Friday, March 23, 2007

മാധ്യമവിചാരം


മാധ്യമസിന്റിക്കേറ്റ് ഉണ്ട് എന്ന ആരൊപണം തെറ്റ്-ചെന്നിത്തല

19 comments:

Kalesh Kumar said...

കലക്കി സുജിത്ത് ഭായ്!
സൂപ്പര്‍ കാര്‍ട്ടൂണ്‍!

Unknown said...

സുജിത്തെ,
കലക്കി:)

പിണങ്ങാറായ ചേട്ടനെ പിണക്കാന്‍ തന്നേണ് പരിപാടി?
സിണ്ടിക്കേറ്റ് മെംബര്‍ ‘ഷിപ്’ കിട്ടിയോ?
വല്ല സഹാക്കളും കൊണ്ടത്തരുന്നത് ശ്രദ്ധിക്കണേ:)

നന്ദു said...

സുജിതേ, വളരെ ശരിയായ നിരീക്ഷണം.
എനിക്കൊരു വിയോജിപ്പുള്ളതു. എന്തിനീ പത്രപ്രവര്‍ത്തക യൂണിയന്‍ ഇത്രയും സഹിക്കുന്നു. എന്തുകൊണ്ട് “മാദ്ധ്യമ സിന്‍ഡിക്കേറ്റ്’ എന്ന സംഭവം ഉണ്ടെന്ന്കില്‍ അത് ആര്‍? എന്ത്, എങ്ങിനെ എന്നുള്ള വിവരങ്ങള്‍ പുറത്തു പറയുന്നതുവരെ ഇവരുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നില്ല. സര്‍വ്വം സഹിച്ച് എത്ര നാള്‍ നിങ്ങള്‍ തുടരും. ഇതു വെറുമൊരു ആരോപണമാണോ അതോ സത്യമുണ്ടൊ എന്ന വസ്തുത അവറ് (ആരൊപിക്കുന്നവര്‍ ആരായാലും) തുറന്നു പറയാന്‍ ബാധ്യസ്ഥരല്ലെ?. ഇതിപ്പോള്‍ പലതവണയായി ആട്ടും തുപ്പുമൊക്കെ സഹിച്ച് പത്രപ്രവര്‍ത്തകര്‍ കഴിയുന്നു. (പോലീസ് മര്‍ദ്ദനം മുതല്‍ രാഷ്ട്രീയക്കാരുടെ ഭര്‍സനം വരെ.
KUWJ മാത്രമാണെന്നു തോന്നുന്നു എന്തെങ്കിലും ഒന്നു പറഞ്ഞതു? ചെയ്യേണ്ടതു കാര്യങ്ങള്‍ വ്യക്തമാക്കുന്നതു വരെ സ: പിണറായിയുടെയും കൂട്ടരുടെയും പരിപാടികള്‍ (കൊടിയുടെ നിറം നോക്കാതെ) പത്രക്കാറ് ഒറ്റക്കെട്ടായി നിന്നു ബഹിഷ്കരിക്കുക. ഗൌരി ചേട്ടനൊക്കെ എന്തിനു മൌനം പാലിക്കുന്നു എന്നു മനസ്സിലാകുന്നില്ല!

tk sujith said...

അതൊക്കെ യൂണിയന്റെ ഒരൊ തമാശ...നമുക്കു ചിരിക്കാംന്നേ.....

മൂര്‍ത്തി said...

കാര്‍ട്ടൂണ്‍ ചിരിപ്പിച്ചു...

തന്റെ പെണ്‍തൂലികാനാമത്തില്‍ ഇനീഷ്യല്‍ ചേര്‍ത്ത് എഴുതുന്ന പ്രമുഖനായ ഒരു പുരുഷ‌ ലേഖകന്‍ (മാധ്യമ സിണ്‍‌ഡിക്കേറ്റ് ഇല്ല എന്ന് ശക്തമായി ടെലിവിഷന്‍ ചര്‍ച്ചകളില്‍ വാദിക്കുന്ന ആളുമാണ്) തന്റെ ലേഖനത്തിലൊരിടത്ത് പ്രയോഗിച്ചത് ‘ഈയുള്ളവള്‍’എന്നായിരുന്നു. ആ പ്രയോഗം കണ്ടതുകൊണ്ടുമാത്രം എഴുതുന്നത് സ്ത്രീയാണെന്നു പലരും വിശ്വസിച്ചിട്ടുമുണ്ട്‌. രാഷ്ട്രീയത്തെക്കുറിച്ചൊക്കെ ഇത്ര വിവരമുള്ള സ്ത്രീകളും ഉണ്ടോ എന്ന് അത്ഭുതം കൂറുന്നതും കേട്ടിട്ടുണ്ട്. പിന്നീടാണ് സത്യം‌ പുറത്തായത്. മാധ്യമസിന്‍ഡിക്കേറ്റ് ഉണ്ടോ ഇല്ലയോ എന്ന സത്യവും അതുപോലെ പുറത്തുവരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം...

tk sujith said...

എന്താ സംശയം മൂര്‍ത്തിച്ചേട്ടാ.....മാധ്യമസിണ്ടിക്കേറ്റും മാധ്യമഭീകരരും ഒക്കെ ഉണ്ട്.........

മൂര്‍ത്തി said...

പത്രപ്രവര്‍ത്തന രംഗത്തുള്ള സുജിത് തന്നെ ഇങ്ങനെ പറയുമ്പോള്‍ ഞാനെന്തിനു തര്‍ക്കിക്കാന്‍ വരണം?
ശരി. സമ്മതിച്ചിരിക്കുന്നു...

എന്നാലും എനിക്കത്ര ഉറപ്പ് പോര കേട്ടോ...

qw_er_ty

Unknown said...

സുജിത്തേട്ടാ,
കലക്കി. പക്ഷെ മാധ്യമങ്ങളോട് കളിച്ചാല്‍ കളി പഠിക്കും. യേത്? :-)

കുറുമാന്‍ said...

എന്റെ സുജിത്തേ, താങ്കള്‍ കൊലപാതകത്തിനുത്തരം പറയേണ്ടി വരും. തന്റെ കാര്‍ട്ടൂണ്‍ നോക്കൂന്നതിനിടയില്‍ എന്റെ വായില്‍ കൊഴുകട്ട കുടുങ്ങി:)

tk sujith said...

ഹഹഹ....എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട് ചേട്ടാ...അതു പത്രപ്രവര്‍ത്തനമായാലും പാര്‍ട്ടി പ്രവര്‍ത്തനമായാലും..........

tk sujith said...

അടുത്ത കാര്‍ട്ടൂണ്‍ കൊഴുക്കട്ടയില്‍ കുടുങ്ങിയ കുറുമാന്‍........

sandoz said...

മാധ്യമ സിന്‍ഡിക്കേറ്റ്‌ ഉണ്ടായിരിക്കാം..പക്ഷേ...പിണറായി ഇപ്പൊ ഇതു പറഞ്ഞതാണു തമാശ.......കോണ്‍ഗ്രസ്‌ ഭരിച്ചിരുന്നപ്പോള്‍ മാധ്യമങ്ങള്‍ അവരേയും വിമര്‍ശിച്ചിരുന്നില്ലേ.......അതായത്‌ കമ്യൂണിസ്റ്റിനെ വിമര്‍ശിച്ചാല്‍ സിന്‍ഡിക്കേറ്റും...അല്ലെങ്കില്‍ സത്യസന്ധമായ പത്രപ്രവര്‍ത്തനവും.......ഞങ്ങള്‍ വെടിവച്ചാല്‍ സ്വയ രക്ഷക്ക്‌....അവരുവച്ചാല്‍ കിരാത വാഴ്ച
ഞങ്ങള്‍ സായിപ്പിനെ താങ്ങിയാല്‍ വികസനം വരും...അവരു താങ്ങിയാല്‍ വരൂല്ല...
സുജിത്തേ ഈ കാര്‍ട്ടൂണും കലക്കി.......

tk sujith said...

അതായത് അമ്മായി ഉടച്ചാല്‍ മണ്‍ചട്ടി...
മരുമകള്‍ ഉടച്ചാല്‍ പൊന്‍‌ചട്ടി...അല്ലേ സന്തൊഷേ?

sandoz said...

സുജിത്തേ....സന്തോഷ്‌ അല്ലാ.....

സാന്‍ഡോസ്‌/സാന്റോസ്‌/sandoz...thanks

qw_er_ty

tk sujith said...

ക്ഷമിക്കൂ....sandoz

Unknown said...

സാന്റോസ് ആ പറഞ്ഞതിനെയാണോ stating the obvious എന്ന് പറയുന്നത്? :-)

വിചാരം said...

മാധ്യമ സിന്‍ഡിക്കേറ്റ് എന്നത് ഉള്ളതാണോ .. ഉണ്ട് എന്നുതന്നെ കരുതാം അതിലെന്താ തെറ്റ് .. പീണറായിയുടെ കൊള്ളരുതായ്മകള്‍ പുറത്തുകൊണ്ടുവരുന്നവരല്ലേ ഈ മാധ്യം സിന്‍ഡികേറ്റ് എന്നുപറഞ്ഞു പീണറായ് തുള്ളുന്നത് , പീണറായ് അല്ലാതെ മറ്റാരാ ഇതിനെ എതിര്‍ക്കുന്നത് ? സത്യത്തില്‍ പീണറായ് സ്വപ്നം കണ്ട മുഖ്യമന്ത്രി കസേര തെറിപ്പിച്ചത് ഈ മാധ്യമ സിന്‍ഡിക്കേറ്റാണല്ലോ എങ്ങനെയെന്ന് ചോദിച്ചാല്‍ വെളിച്ചം പോലെ സത്യമായി തെളിഞ്ഞിരിക്കുന്നുവല്ലോ എല്ലാം ഈ മാധ്യമ ലോകത്ത് .. തിരഞ്ഞെടുപ്പിന്‍റെ തൊട്ടു മുന്‍പാണ് രമേഷ് ചെന്നിത്തല ലാവ്‍ലിന്‍ന്‍ കേസ് കുത്തിപൊക്കിയത് അതില്‍ പരോക്ഷമായി പീണറായിയെ രാഷ്ട്രീയമായി കുടുക്കാനുള്ളതായിരുന്നു , ലാവ്‍ലിന്‍ല്‍ കേസില്‍ പീണറായ്കൊപ്പം പ്രതിയാവുക അവരുടെ പാര്‍ട്ടിയൂം കൂടിയാണ് അഴിമതിയില്‍ പീണറായ്കൊപ്പം പാര്‍ട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടന്നുള്ളത് പാര്‍ട്ടി പീണറായിയെ രക്ഷപ്പെടുത്തത് കണ്ടാലറിയാം പീണറായിയെ ഒതുക്കേണ്ടത് വീസ്സിന്‍റെകൂടി ആവശ്യമായതുകൊണ്ട് ലാവ്‍ലിന്‍ കേസിന്‍റെ ചില രഹസ്യങ്ങള്‍ ഈ മാധ്യമ സിന്‍ഡിക്കേറ്റിന് ലഭിച്ചത് അവരുടെ തന്നെ പാര്‍ട്ടിയിലെ ഒരുന്നതന്‍റെ അറിവോടെയാണ് അതുകൊണ്ടാണ് പീണറായ് രണ്ടു ദിവസം മുന്‍പ് പറഞ്ഞത് മാധ്യമ സിണ്ടിക്കേറ്റിന്‍റെ ഉറവിടം തിരുവനന്തപുരത്താണ് അയാളെ കേരളത്തിലെ എല്ലാവര്‍ക്കുമറിയാമെന്ന് .. അച്ചന്‍ പത്തായത്തിലും ഇല്ലാന്ന് പറയണതു പോലെ പിറ്റേ ദിവസം തന്നെ വി.എസും ഒരു പ്രസ്താവന്‍ ചില മാധ്യമങ്ങള്‍ കഴിഞ്ഞ പത്തുമാസത്തില്‍ ഒമ്പതര മാസവും തന്നേയും തന്‍റെ കുടുംബത്തേയും പറ്റി അനാവശ്യമായി പലതും എഴുതുന്നു .. പീണറായിയും വിസും പറഞ്ഞ വരികള്‍ക്കിടയില്‍ ചിലത് ഒളിഞ്ഞു കിടപ്പുണ്ട് അതെന്താണന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വിവേചിചറിയാനുള്ള ഗ്രാഹ്യമെല്ലാമുണ്ട് ഇതൊന്നുമറിയാത്തവരാണ് കേരള ജനതയെന്ന് മനസ്സില്ലാക്കുന്ന ഒട്ടകപ്ക്ഷികളാണ് ഒച്ചവെയ്ക്കുന്നവരായ ഇവര്‍ ...യു.ഡി.എഫിന്‍റെ 100 നെ നാല്‍‍പതാക്കാനും എല്‍ഡിഫിന്‍റെ നാല്‍‍പതിനെ നൂറാക്കും കേരള ജനതാക്കാനറിയുമെന്ന് ഒരിക്കല്ലെങ്കിലും മനസ്സിലാക്കിയാല്‍ അടുത്ത നൂറും ഇടതുപക്ഷത്തിന് തന്നെ അല്ലെങ്കില്‍ ഗോവിന്ദ .. ഗോവിന്ദ
കാര്‍ട്ടൂണ്‍ നന്നായി എന്നു പ്രത്യേകം പറയേണ്ടല്ലോ ...

Anonymous said...

thalavara nannaayinnu paranjal mathiyallo allee? girijateacher

P Das said...

:D