂണിസ്റ്റുകള്‍ ചെയ്യുന്നത്. സത്യത്തില്‍ കാര്‍ട്ടൂണിസ്റ്റിന്റെ കാന്‍‌വാസിലല്ല,വായനക്കാരന്റെ മനസ്സിലാണ് കാര്‍ട്ടൂണ്‍ സംഭവിക്കുന്നത്.

സന്ദര്‍ഭോചിതമായി കടന്നുവരുന്ന ഓര്‍മ്മകളാണ് ഒരു കാര്‍ട്ടൂണിസ്റ്റിന്റെ വിജയം എന്ന്‍ ആര്‍.കെ.ലക്ഷ്‌മണ്‍ ആത്മകഥയില്‍ പറയുന്നുണ്ട്.

എല്ലാ സംഭവങ്ങളേയും ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ ഇത്തിരി നര്‍മഭാവനയോടെ നോക്കിക്കാണാനാണ് കാര്‍ട്ടൂണിസ്‌റ്റുകള്‍ ശ്രമിക്കുന്നത്.

ഞാനും അതിനായി ശ്രമിക്കുന്നു. :)

കൃഷ്‌ണ.തൃഷ്‌ണ said...

സുജിത്ത്,

മറുപടിക്കു നന്ദി.

ഉറച്ച ബാല്യമുള്ളവര്‍ക്കേ നല്ല കാര്‍ട്ടൂണിസ്റ്റാകാന്‍ കഴിയൂ എന്ന്‌ എവിടെയോ വായിച്ചതോര്‍ക്കുന്നു. ഇത്തരം ചൊല്ലുകളും കൊച്ചു കൊച്ചു കാര്യങ്ങളും ഒരേ സമയം എല്ലാവരും ഒന്നേപോലെ ഉള്‍ക്കൊള്ളുമ്പോളാണ്‌ നമ്മളെല്ലാം ഒരേ ചരടില്‍ കോര്‍ത്തവരാണെന്ന ഒരുറച്ച വിശ്വാസം തരുന്നത്.

ഒരു സംസ്കാരത്തിന്റെ ഹൃദയം നിറയെ സുജിത്തിന്റെ ഇത്തരം കോറിയിടലുകള്‍ ഒരുമയുടെ ഓര്‍മ്മകള്‍ കോരിയിടുന്നുണ്ട്.
നന്ദി. ഈ വരയോടുള്ള ആരാധനയോടെ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

:)
നന്നായി രസിച്ചു.