Tuesday, March 6, 2007

എ.ഡി.ബി. സൌഗന്ധികം

44 comments:

tk sujith said...

എ.ഡി.ബി. സൌഗന്ധികം.... ഒരു തുള്ളല്‍...

Unknown said...

സുജിത്തെ,
ഇവിടൊരു തേങ്ങ ഠേ...

ആ വാലു കൊണ്ടുള്ള സ്വാഗതം എനിക്കിക്ഷ പിടിച്ചൂട്ടോ

tk sujith said...

തേങ്ങയടി നന്നായി പൊതുവാളേ...ആരെയും ഈ വഴിക്കു കാണാനില്ലല്ലൊ....മടുത്തൊ?

Sathees Makkoth | Asha Revamma said...

അങ്ങനെ കരുതരുത് സുജിത്ത്,
നന്നായിരിക്കുന്നു.
കമന്റ് കാണാത്തതുകൊണ്ട് ആരും ഇതുവഴി വരുന്നില്ല എന്ന് കരുതരുത്.

സജിത്ത്|Sajith VK said...

ഹൌ! കിടിലും!!!

മിടുക്കന്‍ said...

രാവിലത്തെ, ചായ കുടീം കഴിഞ്ഞ് എന്നും ഈ വഴി വരുന്നുണ്ട്...
ആരും വരുന്നില്ലെന്നും പറഞ്ഞ് നിര്‍ത്തി കളയല്ല് കേട്ടൊ..
വീട്ടില്‍ വന്ന് തല്ലും...
:)

krish | കൃഷ് said...

ഇതു കൊള്ളാമല്ലോ.

tk sujith said...

ഹഹഹ...നല്ലതായാലും ചീത്തയായാലും പറ്റുബുക്കില്‍ ഒരു കുറിപ്പെഴുതി വക്കെന്നേ....ആര്‍ക്കും നഷ്ടമില്ലല്ലൊ...

sandoz said...

സുജിത്തേ....എന്താ ഈ ചോദിക്കണേ....ഞങ്ങള്‍ക്കു കാര്‍ട്ടൂണ്‍ മടുക്കാനോ...അതും ഇതുപോലുള്ള നല്ല കിടിലന്‍ വിറ്റുകള്‍.
പിന്നേ...കഴിഞ്ഞ ദിവസം ഞങ്ങള്‍ എല്ലാം കൂടി യാഹൂനെ കൊല്ലാന്‍ പോയേക്കുവാരുന്നു....അതാ ഇവിടെ വന്ന് ഒന്ന് ഒപ്പിട്ട്‌ വേഗം പോയത്‌.
യാഹൂന്റെ സഞ്ചയനം വിളിക്കാം കേട്ടോ.......നമുക്ക്‌ ആഘോഷമാക്കണം......

tk sujith said...

എന്റെ വക ഒരു റീത്തും ഇരിക്കട്ടെ...

സുല്‍ |Sul said...

പറ്റുബുക് എണ്ട്രി 6.3.2007

സുല്‍ വന്നു പോയി, ഒപ്പിട്ടില്ല. :)

സുജിത് ഇപ്പൊ ഒരു ബ്ലോഗറായി. ഹെഹെ

-സുല്‍

Anonymous said...

ഇതും നന്നായി.

അതുല്യ said...

സുഹ്രത്തേ,
വിഷയങ്ങളേ നിങ്ങളു തന്നെ കമന്റടിച്ച്‌ കാര്‍ട്ടുണാക്കുമ്പോ, പിന്നേം അതില്‍ കിടന്ന് ഉരുളാന്‍ ഇടം വേണ്ടേ? മുളക്‌ പൊടി പിന്നേം മുളകാക്കാന്‍ പാടല്ലേ? അതൊണ്ടാ കണ്ട്‌ സന്തോഷിച്ച്‌ പോണത്‌. ഞാന്‍, (പിന്നേയ്‌, വല്യ ആളല്ലേ..) എന്നും വായിയ്കുന്നുണ്ട്‌, ഇതും വേണുന്റേയും ഒക്കെ ക്ലിപ്പിങ്ങുകള്‍ പി.ഡി.എഫ്‌ ആക്കീ കൂട്ടീം വയ്കുന്നുണ്ട്‌. നീണ്ട യാത്രകളില്‍ മാസികകളെക്കാളും ഉതകുന്നത്‌ ഇതൊക്കെ തന്നെ.

ദയവായി കമന്റ്‌ കമന്റ്ന്ന് പറഞ്ഞ്‌ ഇരിയ്കല്ലേ സുഹ്രത്തേ. കമന്റ്‌ എഴുതുന്ന സമയത്ത്‌ വേറേ രണ്ട്‌ പോസ്റ്റുകള്‍ എങ്കിലും (ഒരു പാട്‌ ബൂലോഗത്തുണ്ട്‌ താനും) വായിയ്കാലോ എന്ന ബുദ്ധിയും തോന്നാറുണ്ട്‌.

ഇനിയും വരയ്കൂ.

Siju | സിജു said...

:-)

ഒളിഞ്ഞു നോക്കുന്നതാരാ.. പാലോളിയാണോ..

Unknown said...

സുജിത്തേട്ടാ,
കൊട് കൈ.. :)

അച്ചുമ്മാന്‍ ഇതൊന്നും അറിയുന്നില്ലെന്നാണോ വിചാരം? അങ്ങേരാരാ മ്വോന്‍?.. :-)

അപ്പു ആദ്യാക്ഷരി said...

:-)) രസിച്ചു.

ജിസോ ജോസ്‌ said...

സുജിത്ത്,
കൊള്ളാം !! കലക്കി.....

ദില്‍ബു, :)

കാര്‍ട്ടുണ്‍ മടുക്കാനൊ ? നല്ല കാര്യം !!

നന്ദു said...

സുജിത്തേ, ആയിരം വാക്കുകളേക്കാള്‍ ശക്തമായത് ഒരു വരകൊണ്ട് സാധിക്കുന്ന ആ കഴിവിനെ ആദരിക്കുന്നു.

ഓ:ടോ:
കേരളകൌമുദിയില്‍ അച്ചടിച്ചു വരുന്ന കാര്ട്ടൂണുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന്‍ വിലക്കൊന്നുമില്ലല്ലോ അല്ലെ? ശ്രദ്ധിക്കണം. പിന്നീടൊരു “ടോംസ് Vs മനോരമ “ പ്രശ്നം പോലാകരുത്.

Anonymous said...

വലതു മാധ്യമങ്ങളില്‍ രോഗം പോലെ പടര്‍ന്നിട്ടുള്ള ചിന്താഗതിയോടൊത്തുപോകുന്ന ഒരു സാദാ കാര്‍ട്ടൂണ്‍. പ്രസ്ഥാനത്തോടോ പ്രത്യയശാസ്ത്രത്തോടോ കൂറുള്ളവര്‍ക്ക് രസിക്കാന്‍ പ്രയാസം...പക്ഷെ, സമാന ഹൃദയരുടെ കൈയ്യടി ഉറപ്പ്..

tk sujith said...

ആ പേരില്ലാത്ത കമന്റ് എനിക്കു ക്ഷ പിടിച്ചു.ഇതാ കമ്മുനിസ്റ്റുകാരുടേയും കുഴപ്പം.മനസ്സിലുളളതു ദൈര്യമായി പറയില്ല.പൊട്ട കാര്‍ട്ടൂണ്‍ എന്നു പേരുവച്ചു പറഞ്ഞലെന്താ....

കണ്ണൂരാന്‍ - KANNURAN said...

അതു കലക്കി സുജിത്തെ ഈ മറുപടി... ഈ അനോനികുട്ട്യോളിങ്ങനെയാ... എന്താ ചെയ്യാ... ധൈര്യം തീരെ ഇല്ല... എന്നാലും ഈ കൌമുദിയെപ്പോലും വലതാക്കിയൊ???

tk sujith said...

ഞന്‍ പറ്ഞ്ഞതു ശരിയല്ലേ?രഹസ്യമായി പൊയി പൂമൂടും...നാലാള്‍ അറിഞാല്‍ കുഴപ്പമായി.രാത്രി ഗരുഡന്‍ തുള്ളല്‍...പകല്‍ അതിനെതിരെ പ്രതിഷേധം...ഇതൊക്കെ പരസ്യമായി പറയാന്‍ എന്താ മടി?

Unknown said...

ADBക്ക് വിലക്ക് എന്നത് ADBക്ക് വെല്‍ക്കം ആയി.
നടു വെലങ്ങിയതാരുടെ?

Anonymous said...

"നാടകമേയുലകം!”

അതിനു വിഷയമുണ്ടാക്കിത്തരുന്നതും പോരാ‍...കളിയാക്കുന്നോ?

(വലത്തോ? ഇടത്തോ? പ്രശ്നമാവുമോ? ഉം പോട്ടെ, പ്രശ്നമായാല്‍ അപ്പോള്‍ തിരിഞ്ഞുനില്‍ക്കാം.വലത്ത്‌ ഇടത്താവും, ഇടത്തു വലത്താവും).

:-)


ജ്യോതിര്‍മയി

tk sujith said...

കളിയാക്കിയതല്ല് അനൊനിക്കുട്ടീ...അഭിപ്രായം പേരുവച്ചു പറയാന്‍ മടിയെന്തിനാ എന്നു സംശയിച്ച്താ..ഇനി അങ്ങനെയാ താല്പര്യം എങ്ഗില്‍ അങ്ങനെ....

വേണു venu said...

സുജിത്തേ,
നല്ല കാര്‍ടൂണ്‍‍.:)

Raghavan P K said...

നന്നായി, എ.ഡി.ബി ബൈപാസ്സ് വഴി ഓവര്‍ടൈക്ക് ചെയ്തോളും.

ജ്യോതിര്‍മയി /ज्योतिर्मयी said...

സുജിത് കാര്‍ട്ടൂണിസ്റ്റേ,

[Anonymous said...

"നാടകമേയുലകം!”

അതിനു വിഷയമുണ്ടാക്കിത്തരുന്നതും പോരാ‍...കളിയാക്കുന്നോ?

(വലത്തോ? ഇടത്തോ? പ്രശ്നമാവുമോ? ഉം പോട്ടെ, പ്രശ്നമായാല്‍ അപ്പോള്‍ തിരിഞ്ഞുനില്‍ക്കാം.വലത്ത്‌ ഇടത്താവും, ഇടത്തു വലത്താവും).

:-)
ജ്യോതിര്‍മയി ]

ഈ അനോണിമൌസ്:-) ഞാനായിരുന്നു. ലോഗിന്‍ ചെയ്യാന്‍ പറ്റാതിരുന്നതുകോണ്ട്, അനോണിയാ‍യി, എങ്കിലും താഴെ പേരെഴുതിയതു ശ്രദ്ധിച്ചില്ലായിരുന്നോ?

ഒരു കാര്‍ട്ടുണിസ്റ്റായ താങ്കള്‍ അതിലെ തമാശ മനസ്സിലാക്കും എന്നു കരുതുന്നു. ദയവുചെയ്ത്, ഒന്നുകൂടി വായിക്കണേ:-)

ഇനി ആ മറുപടിക്കമന്റ്, സാക്ഷാല്‍ അനോണിക്കുള്ളതു തന്നെയാണോ?

Unknown said...

ഞന്‍ പറ്ഞ്ഞതു ശരിയല്ലേ?രഹസ്യമായി പൊയി പൂമൂടും...നാലാള്‍ അറിഞാല്‍ കുഴപ്പമായി.രാത്രി ഗരുഡന്‍ തുള്ളല്‍...പകല്‍ അതിനെതിരെ പ്രതിഷേധം...ഇതൊക്കെ പരസ്യമായി പറയാന്‍ എന്താ മടി?

സുജിത്തേട്ടാ,
ചേട്ടന് ടെക്നിക്കറിയാഞ്ഞിട്ടാണ്. ഈ വിപ്ലവം എന്ന് പറയുന്ന ജന്തു/പക്ഷി വളരെ രഹസ്യ സ്വഭാവമുള്ളതത്രേ. തുറന്ന് വെച്ച കെണിയിലെ ഇറച്ചി കണ്ടാല്‍ അവന്‍ വരില്ല. മടുപ്പാണ്, പുതുമയില്ലായ്മയിലെ ബോറഡി അഥവാ കേളടി കണ്മണി. അച്ചുമ്മാന്‍ ആന്റ് കോ മൂത്ത വേട്ടക്കാരാണ്.

ഈ വിപ്ലവ ജന്തു ഡെയിലി പത്രം വായിക്കുമെന്ന് ലവന്മാര്‍ മനസ്സിലാക്കി. എന്നിട്ട് രഹസ്യ സ്വഭാവമുള്ള വാര്‍ത്തകള്‍ കൊടുക്കുന്നു, ഗരുഡന്‍ തൂക്കം തൂങ്ങി, ഇല്ല തൂങ്ങിയില്ല, ചിലപ്പോ മൂടും, മിനിയാന്നേ മൂടി തുടങ്ങിയ ത്രില്ലിങ് വാര്‍ത്ത വായിച്ച് ബ്ലഡ് പ്ലെഷര്‍ കേറി വിപ്ലവ ജന്തു മസ്തിഷ്കാഘാതം മൂലം ചാവും. അപ്പോള്‍ ലവനെ തൂക്കിയെട്ടുത്ത് കേരളമക്കള്‍ക്കിട്ട് കൊടുക്കും. മസ്റ്റിഷ്കാഘാതമായതിനാല്‍ വിപ്ലവക്കരളും വിപ്ലവക്കണ്ണും ബംഗാളില്‍ പൊതുദര്‍ശനത്തിനും വെക്കും.അന്ന് വരക്കാനുള്ള വിപ്ലവക്കാര്‍ട്ടൂണ്‍ തയ്യാറാക്കി വെച്ചോളൂ.. :-)

Anonymous said...

Choose an idendity എന്നതിനു താഴെ Google/Blogger, Other, Annonymous എന്നിങ്ങനെ 3 option കൊടുത്തിട്ട് Leave your comment എന്നെഴുതിവെച്ചതിനു ശേഷം Annonymous Comments -നെതിരെ പറയുന്നതില്‍ കഥയൊന്നുമില്ല..ഇതില്‍ കാണുന്ന ‘പേരു‘കളില്‍ പലതും annonymous for all practical purposes അല്ലേ?. കുട്ടപ്പന്‍ എന്നോ മറ്റൊ ഒരു പേരു വെച്ചിരുന്നെങ്കില്‍ തൃപ്തിയാവുമായിരുന്നോ? പറഞ്ഞ അഭിപ്രായത്തോടുള്ള എതിര്‍പ്പ് മനസ്സിലാക്കാം..അംഗീകരിക്കുകയും ചെയ്യാം..ആരോ ഒരാള്‍(ഞാന്‍ തന്നെ) പേരുവെക്കാതെ ഒരു കമന്റ് പാസ്സാക്കിയതിന് അയാളെ കമ്മ്യൂണിസ്റ്റാക്കുകയും, അയാള്‍ക്ക് ധൈര്യമില്ല അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്കും ധൈര്യമില്ല എന്നുമൊക്കെ പറയുന്നത് എന്തായാലും ശരിയല്ല. അനോണികളല്ലാത്ത ഇതിലെ പല കുട്ടികളും അനോണികള്‍ തന്നെയാണ് എന്ന് ഒന്നു കൂടി പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ...

എല്ലാവിധ ആശംസകളും നേരുന്നു...

കരീം മാഷ്‌ said...

കാര്‍ട്ടൂണിസ്റ്റിനു ഇടതോ വലതോ പാര്‍ശ്വങ്ങളോ ഇല്ല. ഉണ്ടാവരുത് താനും. എന്നാലേ അതിനു മൂര്‍ച്ചയുണ്ടാവൂ.
കൈരളി ചാനലിനു വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ളതിനാലാണ് “സാക്ഷി”ക്കു അച്ച്യുതാനന്ദന്‍ സഖാവിനെക്കുറിച്ചു കളിയാക്കാന്‍ കഴിയാത്തത്.
അതു കൊണ്ടു തന്നെ സാക്ഷിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നതും.
നല്ല തീമാണ് “സാക്ഷി” പക്ഷെ നിഷ്പക്ഷമാധ്യമത്തിനു നടത്താന്‍ കഴിയണം.

Unknown said...

നനയുന്നിടം കുഴിച്ചുകൊടുക്കുന്നതാണല്ലോ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക്‌ എന്നും എളുപ്പം! അതിനപ്പുറം ഇവിടെയും പ്രത്യേകിച്ചൊന്നും ഈയിടെയായി നടന്നുകാണുന്നില്ല.

അനോണി (കമ്മ്യൂണിസ്റ്റ്‌) പറഞ്ഞതിനോടു പേരു വെച്ച്‌ തന്നെ യോജിക്കുന്നു!

കാര്‍ട്ടൂണുകളെക്കുറിച്ച്‌ അധികമൊന്നും പിടിയില്ലാത്തതുകൊണ്ട്‌ സുജിത്ത്‌ എന്ന കാര്‍ട്ടൂണിസ്റ്റ്‌ കലാകാരനോടൊരു ചെറിയ ചോദ്യം,

വാര്‍ത്തകള്‍ക്ക്‌ പിന്നാലെ പോയി വരയ്ക്കുന്നതു മാത്രമാണോ കാര്‍ട്ടൂണുകളുടെ പൊതുധര്‍മ്മം, അതോ കാര്‍ട്ടൂണ്‍ തന്നെ വാര്‍ത്തയാകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടോ (ഇന്‍വെസ്റ്റിഗേറ്റീവ്‌ കാര്‍ട്ടൂണിസം?)?

ആദ്യത്തെ സ്വഭാവമാണു പത്രങ്ങളിലെ കാര്‍ട്ടൂണുകള്‍ക്ക്‌ കണ്ടുവരുന്നത്‌. പലപ്പോഴും അത്‌ ആവര്‍ത്തനവിരസവുമാണു!

tk sujith said...

25കൊല്ലത്തെ ഇന്ത്യന്‍ രാഷ്ട്രീയം പ്രവചിച്ച ഒരു കാര്‍ട്ടൂണുണ്ട്.ശങ്കറിന്റെ.who after nehru എന്ന കാര്‍ട്ടൂണ്‍.

tk sujith said...

അങ്ങനെ വരട്ടെ.ഇപ്പൊഴാ‍ണു ഈ ബ്ലൊഗ് ഒന്നു സജീവമായത്.
1.അനൊനി പറഞ്ഞ അഭിപ്രായത്തൊടു എതിര്‍പ്പില്ല.മാത്രമല്ല,പൂര്‍ണ്ണമായും യൊജിക്കുന്നു.എല്ലാ കാര്‍ട്ടൂണും എല്ലാര്‍ക്കും രസിക്കില്ല.
എന്റെ കാര്‍ട്ടൂനിനെപ്പറ്റി നല്ല ഒരു നിരീക്ഷണം കണ്ടപ്പൊള്‍ അതു ആരുടെ വകയാണെന്നറിയാന്‍ കൌതുകം തൊന്നി.ആ അഭിപ്രായം പേരു വച്ചു പറയാമയിരുന്നില്ലേ എന്നും തൊന്നി.അക്കാര്യം ഒരു കുസ്രുതിയൊടെ പറഞ്ഞെന്നേയുള്ളൂ...
2.ബ്ലൊഗില്‍ തുടക്കക്കാരനായതിനാല്‍ ഇതിലെ സാങ്കേതികവിദ്യകള്‍ വലിയ പിടിയില്ല.പേരിനു ബ്ലൊഗില്‍ വലിയ പ്രസക്തി ഇല്ലെന്നു ഇപ്പൊള്‍ മനസ്സിലായി.
3.കരീം മാഷ് പറഞ്ഞതിനൊടു പൂര്‍ണ്ണമായും യൊജിക്കുന്നു.പക്ഷപാതം ഇല്ലാത്തതിനാലാണു വ്യക്തിപരമായി ഇടതുപക്ഷ അനുഭാവിയായിട്ടും അവരെ കാര്‍ട്ടൂണില്‍ വരക്കാന്‍ കഴിയുന്നതു എന്നു വിശ്വസിക്കുന്നു.
4.യാത്രമൊഴീ.......കാര്‍ട്ടൂനിനെപ്പറ്റി എനിക്കും വലിയ പിടിയില്ല.ചിത്രരചനയിലൊ പത്രപ്രവര്‍ത്തനത്തിലൊ അക്കദമിക് പരിശീലനം ഇല്ല.എന്ത്തൊക്കെയൊ വരക്കുന്നു.അതു നല്ലതാവാം ചീത്തയാവാം.എന്തായാലും ഞാന്‍ ഈ ജൊലി ആസ്വദിച്ചാണു ചെയ്യുന്നത്.
ഇന്‌വെസ്റ്റിഗേറ്റീവ് കാര്‍ട്ടൂനിസം(നല്ല പ്രയൊഗം) ചെയ്യുന്ന പ്രതിഭയുള്ള കാര്‍ട്ടൂനിസ്റ്റുകളുണ്ട്.ഒരുപാട്.ഞാനത്ര വളര്‍ന്നിട്ടില്ല.

tk sujith said...

അനൊനീ..യാത്രമൊഴീ...കേട്ടൊ?

മുസ്തഫ|musthapha said...

ഒന്നിന്‍റേം അനുഭാവിയായതോണ്ടല്ല... കാര്‍ട്ടൂണ്‍ എനിക്ക് രസിച്ചു :)


Siju | സിജു said...
:-)

ഒളിഞ്ഞു നോക്കുന്നതാരാ.. പാലോളിയാണോ..

സിജു, അത് വെളിയം അല്ലേ!

Anonymous said...

ഈ സജീവത നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

അനോനിയായി കമന്റ് ഇട്ടത് ഞാനാണ്. പ്രത്യേകിച്ച് ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു. അങ്ങിനെ ഒരു ഒപ്ഷന്‍ ഉണ്ടായിരുന്നു ഉപയോഗിച്ചു. അത്രയേ ഉള്ളൂ. annonymous comments നുള്ള ഓപ്ഷന്‍ വെക്കുമ്പോള്‍ അതു നല്‍കുന്ന സന്ദേശം “എനീക്കു നിങ്ങളുടെ അഭിപ്രായം മാത്രം മതി പേരോ മറ്റൊ വേണ്ട“ എന്നല്ലേ? എനിക്കു തോന്നിയ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. ഞാന്‍ ആര് എന്നതിനു് പ്രത്യേകിച്ച് പ്രസക്തി ഉള്ളതായി തോന്നിയും ഇല്ല. ഒരാഴ്ച്ചയേ ആയുള്ളൂ ഞാനീ ബൂലോഗത്തില്‍ എത്തിയിട്ട്. ഇതിന്റെ സാങ്കേതികതയെപ്പറ്റി താങ്കളേക്കാള്‍ അറിവു കുറവാണെനിക്ക്.

താങ്കളുടെ പ്രതിപക്ഷബഹുമാന സന്നദ്ധതയെ അഭിനന്ദിക്കുന്നു. നല്ലതു വരട്ടെ..

മഹേഷ് said...

മൂര്‍ത്തിച്ചേട്ടാ,
ഈ ബ്ലോഗ് എന്ന ഇടപാടു തന്നെ ആഗോളമുതലാളിത്തം കേരളത്തിലെ വിപ്ലവത്തെ തകര്‍ക്കാന്‍ ഇറക്കിയ തന്ത്രമായിരിക്കാനാണ് സാദ്ധ്യത. നോക്കൂ, എല്ലായിടത്തും പാര്‍ട്ടിക്കെതിരെ വിമര്‍ശനം,പരിഹാസം.
പോരാഞ്ഞ് ഇതാ കാര്‍ട്ടൂണും.

എം.എന്‍.വിജയനോടോ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരോടേ ചോദിച്ചാല്‍ കൃത്യം വിവരമറിയാം. സി.ഐ.എ യെ കണ്ടു പിടിക്കുന്നതില്‍ അവര്‍ക്കുള്ളത്ര വൈദഗ്ദ്യം കെ.ജി.ബിക്കു പോലും ഉണ്ടായിരുന്നില്ല.

എന്റെ പ്രൊഫൈലില്‍ വിവരങ്ങളൊന്നുമില്ലെന്നു പറഞ്ഞ് വിമര്‍ശിച്ച് ഇവിടെ വന്ന് അനോനി കളിക്കുകയായിരുന്നുവല്ലേ?

കൊള്ളാം. മിടുക്കന്‍

ഗ്രീഷ്മയുടെ ലോകം said...

കാര്‍ടൂണ്‍:കണ്ട് ആസ്വദിക്കാനും,അല്പം ചിന്തിക്കാനും പൊതുനന്മയ്കുതകുന്ന വിമര്‍ശനവും ഉള്‍ക്കൊളുന്ന കാര്‍ട്ടൂണുകള്‍ കണാനുമാണു ഈ ബ്ലോഗില്‍ എത്തുന്നത്. എന്നെപ്പോലെ കമന്റുകള്‍ എഴുതാത്ത ഒരുപാടുപേര്‍ കാര്‍ട്ടൂണുകള്‍ ആസ്വദിക്കുന്നുണ്ട്.
താങ്കളുടെ പല കാര്‍ടൂണുകളും ഇത്തരത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ചില കാര്‍ട്ടൂണുകള്‍ നിരാശയും നല്‍കിയിട്ടുണ്ട്. (ഇപ്പോള്‍ കമന്റുകളും തമാശയോടെ ആസ്വദിക്കാന്‍ കഴിയുന്നു!)
പുകഴ്ത്തലുകളില്‍ അമിതമായി ആഹ്ലാദിക്കുന്നതിനെക്കാള്‍ നല്ലത് വിമര്‍ശനങ്ങളില്‍നിന്നു എന്തങ്കിലും ഉള്ക്കൊള്ളാന്‍ കഴിയുന്നതാണ്.

tk sujith said...

1മൂര്‍ത്തിച്ചേട്ടാ..താങ്കള്‍ പറഞ്ഞതു ശരി.എനിക്കു അഭിപ്രായം മാത്രം മതി.ആരുടെ എന്നു ഗൌനിക്കുന്നില്ല.അല്ലെങ്കിലും ബൂലൊകരില്‍ ആരേയും നേരിട്ടു പരിചയമില്ല.
2.ഇടതുപക്ഷത്തിന്റെ നിരീക്ഷണവും രസിച്ചു.
3.മണീ...പുകഴ്‌ത്തലുകളില്‍ അമിതമായി ആഹ്ലാദിക്കാറില്ല.എല്ലാം ആപേക്ഷികമാണെന്നറിയാം.ഒരാള്‍ക്കിഷ്ടപ്പെട്ടതു വേറൊരാള്‍ക്കു മൊശമായി തൊന്നും.പക്ഷേ,വായനക്കാരനു നിരാശ നല്‍കിയ കാര്‍ട്ടൂണും ഞാന്‍ ആസ്വദിച്ചു വരച്ചതാണെന്നു പറഞ്ഞുകൊള്ളട്ടെ.
4.വിമര്‍ശനങ്ങള്‍ക്കു സ്വാഗതം.അതു ഈ തൊഴിലില്‍ ഉന്നതി നേടാന്‍ സഹയിക്കുമെന്നു കരുതുന്നു.യാത്രാമൊഴി പറഞ്ഞ കാര്യങ്ങള്‍ എല്ലാ കാര്‍ട്ടൂനിസ്റ്റുകളും ശ്രദ്ധിക്കേണ്ടതാണെന്നു തൊന്നുന്നു.

കടവന്‍ said...

പൊതുവെ മാ.ക.(മര്‍ക്സിസ്റ്റ്-കമ്മ്യുന്ണിസ്റ്റ്)കാര്‍ക്ക് “സഹിഷ്നുതയും, ബുദ്ധിയും”കൂടുതലാന്ണു. അതിനാലാണു അവര്‍ക്ക് ശക്തിയുള്ളിടത്തു eg.Kannur. മറ്റുള്ളവരെ “സ്നേഹി“ക്കുന്നത്.

കടവന്‍ said...

സുജിത്തേ....എന്താ ഈ ചോദിക്കണേ....ഞങ്ങള്‍ക്കു കാര്‍ട്ടൂണ്‍ മടുക്കാനോ...അതും ഇതുപോലുള്ള നല്ല കിടിലന്‍ വിറ്റുകള്‍

Unknown said...

സുജിത്ത്, ഇന്നാണ് കാര്‍ട്ടുണും ,കമന്റുകളും കണ്ടത്. കുറച്ചുദിവസമായി നെറ്റ് നോക്കിയിരുന്നില്ല. കാര്‍ട്ടൂണ്‍ ഏതായാലും നന്നായി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തിനേയും ജനദ്രോഹമെന്ന് പേരിട്ട് അന്ധമായി എതിര്‍ത്ത് സമരാഭാസങ്ങള്‍ നടത്തുകയും, ഭരണത്തിലെത്തുമ്പോള്‍ എതിര്‍ത്തതിനെ മുഴുവന്‍ കണ്ണുമടച്ചു സ്വീകരിക്കുകയും ചെയ്യുന്ന ഒരു സമീപനമാണ് കുറെക്കാലമായി CPI(M)കേരളത്തില്‍ അനുവര്‍ത്തിച്ചുവരുന്നത്. അവരുടെ പാര്‍ട്ടി പരിപാടി കാലോചിതമായി പരിഷ്കരിക്കാത്തതിന്റെ പോരായ്മയാണിത്. ഒരേ സമയം വിപ്ലവത്തില്‍ വിശ്വസിക്കുകയും,ജനാധിപത്യസമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്നതിന്റെ ഗതികേട്.ലോകത്തില്‍ ഒരിടത്തും ഒരിക്കലും ഒരു പാര്‍ട്ടിക്കും ഇനി മാര്‍ക്സിസ്റ്റ്-ലെനിസ്റ്റ് സിദ്ധാന്തപ്രകാരം വിപ്ലവം നടത്താന്‍ കഴിയില്ല എന്നു അവര്‍ക്കും നന്നായി അറിയാം. എന്നാല്‍ അത് തുറന്ന് പറയാന്‍ അവര്‍ ഭയപ്പെടുന്നു. എത്തുന്നിടത്തുവരെ എത്തട്ടെ എന്ന രീതിയിലാണ് അവര്‍ പാര്‍ട്ടി നടത്തിക്കൊണ്ട് പോകുന്നത്. അണികളാണെങ്കില്‍ കഥയറിയാത്തെ ആട്ടം കാണുകയും ചെയ്യുന്നു. ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ സ്വയം വിമര്‍ശനം ചെയ്യുന്നതിനു പകരം അടിക്കാനാണ് അവരുടെ അണികള്‍ വരിക.അത്കൊണ്ട് ആരും മിണ്ടുന്നുമില്ല. കേരളത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണം ഈ നിക്ഷേധാത്മക മനോഭാവമാണ്.എന്തായാലും കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികള്‍ തങ്ങളുടെ നാടിനെ സ്നേഹിക്കുന്നത് കൊണ്ട് അവരുടെ സമ്പാദ്യം നാട്ടിലേക്ക് അയയ്ക്കുന്നു. അങ്ങിനെ വരുന്ന വന്‍‌തുകയിലാണ് കേരളം ജീവിച്ചു വരുന്നത്. അല്ലാത്തെ ഈ രാഷ്ട്രീയക്കാരന്റെയൊന്നും മിടുക്ക് കൊണ്ടല്ല.
അഭിനന്ദനങ്ങള്‍ സുജിത്ത്, ഇനിയും വാര്‍ത്തകളെ ജാഗ്രതയോടെ പിന്‍‌തുടര്‍ന്ന് വരയ്ക്കുക!

tk sujith said...

സുകുമാരേട്ടാ..വിപ്ലവം തൊക്കിന്‍‌കുഴലിലൂടെ(പിണറായിയുടെ)വരും എന്നു കരുതാം.